Advertisment

എച്ചഎഫ്‌സിഎലിന്‍റെ രണ്ടാമത്തെ പിഎം-വാനി മോഡല്‍ വില്ലേജ് കര്‍ണാടകയില്‍

New Update

publive-image

Advertisment

കൊച്ചി: കര്‍ണാടകയിലെ ബൈഡെബെട്ടു ഗ്രാമത്തില്‍ പിഎം-വാനി കണക്റ്റിവിറ്റി സ്ഥാപിക്കുമെന്ന് പ്രമുഖ ഇന്ത്യന്‍ വൈഫൈ ബ്രാന്‍ഡും, ആദ്യത്തെ ടിഐപി ഓപ്പണ്‍ വൈ-ഫൈ സൊല്യൂഷന്‍ ദാതാക്കളിലൊന്നുമായ എച്ച്എഫ്സിഎല്‍.

മൂന്ന് മാസം മുമ്പ് ഹരിയാനയിലെ ബസ്ലാംബി എന്ന വിദൂര ഗ്രാമത്തില്‍ ആദ്യ പിഎം-വാനി മോഡല്‍ വില്ലേജ് വിജകരമായി സ്ഥാപിച്ച എച്ച്എഫ്സിഎലിന്റെ രണ്ടാം സംരംഭമാണ് ഇത്.

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ ബ്രഹ്മവാര താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഗ്രാമത്തിലെ 9,000ത്തിലധികം പേര്‍ക്ക്, ടെലികോം ഇന്‍ഫ്രാ പ്രോജക്റ്റുമായി (ടിഐപി) സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി അതിവേഗ വൈ-ഫൈ ഇന്റര്‍നെറ്റ് ലഭ്യമാക്കും.

നിലവില്‍ പ്രതികൂല കാലാവസ്ഥയും ഐടി, ഇന്റര്‍നെറ്റ് അടിസ്ഥാന സൗകര്യം എന്നിവയുടെ അഭാവം മൂലം ഈ പ്രദേശത്തുള്ളവര്‍ ഇന്റര്‍നെറ്റ് ലഭ്യതക്ക് നഗര പ്രദേശങ്ങളെയാണ് ആശ്രയിക്കുന്നത്.

മുഴുവന്‍ ഗ്രാമീണ ജനതയ്ക്കും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നതിനായി ശക്തമായ ഔട്ട്ഡോര്‍ വൈ-ഫൈ നെറ്റ്വര്‍ക്ക് സജ്ജീകരിക്കുന്നതാണ് പദ്ധതി. ഐ2ഇ1 കോര്‍ സൊല്യൂഷനാണ് വൈ-ഫൈ നെറ്റ്വര്‍ക്ക് ഓതെന്റിക്കേഷനും സ്ഥിരമായ നിരീക്ഷണവും നടത്തുക. പിഎം-വാനി മോഡലിന് കീഴിലുള്ള പബ്ലിക് ഡാറ്റ ഓഫീസ് അഗ്രഗേറ്റര്‍ ആയും ഐ2ഇ1 പ്രവര്‍ത്തിക്കും.

വര്‍ഷം മുഴുവന്‍ മഴ ലഭിക്കുന്ന ഗ്രാമത്തില്‍ പ്രതികൂല കാലാവസ്ഥയെ നേരിടുന്നതിനും മികച്ച കവറേജ് ഉറപ്പാക്കുന്നതിനും യോജ്യമായ രീതിയിലാണ് സംയോജിത പദ്ധതി രൂപകല്‍പന ചെയ്യുന്നത്.

ആറ് കിലോമീറ്റര്‍ വ്യാപ്തിയുള്ള ഗ്രാമത്തിലെ എല്ലാ പൊതുപ്രദേശങ്ങളിലും 500 എംബിപിഎസ് വരെ ബാന്‍ഡ്വിഡ്ത്തുള്ള ഇന്റര്‍നെറ്റ് വൈ-ഫൈയും നെറ്റ്വര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. 2021 ജൂലൈ 31നകം നെറ്റ്വര്‍ക്ക് പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എല്ലാവര്‍ക്കും ഇന്‍ര്‍നെറ്റ് എന്ന ആശയത്തെ യാഥാര്‍ഥ്യമാക്കി മാറ്റുന്നതിനും, കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിന് പ്രമുഖ കോര്‍ സൊല്യൂഷന്‍ ദാതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും എച്ച്എഫ്സിഎല്‍ പ്രതിജ്ഞാബദ്ധരാണെന്ന് എച്ച്എഫ്സിഎല്‍ പ്രമോട്ടറും, മാനേജിങ് ഡയറക്ടറുമായ മഹേന്ദ്ര നഹത പറഞ്ഞു.

പുതിയ സംരംഭത്തോടെ ബൈഡെബെട്ടുവിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റിനായി ഇനി യാത്ര ചെയ്യേണ്ടതില്ലെന്നും, ജീവിതത്തിന്റെ എല്ലാ മേഖലകളിലും വളരാനുള്ള അനന്ത സാധ്യതകള്‍ക്കും ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kochi news
Advertisment