Advertisment

ഫ്ലക്സ് നിരോധനത്തിൽ സർക്കാരിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി;കോടതിവിധികൾ നടപ്പാക്കാൻ ആവേശം കാണിക്കുന്ന മുഖ്യമന്ത്രി സ്വന്തം മുഖമുളള ഫ്ലക്സ് ബോർഡുകൾ  നീക്കാൻ അണികളോട് ആവശ്യപ്പെടണം

New Update

Advertisment

അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിന്‍റെ പേരിൽ  സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അനധികൃത ഫ്ലക്സ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണം.  സ്വന്തം ചിത്രമുള്ള ഫ്ലക്സുകള്‍ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

കോടതിവിധികൾ നടപ്പാക്കാൻ ആവേശം കാണിക്കുന്ന മുഖ്യമന്ത്രി സ്വന്തം മുഖമുളള ബോർഡുകൾ  നീക്കാൻ അണികളോട് ആവശ്യപ്പെടണം. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും സർക്കാരിനോട് കോടതി നിർദേശിച്ചു. അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കാനുള്ള സമയപരിധി  കഴിഞ്ഞിട്ടും വിധി പൂർണമായി നടപ്പാക്കാത്ത സാഹചര്യത്തിലാണ് സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ഹൈക്കോടതി വാളോങ്ങിയത്.  ഭരണ കക്ഷികൾ തന്നെ ഉത്തരവ് പാലിക്കുന്നില്ല. വേലി തന്നെ വിളവ് തിന്നുകയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഫ്ലക്സുകൾ സ്ഥാപിക്കുന്നതിനാൽ  കർശനമായി വിധി നടപ്പാക്കാൻ കഴിയുന്നില്ല. സ്വന്തം ചിത്രങ്ങൾ ഉള്ള ഫ്ലക്സുകൾ വഴിയരികിൽ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് നേതാക്കൾ ഉറപ്പാക്കണം.

രാഷ്ട്രീയപ്പാർട്ടികളുടെ നിയമലംഘനം വച്ചുപൊറുപ്പിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. അനധികൃത ഫ്ലക്സുകൾ സ്ഥാപിക്കുന്നവരെ വെറുതെ വിടരുത്, കേസെടുക്കണം. ഇതിനുളള ആർജവം മുഖ്യമന്ത്രി അടക്കമുള്ളവർ കാണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, ഇലക്ഷന് കമ്മിഷൻ,ഡിജിപി  എന്നിവരെയും കേസിൽ കക്ഷിചേർത്തിട്ടുണ്ട്.ഇവർ രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണം. അതേസമയം ഹർജി  27 നു വീണ്ടും പരിഗണിക്കും.

Advertisment