Advertisment

ഹയർസെക്കണ്ടറി സീറ്റുകളുടെ അപര്യാപ്തത: വിദ്യാഭ്യാസമന്ത്രിക്ക് വിദ്യാർഥികൾ മെയിലുകളയച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: മലബാർ ജില്ലകളിലെ അരലക്ഷത്തിലധികം വരുന്ന ഹയർ സെക്കണ്ടറി സീറ്റ് അപര്യാപ്തതക്ക് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള സംഘടിപ്പിക്കുന്ന മലബാർ അവകാശ സമരത്തിന്റെ ഭാഗമായി ജില്ലയിലെ പത്താം ക്ലാസ്സ് വിജയിച്ച വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രിക്ക് ഇ - മെയിലുകൾ അയച്ചു.

Advertisment

publive-image

പത്താം ക്ലാസ് വിജയിച്ച 43768 ത്തിൽ പരം വിദ്യാർഥികളാണ് ജില്ലയിലുള്ളത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികൾ വേറെയും. എന്നാൽ ജില്ലയിൽ 34532 ഹയർ സെക്കണ്ടറി സീറ്റുകൾ മാത്രമാണ് നിലവിലുള്ളത്.

അതിനാൽ ജില്ലയിലെ 10,000 ത്തിലധികം വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്ന് പുറന്തള്ളപ്പെടുമെന്ന് വിദ്യാർത്ഥികൾ മെയിലിൽ ചൂണ്ടിക്കാട്ടി. ഹയർസെക്കണ്ടറി സീറ്റ് അപര്യാപ്തതക്ക് ശാശ്വതമായ പരിഹാരം കാണണം. കേവലമായ ആനുപാതിക സീറ്റ് വർധനവെന്ന വർഷാവർഷമുള്ള കണ്ണിൽ പൊടിയിടൽ അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, ഗവണ്മെന്റ് ഹൈസ്കൂളുകളെ ഹയർ സെക്കണ്ടറിയായി ഉയർത്തുക, ഗവണ്മെന്റ് മേഖലയിൽ പുതിയ ഹയർ സെക്കണ്ടറി സ്കൂളുകൾ ആരംഭിക്കുക തുടങ്ങിയവയാണ് യഥാർത്ഥ പരിഹാരം. അതിന് സർക്കാർ തയ്യാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലബീബ് കായക്കൊടി, ഹയർസെക്കണ്ടറി കൺവീനർ ഷാഹിൽ മുണ്ടുപാറ എന്നിവർ സംസാരിച്ചു.

HIGHERSECONDARY
Advertisment