Advertisment

ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് രാജ്യം ഒന്നടങ്കം ആവശ്യപ്പെട്ടതാണ് ;എന്നാല്‍ നെഹ്‌റു വിസമ്മതിച്ചു , ഇതിന് ചരിത്രം സാക്ഷിയാണ് ;  നെഹ്‌റുവിനെതിരെ  ജെ.പി നദ്ദ

New Update

ഡല്‍ഹി: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ നെഹ്‌റു വിസമ്മതിച്ചുവെന്നും നദ്ദ ആരോപിച്ചു. മുഖര്‍ജിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് രാജ്യം ഒന്നടങ്കം ആവശ്യപ്പെട്ടതാണ് എന്നാല്‍ നെഹ്‌റു വിസമ്മതിച്ചു. ഇതിന് ചരിത്രം സാക്ഷിയാണ്.

Advertisment

publive-image

എന്നാൽ മുഖര്‍ജിയുടെ ത്യാഗങ്ങള്‍ പാഴായിപ്പോകില്ലെന്നും നദ്ദ പറഞ്ഞു. രാജ്യത്തിന് ശരിയായ ദിശ ചൂണ്ടിക്കാണിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജിയുടെ ദേശീയത. നെഹ്‌റുവിന്റെ പ്രീണന നയത്തില്‍ പ്രതിഷേധിച്ചാണ് മുഖര്‍ജി കോണ്‍ഗ്രസ് വിട്ടതെന്ന് നദ്ദ പറഞ്ഞു .

ഒരു രാജ്യത്ത് രണ്ട് ഭരണഘടന ഉണ്ടാകുന്നതിന് എല്ലായ്‌പ്പോഴും എതിര്‍ത്തിരുന്ന മുഖര്‍ജി ത്രിവര്‍ണ പതാകയെ ബഹുമാനിക്കുന്ന കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നെന്നും നദ്ദ ഓർമ്മിച്ചു.

അതെ സമയം ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ നേതാക്കളും അനുസ്മരണ സന്ദേശങ്ങള്‍ നല്‍കി.

Advertisment