Advertisment

ജനങ്ങളില്‍ ഒരുതരം പരിഭ്രാന്തി ഉണ്ടായിട്ടുണ്ട്; അതുമാറാന്‍ ആദ്യം പ്രധാനമന്ത്രി വാക്‌സിന്‍ കുത്തിവയ്ക്കണം, സംസ്ഥാന മുഖ്യമന്ത്രിമാരും വാക്‌സിന്‍ എടുക്കണം'; ഹേമന്ദ് സോറന്‍

New Update

റാഞ്ചി: കോവിഡ് വാക്‌സിന്‍ ആദ്യം പ്രധാനമന്ത്രിക്കു കുത്തി വയ്ക്കണമെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ആദ്യം പ്രധാനമന്ത്രിക്കും തുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും വാക്‌സിന്‍ കുത്തിവയ്ക്കണം. എങ്കിലേ ജനങ്ങള്‍ക്കിടയിലെ ആശങ്ക മാറൂവെന്ന് ഹേമന്ദ് സോറന്‍  പറഞ്ഞു.

Advertisment

publive-image

''വാക്‌സിനേഷന്‍ എല്ലാവര്‍ക്കും ചെയ്യണം. ഞാനിത് കുറച്ചുകാലമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഇതൊരു ഇവന്റ് മാനേജ്‌മെന്റ് ആയിരിക്കുകയാണ്. ജനങ്ങളില്‍ ഒരുതരം പരിഭ്രാന്തി ഉണ്ടായിട്ടുണ്ട്. അതുമാറാന്‍ ആദ്യം പ്രധാനമന്ത്രി വാക്‌സിന്‍ കുത്തിവയ്ക്കണം. സംസ്ഥാന മുഖ്യമന്ത്രിമാരും വാക്‌സിന്‍ എടുക്കണം'' വാക്‌സിനേഷന്‍ ഉദ്ഘടാനത്തിനു മുന്നോടിയായുള്ള ടെലിവിഷന്‍ അഭിമുഖത്തില്‍ സോറന്‍ പറഞ്ഞു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഉത്തരവാദപ്പെട്ട പദവികളില്‍ ഇരിക്കുന്നവരാണ്. അവര്‍ക്ക് ബാധകമായതെല്ലാം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

hemanth soran
Advertisment