/sathyam/media/post_attachments/cbRsThz3EgXy6TS8i5oT.png)
1198 മിഥുനം 2
രോഹിണി / ചതുര്‍ദ്ദശി
2023 ജൂണ്‍ 17, ശനി
(അമാവാസി ഒരിക്കല്‍)
കൊട്ടിയൂര്‍ രോഹിണി ആരാധന
ഇന്ന്; വേള്‍ഡ് ഗാര്‍ബേജ് മാന്‍ ഡേ !
ശുചീകരണ തൊഴിലാളികള്‍ക്ക് ആദരം
<മരുഭൂമികരണത്തിനും വരള്‍ച്ചക്കും എതിരെ പൊരുതാന്‍ 1995 മുതല്‍ യുണൈറ്റഡ് നാഷന്‍ ആചരിച്ചു വരുന്ന ലോകദിനം.>
. World Juggling Day !
. *********
. International Surfing Day !
. World Tessellation Day !
. ്
<ഒരു ഉപരിതലത്തെ അലങ്കരിക്കുന്ന കല >
* എല്‍ സാല്‍വഡോര്‍ / ഗ്വാട്ടിമാല:
ഫാദേഴ്‌സ് ഡേ !
* USA ;
Trooping the Colour
National Stewart's Root Beer Day
National Stewart's Root Beer Day
National Apple Strudel Day
National Eat Your Vegetables Day
ഇന്നത്തെ മൊഴിമുത്ത്
്
''പണമൊരുവനു ഭൗതികപ്രതാപ-
ത്തണലിലിരുന്നു രമിപ്പതിന്നുകൊള്ളാം
ഘൃണയതിനൊരുനാളുമില്ല ജീവ
വ്രണമതുണക്കുകയില്ല തെല്ലുപോലും.''
. < - ചങ്ങമ്പുഴ കൃഷ്ണപിള്ള >
*********
വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡറായും, കെനിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായും, ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയില്‍ ഇന്ത്യയുടെ ഗവര്‍ണറും ആയും പ്രവര്‍ത്തിച്ചിരുന്ന തെറ്റാലില്‍ പരമേശ്വരന്‍പിള്ള ശ്രീനിവാസന്‍ എന്ന ടി.പി. ശ്രീനിവാസന്റെയും ( 1944),
കുങ്കുമപ്പൂവ് എന്ന ടെലിവിഷന്‍ സീരിയലിലൂടെ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുകയും തുടര്‍ന്ന് നിരവധി സീരിയലുകളിലും. എന്നും എപ്പോഴും, വേട്ട, ഒപ്പം, ഒടിയന്‍, തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളിലും അഭിനയിക്കുകയും ചെയ്ത ശ്രീയ രമേശിന്റേയും (1976),
ടെലിവിഷന്‍അവതാരികയും ചലച്ചിത്ര താരവുമായ സിന്ധുമേനോന്റെയും (1985),
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും മോഡലുമായ അമൃത റാവുവിന്റെയും (1981),
ഏഴുതവണ റഷ്യന്‍ ദേശീയ ചാമ്പ്യനും, പത്തു തവണ ചെസ് ഒളിമ്പ്യാഡുകളില്‍ റഷ്യയെ പ്രതിനിധീകരിച്ച് രണ്ടു വ്യക്തിഗത വെള്ളിമെഡലുകളും,അഞ്ചു ടീം സ്വര്‍ണ്ണ മെഡലുകളും കരസ്ഥമാക്കിയ റഷ്യന്‍ ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ പീറ്റര്‍ സ്വിഡ്‌ലറിന്റെയും (1976),
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണിന്റെയും ( 1981 )ജന്മദിനം !
ഇന്നത്തെ സ്മരണ !
*********
ചങ്ങമ്പുഴ കൃഷ്ണപിള്ള മ. (1911-1948)
പി. അയ്യനേത്ത് മ. (1928- 2008)
സി.ബി.സി. വാര്യര്‍ മ. (1932-2013)
പ്രൊഫ കെ.പി ശശിധരന്‍ മ.
(1938-2015 )
മുംതാസ് മഹല്‍ മ. (1593 -1631)
റാണി ലക്ഷ്മീബായ് മ. (1828-1858 )
കാനിങ് പ്രഭു മ. (1812-1862 )
ഹാരി പില്‍സ്ബറി മ. (1872-1906)
പുന്നശ്ശേരി നീലകണ്ഠശര്‍മ്മ ജ. (1858-1934)
വി എം നായര്‍ ജ. (1896-1977 )
കെ. ഹസ്സന്‍ ഗാനി ജ. (1915 -1983)
കെ.എം. ഗോവി ജ. (1930-2013)
ഭരണിക്കാവ് ശിവകുമാര്‍ ജ. (1949-2007)
പ്രൊഫസര്‍ കെ.എസ് നാരായണപിള്ള ( 1931-2006)
കോക്ക്‌ലോവ ജ. (1891-1955)
ടിഗ്രന്‍ പെട്രോഷ്യന്‍ ജ. (1929-1984)
ഇന്ന്;
കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉള്‍പ്പെടെ അമ്പത്തിയേഴു കൃതികള്‍ കൈരളിക്കു കാഴ്ചവച്ച 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു മുണ്ടശേരി .വിശേഷിപ്പിച്ച മറ്റുള്ള മലയാള കവികളില്‍നിന്നു തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്ന . പ്രിയപ്പെട്ട മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയെയും (1911 ഒക്ടോബര്‍ 11-ജൂണ്‍ 17, 1948),
അദ്ധ്യാപകന്‍, പത്രാധിപന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബ്യൂറോ ഓഫ് ഇക്കണോമിക്‌സില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിനിലകളില്‍ സേവനമനുഷ്ഠിക്കുകയും നോവല്‍,കഥ,നാടകം തുടങ്ങിയ വിവിധ മേഖലകളിലായി അമ്പതോളം ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായിരുന്ന പത്രോസ് അയ്യനേത്ത് എന്ന പി. അയ്യനേത്തിനെയും (1928 ആഗസ്റ്റ് 10-ജൂണ്‍ 17, 2008),-
സി.പി.ഐ.എം. ആലപുഴയിലെ മുന്‍ ജില്ല സെക്രട്ടറിയറ്റ് അംഗവും സി.ഐ.ടി.യു അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗവും, കെ.എഫ്.സി, കെ.എസ്.എഫ്.ഇ, അഗ്രോ ഇന്‍ഡസ്ട്രീസ് എന്നിവിടങ്ങളിലെ തൊഴിലാളി സംഘടനകളുടെ യൂണിയന്‍ പ്രസിഡന്റും ഹരിപ്പാട് നിയോജക മണ്ഡലത്തില്‍നിന്ന് മൂന്നും നാലും ആറും നിയമസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സി.പി.ഐ.എം നേതാവ് സി.ബി.സി. വാര്യരെയും(30 ഒക്ടോബര്‍ 1932 - 17 ജൂണ്‍ 2013),
മലയാളത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു മാന്ത്രിക നോവല്‍ കലിക, കാപ്പിരികളുടെ രാത്രി', 'ഹൈമവതി', വേലന്‍ ചെടയന്‍ തുടങ്ങിയ കൃതികളുടെ കര്‍ത്താവും മൊസാംബിക്, ജമൈക്ക, സിംഗപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ബി.മോഹനചന്ദ്രന്‍ എന്ന ബി.എം.സി.നായരേയും (1941- ജൂണ്‍ 16, 2018),
പാലക്കാട്ട് ഗവ വിക്ടോറിയ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും അദ്ധ്യാപകനും, മണിമലക്കുന്നു ഗവ കോളേജില്‍ പ്രിന്‍സിപ്പലും, കേരള ഭാഷാ സ്ഥാപനത്തില്‍ ഡയറക്ടറും, മലയാള ഭാഷയില്‍ 25 ലധികം നോവലുകളും ചെറുകഥാസമാഹാരങ്ങളും ലേഖന സമാഹാരങ്ങളും വിവര്‍ത്തനങ്ങളും രചിക്കുകയും ചെയ്ത പ്രൊഫ കെ പി ശശിധരനെയും ( ജൂണ്‍ 10 , 1938 - ജൂണ്‍ 17, 2015 ),
ജഹാംഗീറിന്റെ പുത്രനും മുഗള്‍ ചക്രവര്‍ത്തിയുമായ ഷാജഹാന്‍ന്റെ ഭാര്യയും ആയിരുന്ന അര്‍ജുമന്ദ് ബാനു ബീഗം എന്ന മുംതാസ് മഹലിനെയും (ഇവരുടെ ഓര്‍മ്മയ്ക്കായാണ് ഭര്‍ത്താവായ ഷാജഹാന്‍ ആഗ്രയിലെ താജ്മഹല്‍ നിര്‍മ്മിച്ചത് ) (ഏപ്രില്‍, 1593 - 17 ജൂണ്‍1631),
1857-ലെ ശിപായി ലഹളയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ചവരില്‍ പ്രധാനിയും, ബ്രാഹ്‌മണസ്ത്രീകള്‍ ഭര്‍ത്താവിന്റെ വിയോഗത്തിനുശേഷം ഭൗതികജീവിതം ഉപേക്ഷിച്ചിരുന്ന കാലഘട്ടത്തില്‍ മറാഠ ഭരണത്തിനു കീഴിലായിരുന്ന ഝാന്‍സിയിലെ രാജ്യഭരണം ഏറ്റെടുക്കുകയും ഝാന്‍സി റാണി എന്നറിയപ്പെട്ടിരുന്ന റാണി ലക്ഷ്മീബായിയെയും (1828 നവംബര്‍ 19 - 1858 ജൂണ്‍ 17),
1857-ലെ ഇന്ത്യന്‍ ലഹള നടക്കുന്ന സുപ്രധാനകാലയളവില്‍ ഗവര്‍ണര്‍ ജനറലായിരിക്കുകയും ഈ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തി ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തപ്പോള്‍ ഇന്ത്യയുടെ ആദ്യത്തെ വൈസ്രോയിയായും മാറിയ കാനിങ് പ്രഭു എന്നറിയപ്പെട്ടിരുന്ന ചാള്‍സ് ജോണ്‍ കാനിങ്ങിനെയും(1812 ഡിസംബര്‍ 14 - 1862 ജൂണ്‍ 17),
ബോര്‍ഡുകാണാതെയുള്ള ചെസ്സ് കളിയില്‍ പ്രഗല്ഭനും, അമേരിക്കന്‍ ചെസ്സ് ദേശീയ ചാമ്പ്യനുമായിരുന്ന ഹാരി നെല്‍സണ്‍ പില്‍സ്ബറിയെയും (ഡിസം: 5, 1872 - ജൂണ്‍ 17, 1906)
അയിത്തവും,ജാതി വിവേചനവും ശക്തമായിരുന്ന കാലത്ത് ജാതി-മത-ലിംഗ ഭേദമന്യേ ഏവര്‍ക്കും വിജ്ഞാനം പകര്‍ന്നു കൊടുത്ത സാമൂഹ്യ പരിഷ്‌കര്‍ത്താവും ഒരേ സമയത്തു പത്തു ശിഷ്യന്മാരെ, പത്തു വിഷയങ്ങള്‍ - ദുര്‍ഗ്രഹശാസ്ത്രങ്ങള്‍- പഠിപ്പിച്ചിരുന്ന അസാമാന്യ പ്രതിഭയും
വൈദ്യം, ജോത്സ്യം, സാഹിത്യം, ഗ്രഹഗണിതം, ഗോള ഗണിതം ഇവയില്‍ ഒന്നു പോലെ നിഷ്ണാതനായിരുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവും, സംസ്‌കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന പുന്നശ്ശേരി നീലകണ്ഠശര്‍മ്മയെയും (17 ജൂണ്‍ 1858-14 സെപ്റ്റംബര്‍ 1934),
കവി ബാലാമണിയമ്മയുടെ ഭര്‍ത്താവും കമലാദാസിന്റെ അച്ഛനും മാതൃഭുമി യുടെ മാനേജിങ്ങ് ഡയറക്റ്ററും ആയിരുന്ന വടക്കെക്കര മാധവന്‍ നായര്‍ എന്ന വി എം നായരെയും (1896 ജൂണ്‍ 17-1977 മെയ് 12),
എസ്റ്റിമേറ്റ് കമ്മിറ്റി ചെയര്‍മാന്‍ (1960-62), മുസ്ലീം ലീഗ് നിയമസഭാകക്ഷി ഉപനേതാവ്, മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ് (ജൂണ്‍ 1961 - നവംബര്‍ 1961), മുസ്ലീം ലീഗ് നിയമസഭാകക്ഷി സെക്രട്ടറി, കോട്ടയം, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലെ മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കേരളത്തിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ കെ. ഹസ്സന്‍ ഗാനിയെയും (17 ജൂണ്‍ 1915 - 15 ജൂണ്‍ 1983),
നമ്മുടെ ഗ്രന്ഥാലയശാസ്ത്രത്തിന്റെ വിജ്ഞാനശേഖരത്തിലേക്കു് ഏറ്റവുമധികം സംഭാവന ചെയ്ത ഏറ്റവും പ്രാമാണികനായ ലൈബ്രറി ശാസ്ത്രജ്ഞനും ഭാരതീയഭാഷകളില്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ട സമഗ്രഗ്രന്ഥസൂചിയായ മലയാളഗ്രന്ഥസൂചിയുടെ കര്‍ത്താവും ആയിരുന്ന കെ.എം. ഗോവിയെയും (17 ജൂണ്‍ 1930- 3 ഡിസംബര്‍ 2013).
കോട്ടയം സി.എം.എസ് കോളേജിലും നാഗര്‍കോവില്‍ സ്‌കോട് ക്രിസ്ത്യന്‍ കോളേജിലും അദ്ധ്യാപകനായും, മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളേജില്‍ മലയാളം പ്രൊഫസറായും തൂത്തൂര്‍ ജൂനിയര്‍ കോളേജിന്റെ പ്രിന്‍സിപ്പലായും സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മലയാളം ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനായും, കേരള സാഹിത്യ അക്കാദമി അംഗമായും, കേരള സംഗീത നാടക അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള ഭാഷാദ്ധ്യാപകനും, കലാ സാഹിത്യ നിരൂപകനും, ഭാഷാപണ്ഠിതനും. നാടകകൃത്തും ആയിരുന്ന പ്രൊഫസര്‍ കെ എസ് നാരായണ പിള്ളയെയും (ജൂണ്‍ 17, 1931 - സെപ്റ്റബര്‍ 4 2006),
മലയാളത്തിലും തമിഴിലും ഹിന്ദിയിലും പാട്ടുകളെഴുതുകയും നാടകം, തിരക്കഥ, നോവല്‍ എന്നിവ രചിക്കുകയും ചെയ്ത സിനിമാ നിര്‍മ്മാതാവും സംവിധായകനും ഗാനരചയിതാവുമായിരുന്ന മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ചെറുമകന്‍ ഭരണിക്കാവ് ശിവകുമാറിനെയും (17 ജൂണ്‍ 1949 - 24 ജനുവരി 2007)
പാബ്ലോ പിക്കാസോയുടെ ആദ്യത്തെ ഭാര്യ എന്ന പേരിലും, അദ്ദേഹത്തിന്റെ ആദ്യത്തെ മകനായ പോളോ യുടെ അമ്മയെന്ന പേരിലും കൂടുതല്‍ അറിയപ്പെടുന്ന റഷ്യന്‍ ബാലെ നര്‍ത്തകിയായിരുന്ന ഓള്‍ഗ പിക്കാസോ എന്ന ഓള്‍ഗ സ്റ്റെപ്പനോവന കോക്ക്‌ലോവയെയും( ജൂണ്‍ 17, 1891 - 1955, ഫെബ്രുവരി 11),
1963 മുതല്‍1969 വരെ ലോക ചെസ്സ് ചാമ്പ്യനുമായിരുന്ന അയണ്‍ ടിഗ്രന്‍' എന്ന് ചെസ്സ് ലോകത്ത് വിശേഷിപ്പിയ്ക്കപ്പെടുന്ന സോവിയറ്റ്-അര്‍മേനിയന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ടിഗ്രന്‍ വര്‍ത്തനോവിച്ച് പെട്രോഷ്യനെയും ( ജനനം:ജൂണ്‍ 17,1929-മരണം:ഓഗസ്റ്റ് 13 1984) ഓര്‍മ്മിക്കുന്നു.
ചരിത്രത്തില്‍ ഇന്ന്...
********
653 - മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ലാറ്റെറന്‍ കൊട്ടാരത്തില്‍ വച്ച് അറസ്റ്റുചെയ്തു.
1397 - ഡെന്‍മാര്‍ക്കിലെ മാര്‍ഗരറ്റ് ഒന്നാമന്റെ ഭരണത്തില്‍ കല്‍മാര്‍ യൂണിയന്‍ രൂപീകരിച്ചു.
1631 - മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ പത്‌നി മുംതാസ് മഹല്‍ പ്രസവത്തെത്തുടര്‍ന്ന് മരണമടഞ്ഞു.
<ഇതേ തുടര്‍ന്ന് 20 വര്‍ഷം ചെലവിട്ടാണ് ഷാജഹാന്‍ അവര്‍ക്ക് ശവകുടീരമായി താജ് മഹല്‍ പണിതീര്‍ത്തത്.>
1885 - സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ന്യൂയോര്‍ക്ക് തുറമുഖത്തെത്തി.
1940 - ബാള്‍ട്ടിക് രാജ്യങ്ങളായ എസ്റ്റോണിയ, ലാത്വിയ, ലിത്വേനിയ എന്നിവയെ സോവിയറ്റ് യൂണിയന്‍ അധീനപ്പെടുത്തി.
1944 - ഡെന്മാര്‍ക്കില്‍ നിന്നും സ്വതന്ത്രമായി ഐസ്ലന്റ് ഒരു റിപ്പബ്ലിക്കായി.
1972 - വാട്ടര്‍ഗേറ്റ് വിവാദം. ജൂണ്‍ 17ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന വാഷിങ്ടണിലെ വാട്ടര്‍ഗേറ്റ് കോംപ്ലക്സില്‍ നിന്ന് രാത്രി 2.30 ഓടെ പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. പ്ലമ്പര്‍മാര്‍ എന്ന വ്യാജേന കെട്ടിടത്തിനകത്ത് കയറിക്കൂടി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രാഷ്ട്രീയ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുക എന്നതായിരുന്നു അവരുടെ യഥാര്‍ത്ഥ ലക്ഷ്യം. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിക്സണ്‍ വീണ്ടും പ്രസിഡന്റായി. വാട്ടര്‍ ഗേറ്റില്‍ നിന്നും ചോര്‍ത്തിയ എതിര്‍കക്ഷിയുടെ രഹസ്യങ്ങളാണ് വിജയത്തിന് സഹായകരമായത് എന്ന് വിമര്‍ശനമുയര്‍ന്നു.
1994 - അമേരിക്കയില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പിന് തുടക്കം.
2007 - പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി യു.പി.എ. യും ഇടതു പക്ഷവും നാമനിര്‍ദ്ദേശം നല്‍കി.
2015 - സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണിലുള്ള ഇമാനുവല്‍ ആഫ്രിക്കന്‍ മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പല്‍ പള്ളിയിലുണ്ടായ കൂട്ട വെടിവയ്പ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു .
2017 - മധ്യ പോര്‍ച്ചുഗലില്‍ ഉണ്ടായ കാട്ടുതീയില്‍ 64 പേര്‍ കൊല്ലപ്പെടുകയും 204 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2021 - 1983-ലെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ഡേയ്ക്ക് ശേഷം സ്ഥാപിതമായ ആദ്യത്തെ ഫെഡറല്‍ അവധിയായി, ജുനെറ്റീന്‍ ദേശീയ സ്വാതന്ത്ര്യദിനം, പ്രസിഡന്റ് ജോ ബൈഡന്‍ നിയമത്തില്‍ ഒപ്പുവച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us