Advertisment

പിള്ളേര് കളി നടത്തരുത്; ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനയല്ല പെരുമാറേണ്ടത്; ചാന്‍സലര്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

New Update

publive-image

Advertisment

കൊച്ചി; സര്‍വകലാശാല വിഷയത്തില്‍ ചാന്‍സിലര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇന്നത സ്ഥാനത്തിരിക്കുന്നവര്‍ പിള്ളാരെ പോലെ പെരുമാറരുതെന്ന് ഹൈക്കോടതി താക്കീത് ചെയതു. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ചാന്‍സിലര്‍ക്കെതിരെ ആയോഗ്യരാക്കിയ 15 അംഗങ്ങളാണ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്.

കഴിഞ്ഞ മാസം ഈ ഹര്‍ജി പരിഗണിക്കവെ കേരള സര്‍വകലാശാലയെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ ആവശ്യമില്ലേ എന്നും എന്തുകൊണ്ടാണ് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാത്തതെന്നും കോടതി ആരാഞ്ഞു. അനാവശ്യ വിവാദങ്ങളുണ്ടാക്കി സര്‍വകലാശാലയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും കോടതി വിമര്‍ശിച്ചു.

കേരള സര്‍വകലാശാല സെനറ്റില്‍ നിന്നു ഗവര്‍ണറുടെ നോമിനികളെ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുറച്ചു വിട്ടുവീഴ്ചകള്‍ ഇരുപക്ഷത്തും വേണ്ടതല്ലേ എന്നു ഹൈക്കോടതി ചോദിച്ചു. വിസി നിയമനത്തിനു സെനറ്റിന്റെ പ്രതിനിധിയില്ലാതെ സേര്‍ച് കമ്മിറ്റി രൂപീകരിച്ച വിജ്ഞാപനം ചാന്‍സലര്‍ പിന്‍വലിക്കാതെ നോമിനിയെ നല്‍കില്ലെന്നു സെനറ്റ് പറയുന്നു. വിജ്ഞാപനം നിലനില്‍ക്കെ തന്നെ, സെനറ്റ് പ്രതിനിധിയെ തന്നാല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യമാണെന്നു ചാന്‍സലറും പറയുന്നു. പ്രതിനിധിയെ നല്‍കാന്‍ സെനറ്റ് തീരുമാനിക്കുകയോ വിജ്ഞാപനം പിന്‍വലിക്കാന്‍ ഗവര്‍ണര്‍ തീരുമാനിക്കുകയോ ചെയ്താല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ എന്നു കോടതി ചൂണ്ടിക്കാട്ടി.

നാമനിര്‍ദേശം ചെയ്യുന്ന അതോറിറ്റിയുടെ നിലപാടിനു വിരുദ്ധമായി നോമിനിക്കു പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. സെനറ്റിലേക്കു സര്‍ക്കാരിന്റെ നോമിനിയായി വരുന്നവര്‍ക്കു സര്‍ക്കാരിനെതിരെ നിലപാട് എടുക്കാനാകുമോ? ഗവര്‍ണറുടെ നോമിനികള്‍ക്കും ഇതു ബാധകമല്ലേ? സെനറ്റില്‍ തങ്ങളുടെ നിലപാടു പ്രതിഫലിക്കാനല്ലേ നോമിനിയെ വയ്ക്കുന്നത്? ഈ വസ്തുതകളില്‍ കക്ഷികളെല്ലാം വാദത്തിനു തയാറെടുക്കണമെന്നു കോടതി വ്യക്തമാക്കി.

ചാന്‍സലര്‍ നോമിനികളിലുള്ള ‘സമ്മതി’ (പ്ലഷര്‍) പിന്‍വലിക്കുന്നതിനു നിയമപരമായ കാരണങ്ങള്‍ വേണമെന്നും വ്യക്തിപരമായ കാരണങ്ങള്‍ പോരെന്നും കോടതി പറഞ്ഞു. വിസിയെ എത്രയും വേഗം തിരഞ്ഞെടുക്കാന്‍ വേണ്ടിയാകണം എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്. വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടരുത് എന്നതാണു പ്രധാനമെന്നും കോടതി ഓര്‍മിപ്പിച്ചിരുന്നു.

Advertisment