Advertisment

ഹൈക്കോടതി വിധിക്ക് പിന്നാലെ കാരയ്ക്കാമല മഠത്തില്‍ ലൂസി കളപ്പുരയുടെ നിരാഹാര സമര നാടകം ! ലൂസി കളപ്പുരയുടെ നിരാഹാരം മഠത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ട്. നിരാഹാരം തുടങ്ങിയ കാര്യം ചാനലുകളെ അറിയിച്ചെങ്കിലും അവരും കണ്ട ഭാവമില്ല ! ലൂസിയുടെ സമരത്തിന്റെ ലക്ഷ്യം മഠത്തിന്റെ സ്വഭാവിക അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ. പ്രകോപനം സൃഷ്ടിച്ച് മഠത്തിലെ സമാധാന അന്തരീക്ഷമില്ലാതാക്കാന്‍ ലൂസിക്ക് ബാഹ്യ പിന്തുണയുണ്ടോയെന്നും സംശയം. മുതിര്‍ന്ന കന്യാസ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടും സംയമനം പാലിച്ച് സന്യാസ സഭാ അധികൃതര്‍

New Update

publive-image

Advertisment

വയനാട് : ഹൈക്കോടതി വിധി വന്നതിന്റെ പിന്നാലെ ഇന്നു ഉച്ചകഴിഞ്ഞതോടെ നിരാഹാര സമരനാടകവുമായി ലൂസി കളപ്പുര. ലൂസി കളപ്പുര ഇപ്പോള്‍ താമസിക്കുന്ന കാരയ്ക്കാമല എഫ്‌സിസി മഠത്തിലാണ് നിരാഹാര സമരം തുടങ്ങിയത്.

മഠത്തിന്റെ താക്കോല്‍ ലൂസിക്ക് കൂടി നല്‍കണം. താമസിക്കുന്ന മുറിക്ക് അടുത്തുള്ള ഹാളിന്റെ താക്കോല്‍ എന്നിവ കൈമാറമെന്നൊക്കെയാണ് ലൂസിയുടെ ആവശ്യം. എന്നാല്‍ ഇതു നല്‍കാനാവില്ലെന്നു തന്നെയാണ് മഠം അധികൃതരുടെ നിലപാട്.

മഠത്തിന്റെ സ്വഭാവിക അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൂസി കളപ്പുര തന്റെ പുതിയ സമരം തുടങ്ങിയിരിക്കുന്നതെന്ന് ഇതോടെ വ്യക്തമാകുകയാണ്. ഒരു കന്യാസ്ത്രീക്ക് ചേര്‍ന്ന രീതിയില്‍ പെരുമാറാത്ത ലൂസിയുടെ ഈ നിലപാട് മഠത്തിലുള്ള മുതിര്‍ന്ന കന്യാസ്ത്രീകള്‍ക്ക് തന്നെ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

ലൂസി കളപ്പുരയുടെ ഭാഗത്തുനിന്നും വലിയ പ്രകോപനുമുണ്ടായിട്ടും അത് അവഗണിക്കുകയാണ് നിലവില്‍ കാരായ്ക്കാമല മഠത്തിലെ കന്യാസ്ത്രീകള്‍ ചെയ്യുന്നത്. അവരുമായി ഒരു സംഘര്‍ഷം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വിധി വന്നശേഷം പ്രതികരിക്കാമെന്നുമാണ് മഠം അധികൃതരുടെ നിലപാട്.

അതിനിടെ ലൂസി കളപ്പുരയുടെ ഈ പ്രവര്‍ത്തികളില്‍ അവര്‍ക്കൊപ്പമുള്ളവരുടെ പോലും പിന്തുണയില്ലെന്നാണ് വിവരം. ഇന്നു നിരാഹാര സമരം തുടങ്ങിയതു മുതല്‍ വിവിധ ചാനലുകളിലേക്ക് ലൂസി കളപ്പുര വിളിച്ചുവെങ്കിലും അവരാരും സമരത്തെ കണ്ട ഭാവം നടിച്ചില്ലെന്നാണ് സൂചന.

നേരത്തെ ഹൈക്കോടതിയില്‍ നിന്നും ലൂസി കളപ്പുര ആവശ്യപ്പെട്ട കാര്യങ്ങള്‍ നിരസിച്ചുകൊണ്ട് വിധി വന്നിരുന്നു. ലൂസി കളപ്പുര മഠത്തില്‍ താമസിക്കുന്നത് സംബന്ധിച്ച് മാനന്തവാടി മുന്‍സിഫ് കോടതി വിധി ഉടന്‍ ഉണ്ടാകണമെന്നു മാത്രമായിരുന്നു ഹൈക്കോടതിയില്‍ നിന്നുണ്ടായ അനുകൂലമായ പരാമര്‍ശം.

Advertisment