/sathyam/media/post_attachments/X3JlWNNBMNeaX6dG1tLx.jpg)
1198 മിഥുനം 3
മകയിരം / അമാവാസി
2023 ജൂണ്‍ 18, ഞായര്‍
ഇന്ന്;
അച്ഛന്മാരുടെ ദിനം !
< Fathers Day; കുട്ടികള്‍ക്ക് പലപ്പോഴും അച്ഛനെക്കാള്‍ വൈകാരികബന്ധം ഉണ്ടാവുന്നത് അമ്മയോടാണ്. അച്ഛനെ ഭയങ്കര ഗൗരവക്കാരായി കണ്ട് അമ്മ വഴി ആവശ്യങ്ങള്‍ അറിയിച്ച് നടപ്പിലാക്കുന്ന രീതിയാണ് പല കുടുംബങ്ങളിലും. അച്ഛനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും അവരുടെ സ്നേഹത്തെയും കഷ്ടപ്പാടുകളേയും ഒര്‍ക്കുന്നതിനുമായാണ് ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച 'ഫാദേഴ്സ് ഡേ' ആയി ആചരിക്കുന്നത്.>
അയ്യങ്കാളി ചരമ ദിനം !
്്
അന്തഃദേശീയ ഉല്ലാസയാത്രാ ദിനം !
International Picnic Day !
**********
* അന്തഃദേശീയ സര്‍ഫിംഗ് ദിനം !
< Surfing; ഒരു പലകയില്‍ കിടന്നോ നിന്നോ തിരമാലപ്പുറത്ത് സവാരിചെയ്യുക >
അന്തഃദേശീയ ഓട്ടിസം സ്വാഭിമാനദിനം!
***********
< International Autistic Pride Day ,
കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവര്‍ത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്. സവിശേഷമായ ചില പ്രത്യേകതകള്‍ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാള്‍ ഒരു മാനസിക അവസ്ഥയായി കാണാന്‍ മനശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു. >
* World juggling Day !
* International Sushi Day !
* Global Burghfield BoxKart Bash Day !
* Clean Your Aquarium Day !
* അസര്‍ബൈജാന്‍: മനുഷ്യ അവകാശ
ദിനം !
* സീഷെല്‍സ്: ദേശീയ ദിനം !
* കംബോഡിയ: റാണി മാതാവിന്റെ
ജന്മദിനം !
* USA;
National Go fishing Day !
National Splurge Day !
National Turkey Lovers' Day !
Meet A Mate Week , the last day !
.
ഇന്നത്തെ മൊഴിമുത്ത്
്്
'ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും.'
. < - അയ്യങ്കാളി >
********
മഞ്ചേരി മുനിസിപ്പാലിറ്റിയുടെ ആദ്യ ചെയര്‍മാനും, മഞ്ചേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് 22 വര്‍ഷത്തോളം മുസ്ലിം ലീഗ് എംഎല്‍എ യും ആയ ഇസ്ഹാഖ് കുരിക്കളുടെയും (1950),
എ എല്‍ വിജയ് സംവിധാനം ചെയ്ത 'ദൈവ തിരുമകള്‍ ' എന്ന ചിത്രത്തിലെ നിള കൃഷ്ണ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയും തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുള്ള തെന്നിന്ത്യന്‍ ചലച്ചിത്ര താരം സാറ അര്‍ജ്ജുന്‍ (2005) ന്റേയും,
തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി ഹോക്കി കളിച്ച മധ്യനിര കളിക്കാരനായിരുന്ന ബല്‍ജിത്ത് സിങ്ങ് ധില്ലന്‍ എന്ന ബല്ലിയുടെയും (1973)ജന്മദിനം !
ഇന്നത്തെ സ്മരണ !
*********
എ.ആര്‍. രാജരാജവര്‍മ്മ മ. (1863-1918)
അയ്യന്‍കാളി മ (1863 -1941)
എസ്. രമേശന്‍ നായര്‍ മ. (1948-2021)
ബോബി കൊട്ടാരക്കര മ. (1952 -2001 )
പി.വി. നീലകണ്ഠപ്പിള്ള മ. ( 1922-2015)
കെ ആര്‍ സച്ചിദാനന്ദന്‍ മ. (1972-2020)
ഹരിലാല്‍ ഗാന്ധി മ. (1888-1948)
മുഷ്താക്ക് അലി മ. (1914-2005)
മാക്‌സിം ഗോര്‍ക്കി മ. (1868-1936)
ഡഗ്ലസ് ജാര്‍ഡീന്‍ മ. (1900-1958)
ഹൊസേ സരമാഗോ മ. (1922-2010)
ജോര്‍ജി ദിമിത്രോവ് ജ. (1882-1949)
ബാരാക്ക് ഒബാമ (സീനിയര്‍) ജ. (1936-1982)
. *****
നിരൂപകന്‍, കവി, ഉപന്യാസകാരന്‍, സര്‍വ്വകലാശാലാ അദ്ധ്യാപകന്‍, വിദ്യാഭ്യാസപരിഷ്‌കര്‍ത്താവ് എന്നി നിലകളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മലയാളഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദി വ്യവസ്ഥകള്‍ എന്നിവയ്ക്ക് നിയതമായ രൂപരേഖകളുണ്ടാക്കിയ വൈയാകരണന്‍ എന്ന നിലയിലുo പ്രശസ്തി നേടിയ കേരള പാണിനി എന്ന് അറിയപ്പെട്ടിരുന്ന അനന്തപുരത്ത് രാജരാജവര്‍മ്മ രാജരാജവര്‍മ്മ എന്ന എ.ആര്‍. രാജരാജവര്‍മ്മയെയും (1863 ഫെബ്രുവരി 20 - 1918 ജൂണ്‍ 18),
സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിക്കുകയും, 1907-ല്‍ സാധുജന പരിപാലന യോഗം രൂപവത്കരിച്ച് ദളിതരുടെ അനിഷേധ്യനേതാവായി മാറുകയും ഉപജാതികള്‍ക്കു അതീതമായി ചിന്തിക്കുകയും, ഹിന്ദു മതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ ഭൌതികമായി തന്നെ എതിര്ക്കുകയും, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുവാന്‍ ദളിതരെ അ ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായിരുന്ന അയ്യന്‍കാളിയെയും (28 ഓഗസ്റ്റ് 1863 - 18 ജൂണ്‍ 1941),
കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാര്‍ത്തകള്‍, കാഴ്ചക്കപ്പുറം, ചിത്രം തുടങ്ങിയ 300 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച അബ്ദുള്‍ അസീസ് എന്ന ബോബി കൊട്ടാരക്കരയെയും (1952 മാര്‍ച്ച് 11-2001 ജൂണ്‍ 18),
67 വര്‍ഷം അഭിഭാഷകനായി പ്രവര്‍ത്തിക്കുകയും, വര്‍ക്കല ശിവഗിരി മഠത്തിന്റെ ലീഗല്‍അഡൈ്വസര്‍, ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുകയും ചെയ്ത പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും,മുന്‍ എന്‍.എസ.എസ. പ്രസിഡന്റും ആയിരുന്ന പി.വി. നീലകണ്ഠപ്പിള്ളയെയും ( 1922-ജൂണ്‍ 18, 2015),
ഗാന്ധിയുടെ സഹിഷ്ണുത, സത്യാന്വേഷണം, അഹിംസ, വിദേശവസ്ത്രങ്ങളോടുള്ള എതിര്‍പ്പ് തുടങ്ങിയ നയങ്ങളെ പരസ്യമായി എതിര്‍ക്കുകയും, മുഴുക്കുടിയനായി, ചൂതുകളിക്കാരനായി, ബ്രിട്ടണില്‍ നിര്‍മ്മിച്ച, ഇറക്കുമതി ചെയ്ത തുണിത്തരങ്ങള്‍ വിറ്റ് ജീവിതം നീക്കുകയും ചെയ്ത, ഗാന്ധിജിയുടെ മൂത്തമകന്‍ ഹരിലാല്‍ മോഹന്‍ദാസ് ഗാന്ധിയെയും (1888 - 18 ജൂണ്‍ 1948),
ഇന്ത്യക്കു വേണ്ടി ആദ്യമായി വിദേശത്ത് സെഞ്ചുറി എടുത്ത ആദ്യത്തെ ക്രിക്കറ്റ് കളിക്കാരനും ആദ്യമായി വേള്‍ഡ് 11 ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട ഇന്‍ഡ്യക്കാരനും ആയ സൈയദ് മുഷ്താക്ക് അലിയെയും (17 ഡിസംബര്‍ 1914 - 18 ജൂണ്‍ 2005),
അമ്മ എന്ന നോവല്‍ എഴുതി നമുക്കെല്ലാം സുപരിചിതനായ റഷ്യന്‍ സാഹിത്യകാരന്‍ അലക്‌സി മാക്‌സിമോവിച്ച് പെഷ്‌കോവ് എന്ന മാക്‌സിം ഗോര്‍ക്കിയെയും (28 March 1868 - 18 June 1936),
ഡൊണാള്‍ഡ് ബ്രാഡ്മാനെ തന്ത്രപരമായി പ്രതിരോധിക്കാന്‍ പന്ത്, ക്രിക്കറ്റ് പിച്ചില്‍ ബാറ്റ്‌സ്മാനില്‍ നിന്ന് പരമാവധി അകലെ (പിച്ചിന്റെ തുടക്കത്തിലായി) ലെഗ് സ്റ്റമ്പിന്റെ നേരെ കുത്തിച്ച് ബാറ്റ്‌സ്മാന്റെ ശരീരത്തിനു നേരെയായി ഉയര്‍ത്തുകയും സ്‌ക്വയര്‍ ലെഗ്ഗിനു പിന്നിലായി ധാരാളം ഫീല്‍ഡര്‍മാരെ വിന്യസിച്ച് ലെഗ് സൈഡിലേക്കുള്ള ബാറ്റ്‌സ്മാന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയും തന്മൂലം വിക്കറ്റെടുക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന ശാരീരിക ഭീഷണിയുയര്‍ത്തുന്ന ബോഡിലൈന്‍ ബോളിങ്ങ് എന്ന തന്ത്രം പുറത്തെടുത്ത ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെ ഒരു കളിക്കാരനും നായകനുമായിരുന്ന ഡഗ്ലസ് ജാര്‍ഡീന്‍ എന്ന ഡഗ്ലസ് റോബര്‍ട്ട് ജാര്‍ഡീനെയും(ഒക്ടോബര്‍ 23 1900 - ജൂണ്‍ 18 1958),
ചരിത്രാധിഷ്ടിതവും ഭാവനാസമ്പന്നവുമായ നോവലുകളിലൂടെ ലോകശ്രദ്ധയാകര്‍ഷിക്കുകയും പോര്‍ച്ചുഗിസ് ഭാഷയില്‍ ആദ്യമായി നോബല്‍ സമ്മാനം ലഭിക്കുകയും ചെയ്ത സാഹിത്യകാരനും, നാടകകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്ന ഹൊസേ ഡിസൂസ സരമാഗോ യെയും ( നവംബര്‍ 16, 1922 - ജൂണ്‍ 18 2010),
പ്രഗല്ഭനായ രാജ്യതന്ത്രജ്ഞനും സമര്‍ഥനായ സംഘാടകനും സോഷ്യലിസത്തിന്റെ മാര്‍ഗ്ഗത്തില്‍ക്കൂടി സ്വന്തം രാജ്യത്തെ വികസിപ്പിക്കുവാനും യത്‌നിക്കുകയും, ഫാസിസത്തിന്റെ സാമൂഹ്യ-സാമ്പത്തിക അടിത്തറയും വിപത്തിന്റെ ആഴവും സംബന്ധിച്ച ഗഹനമായ പഠനങ്ങള്‍ നടത്തുകയും യൂണിറ്റി ഒഫ് ദ് വര്‍ക്കിങ് ക്ലാസ് എഗയ്‌ന്സ്റ്റ് ഫാസിസം (1935), യൂത്ത് എഗയ്‌ന്സ്റ്റ് ഫാസിസം (1935), ഫാസിസം ഈസ് വാര്‍ (1937) തുടങ്ങി ഇരുപത്തിയഞ്ചോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാവും ബള്‍ഗേറിയന്‍ പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുമായിരുന്ന ജോര്‍ജി ദിമിത്രോവിനെയും (1882,ജൂണ്‍ 18-1949 ജൂലൈ 7 ),
കെനിയയിലെ ഉന്നത സാമ്പത്തിക ശാസ്ത്രജ്ഞനും അമേരിക്കന്‍ പ്രസിഡന്റ് ന്റെ അച്ഛനും ആയ ബാരാക്ക് ഹുസൈന്‍ ഒബാമയെയും (സീനിയര്‍) (18 ജൂണ്‍ 1936- 24 നവംബര്‍ 1982) ഓര്‍മ്മിക്കുന്നു.
ചരിത്രത്തില്‍ ഇന്ന്...
1583 - ആദ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയ്ക്ക് ലണ്ടനില്‍ തുടക്കം.
1178 - ചന്ദ്രനിലെ ജിയോര്‍ദാനോ ബ്രൂണോ ഗര്‍ത്തത്തിന്റെ രൂപവത്കരണം, അഞ്ച് കാന്റര്‍ബറി സന്യാസികള്‍ കണ്ടതായി അവകാശപ്പെട്ടു.
<ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഈ ഗര്‍ത്ത രൂപവത്കരണത്തിനു കാരണമായ കൂട്ടിയിടി ആണെന്നു കരുതുന്നു.>
1429 - പറ്റായ് യുദ്ധം: ജോന്‍ ഓഫ് ആര്‍ക്കിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് പട, ജോണ്‍ ഫാസ്റ്റോഫ് നയിച്ച ഇംഗ്ലീഷ് പട്ടാളത്തെ തുരത്തിയോടിച്ചു. ഇത് ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മിലുള്ള നൂറ്റാണ്ടു യുദ്ധത്തിന് തുടക്കം കുറിച്ചു.
1767 - ഇംഗ്ലീഷ് നാവികനായ സാമുവല്‍ വാലിസ് ഫ്രഞ്ച് പോളിനേഷ്യയിലെ തഹിതി ദ്വീപിലെത്തി. ഈ ദ്വീപിലെത്തുന്ന ആദ്യ യുറോപ്യനായി ഇദ്ദേഹത്തെ കണക്കാക്കുന്നു.
1812 - യു.എസ്. കോണ്‍ഗ്രസ്, ബ്രിട്ടണെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1815 - ബെല്‍ജിയത്തിലെ വാട്ടര്‍ലൂവില്‍ വെച്ച് നടന്ന യുദ്ധത്തില്‍ നെപ്പോളിയന്‍ പരാജയപ്പെട്ടു.
1953 - ഏകാധിപത്യത്തിന് അന്ത്യം കുറിച്ച് ഈജിപ്ത് റിപ്പബ്ലിക്കായി.
1954 - പിയറി മെന്‍ഡെസ് ഫ്രാന്‍സിന്റെപ്രധാനമന്ത്രിയായി.
1964 - സമുദ്രത്തിനടിയിലൂടെ കേബിളുകളിട്ട് ആദ്യത്തെ ട്രാന്‍സ് പസഫിക് ടെലിഫോണ്‍ സര്‍വീസിന് തുടക്കമായി.
1972 - അമേരിക്കന്‍ പ്രസിഡന്റിനെതിരായ 'വാട്ടര്‍ഗേറ്റ് സ്‌കാന്‍ഡല്‍' പുറം ലോകം അറിയുന്നു.
1972 - ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ജെറ്റ് വിമാനം തകര്‍ന്നു 118 പേര്‍ കൊല്ലപ്പെട്ടു.
1983 - സാലി റൈഡ്, ശൂന്യാകാശത്തെത്തുന്ന ആദ്യ അമേരിക്കന്‍ വനിതയായി.
2006 - കസാഖിസ്ഥാന്റെ ആദ്യ കൃത്രിമോപഗ്രഹമായ കാസ്സാറ്റ് വിക്ഷേപിച്ചു.
2007 - കേരളത്തില്‍ പകര്‍ച്ചപനിമൂലം മരിച്ചവരുടെ എണ്ണം 14 കവിഞ്ഞു.
2009 - നാസ റോബോട്ടിക് ബഹിരാകാശ പേടകമായ ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) വിക്ഷേപിച്ചു.
2018 - വടക്കന്‍ ഒസാക്കയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us