Advertisment

മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹത്തിനായി ഹില്ലരി ക്ലിന്റണ്‍ ഇന്ത്യയിലെത്തി, ഇന്ത്യയില്‍ പറന്നിറങ്ങിയവരില്‍ പ്രമുഖരേറെ !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹത്തിനായി അമേരിക്കന്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ ഇന്ത്യയിലെത്തി. യു എസ് മുന്‍ പ്രഥമ വനിതകൂടിയാണ് ഹില്ലരി. മുകേഷ് അംബാനിയു൦ കുടുംബാംഗങ്ങളും ചേര്‍ന്ന് ഹില്ലരിയെ സ്വീകരിച്ചു.

സ്റ്റീല്‍ രാജാവ് ലക്ഷ്മി മീത്തല്‍, ബിപി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ബോബ് ഡ്യൂട്‌ലി, ഫോക്‌സ് സിഇഒ ജെയിംസ് മര്‍ഡോക് തുടങ്ങിയ പ്രമുഖരാണ് ഉദയ്പൂരില്‍ ഇഷ അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പറന്നിറങ്ങിയിട്ടുണ്ട്.

സൗദി ആരംകോ തലവന്‍ ഖാലിദ് അല്‍ ഫാലിഹ്, നോക്കിയ സിഇഒ രാജീവ് സൂരി, തുടങ്ങി ലോകത്തെ പ്രമുഖ വ്യവസായികളെല്ലാം ഉദയ്പുരിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം അംബാനിയുടെ മുംബൈയിലെ ആന്റിലിയ എന്ന വസതിയില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ നടക്കും.

പിരാമല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ ആനന്ദ് പിരാമലിനാണ് വരന്‍ . ചൊവ്വാഴ്ച്ച മുംബൈയില്‍ വെച്ചുനടക്കുന്ന വിവാഹത്തിന് മുന്നോടിയായുള്ള അഘോഷങ്ങളാണ് ഉദയ്പുരില്‍ നടക്കുക. മൂന്ന് ദിവസത്തെ ആഘോഷ പരിപാടികള്‍ക്കാണ് തടാകങ്ങളുടെ നഗരമെന്ന് അറിയപ്പെടുന്ന ഉദയ്പുര്‍ വേദിയാകുന്നത്.

ambani
Advertisment