Advertisment

പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചു പൊലീസ് ബോധവാന്മാരാകേണ്ട സമയം അതിക്രമിച്ചുവെന്ന് ഹൈക്കോടതി

New Update

കൊച്ചി: തടവുകാര്‍ ഉള്‍പ്പെടെ പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചു പൊലീസ് ബോധവാന്മാരാകേണ്ട സമയം അതിക്രമിച്ചതായി ഹൈക്കോടതി. രാജ്യത്തു നിലനില്‍ക്കുന്ന പ്രത്യേക സാമൂഹിക സാഹചര്യത്തില്‍ പരാതിക്കാര്‍, പ്രതികള്‍, സാക്ഷികള്‍, അഭിഭാഷകര്‍ എന്നിവരോട് എങ്ങനെ ഇടപെടണമെന്ന കാര്യത്തില്‍ പൊലീസിനു പരിശീലനം ആവശ്യമാണെന്നും കോടതി പറഞ്ഞു. വടകര കോടതിയിലുള്ള കേസിനെതിരെ അഭിഭാഷകനായ പ്രശാന്ത് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണു ജസ്റ്റിസ് പി. ബി. സുരേഷ്കുമാറിന്റെ ഉത്തരവ്.

Advertisment

publive-image

മയക്കുമരുന്ന് കേസില്‍ പ്രതിയായ അഫിയ എന്ന വ്യക്തിയെ 2018 ജനുവരിയില്‍ വടകര പ്രത്യേക കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്ബോഴായിരുന്നു സംഭവം. പ്രതിയുമായി സംസാരിക്കാന്‍ കല്പറ്റ സ്വദേശി പ്രശാന്ത് എന്ന അഭിഭാഷകന്‍ നിരന്തരം ശ്രമിച്ചു. അപ്പോഴൊക്കെ വനിത സിവില്‍ പോലീസ് ഓഫീസര്‍ തടഞ്ഞു.

അഭിഭാഷകനാണെന്ന് പറഞ്ഞിട്ടും സംസാരിക്കാന്‍ അനുവദിച്ചില്ല. പിന്നീട് അനുവദിച്ചപ്പോള്‍ സംസാരിക്കാന്‍ തയ്യാറാകാതെ അഭിഭാഷകന്‍, വനിത സിവില്‍ പോലീസ് ഓഫീസറെ തള്ളി നീക്കിയെന്നായിരുന്നു കേസ്.

നിയമസഹായം വേണ്ടവരോടു സംസാരിക്കാന്‍ ഉചിതമായ മറ്റു മാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍ തടവു പുള്ളിയെ പിന്തുടര്‍ന്നതു ശരിയല്ലെങ്കിലും പൊലീസിന്റെ നടപടി ഒട്ടും അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു. തന്റെ കക്ഷിയായ തടവുപുള്ളിയോടു സംസാരിക്കാന്‍ അഭിഭാഷകനെ അനുവദിക്കാതിരുന്നതു ശരിയല്ല. ഇത്തരം സംഭവത്തില്‍ കേസെടുക്കുകയും അന്തിമ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്ത പൊലീസ് ഓഫിസറുടെ നടപടിയും അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

highcpourt critized police
Advertisment