Advertisment

കൊവിഡ് സ്ഥിരീകരിച്ച മന്ത്രിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

റാഞ്ചി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ കൊവിഡ് സ്ഥിരീകരിച്ച മന്ത്രിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസിലെ എല്ലാ ജീവനക്കാരോടും ഉദ്യോഗസ്ഥരോടും നിരീക്ഷണത്തില്‍ പോകാനും മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനത്തിനും വിലക്കേര്‍പ്പെടുത്തി.

publive-image

കുടിവെള്ള ശുചീകരണ വകുപ്പ് മന്ത്രിയായ മിഥിലേഷ് താക്കൂറിന് ഇന്നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചാ എം എല്‍ എ മഥുര മഹാത്തോയും കൊവിഡ് ബാധിതനായി ചികിത്സയിലാണ്. ഇവര്‍ രണ്ടുപേരും രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണെന്നും ഇവരുടെ സമ്ബര്‍ക്കപ്പട്ടിക കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

HEMANTH HOME QUARRENTAIN
Advertisment