Advertisment

പിഎം-വാണി പദ്ധതിക്ക് അനുയോജ്യമായ ടിപ് ഓപണ്‍ വൈഫൈ അക്‌സസ് പോയിന്റുകള്‍ അവതരിപ്പിച്ച് എച്ച്എഫ്‌സിഎല്‍

New Update

publive-image

Advertisment

കൊച്ചി: എച്ച്എഫ്‌സിഎല്ലില്‍ നിന്നുള്ള പ്രമുഖ ഇന്ത്യന്‍ വൈഫൈ ബ്രാന്‍ഡ് ആയ ഐഒ പിഎം-വാണി പദ്ധതിക്ക് അനുയോജ്യമായ ടെലികോം ഇന്‍ഫ്രാ പ്രൊജക്ട് ഓപണ്‍ വൈഫൈ അക്‌സസ് പോയിന്റുകള്‍ അവതരിപ്പിച്ചു.

വിവിധ സേവന ദാതാക്കളുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താവുന്ന ഈ ഓപണ്‍ വൈഫൈ അക്‌സസ് പോയിന്റുകള്‍ വിവിധ സേവനങ്ങള്‍ അതിവേഗത്തില്‍ ഉപയോഗിക്കാന്‍ സഹായകമാകും. പിഎം-വാണി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇത് നല്‍കുവാന്‍ എച്ച്എഫ്‌സിഎല്‍ ഈ രംഗത്തെ മുന്‍നിരക്കാരുമായി സഹകരിക്കുന്നുണ്ട്.

പതിനായിരക്കണക്കിനു വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുക ലക്ഷ്യമിട്ടുള്ള ഭാരത സര്‍ക്കാരിന്റെ പബ്ലിക് വൈഫൈ പദ്ധതിയാണ് പിഎം-വാണി. ഇപ്പോള്‍ സൗകര്യങ്ങളില്ലാത്തവര്‍ക്കും കണക്ടിവിറ്റി നല്‍കുക എന്ന തങ്ങളുടെ കാഴ്ചപ്പാട് ടിപ് ഓപണ്‍ വൈഫൈ സൗകര്യമുള്ള അക്‌സസ് പോയിന്റുകളിലൂടെ കൂടുതല്‍ ശക്തമാകുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എച്ച്എഫ്‌സിഎല്‍ മാനേജിങ് ഡയറക്ടര്‍ മഹേന്ദ്ര നഹാത പറഞ്ഞു.

kochi news
Advertisment