ഇന്ന് ജൂലൈ 9: ദേശീയ ഫാഷന്‍ ദിനവും കംബോഡിയ വൃക്ഷാരോപണ ദിനവും ഇന്ന്: എസ്. സുകുമാരന്‍ പോറ്റിയുടെയും ഗായകന്‍ ഉണ്ണികൃഷ്ണന്റേയും സംഗീത ബിജ്‌ലാനിയുടെയും ജന്മദിനം: സ്റ്റാര്‍ഫിഷ് പ്രൈം ഭ്രമണപഥത്തിന്റെ ഉയരത്തില്‍ ഒരു ആണവ പരീക്ഷണത്തിന്റെ ഫലങ്ങള്‍ പരീക്ഷിച്ചതും ന്യൂസിലാന്‍ഡില്‍ സ്വവര്‍ഗരതി നിയമവിധേയമാക്കുന്ന സ്വവര്‍ഗരതി നിയമ പരിഷ്‌കരണ നിയമം ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് പാസാക്കിയതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

New Update

publive-image

1198 മിഥുനം 24
ഉത്രട്ടാതി / സപ്തമി
2023 ജൂലായ് 9, ഞായര്‍

ഇന്ന്;

ദേശീയ ഫാഷന്‍ ദിനം !
. ്്

ബാബിന്റെ(ബഹാവുള്ള)
രക്തസാക്ഷിത്വം !
. *******
(Martyrdom of the Bab )

Call of the Horizon (ചക്രവാളം) Day !
**********

കംബോഡിയ : വൃക്ഷാരോപണ ദിനം !
ആസ്‌ട്രേലിയ, പലാവു, ഭരണഘടന ദിനം!
ദക്ഷിണ സുഡാന്‍, അര്‍ജന്റ്റീന: സ്വാതന്ത്ര്യ ദിനം !
അസര്‍ബൈജാന്‍: നയതന്ത്ര സേവന കാര്യാലയത്തില്‍ ജോലി ചെയ്യുന്നവരുടെ ദിനം !

Advertisment

Barn Day !

* Nunavut Day !
< vast territory of northern Canada that stretches across most of the Canadian Arctic >

* Brazil: State Rebellion Day !

National Sugar Cookie Day !
National Don't Put all your Eggs in One Omelet Day !
* Twins, Triplets and More Week

ഇന്നത്തെ മൊഴിമുത്ത്
്്
''സ്വന്തം വീട്ടില്‍ അഴുക്കു കേറുമ്പോള്‍ അന്യന്റെ വീടു വൃത്തിയാക്കാന്‍ പോകുന്നൊരാളാണ് മനഃശാസ്ത്രജ്ഞന്‍.''

. < - കാള്‍ ക്രാസ് >
*********
നവതി ആഘോഷിക്കുന്ന പ്രസിദ്ധ ഹാസ്യ സാഹിത്യകാരനും, ഹാസ്യ ചിത്രകാരനും ആയ സുകുമാര്‍ എന്ന പേരിലെഴുതുന്ന എസ്. സുകുമാരന്‍ പോറ്റിയുടെയും (1932),

'ഇഷ്‌ക് ബിനാ ക്യാ ജീനാ...' ,'ഓ പോട്... ', 'കറുപ്പുതാന്‍ എനക്ക് പുടിച്ച കളറ്...', 'വാളടുത്താല്‍ അങ്കക്കലി... ' തുടങ്ങിയ ഗാനങ്ങള്‍ പാടിയ അനുരാധ ശ്രീരാമിന്റെയും (1970),

'കാതലന്‍' എന്ന തമിഴ് ചലച്ചിത്രത്തില്‍ പാടിയ ആദ്യ ഗാനത്തിന് ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള ചലച്ചിത്രപിന്നണി ഗായകന്‍ ഉണ്ണികൃഷ്ണന്റേയും (1966),

ബോളിവുഡ് അഭിനേത്രിയും മോഡലും, മുന്‍ ക്രിക്കറ്റര്‍ മുഹമ്മദ് അസറുദ്ദിന്റെ ഭാര്യയുമായ സംഗീത ബിജ്‌ലാനിയുടെയും (1965) ജന്മദിനം !

ഇന്നത്തെ ഓര്‍മ്മ
*******
കെ എ കേരളീയന്‍ മ. (1910-1994)
ബി മാധവമേനോന്‍ മ. (1922-2010)
വിക്ടര്‍ ജോര്‍ജ്ജ് മ. (1955- 2001)
എം എന്‍ കുറുപ്പ് മ. (1927 - 2005)
(കരുണാകരക്കുറുപ്പ്)
ഫാത്തിമ ജിന്ന മ. (1893 -1967)
വെറോനിക്ക ഗീലിയാനി മ. (1620-1727 )
സഖാരി ടെയ്ലര്‍ മ. (1784-1850)
ബാബ് മ. (1819-1850)
വിശുദ്ധ അമാന്‍ഡിന മ. (1872-1900)
റഫീഖ് സകരിയ മ. (1920-2005)
ഒലിവര്‍ സാക്‌സ് മ. (1933-2015)

കോവിലന്‍ ജ. (1923 - 2010)
ഗുരു ദത്ത് ജ. (1925- 1964 )
സഞ്ജീവ് കുമാര്‍ ജ. (1938-1985 )
കെ.ബാലചന്ദര്‍ ജ. (1930 -2014)
തോമസ് ഡാവെന്‍പോര്‍ട്ട് ജ. (1802-1851)
ബാര്‍ബറാ കാര്‍ട്ട്‌ലാന്‍ഡ് ജ.(1900-2000)

്്്്്്്
ഇന്ന്,

നാല്‍പ്പതുകളിലും അമ്പതുകളിലും മലബാറില്‍ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യമായ പങ്കുവഹിച്ചവരില്‍ ഒരാളും സ്വാതന്ത്ര്യസമരസേനാനിയും കേരളത്തിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ പ്രമുഖനും നവയുഗം, ജനയുഗം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗവുമായിരുന്ന കെ എ കേരളീയന്‍ എന്ന കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാരെയും (1910-1994 ജൂലൈ 9 )

തകര്‍ന്ന ബന്ധങ്ങള്‍, ഇരയും ഇണയും, ദേശാന്തരം, സ്നേഹങ്ങളും കലഹങ്ങളാം തുടങ്ങിയ കൃതികള്‍ എഴുതിയ ചെറുകഥാകൃത്തും നോവലിസ്റ്റും ആയിരുന്ന ബി മാധവമേനോനെയും (1922സെപ്റ്റംബര്‍ 15 -2010 ജൂലൈ 9 ),

മനോരമയില്‍ ജോലി ചെയ്തിരുന്ന നിശ്ചലച്ചിത്ര ഛായാഗ്രാഹകനും ഉരുള്‍പൊട്ടലില്‍ മണ്ണിടിഞ്ഞു മരിക്കുകയും ചെയ്ത വിക്ടര്‍ ജോര്‍ജ്ജിനെയും (ഏപ്രില്‍ 10, 1955-ജൂലൈ 9, 2001),,

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ (പു.ക.സ.) സ്ഥാപക നേതാവും, കവിയും പത്രപ്രവര്‍ത്തകനും ദേശാഭിമാനിയുടെ പത്രാധിപരും എഴുത്തുകാരനുമായിരുന്ന എം എന്‍ കുറുപ്പിനെയും (1927 - 2005)?

മൊഹമ്മദ് അലി ജിന്നയുടെ സഹോദരിയും ഡെന്റ്റല്‍ സര്‍ജിയണും , ജീവചരിത്രകാരിയും രാഷ്ട്രീയ നേതാവും പാക്കിസ്ഥാന്‍ സ്ഥാപകരില്‍ ഒരാളും രാജ്യത്തിന്റെ അമ്മ (മാദര്‍ എ മില്ലത്ത് ) എന്നും ലേഡി ഓഫ് പാക്കിസ്ഥാന്‍ (ഖാത്തൂന്‍ എ പാക്കിസ്ഥാന്‍) എന്നും അറിയപ്പെടുന്ന ഫാത്തിമ ജിന്നയെയും ( 30 ജൂലൈ 1893 - 9 ജൂലൈ 1967)

1694 -ല്‍ യേശുവിന്റെ മുള്‍മുടി ധാരണത്തിന്റെ അനുഭവം ശിരസിനുണ്ടാകുകയും,1697-ലെ ദുഃഖവെള്ളിയാഴ്ച യേശുവിന്റെ അഞ്ചു തിരുമുറിവുകള്‍ ദൃശ്യവും സ്ഥിരവുമായി ലഭിക്കുകയും, ബിഷപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ചികിത്സയ്ക്ക് വിധേയായെങ്കിലും ഈ അവസ്ഥയില്‍ നിന്നും മുക്തി നേടുവാന്‍ സാധിക്കാഞ്ഞ റോമന്‍ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയാണ് ഇറ്റലിക്കാരിയായ വെറോനിക്ക ഗീലിയാനിയെയും (1620-1727 ജൂലൈ 9 )

മധ്യ അമേരിക്കയിലൂടെ നിര്‍മ്മിക്കുന്ന തോടുകളുടെയും റെയില്‍വേയുടെയും നിയന്ത്രണം സംബന്ധിച്ച് ബ്രിട്ടനുമായി ഒപ്പുവച്ച ക്ലേറ്റണ്‍-ബുള്‍വര്‍ ഉടമ്പടി (1850) സമയം അമേരിക്കയുടെ (12-ആമത്തെ ) പ്രസിഡന്റായിരുന്ന സഖാരി ടെയ്ലറെയും (1784 നവംബര്‍ 24-1850 ജൂലൈ 9 ),

ബഹായിസത്തിന്റെ ആത്മീയ ആചാര്യനും ബാബിസം എന്ന ഒരു പുതിയ മത സംഹിതക്ക് തുടക്കമിട്ടതിന് ഇരാണിലെ ഷിയാകളാല്‍ തന്റെ ആയിരക്കണക്കിന് അനുയായികളെ പീഢിപ്പിക്കുകയും കൊല്ലുകയും സ്വയം രക്തസാക്ഷി യാകുകയും ചെയ്ത സിയ്യിദ് അലി മുഹമ്മദ് എന്ന ബാബിനെയും (1819 ഒക്ടോബര്‍ 20 - 1850 ജൂലൈ 9 ),

ചൈനയില്‍ മികച്ച ആതുരസേവനം നടത്തുകയും ജനങ്ങള്‍ ചിരിക്കുന്ന വിദേശി എന്നു വിളിക്കുകയും, നാളുകള്‍ക്കു ശേഷംതായ്വാനിലുണ്ടായ ബോക്സര്‍ വിപ്ലവകാലത്ത് തുറുങ്കിലടക്കപ്പെടുകയും ആറു സഹോദരിമാര്‍ക്കൊപ്പം രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത റോമന്‍ കത്തോലിക്കാ സഭയിലെ പുണ്യവതിയായ വിശുദ്ധ അമാന്‍ഡിനയെയും (1872 ഡിസംബര്‍, 28 - 1900 ജൂലൈ, 9),

മഹാരാഷ്ട്രയിലെ കാബിനറ്റ് മന്ത്രിയായും ലോകസഭാംഗമെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ ഡെപ്യൂട്ടി ലീഡറായും, പിന്നീട്, നിരവധിരാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും, ഐക്യരാഷ്ട്രസഭയില്‍ 1965,1990,1996 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ പ്രതിനിധിയായും, തന്റെ മണ്ഡലമായ ഔറംഗബാദില്‍ നിരവധി സ്‌കൂളുകളും കോളേജുകളും സ്ഥാപിക്കുകയും ചെയ്ത ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന റഫീഖ് സകരിയ (ഏപ്രില്‍ 5, 1920, - ജൂലൈ 9, 2005 ),

എ ലെഗ് ടു സ്റ്റാന്‍ഡ് ഓണ്‍,ദ മാന്‍ഹു മിസ്ടുക്ക് ഹിസ് വൈഫ് ഫോര്‍ എ ഹാറ്റ്,സീയിങ് വോയ്‌സസ്,ആന്‍ എ ആന്ത്രോപ്പോളജിസ്റ്റ് ഓണ്‍ മാര്‍സ്,ദ ഐലന്‍ഡ് ഓഫ് ദ കളര്‍ ബ്ലൈന്‍ഡ്, അങ്കിള്‍ ടങ്സ്റ്റണ്‍,ഒക്‌സാസാ ജേണല്‍, മ്യൂസിക്കോഫീലിയ,ദ മൈന്റല് ഐ തുടങ്ങിയ പ്രസിദ്ധ കൃതികള്‍ രചിച്ച് ന്യൂറോളജിയെ ജനകീയമാക്കിയ ബ്രിട്ടീഷ് മസ്തിഷ്‌ക ശാസ്ത്രജ്ഞന്‍ ഒലിവര്‍ സാക്‌സിനെയും ( 1933-2015)

തോറ്റങ്ങള്‍, ശകുനം, ഏ മൈനസ് ബി, ഏഴമെടങ്ങള്‍, താഴ്വരകള്‍,ഭരതന്‍
ഹിമാലയം, തട്ടകം തുടങ്ങിയ കൃതികള്‍ രചിച്ച മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്ന കോവിലന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പനെയും (1923 ജൂലൈ 9 - 2010 ജൂണ്‍ 2),

പ്യാസ, കാഗസ് കാ ഫൂല്‍, ചൗദഹ് വിന്‍ കാ ചാങ്, സാഹിബ് ബീബി ഔര്‍ ഗുലാം. തുടങ്ങി നവസിനിമയുടെ സന്ദേശവും വ്യാപാരസിനിമയുടെ സൗന്ദര്യവും ഒത്തുചേര്‍ന്ന ഏതാനും ചിത്രങ്ങള്‍ക്ക് രൂപം നല്കിയ പ്രസിദ്ധനായ ഹിന്ദി നടനും സംവിധായകനും നിര്‍മ്മിതാവും ആയിരുന്ന ഗുരു ദത്തിനെയും(9 ജൂലൈ 1925- 10 ഒക്‌റ്റോബര്‍ 1964 )

ദുഃഖ രംഗങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ അസാമാന്യ പാടവം ഉണ്ടായിരുന്ന പ്രശസ്ത ബോളിവുഡ് നടന്‍ ഹരി ജരിവാല എന്ന സഞ്ജീവ് കുമാറിനെയും(1938 July 9 - 1985 Nov 6)

കമലഹാസന്‍, രജനികാന്ത്, പ്രകാശ് രാജ്, വിവേക് തുടങ്ങി തുടങ്ങി ഒട്ടേറെ പ്രശസ്ത നടന്മാരെ സിനിമയില്‍ അവതരിപ്പിച്ച ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന കെ.ബാലചന്ദറിനെയും (9 ജൂലൈ 1930 - 23 ഡിസംബര്‍ 2014),

വൈദ്യുത മോട്ടോര്‍ ആദ്യമായി നിര്‍മിക്കുകയും ലാഭകരമായി വിപണനം ചെയ്യുകയും ചെയ്ത ഒരു അമേരിക്കന്‍ ശാസ്ത്രജ്ഞനായിരുന്ന തോമസ് ഡാവെന്‍പോര്‍ട്ടിനെയും (1802 ജൂലൈ 9- ജൂലൈ 6,1851),

ഒരു വര്‍ഷം എറ്റവും കൂടുതല്‍ നോവല്‍ എഴുതി പ്രസിദ്ധീകരിച്ച റെക്കോര്‍ഡ് സൃഷ്ടിക്കുകയും, 36 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട 723 ല്‍ പരം കാല്‍പ്പനിക പ്രണയ നോവലുകള്‍ എഴുതിയ മേരി ബാര്‍ബറ ഹാമില്‍ട്ടണ്‍ എന്ന ഡെയ്ം ബാര്‍ബറാ കാര്‍ട്ട്‌ലാന്‍ഡിനെയും (9 ജൂലൈ 1901 - 21 മെയ് 2000)ഓര്‍മ്മിക്കുന്നു.

ചരിത്രത്തില്‍ ഇന്ന്...
*********

1816 - അര്‍ജന്റീന സ്വതന്ത്രമായി

1962 - സ്റ്റാര്‍ഫിഷ് പ്രൈം ഭ്രമണപഥത്തിന്റെ ഉയരത്തില്‍ ഒരു ആണവ പരീക്ഷണത്തിന്റെ ഫലങ്ങള്‍ പരീക്ഷിച്ചു .

1977 - ചിലിയിലെ പിനോഷെ സ്വേച്ഛാധിപത്യം ഫ്രാങ്കോയിസ്റ്റ് സ്‌പെയിനിനെ അനുസ്മരിപ്പിക്കുന്ന ആചാരപരമായ ചടങ്ങായ ആക്‌റ്റോ ഡി ചാക്കറിലാസിന്റെ യുവജന പരിപാടി സംഘടിപ്പിച്ചു .

1979 - ഫ്രാന്‍സിലെ അവരുടെ വീടിന് പുറത്ത് ' നാസി വേട്ടക്കാരുടെ ' സെര്‍ജിന്റെയും ബീറ്റ് ക്ലാര്‍സ്ഫെല്‍ഡിന്റെയും ഉടമസ്ഥതയിലുള്ള റെനോ മോട്ടോര്‍ കാര്‍ ഒരു കാര്‍ ബോംബ് പരാജയപ്പെട്ടു .

1982 - പാന്‍ ആം ഫ്‌ലൈറ്റ് 759 ലൂസിയാനയിലെ കെന്നറില്‍ തകര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 145 പേരും നിലത്തിരുന്ന എട്ട് പേരും മരിച്ചു.

1986 - ന്യൂസിലാന്‍ഡില്‍ സ്വവര്‍ഗരതി നിയമവിധേയമാക്കുന്ന സ്വവര്‍ഗരതി നിയമ പരിഷ്‌കരണ നിയമം ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് പാസാക്കി

1991 - മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷം ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്‌സിലേക്ക് തിരിച്ചെടുത്തു.

1995 - ശ്രീലങ്കന്‍ വ്യോമസേന നേവാലി പള്ളി ബോംബാക്രമണം നടത്തി 125 തമിഴ് സിവിലിയന്‍ അഭയാര്‍ത്ഥികളെ കൊലപ്പെടുത്തി.

1997 - ബ്രസീലിയന്‍ എയര്‍ലൈന്‍ TAM- ല്‍ നിന്നുള്ള ഒരു ഫോക്കര്‍ 100, എഞ്ചിനീയര്‍ ഫെര്‍ണാണ്ടോ കാല്‍ഡെയ്റ ഡി മൗറ കാംപോസിനെ 2,400 മീറ്റര്‍ ഫ്രീ ഫാള്‍, ഒരു സ്ഫോടനത്തെത്തുടര്‍ന്ന് വിമാനത്തെ തളര്‍ത്തി.

1999 - ടെഹ്റാന്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ഡോര്‍മിറ്ററി ഇറാനിയന്‍ പോലീസും കടുത്ത നിലപാടുകാരും ആക്രമിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ ദിവസങ്ങള്‍ ആരംഭിച്ചു .

2002 - ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രിക്കന്‍ യൂണിറ്റി (OAU) ന് പകരമായി എത്യോപ്യയിലെ അഡിസ് അബാബയില്‍ ആഫ്രിക്കന്‍ യൂണിയന്‍ സ്ഥാപിതമായി . സംഘടനയുടെ ആദ്യ ചെയര്‍മാന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് താബോ എംബെക്കിയാണ് .

2006 - S7 എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 778 , ഒരു എയര്‍ബസ് A310 പാസഞ്ചര്‍ ജെറ്റ്, നനഞ്ഞ അവസ്ഥയില്‍ സൈബീരിയയിലെ ഇര്‍കുട്‌സ്‌ക് എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി നൂറ്റി ഇരുപത്തിയഞ്ച് പേര്‍ മരിച്ചു .

2011 - ദക്ഷിണ സുഡാന്‍ സ്വാതന്ത്ര്യം നേടുകയും സുഡാനില്‍ നിന്ന് വേര്‍പെടുത്തുകയും ചെയ്തു .

2011 - രാജ്യത്ത് നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മലേഷ്യയിലെ ക്വാലാലംപൂരില്‍ ഒരു റാലി നടന്നു .

Advertisment