ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് എതിരെ പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥി ഹിമാ ശങ്കര്‍

ഫിലിം ഡസ്ക്
Friday, July 20, 2018

Image result for ഹിമാ ശങ്കര്‍ ബിഗ് ബോസ്

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് എതിരെ എലിമിനേറ്റ് ചെയ്യപ്പെട്ട മത്സരാര്‍ത്ഥി ഹിമാ ശങ്കര്‍. തന്നെക്കുറിച്ച് ഷോയിലൂടെ പുറത്ത് വന്നത് നെഗറ്റീവ് കാര്യങ്ങള്‍ മാത്രമാണെന്നും എന്തിനാണ് അങ്ങോട്ട് വിളിച്ചതെന്നും ഓര്‍ത്തുപോയെന്നും തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഹിമ പറഞ്ഞു. താന്‍ പുറത്തായതോടെ ഷോയ്ക്ക് പാര്‍ഷ്യാലിറ്റി ഉണ്ടോ എന്ന സംശയമാണ് ഉയരുന്നതെന്നും അവര്‍ പറഞ്ഞു.

Image result for ഹിമാ ശങ്കര്‍ ബിഗ് ബോസ്

ബിഗ് ബോസിന് പാര്‍ഷ്യാലിറ്റി ഉണ്ടെന്ന് പലരും മെസേജ് അയക്കുമ്പോള്‍ സ്‌ക്രിപ്റ്റഡ് അല്ല എന്ന് മറുപടി പറഞ്ഞ് മടുത്തുവെന്നും ഹിമ പറഞ്ഞു.

Image result for ഹിമാ ശങ്കര്‍

ഇപ്പോള്‍ തനിക്കും തോന്നുന്നുണ്ട് ഷോയ്ക്ക് പാര്‍ഷ്യാലിറ്റി ഉണ്ടോ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അര്‍ഹതയുള്ളവര്‍ അതിജീവിക്കേണ്ടതല്ലേ എന്ന ചോദ്യവും അവര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

Image result for ഹിമാ ശങ്കര്‍ ബിഗ് ബോസ്

ഹിമ ശങ്കര്‍ എന്ന വ്യക്തിയെ ആളുകള്‍ മനസ്സിലാക്കേണ്ടത് ബിഗ് ബോസില്‍ എലിമിനേറ്റ് ചെയ്യപ്പെടാതിരിക്കാന്‍ കാണിക്കുന്ന പൊടിക്കൈകളുടെ പേരില്‍ ആകരുതെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പക്ഷെ, ഞാന്‍ ചെയ്തതോ പറഞ്ഞതോ ആയ കാര്യങ്ങള്‍ ടെലിക്കാസ്റ്റ് ചെയ്തില്ലെന്നും പിന്നെ എങ്ങനെയാണ് ആളുകള്‍ തന്നെ മനസ്സിലാക്കുകയെന്നും അവര്‍ ചോദിക്കുന്നു.

×