Advertisment

മറ്റുള്ളവര്‍ക്കു കോവിഡ് പരത്താന്‍ ഒരു സാധ്യതയുമില്ലാത്ത ഒരാള്‍ പുറത്തു പോവുന്നതിന് ആര്‍ടി പിസിആര്‍ പരിശോധന നടത്തണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാനാവും; വാക്‌സിന്‍ എടുക്കണോയെന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്ന് ഹൈക്കോടതി

New Update

കൊച്ചി: മറ്റുള്ളവര്‍ക്കു കോവിഡ് പരത്താന്‍ ഒരു സാധ്യതയുമില്ലാത്ത ഒരാള്‍ പുറത്തു പോവുന്നതിന് ആര്‍ടി പിസിആര്‍ പരിശോധന നടത്തണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാനാവുമെന്ന് ഹൈക്കോടതി.

Advertisment

publive-image

കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ്, ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞത്. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണവും കോടതി ആരാഞ്ഞു.

കെടിഡിസി ഹോട്ടല്‍ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജോലിക്കു പോവുന്നതിന് ഒരു ഡോസ് വാക്‌സിനോ എഴുപത്തിരണ്ടു മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടി പിസിആര്‍ പരിശോധനാ ഫലമോ വേണമെന്ന മാര്‍ഗ നിര്‍ദേശത്തെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുള്ളത്.

മറ്റുള്ളവര്‍ക്കു കോവിഡ് പിടിപെടാന്‍ കാരണമാവുന്നതിനു സാധ്യതയില്ലാത്ത ഒരാളെ പരിശോധന നടത്താന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. വാക്‌സിന്‍ എടുക്കണോയെന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹര്‍ജിയില്‍ വിശദ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.

high court
Advertisment