/sathyam/media/post_attachments/f1EWVKfyPCtk9YcLJ7iS.jpg)
1198 എടവം 31
അശ്വതി / ഏകാദശി
2023 ജൂണ്‍ 14, ബുധന്‍
ഏകാദശി വ്രതം
ഇന്ന്;ലോക രക്തദാന ദിനം !
<ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം 2004 മുതല്‍ എല്ലാവര്‍ഷവും ജൂണ്‍ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനു മായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.>
* എസ്റ്റോണിയ, ലിത്വേനിയ: ദേശീയ
അനുശോചന ദിനം
* ഫാല്‍ക് ലാന്‍ഡ് ഐലന്‍ഡ് /
കിഴക്കന്‍ ജോര്‍ജിയ / കിഴക്കന്‍
സാന്‍ഡ്വിച്ച് ഐലന്‍ഡ്: വിമോചന
ദിനം!
* മലാവി: സ്വാതന്ത്ര്യ ദിനം
* അമേരിക്ക ;
ബാള്‍ട്ടിക് ഫ്രീഡം ഡേ !
പതാക ദിനം (National Flag Day)
National Army Birthday
National Bourbon Day
National Strawberry Shortcake Day
National Cupcake Day
* ഇന്നത്തെ മൊഴിമുത്തുകള്‍*
''ഒരുവന്‍ അപരനെ സ്‌നേഹിക്കുന്ന,
അപരന്റെ വാക്കുകള്‍ സംഗീതം പോലെ മധുരമാകുന്ന
ഒരു ജീവിത വ്യവസ്ഥയ്ക്കു
വേണ്ടി പൊരുതുവാനാണ് താന്‍ ആയുധം ഏന്തുന്നതെന്ന്, പകയും വിദ്വേഷവും കൊണ്ടല്ല,
സ്‌നേഹം കൊണ്ട് മാത്രമാണ് താന്‍
ആയുധം ഏന്തുന്നതെന്ന്'
''ലോകത്തെവിടെയായാലും നീ അനീതിക്കെതിരെ
ശബ്ദമുയര്‍ത്തുന്നവനാനെങ്കില്‍
എന്റെ സഖാവാണ്''
. ''വിള നല്‍കുന്ന വയലുകള്‍ വിശപ്പാണ്
നല്‍കുന്നതെങ്കില്‍
കലപ്പയേന്തുന്ന കൈകള്‍
തോക്കെന്തേണ്ടിവരും''
''സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന
ജനങ്ങള്‍ക്ക് മുന്നിലുള്ള ഒരേയൊരു
മാര്‍ഗം സായുധ വിപ്ലവം മാത്രമാണെന്ന്
ഞാന്‍ വിശ്വസിക്കുന്നു.''
. <- ചെഗുവേര >
കേരളത്തിലെ ഒരു പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മലമ്പുഴ മണ്ഡലത്തില്‍ നിന്ന് നാലു തവണ (1987, 1991, 1996) കേരള നിയമസഭയിലോട്ട് വിജയിക്കുകയും മൂന്നാമത്തെ ഇ. കെ നായനാര്‍ മന്ത്രിസഭയില്‍ കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രിയും രണ്ടാമത്തെ ഇ.കെ നയനാര്‍ മന്ത്രിസഭയിലെ വൈദ്യുതി, ഗ്രാമവികസന മന്ത്രിയുമായിരുന്ന ടി.ശിവദാസമേനോന്‍ (1932)ന്റേയും,
2015 ലെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം, 2003, 2004, 2007, 2008, 2010, 2012 എന്നീ വര്‍ഷങ്ങളിലെ കേരള സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം, 2005ല്‍ കേരള സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും തുടങ്ങി നിരവധി നിരവധി അംഗീകാരങ്ങളാല്‍ പുരസ്‌കൃതനായ പ്രശസ്ത സംഗീത സംവിധായകനും ഗായകനും ഒപ്പം സംഗീത റിയാലിറ്റി പരിപാടികളില്‍ വിധികര്‍ത്താവായും അവതാരകനായും പ്രവര്‍ത്തിക്കുന്ന എം. ജയചന്ദ്രന്റേയും (1971 )
ബോളിവുഡ് അഭിനേത്രിയും ടെലിവിഷന്‍ അവതാരകയും അനുപം ഖേറിന്റെ പത്‌നിയുമായ കിരണ്‍ ഖേറിന്റെയും (1955),
മറാഠി ദേശീയതയ്ക്ക് വേണ്ടി വാദിക്കുന്ന മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനയുടെ സ്ഥാപക നേതാവായ രാജ് താക്കറെയുടെയും (1968),
ബിസിനസ്‌കാരനും, രാഷ്ട്രീയക്കാരനും, ടെലിവിഷന്‍ അവതാരകനും, മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ഡോണാള്‍ഡ് ട്രംപിന്റെയും(1946),
24 സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാമുകള്‍ നേടി, ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനരായ വനിതാ ടെന്നിസ് കളിക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന സ്റ്റെഫി ഗ്രാഫിന്റെയും (1969),
തെലങ്കാനയില്‍ ചന്ദ്രയാന്‍ഗുട്ടയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട. എംഐഎം പാര്‍ട്ടിയുടെ നിയമസഭ കക്ഷി നേതാവും, വിവാദ പ്രസംഗകനുമായ അക്ബറുദീന്‍ ഉവൈസിയുടെയും (1970) ജന്മദിനം !
***
ഇന്നത്തെ സ്മരണ !
*********
പി.കെ. കുഞ്ഞച്ചന്‍ മ. (1925-1991)
ഇന്ദുചൂഡന്‍ മ. (1923-1992)
(കെ.കെ നീലകണ്ഠന്‍ )
കെ.എസ്. കൃഷ്ണന്‍ മ. (1898-1961)
തെലങ്കാന ശകുന്തള മ. (1951-2014),
മാക്‌സ് വെബര്‍ മ. (1864-1920)
ജെറോം കെ ജെറോം മ. (1859-1927)
ജി കെ ചെസ്റ്റര്‍ട്ടണ്‍ മ. (1874-1936)
നീലകണ്ഠ സോമയാജി ജ.(1444-1544)
ആര്‍. രാഘവ മേനോന്‍ ജ. ( 1892 -1972)
അരീക്കല്‍ വര്‍ഗ്ഗീസ് ജ. (1938 -1970)
എ. വിന്‍സെന്റ് ജ. ( 1928 -2015)
കെ ആസിഫ് ജ. ( 1922-1971)
ചാള്‍സ് കൂളോം ജ. (1736-1806 )
അല്‍ഷിമര്‍ ജ. (1864-1915)
യസുനാരി കവാബത്ത ജ. (1899-1972)
ചെഗുവേര ജ. (1928 -1967 )
ഇന്ന്,
സി.പി.ഐ.എം.ന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗം, കേന്ദ്രകമ്മിറ്റി യംഗം, സംസ്ഥാന ഭവനവികസന കോര്‍പ്പറേഷന്‍ അംഗം, അഖിലേന്ത്യാ കര്‍ഷകതൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും, ഒന്നും, രണ്ടും കേരളനിയമസഭകളില്‍ മാവേലിക്കര നിയോജക മണ്ഡലത്തേയും മൂന്നാം നിയമ സഭയില്‍ പന്തളം നിയോജക മണ്ഡലത്തേയും പ്രതിനിധീകരിച്ച പി.കെ. കുഞ്ഞച്ചനെയും (ഒക്ടോബര്‍ 1925 - 14 ജൂണ്‍ 1991),
കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും, 1979-ല്‍ ട: സൈലന്റ് വാലി പ്രക്ഷോഭം നയിക്കുകയും, കേരള തനതു ചരിത്രം (കേരള നാച്യുറല്‍ ഹിസ്റ്ററി) എന്ന സംഘടനയുടെ അദ്ധ്യക്ഷനും,വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (വ.വ.എഫ്) എന്ന ലോക പ്രശസ്ത പരിസ്ഥിതി സംഘടനയുടെ ഇന്ത്യന്‍ ഘടകത്തിന്റെ വിശിഷ്ടാംഗവും , പ്രശസ്തനായ പക്ഷിനിരീക്ഷകനും ആയിരുന്ന ഇന്ദുചൂഡന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠനെയും (1923 ഏപ്രില്‍ 15 - ജൂണ്‍ 14, 1992),
ഭാരതത്തിലെ ശാസ്ത്ര സാങ്കേതിക രംഗത്ത് പല മികച്ച സ്ഥാപനങ്ങളുടെയും വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കുകയും, ശാസ്ത്രത്തിന് പുറമേ ശാസ്ത്രസാഹിത്യത്തിലും സ്പോര്‍ട്സിലും രാഷ്ട്രീയത്തിലും ഒക്കെ താത്പര്യമുള്ള ബഹുമുഖ പ്രതിഭയും, അറ്റോമിക് എനര്‍ജി കമ്മീഷന്‍, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (CSIR), യു.ജി.സി എന്നീ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ സഹകരിക്കുകയും, മികച്ച അദ്ധ്യാപകന്‍, ഗവേഷണാചാര്യന്‍, ശാസ്ത്രജ്ഞന്‍ ,സി.വി. രാമന് നോബല്‍ സമ്മാനം ലഭിച്ച രാമന്‍ ഇഫക്ട് എന്ന കണ്ടുപിടുത്തത്തിന്റെ മുഖ്യസഹായി, 1928 മാര്‍ച്ച് ലക്കം 'നേച്ചറില്‍' പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവ്, എന്നി നിലകളിലും പ്രവര്‍ത്തിച്ച കരിമാണിക്കം ശ്രീനിവാസ കൃഷ്ണന്‍ എന്ന കെ.എസ്. കൃഷ്ണനെയും ( 1898 ഡിസംബര്‍ 4-ജൂണ്‍ 14, 1961),
ഓസെ രാമുലമ്മ, നൂവു നേനു, ഒക്കടു തുടങ്ങിയ ചിത്രങ്ങളില്‍ ഹാസ്യവും ക്രൂരവും ആയ കഥാപാത്രങ്ങള്‍ വിജയകരമായി അവതരിപ്പിക്കുകയും ടി വി സീരിയലുകളിലും തമിഴ് സിനിമയിലും (സ്വര്‍ണ്ണക്ക എന്ന പേരില്‍ ) അഭിനയിക്കുകയും രായല്‍ സീമ / തെലങ്കാന ചുവയുള്ള തെലുങ്കു ഭാഷയില്‍ സംസാരിക്കുന്നതില്‍ പ്രഗല്‍ഭയും ആയിരുന്ന രവീന എന്ന തെലങ്കാന ശകുന്തളയെയും (9 ജൂണ്‍1951 - 14ജൂണ്‍ 2014),
അഭിഭാഷകന്‍, ചരിത്രകാരന്‍, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളില്‍ മാത്രമല്ല, സാമൂഹ്യസിദ്ധാന്തത്തെയും -സാമൂഹ്യശാസ്ത്രത്തെത്തന്നെയും ' കാര്യമായി സ്വാധീനിക്കുകയും, സാമൂഹ്യശാസ്ത്രത്തില്‍ ക്രിയകളെ ബാഹ്യനിരീക്ഷണത്തിലൂടെയല്ല, പങ്കാളിത്തത്തിലൂടെയാണ് മനസ്സിലാക്കേണ്ടതെന്ന് പറയുന്ന methodological antipositivism എന്ന സിദ്ധാന്തം വികസിപ്പിച്ചെടുക്കുകയും ചെയ്ത ജര്‍മ്മന്‍ സാമൂഹ്യ ശാസ്ത്രജ്ഞനായിരുന്ന മാക്‌സ് വെബര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മാക്‌സിമിലിയന്‍ കാള്‍ എമില്‍ വെബറിനെയും(ഏപ്രില്‍ 21 1864 - ജൂണ്‍ 14 1920),
ത്രിമെന്‍ ഇന്‍ എ ബോട്ട്, ഐടില്‍ തോട്ട്‌സ് ഓഫ് അന്‍ ഐടില്‍ ഫെല്ലൊ, തുടങ്ങിയ കൃതികള്‍ രചിച്ച ഇഗ്ലീഷ് ഹാസ്യ സാഹിത്യകാരന്‍ ജറോം ക്ലാപ്ക ജറോം എന്ന ജെറോം കെ ജെറോമിനെയും (2 മെയ് 1859 - 14 ജൂണ്‍ 1927)
തത്ത്വചിന്ത, സത്താമീമാംസ (ontology), കവിത, നാടകം, പത്രപ്രവര്‍ത്തനം, പ്രഭാഷണം, സംവാദം, ജീവചരിത്രം, ക്രിസ്തീയ പക്ഷസ്ഥാപനം(Christian apologetic), ഫാന്റസി, കുറ്റാന്വേഷണകഥകള്‍ എന്നീ മേഖലകളെ തൊട്ടു നില്‍ക്കുന്ന ബഹുലവും, വൈവിധ്യപൂര്‍ണ്ണവുമായ രചനാജീവിതം നയിച്ച വൈരുദ്ധ്യങ്ങളുടെ രാജാവ്' എന്ന് അറിയപ്പെട്ടിരുന്ന ഗില്‍ബര്‍ട്ട് കീത്ത് ചെസ്റ്റര്‍ട്ടണിനെയും (29 മേയ് 1874 - 14 ജൂണ്‍ 1936),
പൈ' ഒരു അഭിന്നകസംഖ്യയാണെന്ന് (irrational number) ആധുനികഗണിത ശാസ്ത്രത്തില്‍ സ്ഥാപിച്ചത് 1671-ല്‍ ലാംബെര്‍ട്ടാണെങ്കിലും, അതിന് രണ്ടു നൂറ്റാണ്ട് മുമ്പ് ഇതേ ആശയം തന്റെ ആര്യഭടീയഭാഷ്യത്തില്‍ അവതരിപ്പിക്കുകയും വൃത്തത്തിന്റെ ചുറ്റളവ് അതിന്റെ വ്യാസത്തിന്റെ ഗുണിതമായി കൃത്യമായി കണക്കുകൂട്ടാന്‍ കഴിയില്ലെന്ന് വാദിക്കുകയും, വ്യാസത്തെ Pi എന്ന അഭിന്നകം കൊണ്ട് ഗുണിച്ചാലാണ് ചുറ്റളവു കിട്ടുക എന്നും, അനന്തഗുണോത്തര അഭിസാരിശ്രേണിയുടെ (infinite convergent geometrical progression) തുക കാണാനുള്ള സൂത്രവാക്യം ആദ്യമായി ആവിഷ്‌ക്കരിക്കുകയും ചെയ്ത കേരളീയനായ പ്രശസ്ത ഗണിതശാസ്ത്രഞജ്ഞന്‍ കേളല്ലൂര്‍ നീലകണ്ഠ സോമയാജി യെയും(1444, 14 ജൂണ്‍-1544),
ടി. പ്രകാശത്തിന്റെ നേതൃത്തത്തിലുള്ള മദ്രാസ് മന്ത്രിസഭയിലെ(1946-47) ഭക്ഷ്യം, ഗതാഗതം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും, ഒന്നും, രണ്ടും കേരളനിയമസഭകളില്‍ പാലക്കാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത ആര്‍. രാഘവ മേനോനെയും (14 ജൂണ്‍ 1892 - 1972).
ആദ്യം സി.പി.ഐ.എം നു വേണ്ടി പ്രവര്‍ത്തിക്കുകയും, വയനാട്ടിലെ ആദിവസികള്‍ക്കിടയിലെ പ്രവര്‍ത്തന കാലത്ത് നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറുകയും പോലീസ് പിടിയിലായി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നു ആദ്യം ഔദ്യോഗികവിശദീകരണം വന്നെങ്കിലും മരിച്ച് 18 വര്‍ഷങ്ങള്‍ക്കു ശേഷം പോലീസ് പിടിയില്‍ വെടിവെച്ചു കൊല്ലപ്പെട്ട നക്‌സലൈറ്റു് നേതാവ് അരീക്കല്‍ വര്‍ഗ്ഗീസ് എന്ന എ. വര്‍ഗ്ഗീസിനെയും (ജൂണ്‍ 14, 1938 - ഫെബ്രുവരി 18, 1970) ,
ഭാര്‍ഗവീനിലയം, മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധര്‍വക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങള്‍, വയനാടന്‍ തമ്പാന്‍, കൊച്ചു തെമ്മാടി തുടങ്ങിയ ചലച്ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച മലയാള ചലച്ചിത്രസംവിധായകനും,മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടള്ള എ. വിന്‍സെന്റിനെയും ( ജൂണ്‍ 14 1928 - ഫെബ്രുവരി 25, 2015)
മുഗള്‍ എ ആജം എന്ന ഇതിഹാസ സിനിമ പിടിച്ച സിനിമ നിര്‍മിതാവും, സംവിധായകനും തിരക്കഥാകൃത്തും ആയിരുന്ന കെ ആസിഫിനെയും (14 ജൂണ്‍ 1922 - 9 മാര്‍ച്ച് 1971) ,
വൈദ്യുതാകര്‍ഷണത്തിലെ അടിസ്ഥാന നിയമമായ കൂളോം നിയമം കണ്ടെത്തിയ ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ചാള്‍സ് അഗസ്റ്റിന്‍ കൂളോമിനെയും (1736 ജൂണ്‍ 14-1806 ഓഗസ്റ്റ് 23),
, ഡിമെന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമായ സ്മൃതിനാശംഅഥവാ അല്‍ഷിമേഴ്‌സ് രോഗം (Alzheimer's disease) ആദ്യമായി രേഖപെടുത്തിയ ജര്‍മന്‍ മാനസികരോഗ ശാസ്ത്രജ്ഞനും ന്യൂറോപാത്തോളജിസ്റ്റുമായ അലിയോസ് -അല്‍ഷിമര്‍നെയും (Alios Alzheimer ) (14 ജൂണ്‍ 1864 - 19 ഡിസംബര്‍ 1915),
ഹൌസ് ഓഫ് ദി സ്ലീപ്പിങ്ങ് ബ്യൂട്ടിസ്, ദി ലെക്, തുടങ്ങിയ കൃതികള്‍ രചിക്കുകയും നോബല്‍ പുരസ്‌ക്കാരത്തിനു അര്‍ഹനാകുകയും ചെയ്ത ആദ്യത്തെ ജപ്പാന്‍കാരനായ നോവലിസ്റ്റും ചെറുകഥാകൃത്തു മായിരുന്ന യസുനാരി കവാബത്ത യെയും(14 ജൂണ്‍ 1899 - 16 ഏപ്രില്‍ 1972),
അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാന്‍ ഒളിപ്പോരുള്‍ പ്പെടെയുള്ള സായുധ പോരാട്ടങ്ങളുടെ മാര്‍ഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചിരുന്ന ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാന നേതാവും, അര്‍ജന്റീനയില്‍ ജനിച്ച മാര്‍ക്‌സിസ്റ്റ് വിപ്ലവകാരിയും അന്തര്‍ദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്ന ചെഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏര്‍ണസ്റ്റോ ഗുവേര ഡി ലാ സെര്‍നയെയും ( 1928 ജൂണ്‍ 14 - 1967 ഒക്ടോബര്‍ 09)
ചരിത്രത്തില്‍ ഇന്ന്...
********
1777 - നക്ഷത്രങ്ങളും വരകളും അടങ്ങിയ അമേരിക്കയുടെ ദേശീയ പതാക അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചു.
1822 - ഡിഫറന്‍സ് എഞ്ചിന്റെ രൂപരേഖ, ചാള്‍സ് ബാബേജ്, റോയല്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിക്ക് സമര്‍പ്പിച്ചു.
1872 - കാനഡയില്‍ തൊഴിലാളി യൂണിയനുകള്‍ നിയമവിധേയമാക്കി.
1900 - ഹവായ്, അമേരിക്കന്‍ ഐക്യനാടുകളുടെ ഭാഗമായി.
1907 - നോര്‍വേയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു.
1938 - ആക്ഷന്‍ കോമിക്‌സ്, ആദ്യത്തെ സൂപ്പര്‍മാന്‍ കോമിക് പുറത്തിറക്കി.
1940 - രണ്ടാം ലോകമഹായുദ്ധം: ജര്‍മ്മന്‍ സേന പാരീസ് ആക്രമിച്ചു കീഴടക്കി.
1951 - ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം ഫിലാഡെല്‍ഫിയായിലെ സെന്‍സസ് ബ്യൂറോയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു
1962 - ഇപ്പോള്‍ യുറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നറിയപ്പെടുന്ന, യുറോപ്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ പാരീസില്‍ സ്ഥാപിതമായി.
1967 - ശുക്രപര്യവേഷത്തിനായുള്ള മാറിനര്‍ 5 പേടകം വിക്ഷേപിച്ചു.
1967 - ചൈന അതിന്റെ ആദ്യത്തെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തി.
1982 - ഫോക്ക്ലാന്‍ഡ് യുദ്ധത്തിന്റെ അന്ത്യം. അര്‍ജന്റീന ബ്രിട്ടീഷ് സേനയോട് നിരുപാധികം കീഴടങ്ങി.
1985 - അമേരിക്കയിലെ ട്രാന്‍സ് വേള്‍ഡ് എയര്‍ലൈന്‍സിന്റെ 847 നമ്പര്‍ വിമാനം ഹിസ്ബുള്ള തീവ്രവാദികള്‍ റാഞ്ചി.
1999 - താബോ എംബെക്കി ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായി ചുമതലയേറ്റു.
2001 - ചൈന, റഷ്യ, കസാഖ്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജികിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഷങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന് രൂപം നല്‍കി.
2005 - 9.77 സെക്കന്റില്‍ നൂറു മീറ്റര്‍ ദൂരം ഓടി, ജമൈക്കയുടെ അസഫ പവല്‍ പുതിയ ലോകറെക്കോഡ് സ്ഥാപിച്ചു.
2017 - ലണ്ടന്‍: നോര്‍ത്ത് കെന്‍സിങ്ടണിലെ ബഹുനില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ 72 പേര്‍ മരിക്കുകയും 74 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us