ഹിമാലയൻ വാലി ഫുഡ്സ് സൂപ്പർമാർക്കറ്റ് ഗാർലാൻഡ് സിറ്റി മേയർ ഉദ്ഘാടനം ചെയ്തു

New Update

publive-image

ഗാർലൻഡ് (ഡാളസ്): കൈരളി ഇംപോർട്ടൻസ് എക്സ്പോർട്ടേഴ്സ് ഉടമസ്ഥതയിലുള്ള ഹിമാലയൻ വാലി ഫുഡ്സ് സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ജൂൺ 18 ന് ഗാർലണ്ടിൽ ബ്രോഡ്‍വേയിൽ (5481 Broadway Blvd, STE -116, Garland Texas) കടയുടെ ഗ്രാൻഡ് ഓപ്പണിങ് ഗാർലാൻഡ് സിറ്റി മേയർ സ്കോട്ട് ലെമേ പച്ച റിബ്ബൺ മുറിച്ചുകൊണ്ട് ഉൽഘാടനം ചെയ്തു.

Advertisment

ഹിമാലയൻ വാലിയുടെ വിലകുറച്ചുകൊണ്ടുള്ള തുടക്കത്തെയും കമ്മ്യൂണിറ്റിക്കു മടക്കി കൊടുക്കുവാനുള്ള താല്പര്യത്തേയും മേയർ അനുമോദിച്ചു.

പ്രസ്തുത ചടങ്ങിൽ ഡിസ്ട്രിക്ട് 113 സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് റീത്താ ബൊവെർസ്, പാസ്റ്റർ ഷാജി കെ. ഡാനിയേൽ, പ്രൊ-ടെം മേയർ ഡെബ്രാ മോറിസ്, റൗലറ്റ് പ്രൊ-ടെം മേയർ ബ്രൗണി ഷെറിൽ, മുൻ കൗൺസിൽ മെമ്പർ സ്റ്റീവൻ സ്റ്റാൻലി, സിറ്റി കൌൺസിൽ അംഗങ്ങളായ ബി. ജെ. വില്ല്യംസ്, എഡ് മൂർ എന്നിവർക്കൊപ്പം പി. സി. മാത്യു, (ഡിസ്ട്രിക്ട് 3 കൗൺസിലിൽ മത്സരിച്ച സ്ഥാനാർഥി), സണ്ണി മാളിയേക്കൽ (ഡയറക്ടർ ഏഷ്യാനെറ്റ് യു. എസ്. എ.), ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ. ചെയർമാൻ സാം മാത്യു, പ്രെസിഡെൻ വർഗീസ് കെ. വർഗീസ്, ബെന്നി ജോൺ, സേവ്യർ പെരുമ്പള്ളിൽ, സണ്ണി കൊച്ചു പറമ്പിൽ, റോഷെൽ ഗിയർ മുതലായവർ പങ്കെടുത്തു.

ഗാർലാൻഡ് ചേംബർ ഓഫ് കോമേഴ്‌സ് നേതൃത്വം നൽകിയ പരിപാടികൾ പാസ്റ്റർ ഷാജി കെ. ഡാനിയേലിൻെറ പ്രാർത്ഥനയോടെ ആരംഭിച്ചു. ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് പോൾ മേയർ ഗാർലണ്ടിൽ തുടങ്ങിയ ഹിമാലയൻ വാലി ഫുഡ്സിനെ സ്വാഗതം ചെയ്യുന്നതായും എല്ലാ പിന്തുണയും നല്കുന്നതായിരിക്കുമെന്നും പറഞ്ഞു. തുടർന്നു റീത്ത ബൊവെർസ്, ബി. ജെ. വില്യംസ്, ഡെബ്ര മോറിസ്, പി. സി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

ഹിമാലയൻ വാലി ഫുഡ്സും, കൈരളി ഫാം പ്രൊഡ്യൂസ് ഹോൾസെയിൽസും അവാന്റ ഫിനാൻഷ്യൽ കോർപറേഷന്റെ കീഴിലുള്ള രണ്ടു സ്ഥാപനങ്ങളാണ്. അവാന്റ ഫിനാൻഷ്യൽ കോർപറേഷൻ അമേരിക്കയിലെ റ്റെക്സസ് സംസ്ഥാനത്തിൽ പ്ലാനോയിൽ ഹോം ഓഫീസുമായി ടാക്സ് കൺസൾട്ടിങ്, ഫിനാൻഷ്യൽ പ്ലാനിംഗ്, എസ്റ്റേറ്റ് പ്ലാനിംഗ്, ഇൻവെസ്റ്മെന്റ്സ്, ഇൻഷുറൻസ്, മുതലായ മേഖലകളിൽ ധാരാളം ക്ലൈന്റ്‌സുകളുമായി വ്യാപാരം ചെയ്തു വരുന്നു.

വില അമ്പതു ശതമാനത്തോളം കുറച്ചുകൊണ്ടാണ് സാധനങ്ങൾ വില്കുന്നതെന്നും സാധുക്കളായ വിദ്യാർത്ഥികളെ സഹായിക്കുവാൻ കിട്ടുന്ന ലാഭത്തിൽ നിന്നും ഒരു വിഹിതം നീക്കി വെക്കുമെന്നും ഉടമകളായ അവൻറ്റെ ഫിനാൻഷ്യൽ കോർപറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാരായ ഫ്രിക്സ്മോൻ മൈക്കിൾ, പ്രേം സാഹി സി. പി. എ. എന്നിവർ സംയുക്തമായി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ഇത് സംബന്ധിച്ചു ആദ്യ തുക സ്കൂൾ ബോർഡ് ട്രസ്റ്റ് മെമ്പർ ഡാഫ്‌നി സ്റ്റാൻലിക്കുവേണ്ടി മേയർ സ്കോട്ട് ലെമേ ഫ്രിക്സ്മോനിൽ നിന്നും ആയിരം ഡോളറിന്റെ ചെക്ക് കൈപറ്റി. ഹോൾസെയിൽ വിലക്ക് ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ കൃത്യമായി എത്തിച്ചു കൊടുക്കാൻ ഹിമാലയൻ വാലി സൂപ്പർമാർക്കറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഫിക്സ് മോൻ ജേക്കബ് പറഞ്ഞു.

ചേംബർ ഓഫ് കോമേഴ്‌സ് മെമ്പർഷിപ് സെക്രട്ടറി അലക്സാണ്ടർ ഹെഗാർ സ്വാഗതം ആശംശിച്ചു. പ്രേം സാഹി സി. പി. എ നന്ദി പ്രകാശിപ്പിച്ചു.

us news
Advertisment