Advertisment

അത്യാവശ്യം സിനിമകളിൽ കൂടെ നിൽക്കുന്നവരേക്കാൾ കൂടുതൽ അഭിനയിച്ചിട്ടുണ്ട് ഹേ... എങ്ങനെ ആണെങ്കിലും എലീറ്റ് ക്ലാസ് കളിയിൽ ഭേദം പുരുഷൻമാർ ആണ്; വിമെൻ ഇൻ സിനിമാ കലക്ടീവിനെ വിമർശിച്ച് നടി ഹിമ ശങ്കർ

author-image
ഫിലിം ഡസ്ക്
Updated On
New Update

സംവിധായിക വിധു വിൻസെന്റിന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിമെൻ ഇൻ സിനിമാ കലക്ടീവിനെ വിമർശിച്ച് നടി ഹിമ ശങ്കർ. സിനിമയിലെ 'അഡ്ജസ്റ്റുമെന്റുകളെ'ക്കുറിച്ച് പറഞ്ഞപ്പോൾ ഡബ്ല്യുസിസിയിൽ നിന്ന് പോലും തനിക്ക് പിന്തുണ ലഭിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ഹിമ ശങ്കർ കുറച്ച് നാളുകൾക്ക് മുൻപ് രം​ഗത്ത് വന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹിമ ഇപ്പോഴും വിമർ‌ശനം ഉന്നയിച്ചിരിക്കുന്നത്.

Advertisment

publive-image

ഹിമയുടെ കുറിപ്പ് വായിക്കാം:

ഒരു സംഘടന പ്രത്യേകിച്ചും , സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളേണ്ടുന്ന സംഘടന എങ്ങനെയായിരിക്കണം എന്ന പരിചയക്കുറവാണ് പലരുടേയും പ്രശ്നം എന്ന് ആദ്യം വിചാരിക്കാം .... പ്രിവിലേജിന്റെ , കൈയെത്തിപ്പിടിച്ച സിനിമകളുടെ പോപ്പുലാരിറ്റിയിൽ ആണ് ആളുകളുടെ നേരെയുള്ള പെരുമാറ്റം ഉണ്ടാവുന്നത് എങ്കിൽ പുരുഷൻമാർ ഉള്ള സംഘടനകളേക്കാളും ശ്വാസംമുട്ടൽ സ്ത്രീകൾ ഉള്ള സംഘടനയിൽ ആകും.

എനിക്ക് പാർവതിക്ക് ഒരു മെയിൽ എന്റെ സിനിമയുടെ വിവരങ്ങൾ അയക്കട്ടെ എന്ന് ചോദിച്ച് അയച്ചത് ഓർമ്മ വരുന്നു .... തിരിച്ചറിഞ്ഞ് ഒരു മറുപടി എന്നത് വിരൽതുമ്പത്ത് ആയിട്ടു പോലും ലഭിച്ചില്ല എന്നത് , മോശമായി തോന്നി. ഒരു നോ ആണെങ്കിലും , it was respect.... ചിലപ്പോൾ നാളെ നിങ്ങളൊന്നും ആരുമല്ലായിരിക്കും, ഞങ്ങളിൽ ചിലര്‍ ഇവിടെ ഉണ്ടായിരിക്കാം .... ചിലപ്പോൾ തിരിച്ചും ...

WCC കാലത്തിന്റെ ആവശ്യമാകട്ടെ, എനിക്കതിൽ ഇനിയും പ്രതീക്ഷകൾ ഉണ്ട് ... പക്ഷേ ഒപ്പം സഞ്ചരിക്കാൻ ഇന്ന് വരെ ആരെയും സോപ്പിട്ട് നിന്ന് കാര്യം നേടൽ ശീലമല്ലാത്തതു കൊണ്ട് സാധ്യമല്ല.... ഒറ്റക്ക് നിൽക്കുക ... WCC കുറച്ച് പേരുടെ താത്പര്യങ്ങൾ അല്ല .... സെലക്ടീവ് ആയ പ്രതികരണങ്ങളും അല്ല .... പുറത്ത് നിന്ന് സപ്പോർട്ട് ചെയ്യും , അകത്ത് നിൽക്കാൻ എന്റെ സ്വഭാവം നിങ്ങൾക്കു പറ്റിയതല്ല ... എന്ന് പറഞ്ഞു കൊണ്ട് ... വിധു വിൻസന്റിനൊപ്പം നിൽക്കുന്നു,

എനിക്ക് അവരെ വ്യക്തിപരമായി ഒട്ടും അറിയില്ല എന്ന് തന്നെ പറയട്ടെ.... പിന്തുണയ്ക്കാൻ ആളുള്ളവർക്ക് വിധു വിൻസന്റിനെ മനസിലാകണം എന്നില്ല ... ഞാൻ WCC യിൽ സജീവമായ അംഗം ... എന്റെ കൂടെ നിന്നിട്ടില്ല വളരെ സീരിയസ് ആയ പ്രശ്നങ്ങൾ ഉന്നയിച്ചപ്പോഴും ... ഒരു കോൾ പോലും വിളിച്ചിട്ടില്ല ... എന്ത് കൊണ്ട് എന്നതിന് ഒരു ഉത്തരം പ്രതീക്ഷിക്കുന്നു .... അല്ലെങ്കിൽ നിരന്തരം പ്രതികരിക്കുന്ന 3ാം കിട സിനിമാക്കാരിയാണോ , കച്ചവട സിനിമയിൽ കാര്യമായി അഭിനയിക്കാത്ത ഞാൻ നിങ്ങൾക്കു.

അത്യാവശ്യം സിനിമകളിൽ കൂടെ നിൽക്കുന്നവരേക്കാൾ കൂടുതൽ അഭിനയിച്ചിട്ടുണ്ട് ഹേ... എങ്ങനെ ആണെങ്കിലും എലീറ്റ് ക്ലാസ് കളിയിൽ ഭേദം പുരുഷൻമാർ ആണ് ... ഒരു സംഘടനയിലും ഇല്ലാതിരിക്കുക ഒരു തരത്തിൽ കൂടുതൽ ക്രിയേറ്റീവ് ആക്കും ... ആരുടേയും താത്പര്യങ്ങൾക്ക് വെയിറ്റ് ചെയ്യേണ്ടല്ലോ .... ഒടിടിക്കാലത്ത് പലതിനും പ്രസക്തി കുറയും... കാലം മാറുന്നു ...അത് ആണും പെണ്ണും ഓർത്താൽ നന്ന്.

wcc film news hima sankar
Advertisment