Advertisment

പോളിംഗ് പകുതി സമയം പിന്നിടുമ്പോള്‍ പത്തനംതിട്ടയില്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 50.11 ശതമാനം പേര്‍

New Update

പത്തനംതിട്ട: പോളിംഗ് പകുതി സമയം പിന്നിടുമ്പോള്‍ പത്തനംതിട്ടയില്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 50.11 ശതമാനം പേര്‍. 1378587 വോട്ടർമാരിൽ 690912 പേരാണ് ഉച്ചയോടെ വോട്ട് ചെയ്തത്. കഴിഞ്ഞ തവണ 67 ശതമാനം പേര്‍ പോളിംഗ് രേഖപ്പെടുത്തിയ പത്തനംതിട്ടയില്‍ ഇത്തവണ പോളിംഗ് ശതമാനം വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Advertisment

publive-image

മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്തത് ആറന്മുള നിയോജക മണ്ഡലത്തിലാണ്. 112005 പേര്‍ ആറന്മുളയില്‍ വോട്ട് ചെയ്തു. 49.17 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ 97450 (54.53%) പേരും പൂഞ്ഞാറിൽ 92991 (52.02) പേരും റാന്നിയിൽ 95983 (50.34%) പേരും കോന്നിയിൽ 98909 (50.79%) പേരും അടൂരിൽ 99505 (49. O2%) പേരും തിരുവല്ലയിൽ 94069 ( 45.87 %) പേരും വോട്ടു ചെയ്തു.

Advertisment