Advertisment

ശബരിമലയില്‍ യാഥാര്‍ത്ഥ ഭക്തരേയും മാധ്യമങ്ങളേയും തടയരുതെന്ന് ഹൈക്കോടതി

New Update

ശബരിമലയില്‍ മാധ്യമങ്ങളെയും ഭക്തരെയും പൊലീസ് തടയുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ശബരിമലയില്‍ യാഥാര്‍ത്ഥ ഭക്തരേയും മാധ്യമങ്ങളേയും തടയരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ നടപടി സുതാര്യമെങ്കില്‍ എന്തിനാണ് മാധ്യമങ്ങളെ തടയുന്നതെന്ന് കോടതി സര്‍ക്കാരിനോട് ചേദിച്ചു.

ശബരിമലയില്‍ നടക്കുന്നത് എന്താണെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക്‌ അവകാശമുണ്ട്. അതുകൊണ്ട്‌ തന്നെ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ശബരിമലയില്‍ മാധ്യമങ്ങളെ തടഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാധ്യമങ്ങള്‍ക്ക് ഇന്നലെ മുതല്‍ പ്രവേശനം അനുവദിച്ചുവെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

Advertisment