Advertisment

ജിസാനിൽ ഇതാ ഒരു "നൗഷാദ്" - "ഉടുപ്പിക്കാൻ കൈകോർക്കാം" സംരംഭവുമായി!

New Update

ജിദ്ദ: ഇക്കഴിഞ്ഞ പ്രളയ കാലത്ത് മലയാളികൾ ആഘോഷിച്ച നൗഷാദിനെ മറന്നി ട്ടില്ലല്ലോ? - തന്റെ സ്ഥാപനത്തിലുള്ള വസ്ത്രങ്ങളെല്ലാം പ്രളയത്തിലെ ഇരകൾക്കായി വാരികോരി കൊടുത്ത നൗഷാദിനെ? സുകൃതപ്രേമികൾ ആഹ്ലാദിക്കുക - സൗദിയിലെ ജീസാനിലും ഇതാ ഒരു "നൗഷാദ്". ആൾ ഒരു വനിതയാണ് - ഫാത്തിമ്മ അൽസഹ്ല. പത്തു വര്ഷം മുമ്പ് അവർ സ്ഥാപിച്ച ധർമ സംരംഭം മുഖേന ദരിദ്രയായവർക്ക് ഇതിനകം എത്തിച്ചു കൊടുത്ത് അഞ്ചു ലക്ഷം റെഡിമൈഡ് ഉടയാടകൾ. ദേശ, ഭാഷാ, മത പരിഗണ നകൾക്കതീതമായാണ് ഫാത്തിമയുടെ സുകൃതം.

Advertisment

publive-imageഉടുതുണിയ്ക്ക് മറുതുണിയില്ലാത്ത ദരിദ്രർക്ക് വേണ്ടി ഫാത്തിമ്മ അൽസഹ്‌ല രൂപം കൊണ്ടുത്ത പരിപാടി സ്വന്തം നിലയ്ക്ക് തന്നെയാണ് വികസിച്ചു കൊണ്ടിരിക്കുന്ന തെങ്കിലും ചിലപ്പോഴെല്ലാം ഈ മഹാ സംരംഭത്തിൽ പൊതുജനങ്ങളും പങ്കാളികളായി ട്ടുണ്ട്. അങ്ങിനെ, ജിസാൻ മേഖലയിലെ അബുഅരീഷ് പ്രദേശത്തുള്ള "ഉടുപ്പിക്കാൻ കൈകോർക്കാം" സംരംഭം ഇപ്പോൾ ദരിദ്ര ജനാവലിയുടെ വലിയൊരു ആശ്രയമായി മാറിയിട്ടുണ്ട്. അതോടെ സുമനസ്സുകളുടെ പങ്കാളിത്തവും.

publive-image

സഹായി ആമിന ബാജുബൈറുമായി ചേർന്ന് രണ്ടു മുറികളിലായി തുടങ്ങിയ സംരംഭം ഇപ്പോൾ മൂന്ന് നിലകളുള്ള പ്രത്യേക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വസ്ത്രങ്ങൾ ശേഖരിക്കാനും മറ്റുള്ളവർ എത്തിക്കുന്ന വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി ദാനക്ഷമ മാക്കാനും തുടർന്ന് എല്ലാം പ്രദർശിപ്പിക്കാനും അവിടെ നിന്ന് ആവശ്യക്കാർക്ക് കൈപ്പ റ്റാനുമെല്ലാം ഫാത്തിമയുടെ ധർമ കേന്ദ്രത്തിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

publive-image

ഒരു വർഷത്തിനിടയിൽ പതിനായിരത്തിലേറെ കുടുംബങ്ങൾക്ക് ഈ സംരംഭം ആശ്വാ സം പകർന്നിട്ടുണ്ട്. പദ്ധ്വതി പിന്നെയും വികാസം കൊള്ളുകയാണ്. വാടക യ്‌ക്കെടുത്ത പുതിയൊരു കെട്ടിടം അബുഅരീഷ് മേയർ ഇന്ന് ഉദ്‌ഘാടനം നിർവഹിച്ചു. വാടക വഹിക്കുന്നത് മറ്റൊരു സുകൃത പ്രേമിയാണ്. വസ്ത്രങ്ങൾക്ക് പുറമെ ഫർണീച്ചർ സാധന ങ്ങളും കളിക്കോപ്പുകളും സ്‌കൂൾ സാധനങ്ങളും വീട്ടുപകരണങ്ങളും തുടങ്ങി കുടുംബത്തിന് ആവശ്യമുള്ള എന്ത് സാധനങ്ങളും ധർമമായി നൽകാനും കിട്ടാനും അർഹക്ക് കൈപ്പറ്റാനും സാധിക്കുന്ന കേന്ദ്രമായി മാറിയിട്ടുണ്ട് ഇപ്പോൾ ഫാത്തി മയുടെ ധർമസ്ഥാപനം.

Advertisment