Advertisment

ഹൈന്ദവ ആചാരങ്ങള്‍ മറികടന്ന് വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമ ചിത്രീകരണം; പോലീസ് നടപടി എടുത്തില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഹിന്ദു ഐക്യവേദി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമ ചിത്രീകരണം ഹൈന്ദവ ആചാരങ്ങൾ മറികടന്നു കൊണ്ടായിരുന്നു എന്ന് ഹിന്ദു ഐക്യവേദി ഒറ്റപ്പാലം ജനറൽ സെക്രട്ടറി വിജയ് കൃഷ്ണ. ക്ഷേത്രം ഭാരവാഹികളുടെ അനുമതിപോലും ഇല്ലാതെ ചിത്രീകരണം നടത്തിയവർക്കെതിരെ പോലീസ് നടപടി എടുത്തില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടി ശ്രീരാമൻ.

ഹിന്ദു ഐക്യത തകർക്കുന്ന തരത്തിലാണ് ചിത്രീകരണം നടന്നത്. പാക്കിസ്ഥാൻ പതാകക്ക് സമാനമായ പതാകയും ഐക്യത തകർക്കുന്ന വേഷവിധാനവും ഉപയോഗിച്ചാണ് ചിത്രീകരണം നടന്നത്. ഇതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്. ക്ഷേത്ര ഭരണ സമിതിയുടെ അംഗീകാരവും ചിത്രീകരണത്തിന് ലഭിച്ചിട്ടില്ല. തെറ്റായ സന്ദേശം നൽകുന്നതിനെതിരെയാണ് പ്രതികരണം.

കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ന്യായമായ പ്രതികരണം നടത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇത് അംഗീകരിക്കില്ല. നിയമപരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇരുവരും പറഞ്ഞു. ഹിന്ദു ഐക്യവേദി ഭാരവാഹി സച്ചിതാനന്ദനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

palakkad news
Advertisment