Advertisment

കുവൈറ്റില്‍ ഇന്ത്യന്‍ ഉള്ളിയുടെ വില വര്‍ധിച്ചു ; ഈജിപ്തില്‍ നിന്നുള്ള ഉള്ളിയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ഇന്ത്യന്‍ ഉള്ളിയുടെ വില വര്‍ധിച്ചു . മനുഷ്യന്റെ ആരോഗ്യസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ ഈജിപ്ത്യന്‍ ഉള്ളിയില്‍ കീടനാശിനുയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈജിപ്ത്യന്‍ ഉള്ളി ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചിരുന്നു.

Advertisment

publive-image

ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള ഉള്ളിക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുന്നത്.

ഒരു ടണ്‍ ഉള്ളിയുടെ വില 230 ഡോളറില്‍ നിന്ന് 300 ഡോളറായാണ് വര്‍ധിച്ചത്. 30 കിലോയ്ക്ക് 3.250 കെഡിയാണ് വില . നേരത്തെ ഇത് 2.750 കെഡിയായിരുന്നു .

kuwait kuwait latest
Advertisment