Advertisment

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്തുണ; ഹിന്ദി നടന് ടെലിവിഷൻ ഷോയിൽ നിന്ന് വിലക്ക്

New Update

ഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തെ പിന്തുണച്ചതിന് അഭിനേതാവിന് ടെലിവിഷൻ ഷോയിൽ നിന്ന് വിലക്ക്. ഹിന്ദി സിനിമാ- സീരിയൽ നടൻ സുശാന്ത് സിംഗിനെയാണ് ടെലിവിഷൻ ഷോയായ ‘സാവധാൻ ഇന്ത്യ’യിൽ നിന്ന് പുറത്താക്കിയത്. 2011 തൊട്ട് സുശാന്ത് ഈ ഷോയുടെ അവതാരകനാണ്.

Advertisment

publive-image

ട്വിറ്ററിലൂടെ താരം ഇക്കാര്യം വെളിപ്പെടുത്തി. ‘സത്യം തുറന്നു പറഞ്ഞതിനുള്ള ചെറിയ പിഴ’ എന്നാണ് സുശാന്ത് ഇതിനെ വിശേഷിപ്പിച്ചത്. ‘സാവധാൻ ഇന്ത്യ’ക്ക് വേണ്ടി ഇനി സമയം ചെലവഴിക്കേണ്ടതില്ലെന്നും താരം.

സത്യം പറഞ്ഞതിന് വേണ്ടി പിഴയോ?’ എന്ന് ഒരാൾ ട്വീറ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. വളരെ ചെറിയ പിഴയാണ് സുഹൃത്തെ, അല്ലെങ്കിൽ ഭഗത് സിംഗിന്റെയും സുഖ്‌ദേവിന്റെയും രാജ്ഗുരുവിന്റെയും മുഖത്തേക്ക് നമ്മളെങ്ങനെ നോക്കുമെന്ന് സുശാന്ത് സിംഗ് ഇതിന് മറുപടി നൽകി.

2002ൽ ‘ദ ലെജന്റ് ഓഫ് ഭഗത് സിംഗ്’ എന്ന സിനിമയിൽ സ്വാതന്ത്ര്യ സമര സേനാനി സുഖ് ദേവിനെ അവതരിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം.

Advertisment