തിരുവനന്തപുരം പൊലീസ് സഹകരണ സംഘം റൗഡി സഹകരണ സംഘമാണോ ?; പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, June 25, 2019

കൊച്ചി: തിരുവനന്തപുരം പൊലീസ് സഹകരണ സംഘം റൗഡി സഹകരണ സംഘമാണോ എന്ന് ഹൈക്കോടതിയുടെ ചോദ്യം. സഹകരണ സംഘം തെരഞ്ഞെടുപ്പിന്‍റെ തിരിച്ചറിയൽ കാർഡ് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിമർശനം.

സഹകരണ സംഘം തെരഞ്ഞെടുപ്പിൽ എല്ലാ അപേക്ഷകർക്കും തിരിച്ചറിയൽ കാർഡ് നൽകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആർക്കെങ്കിലും കാർഡ് ലഭിച്ചില്ലെങ്കിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടുള്ള നടപടികളാണ് പൊലീസുകാര്‍ക്കിടയില്‍ ഉണ്ടായത്.

×