Advertisment

കോവിഡ്-19ന്റെ സമയത്ത് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിന് ഹിന്ദുജ ഫൗണ്ടേഷന്‍ ദി ചോപ്ര ഫൗണ്ടേഷനുമായി സഹകരിക്കുന്നു; നെവര്‍ എലോണ്‍ സമ്മിറ്റിന്റെ സഹ സ്‌പോണ്‍സറാകുന്നു

New Update

publive-image

Advertisment

കൊച്ചി: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ഈ സമയത്ത് മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നതിന് ഹിന്ദുജ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ഹിന്ദുജ ഫൗണ്ടേഷന്‍ നെവര്‍ എലോണ്‍ ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് (വെര്‍ച്വല്‍) ഉച്ചകോടിയില്‍ 'സ്‌പോട്ട്‌ലൈറ്റ് ഇന്ത്യ' വിഭാഗം സ്‌പോണ്‍സര്‍ ചെയ്യും.

ദി ചോപ്ര ഫൗണ്ടേഷന്‍, ജോണ്‍ ഡബ്ല്യു ബ്രിക്ക് മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍, സിജി ക്രിയേറ്റീവ്‌സ് എന്നിവരുമായി സഹകരിച്ചാണ് ഉച്ചകോടിയിലെ മൂന്നു മണിക്കൂര്‍ സമയമുള്ള 'സ്‌പോട്ട്‌ലൈറ്റ് ഇന്ത്യ' സ്‌പോണ്‍സര്‍ ചെയ്യുന്നത്.

സത്യ ഹിന്ദുജയുടെ ആല്‍കെമിക് സോണിക് എന്‍വിയോണ്‍മെന്റ് ആണ് ഈ വിഭാഗം ക്യൂറേറ്റ് ചെയ്യുന്നത്. സദ്ഗുരു, അഭയ് ദിയോള്‍ തുടങ്ങയ പ്രശസ്തര്‍ സ്‌പോട്ട് ഇന്ത്യയില്‍ പങ്കെടുക്കുന്ന പ്രഭാഷകരില്‍ ഉള്‍പ്പെടുന്നു.

മേയ് 21-ന് വൈകുന്നേരം 6.30 മുതല്‍ ഫേസ്ബുക്ക്, യൂട്യൂബ് , മറ്റ് മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയവയില്‍ ഈ വെര്‍ച്വല്‍ ഉച്ചകോടി തത്സമയം സംപ്രേഷണം ചെയ്യും.

നമ്മുടെ രാജ്യത്തിന്റെ സ്വഭാവം വളരെ വിശാലവും സങ്കീര്‍ണ്ണവുമായതിനാല്‍, ഉച്ചകോടിയുടെ ഈ ഭാഗം ഇന്ത്യയുടെ ആഴത്തിലുള്ള സമന്വയത്തിലേക്കുള്ള ഒരു ശ്രവണ യാത്രയായിരിക്കുമിത്.

പ്രമുഖ മാനസികാരോഗ്യ വിദഗ്ധര്‍, വെല്‍നസ് വിദഗ്ധര്‍, മസ്തിഷ്‌ക ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, സംഗീതജ്ഞര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഈ ഉച്ചകോടി മാനസികവും വൈകാരികവുമായ ഉന്മേഷം പകരുന്നതിനുള്ള മാനസികാരോഗ്യ തന്ത്രങ്ങള്‍, പരിഹാരങ്ങള്‍, എന്നിവ പങ്കിടും. ചുരുക്കത്തില്‍ ഈ സംയോജിത പ്ലാറ്റ്‌ഫോം മാനവികത പങ്കിടാനുള്ള കൂടിക്കാഴ്ച സ്ഥലമായി പ്രവര്‍ത്തിക്കും.

''മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നിശബ്ദവും അതേസമയം തിരിച്ചറിയപ്പെടാത്തതുമായ ഒരു മഹാമാരിയാണ്. തെറ്റായ വിശ്വാസങ്ങള്‍ മൂലം അവയുടെ തീവ്രതയെ പലപ്പോഴും മനസിലാക്കുന്നില്ല. അതിനാല്‍ മെഡിക്കല്‍ ഇടപെടലുകള്‍ ഏറ്റവും ആവശ്യമാണ്.

ഇന്ത്യയെപ്പോലുള്ള ചില സമൂഹങ്ങളില്‍ ആ ഇടപെടലുകള്‍ പലപ്പോഴും വലിയ വെല്ലുവിളിയായി മാറുകയും ചെയ്യുന്നുണ്ട്. ഒരാളുടെ ആത്മാഭിമാനവും വിശ്വാസവും വീണ്ടെടുക്കുന്നതിന് ദുരിതബാധിതനായ വ്യക്തിക്ക് ഇത്തരം ഇടപെടലുകള്‍ ആവശ്യമാണെന്നാണ് എന്റ് കാഴ്ചപ്പാട്.

ഇക്കാര്യത്തില്‍ ഒരാള്‍ ഒറ്റയ്ക്കല്ലെന്നു മനസിലാക്കേണ്ടിയിരിക്കുന്നു. ഇത്തരം സാധ്യതകളുടെ സംയോജനം ഈ ഉച്ചകോടി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.'' ഹിന്ദുജ ഗ്രൂപ് കോ ചെയര്‍മാനും ഹിന്ദുജ ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ ഗോപിചന്ദ് പി. ഹിന്ദുജ പറഞ്ഞു.

2015ല്‍ ലോകാരോഗ്യ സംഘടന നടത്തിയ പഠനം കാണിക്കുന്നത് അഞ്ച് ഇന്ത്യക്കാരില്‍ ഒരാള്‍ അവരുടെ ജീവിതകാലത്ത് വിഷാദരോഗത്തിന് അടിമപ്പെട്ടേക്കാമെന്നാണ്. അതായത് ഏകദേശം 200 ദശലക്ഷം ആളുകള്‍. മാനസികരോഗവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന അപമാനം, അവബോധത്തിന്റെ അഭാവം, പ്രൊഫഷണല്‍ സഹായം ലഭിക്കുന്നതിനുള്ള പരിമിതി തുടങ്ങിയവ മൂലം ഈ രോഗികളില്‍ 10-12 ശതമാനം മാത്രമേ സഹായം തേടുന്നുള്ളു.

kochi news
Advertisment