/sathyam/media/post_attachments/gAFv7VpThdCHa598gQT7.jpg)
1198 മീനം 1
കാര്‍ത്തിക / ത്രയോദശി
2023 ജൂണ്‍ 16, വെള്ളി
ഇന്ന്; ഓച്ചിറക്കളി (16,17)
തിരുഹൃദയത്തിന്റെ തിരുനാള്‍!
ശ്ലീഹ നോമ്പ് ആരംഭം !
അന്തഃരാഷ്ട്ര ആഫ്രിക്കന്‍ ശിശുദിനം !
< 1976 ല്‍ ഈ ദിവസം10000 ത്തോളം കുട്ടികള്‍ ദക്ഷിണ ആഫ്രിക്കയില്‍ സോവെറ്റൊ എന്ന സ്ഥലത്ത് സ്വന്തം ഭാഷയില്‍ പഠിക്കാനുള്ള അവകാശവും, വിദ്യാഭ്യാസത്തിന്റെ നിലവാരമില്ലായ്മക്ക് എതിരെ ജാഥയായി പോകുകയും നൂറുകണക്കിന് കുട്ടികള്‍ വെടി വൈയ്പ്പില്‍ കൊല്ലപ്പെടുകയും ചെയ്തു.
എല്ലാവര്‍ഷവും ഈ ദിനം സര്‍ക്കാറും സര്‍ക്കാരേതര സ്ഥാപനങ്ങളും ആഫ്രിക്കയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ന്യൂനതകളും അവയെ മറികടക്കാനുള്ള പദ്ധതികള്‍ക്കും രൂപം കൊടുക്കുന്നു >
ഗുരു അര്‍ജന്‍ ശഹീദി ദിവസ് !
***********
<നാനക്ശാഹി കലണ്ടര്‍ പ്രകാരം ഇന്ന് അഞ്ചാമത്തെ സിഖ് ഗുരു അര്‍ജുന്‍ന്റെ രക്തസാക്ഷി ദിനം ( ശഹീദി ദിവസ് ) ആയി ആചരിക്കുന്നു>
മരം വെട്ടുകാരന് അഭിനന്ദനദിനം !
**************
ലോക തപസ്സ് ദിനം !
*********
< World Tapas Day ; ചെറിയ രുചികരമായ സ്പാനിഷ് വിഭവങ്ങള്‍, സാധാരണയായി ഒരു ബാറില്‍ പാനീയങ്ങള്‍ക്കൊപ്പം വിളമ്പുന്നു.>
* അര്‍ജന്റീന : എഞ്ചിനീയേഴ്‌സ് ഡേ !
* സീഷെല്‍സ് :ഫാദേഴ്‌സ് ഡേ !
* സസെക്‌സ്: സസെക്‌സ് ഡേ !
* ദക്ഷിണ ആഫ്രിക്ക: യുവത ദിനം !
* USA ;
National Take Back the Lunch Break Day
Ugliest Dog Day
Fresh Veggies Day
National Fudge Day
ഇന്നത്തെ മൊഴിമുത്തുകള്‍
'''ആരോഗ്യസംബന്ധിയായ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നല്ല ജാഗ്രത വേണം. ഒരക്ഷരത്തെറ്റു കൊണ്ട് നിങ്ങള്‍ മരിച്ചുവെന്നു വരും.''
''ധൈര്യമെന്നാല്‍ ഭയത്തെ പ്രതിരോധിക്കുക എന്നാണ്, ഭയത്തെ വരുതിയിലാക്കുക എന്നാണ്, ഭയമില്ല എന്നല്ല.''
. - മാര്‍ക്ക് ടൈ്വന്‍
*********
ആഷിഖ് അബു സംവിധാനം ചെയ്ത 'ഡാ തടിയാ' എന്ന ചിത്രത്തിലൂടെ സിനിമരംഗത്ത് എത്തുകയും പിന്നീട് കടല്‍ കടന്നൊരു മാത്തന്‍കുട്ടി,ക്യാമല്‍ സഫാരി,100 ഡെയ്സ് ഓഫ് ലവ്,കാന്താരി, 9 തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത ചലച്ചിത്ര അഭിനേതാവും, 500-ല്‍ പരം വേദികളില്‍ ഡി ജെ അവതരിപ്പിച്ചിട്ടുമുള്ള ഡി ജെ ശേഖര്‍ മേനോന്‍ (1983)ന്റേയും,
എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങള്‍, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഐ ജി , ആഷിഖ് അബു സംവിധാനം ചെയ്ത ഡാഡി കൂള്‍, ഭൂമി മലയാളം, കോളേജ് ഡെയ്‌സ്, 72 മോഡല്‍, വര്‍ഷം, ലാവണ്ടര്‍ തുടങ്ങിയ ചിത്രങളിലും അഭിനയിച്ചിട്ടുള്ള, ഒപ്പം മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോ ആയ ഡി ഫോര്‍ ഡാന്‍സിലെ അവതാരകന്‍ കൂടിയായ ഗോവിന്ദ് പദ്മസൂര്യയുടേയും(1987),
2006ല്‍ പുറത്തിറങ്ങിയ 'ഫോട്ടോ' എന്ന തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം കുറിക്കുകയും തുടര്‍ന്ന് അങ്ങോടി തെരു, എങ്ങേയും എപ്പോതും എന്നീ തമിഴ് ചിത്രങ്ങളിലും പയ്യന്‍സ്, റോസാപ്പൂ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ച പ്രശസ്ത തെന്നിന്ത്യന്‍ നടി അഞ്ജലിയുടേയും (1986),
വളരെയേറെ ആരാധകര്‍ ഉള്ള ഹിന്ദി സിനിമ നടനും, സാമൂഹിക പ്രവര്‍ത്തകനും ഈയിടെ ബി ജെ പിയില്‍ ചേരുകയും ചെയ്ത മിഥുന്‍ ചക്രവര്‍ത്തിയുടെയും (1950),
തെലുങ്കുദേശം പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗവും പതിനാറാം ലോക്‌സഭയിലെ വ്യോമഗതാഗത വകുപ്പ് മന്ത്രിയുമായ അശോക് ഗജപതി രാജുവിന്റെയും(1951) ജന്മദിനം !
ഇന്നത്തെ സ്മരണ !
സുകുമാരന്‍ മ. (1948-1997)
മുന്‍ഷി പരമുപിള്ള മ. (1894-1962)
ബി.എം.സി.നായര്‍ മ. (1941-2018)
(ബി.മോഹനചന്ദ്രന്‍)
പി.ജി. വിശ്വംഭരന്‍ മ. (1947-2010)
വി കെ ഗോപിനാഥന്‍ മ. (1930-2001)
ഗായത്രി കൃഷ്ണന്‍ മ. (1934-2019)
ചിത്തരഞ്ജന്‍ ദാസ് മ. (1870-1925)
പ്രഫുല്ല ചന്ദ്ര റായ് മ.(1861-1944)
ചാള്‍സ് കോറിയ മ. (1930 - 2015)
മാര്‍ഗരറ്റ് ബോണ്ട്ഫീല്‍ഡ് മ. (1873-1953)
ഇ. ബാലാനന്ദന്‍ ജ. (1924- 2009)
ബാലന്‍ പണ്ഡിറ്റ് ജ. (1926-2013)
പി.കെ. അഹ്‌മദലി മദനി ജ. (1935-2013)
സുകോമള്‍ സെന്‍ ജ. ( 1934-2017)
എഡ്വേഡ് ഡേവി ജ. (1806 -1885 )
ജെറോനിമോ ജ. (1829 -1909)
അബ്രാമ് ഡെബോറിന് ജ. (1881-1963 )
റ്റുപാക് അമാറു ഷക്കൂര്‍ ജ. (1971-1996)
ശുഭ ദിനം !
ഇന്ന് , ആദ്യകാല മലയാള ചലച്ചിത്രങ്ങളുടെ കഥാ - തിരക്കഥാകൃത്തും നാടകകൃത്തും പത്ര പ്രവര്‍ത്തകനുമായിരുന്ന മുന്‍ഷി പരമുപിള്ള എന്നറിയപ്പട്ടിരുന്ന ആര്‍.കെ. പരമേശ്വരന്‍ പിള്ള യെയും(1894 - 16 ജൂണ്‍ 1962),
എണ്‍പതുകളിലെ കുടുംബചിത്രങ്ങളുടെ സൂപ്പര്‍ഹിറ്റ് സംവിധായകനായി പേരെടുത്ത മലയാളചലച്ചിത്രവേദിയിലെ 60 ഓളം ചിത്രങ്ങളുടെ സംവിധായകനായിരുന്ന പി.ജി. വിശ്വംഭരനെയും (1947- 2010 ജൂണ്‍ 16),
അദ്ധ്യാപകനും പത്രപ്രവര്‍ത്തകനും നാട്ടിക നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച നിയമസഭ മെംബറും കേരള ഏഡഡ് പ്രൈമറി ടീച്ചര്‍സ് അസോസിയേഷന്റെ മാസിക ' അദ്ധ്യാപകന്‍ ' ന്റെ പ്രസാദകനും പത്രാധിപരും ആയിരുന്ന വി കെ ഗോപിനാഥനെയും (11 ഫെബ്രുവരി 1930- ജൂണ്‍ 16, 2001)
250-ഓളം സിനിമകളില്‍ അഭിനയിക്കുകയും കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷ'ന്റെ മുന്‍ ചെയര്‍മാനും ആയിരുന്ന എടപ്പാള്‍ പൊന്നങ്കുഴിവീട്ടില്‍ സുകുമാരന്‍ നായര്‍ എന്ന സുകുമാരനെയും (1948 മാര്‍ച്ച് 18 - 1997 ജൂണ്‍ 16)
മലയാളത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു മാന്ത്രിക നോവല്‍ കലിക, കാപ്പിരികളുടെ രാത്രി', 'ഹൈമവതി', വേലന്‍ ചെടയന്‍ തുടങ്ങിയ കൃതികളുടെ കര്‍ത്താവും മൊസാംബിക്, ജമൈക്ക, സിംഗപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ബി.മോഹനചന്ദ്രന്‍ എന്ന ബി.എം.സി.നായരേയും (1941-2018),
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രവര്‍ത്തകനും, ബംഗാളിലെ സ്വരാജ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവുമായിരുന്ന ദേശബന്ധു എന്ന സി.ആര്‍.ദാസ് എന്ന ചിത്തരഞ്ജന്‍ ദാസിനെയും(5 നവംബര്‍ 1870 - 16 ജൂണ്‍ 1925) ,
ഭാരതത്തിലെ ആദ്യത്തെ മരുന്ന് നിര്‍മ്മാണ കമ്പനിയായ ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപിക്കുകയും, പണ്ഡിതന്‍, രസതന്ത്രശാസ്ത്രജ്ഞന്‍, വ്യവസായ സംരംഭകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ട പ്രഫുല്ല ചന്ദ്ര റായ് യെയും (ഓഗസ്റ്റ് 2, 1861 - ജൂണ്‍ 16, 1944),
ഗുജറാത്തിലെ സബര്‍മതിയിലുള്ള മഹാത്മാഗാന്ധി സ്മാരക മ്യൂസിയം, ജയ്പൂരിലെ ജവഹര്‍ കലാകേന്ദ്ര, മുംബൈയിലെ കാഞ്ചന്‍ജംഗ അപ്പാര്‍ട്‌മെന്റ്, കേരളത്തിലെ പരുമല പള്ളി തുടങ്ങിയ അനവധി മന്ദിരങ്ങള്‍ രൂപകല്പന ചെയ്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ വാസ്തുശൈലീക്ക് രൂപം നല്‍കുന്നതിന് വലിയ പങ്ക് വഹിച്ച ലോകപ്രശസ്ത ഇന്ത്യന്‍ വാസ്തുശില്പിയും ആസൂത്രകനും ആണ് ചാള്‍സ് കോറിയയെയും ( 1930 സെപ്റ്റംബര്‍ 1-ജൂണ്‍ 16, 2015),
ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയുടെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ട്രേഡ് യൂണിയനിസ്റ്റും ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ ക്യാബിനറ്റ് മിനിസ്റ്ററും , ആദ്യത്തെ വിതാ പ്രൈവി കൌണ്‍സിലറും ആയിരുന്ന മാര്‍ഗരറ്റ് ബോണ്ട്ഫീല്‍ഡിനെയും( 17 മാര്‍ച്ച് 1873 - 16 ജൂണ്‍ 1953),
കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യുവിന്റെ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയും നിയമസഭ /ലോകസഭ മെമ്പറും ആയിരുന്ന ഇ. ബാലാനന്ദനെയും(ജൂണ്‍ 16, 1924-ജനുവരി 19, 2009),
1951ല്‍ കേരളം ആദ്യമായി രഞ്ജി ട്രോഫി കളിച്ചപ്പോള്‍(അന്നത്തെ തിരുകൊച്ചി ടീം) കേരളത്തിന്റെ മുഖ്യ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറും, കേരളത്തിനുവേണ്ടി അഞ്ചു സെഞ്ചുറികളും, ഒരു ഡബിള്‍ സെഞ്ചുറിയുമടക്കം രഞ്ജി ക്രിക്കറ്റില്‍ 2240 റണ്‍സ് നേടുകയും, ആദ്യമായി ഒരു രാജ്യാന്തര ടീമിനെതിരേ (ന്യൂസിലാന്‍ഡ്) കളിച്ച മലയാളിയും ആയിരുന്ന എം. ബാലന്‍ പണ്ഡിറ്റിനെയും (16 ജൂണ്‍ 1926 - 5 ജൂണ്‍ 2013),
അറബി ഭാഷക്ക് അര്‍ഹമായ പരിഗണന നേടിയെടുക്കാനും ഭാഷാ പഠനരംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കാനുമുള്ള പോരാട്ടത്തില്‍ മുന്നണിയിലും, പണ്ഡിതന്‍, അധ്യാപകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനായിരുന്ന പി.കെ. അഹ്‌മദലി മദനിയെയും (ജൂണ്‍ 16 1935-ജൂണ്‍ 1 2013),
പ്രമുഖ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ നേതാവും, സി.പി.ഐ. എം കേന്ദ്ര കമ്മിറ്റി അംഗവും കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനും, മുന്‍ രാജ്യസഭാംഗവുമായ സുകോമള്‍ സെന്നിന്റെയും( 16 ജൂണ്‍ 1934-22 നവംബര്‍ 2017),
വിദ്യുത്കാന്തിക ആവര്‍ത്തനിയുടെ കണ്ടുപിടിത്തത്തിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് ഭിഷഗ്വരനും രസതന്ത്രജ്ഞനുമായിരുന്ന എഡ്വേഡ് ഡേവിയെയും (1806 ജൂണ്‍ 16-1885 ജനുവരി 26),
അമേരിക്കന്‍ സര്‍ക്കാര്‍ ചിരിക്കാഹുവാ ഗോത്രവര്‍ഗത്തെ അവരുടെ പരമ്പരാഗത വാസസ്ഥലങ്ങളില്‍ നിന്നും സാന്‍ കാര്‍ലോസിലേക്ക് പറിച്ചു നടാന്‍ ശ്രമിച്ചപ്പോള്‍ ആഞ്ഞടിക്കുകയും തുടര്‍ന്നുള്ള പത്തുവര്‍ഷക്കാലം ഇടക്കിടെയുള്ള ആക്രമണങ്ങള്‍ കൊണ്ട് വെള്ളക്കാരെ പൊറുതിമുട്ടിക്കുകയും ചെയ്ത അരിസോണയില്‍ ജനിച്ച ചിരിക്കാഹുവാ അപ്പാച്ചീ-ഇന്ത്യന്‍ ഗോത്രനേതാവായിരുന്ന ജെറോനിമോയെയും (1829 ജൂണ്‍ 16-1909 ഫെബ്‌റുവരി 17),
സോവിയറ്റ് മാര്‍ക്‌സിസ്റ്റുകളുടെ ഇടയില്‍ നിലനിന്നിരുന്ന യാന്ത്രിക ഭൗതികവാദവും പോസിറ്റിവിസവും തെറ്റാണെന്നും മാര്‍ക്‌സിസ്റ്റു വിരുദ്ധമാണെന്നും വാദിച്ച മാര്‍ക്‌സിസ്റ്റ് തത്ത്വചിന്തകനായിരുന്ന അബ്രാമ് മോയ്‌സീവിച്ച് ഡെബോറിനെയും (1881 ജൂണ്‍ 16 -1963 മാര്‍ച്ച് 8 )
അക്രമാസക്തവും കഷ്ടപ്പാടുകള്‍ നിറഞ്ഞതുമായ ചേരിയിലെ ജീവിതം, വര്‍ഗ്ഗീയത, സാമൂഹികപ്രശ്‌നങ്ങള്‍, മറ്റ് റാപ്പര്‍മാരുമായുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉപയോഗിച്ച് പാട്ടുകള്‍ എഴുതി പാടിയ പ്രസിദ്ധനായിരുന്ന ഒരു അമേരിക്കന്‍ റാപ് ഗായകന്‍ റ്റുപാക് അമാറു ഷക്കൂര്‍ എന്ന 2പാക് എന്ന മകവെലിയെയും (1971 ജൂണ്‍ 16-1996 സെപ്റ്റംബര്‍ 23)ഓര്‍മ്മിക്കുന്നു.
ചരിത്രത്തില്‍ ഇന്ന്...
1891 - ജോണ്‍ ആബോട്ട് കാനഡ യുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായി.
1903 - ഫോര്‍ഡ് മോട്ടോര്‍ കമ്പനി സ്ഥാപിതമായി.
1940 - ലിത്വാനിയയില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നു.
1963 - വാലന്റീന തെരഷ്‌കോവ ബഹിരാകാശത്തെത്തുന്ന ആദ്യവനിതയായി.
1969 - മലപ്പുറം ജില്ല രൂപീകരണം.
1977 - ഓറക്കിള്‍ കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു.
1999 - മൗറിസ് ഗ്രീന്‍ 100 മീറ്റര്‍ 9.79 സെക്കന്റ് കൊണ്ട് ഓടി പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു.
2012 - യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയര്‍ഫോഴ്‌സിന്റെ റോബോട്ടിക് ബോയിംഗ് X-37B ബഹിരാകാശ വിമാനം 469 ദിവസത്തെ ഭ്രമണപഥ ദൗത്യത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങി .
2013 - ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിനെ കേന്ദ്രീകരിച്ച് ഒരു മള്‍ട്ടി-ദിവസത്തെ മേഘവിസ്‌ഫോടനം , വിനാശകരമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി, 2004 ലെ സുനാമിക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മാറി.
2015 - അമേരിക്കന്‍ വ്യവസായി ഡൊണാള്‍ഡ് ട്രംപ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള തന്റെ പ്രചാരണം പ്രഖ്യാപിച്ചു .
2016 - ചൈനയിലെ മെയിന്‍ലാന്‍ഡിലെ ആദ്യത്തെ ഡിസ്‌നി പാര്‍ക്കായ ഷാങ്ഹായ് ഡിസ്‌നിലാന്‍ഡ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു.
2019 - 2019-20 ഹോങ്കോംഗ് പ്രതിഷേധത്തില്‍ 2,000,000-ത്തിലധികം ആളുകള്‍ പങ്കെടുക്കുന്നു , ഇത് ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us