Advertisment

ചൊവ്വയുടെ ഉപരിതലത്തിൽ മറഞ്ഞിരിക്കുന്ന മൂന്ന് ഉപ്പുവെള്ള തടാകങ്ങൾ, പ്രതീക്ഷിച്ചതിനേക്കാൾ ജലം, 66 പുതിയ ഗ്രഹങ്ങൾ! പ്രായം റിവേഴ്സ് ഗിയറിലാകുമോ? ചൊവ്വയിൽ നമ്മളെപ്പോൾ വീട് വയ്ക്കും? ‌2020ലെ കണ്ടുപിടുത്തങ്ങൾ

New Update

നമ്മുടെ ഭാവി തന്നെ മാറ്റിമറിച്ചേക്കാവുന്ന ചില കണ്ടുപിടുത്തങ്ങൾ 2020ൽ ഉണ്ടായി. ആ കണ്ടു പിടുത്തങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Advertisment

publive-image

ചൊവ്വയിലെ തടാകം

ചൊവ്വയുടെ ഉപരിതലത്തിൽ മറഞ്ഞിരിക്കുന്ന മൂന്ന് ഉപ്പുവെള്ള തടാകങ്ങൾ കണ്ടെത്തിയത് ഈ വർഷത്തെ നിർണായകമായ കണ്ടെത്തലുകളിൽ ഒന്നായി കണക്കാക്കാം.

സെപ്റ്റംബർ അവസാനത്തിൽ, നേച്ചർ ആസ്ട്രോണമിയിൽ ആണ് ഇതു സംബന്ധിച്ച ഒരു പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. രണ്ട് വർഷം മുമ്പ് കണ്ടെത്തിയ ഒരു വലിയ ജലസംഭരണി കൂടാതെ, മൂന്ന് തടാകങ്ങൾ കൂടി ചൊവ്വയിലുണ്ടെന്നാണ് പ്രബന്ധത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

ചന്ദ്രനിൽ പ്രതീക്ഷിച്ചതിനേക്കാൾ ജലം

നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) ചന്ദ്രനുമായി ബന്ധപ്പെട്ട് പുതിയ ഒരു കണ്ടെത്തൽ നടത്തിയത് ഒക്ടോബറിൽ ആയിരുന്നു. ഭൂമിയിൽ നിന്ന് ചന്ദ്രോപരിതലത്തിൽ ദൃശ്യമാകുന്ന ഏറ്റവും വലിയ ഗർത്തങ്ങളിലൊന്നായ ക്ലാവിയസ് ഗർത്തത്തിൽ ജല തന്മാത്രകളുടെ സാന്നിധ്യം സംബന്ധിച്ചായിരുന്നു കണ്ടെത്തൽ. ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയ ജലത്തേക്കാൾ നൂറിരട്ടി ജലം സഹാറ മരുഭൂമിയിൽ ഉണ്ടെന്നാണ് ബഹിരാകാശ ഏജൻസി വ്യക്തമാക്കുന്നത്.

അതേസമയം, ചന്ദ്രനിൽ കൂടൂതൽ ജലസാന്നിധ്യമുണ്ടെന്നാണ് നേച്ചർ ആസ്ട്രോണമി ജേണലിലെ പഠനങ്ങൾ പറയുന്നത്

തൊണ്ടയിൽ പുതിയ ഒരു അവയവം

നെതർലാൻഡിലെ ശാസ്ത്രജ്ഞർ മനുഷ്യ ശരീരത്തിൽ ആകസ്മികമായി ഒരു പുതിയ ഒരു അവയവം കണ്ടെത്തി, തൊണ്ടയുടെ മുകൾ ഭാഗത്ത് ആഴത്തിലുള്ള ഒരു ഉമിനീർ ഗ്രന്ഥികളാണ് കണ്ടെത്തിയത്

പ്രോസ്റ്റേറ്റ് ക്യാൻസറിനെക്കുറിച്ച് പഠിക്കാൻ നെതർലാൻഡ്‌സ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ സി. ടി സ്കാനുകളും പി. എസ്. എം. എ പി. ഇ. ടി-സി. ടി എന്ന് വിളിക്കുന്ന പോസിട്രോൺ എമിഷൻ ടോമോഗ്രഫി (പി. ഇ. ടി) സ്കാനുകളും ഉപയോഗിച്ചാണ് ഈ കണ്ടെത്തൽ നടത്തിയത്.

ടോറസ് ട്യൂബേറിയസ് എന്നറിയപ്പെടുന്ന തരുണാസ്ഥിക്ക് മുകളിലുള്ളതിനാല്‍, പുതിയ ഗ്രന്ഥികള്‍ക്ക് ട്യൂബീരിയല്‍ ഉമിനീര്‍ ഗ്രന്ഥികള്‍ എന്ന പേരാണ് ശാസ്ത്രസംഘം നല്‍കിയിരിക്കുന്നത്.

ക്ഷീരപഥത്തിൻ്റെ ലയനം

ഗാലക്സിയുടെ ഫാമിലി ട്രീ, ക്ഷീരപഥം എന്നിവ കേന്ദ്രീകരിച്ചുള്ള ഒരു പഠനത്തിൽ, ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത് അഞ്ച് വലിയ ഗാലക്സികൾ തമ്മിൽ ലയിച്ചതിനുള്ള തെളിവുകൾ കണ്ടെത്തിയെന്നാണ്. 10 ബില്ല്യൺ വർഷങ്ങൾക്ക് മുൻപാണ് ഗ്യാലക്സികളിൽ കൂട്ടിയിടി ഉണ്ടായത്.

പ്രായം റിവേഴ്സ് ഗിയറിലാകുമോ?

എലികകളിൽ നടത്തിയ ഒരു ഗവേഷണത്തിൽ ശാസ്ത്രജ്ഞർ ഒരു പ്രോട്ടീൻ കണ്ടെത്തി, ഇത് വാർദ്ധക്യത്തെ ചെറുക്കാനും വാർദ്ധക്യ സഹജമായ രോഗങ്ങളായ അൽഷിമേഴ്‌സ്, പ്രമേഹം എന്നിവ ചികിത്സിക്കുന്നതിനുള്ള മരുന്നുകളുടെ വികസനത്തിനും സഹായകരമാണ്.

ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയും (ജാക്സ) ടോഹോകു സർവകലാശാലയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇത്തരം ഒരു കണ്ടെത്തൽ നടത്തിയത്.

നമ്മൾ എങ്ങനെ അക്ഷരമാല പഠിക്കുന്നു?

എങ്ങനെയാണ് നമ്മൾ, അക്ഷരമാലയും വാക്കുകളും പഠിക്കുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് യുഎസിലെ ഒഹിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. അക്ഷരങ്ങളും വാക്കുകളും കാണുന്നതിന് തലച്ചോറിനെ വേർതിരിക്കുന്നതോ സ്വീകാര്യമാക്കുന്നതോ ആയ ഒരു നെറ്റ്‌വർക്ക് അല്ലെങ്കിൽ വയറിംഗ് അവർ തലച്ചോറിൽ കണ്ടെത്തി.

മനുഷ്യ മസ്തിഷ്കത്തിന്റെ ഒരു ഭാഗം ജനിക്കുമ്പോൾ തന്നെ "പ്രീ-വയർ" ആണെന്ന് ഗവേഷകർ കണ്ടെത്തി. ഇതിനെ "വിഷ്വൽ വേഡ് ഫോം ഏരിയ" (വി. ഡബ്ല്യു. എഫ്. എ) എന്നാണ് വിളിക്കുന്നത്. ഇത് തലച്ചോറിന്റെ ഭാഷാ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതിനർത്ഥം മനുഷ്യർ ജനിക്കുന്നത്. അക്ഷരങ്ങളും വാക്കുകളും വായിക്കാനുള്ള കഴിവുകളുമായിട്ടാണ്.

66 പുതിയ ഗ്രഹങ്ങൾ

രണ്ടുവര്‍ഷമായി നീണ്ടുനിന്ന പ്രാഥമിക ദൗത്യത്തില്‍, നാസയുടെ കൃത്രിമോപഗ്രഹമായ ടെസ് സൗരയൂഥത്തിന് പുറത്ത് 66 പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തി. ഇത് കൂടാതെ ടെസ് കണ്ടെത്തിയ ഗ്രഹങ്ങളാകാന്‍ സാധ്യതയുള്ള 2,100 വസ്തുക്കള്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ പരിശോധിച്ചുവരികയാണ്.

viral news mars
Advertisment