ഇന്ന് ലൈംഗികാതിക്രമ നിര്‍മ്മാര്‍ജ്ജന ദിനം: രാഹുല്‍ഗാന്ധിയുടേയും ബിദ്യാദേവി ഭണ്ഡാരിയുടേയും ഓങ് സാന്‍ സൂ ചിയുടേയും സല്‍മാന്‍ റഷ്ദിയുടെയും ജന്മദിനം: അഥോസ് പോരാട്ടത്തില്‍ റഷ്യയുടെ അഡ്മിറല്‍ ദിമിത്രി സെന്യാവിന്‍ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ നാവിക സേനയെ നശിപ്പിച്ചതും യു.എസ്. കോണ്‍ഗ്രസ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രദേശങ്ങളില്‍ അടിമത്തം നിര്‍ത്തലാക്കിയതും ചരിത്രത്തില്‍ ഇതെദിവസം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

New Update

publive-image

1198 മിഥുനം 4
തിരുവാതിര / പ്രതിപദം
2023 ജൂണ്‍ 19, തിങ്കള്‍
കോതനല്ലൂര്‍ പള്ളിയില്‍ ഇരട്ടകളുടെ സംഗമം.

Advertisment

ഇന്ന് ;ലൈംഗികാതിക്രമ നിര്‍മ്മാര്‍ജ്ജന ദിനം !
**-*************

വായനദിനം !
<മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയര്‍ത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയുമിട്ട പി.എന്‍.പണിക്കരുടെ ചരമദിനമായ ഇന്ന് 1996 മുതല്‍ കേരളാ സര്‍ക്കാര്‍ വായന ദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. സ്‌കൂളുകളില്‍ ഇ.റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാന്‍ ഈ സമയം വിനിയോഗിക്കുന്നു. >

* ലോക അരിവാള്‍ കോശ ദിനം !

< world Sickle cell Day , ജനിതക കാരണങ്ങളാല്‍ ചുവന്ന രക്ത കോശങ്ങള്‍ക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താല്‍ സംഭവിക്കുന്ന രോഗമാണ് അരിവാള്‍ രോഗം അഥവാ അരിവാള്‍ കോശ വിളര്‍ച്ച >

* ലോക അലസഗമനദിനം !
World Sauntering Day !

< leisurely walk, usually in osme public place ; ലോകത്തിലെ ജനതയെ ജീവിതം വേഗത്തില്‍ ജീവിച്ചു തീര്‍ക്കാതെ ആസ്വദിച്ച് അലസമായി ജീവിക്കാന്‍ ഓര്‍മ്മിപ്പിക്കാന്‍ ഒരു ദിനം. >

* World Martini Day <ഒരിനം കൂട്ടു മദ്യം> !
. **************
. * International Box Day !

ജുനെടീന്ത് / Juneteenth Day !
. *****-*****
<യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ അടിമത്തത്തിന്റെ അവസാനത്തെ അനുസ്മരിക്കുന്ന ഒരു അവധിക്കാലമാണ് ജൂനെറ്റീന്ത്. ഇതിനെ വിമോചന ദിനം അല്ലെങ്കില്‍ ജുനൈന്‍ സ്വാതന്ത്ര്യ ദിനം എന്നും വിളിക്കുന്നു. 'ജൂണ്‍', 'പത്തൊമ്പതാം' എന്നീ പദങ്ങള്‍ സംയോജിപ്പിച്ച് 'ജൂനെറ്റീന്ത്' എന്ന പേര് അവധി ദിനത്തെ പരാമര്‍ശിക്കുന്നു.>

* ഹംഗറി: സ്വതന്ത്ര ഹംഗറി ദിനം!
* ട്രിനിഡാഡ് & ടൊബാഗൊ: തൊഴിലാളി
ദിനം!
* ഉറുഗ്വേ: ഉറുഗ്വേയുടെ രാഷ്ട്രപിതാവ്
യോസേ ഗെര്‍വാസിയൊ അര്‍ട്ടിഗാസ്
അര്‍നലിന്റെ ജന്മദിനം!
* USA ;
Real Food Day
National Garfield the Cat Day
National Take Your Cat to Work Day
National Watch Day
.
ഇന്നത്തെ മൊഴിമുത്ത്

'വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക'

. < - പി എന്‍ പണിക്കര്‍ >

*********

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേതാവും പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മകനും 2 വര്‍ഷത്തോളം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ന്റെ പ്രസിഡന്റുമായിരുന്ന രാഹുല്‍ഗാന്ധിയുടേയും (1970),

2015 ഒക്ടോബര്‍ 28-ന് നേപ്പാളിലെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുകയും
ഇപ്പോഴും പദവിയില്‍ രണ്ടാമത്തെ രാഷ്ട്രപതിയായി തുടരുകയും ചെയ്യുന്ന
ബിദ്യാദേവി ഭണ്ഡാരി (1961) യുടേയും,

ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയതിന്റെ പേരില്‍ 1989 ജൂലൈ 20 മുതല്‍ വിവിധ കാലയളവുകളിലായി 15 വര്‍ഷം വീട്ടുതടങ്കലില്‍ കഴിഞ്ഞിട്ടുള്ള, ഇപ്പോഴും വീട്ടുതടങ്കലില്‍ കഴിയുന്ന നൊബേല്‍ പ്രൈസ് ജേതാവുകൂടിയായ മുന്‍ ബര്‍മ്മീസ് പ്രധാനമന്ത്രി
ഓങ് സാന്‍ സൂ ചി - ഓങ് സാന്‍ സൂ ചിയുടേയും (Aung San Suu Kyi -1945),

ഹിന്ദി മലയാളം തമിഴ് കന്നട ബംഗാളി തെലുഗു ഇഗ്ലീഷ് സിനിമകളില്‍ വില്ലനായും സ്വഭാവനടനായും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ച അശീഷ് വിദ്യാര്‍ത്ഥിയുടെയും (1962),

തമിഴ് ഹിന്ദി തെലുഗു ഭാഷകളിലെ ചലചിത്രങ്ങളില്‍ അഭിനയിക്കുന്ന കാജല്‍ അഗര്‍വാലിന്റെയും(1985),

ബുക്കര്‍ സമ്മാനം ലഭിച്ച മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍സ് എന്ന പുസ്തകമടക്കം നിരവധി കൃതികള്‍ രചിച്ച ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിയുടെയും (1947) ജന്മദിനം !

ഇന്നത്തെ സ്മരണ !
*********

പി എന്‍ പണിക്കര്‍ മ. (1909 -1995 )
എന്‍. എഫ്. വര്‍ഗ്ഗീസ് മ. (1949 - 2002)
ഓമല്ലൂര്‍ ചെല്ലമ്മ മ. (1927-2016).
സെര്‍ഗീ ടാനിയേവ് മ. (1856-1915 )
തോമസ് വാട്‌സണ്‍ സീനിയര്‍ മ. (1874-1956 )
വില്യം ഗോള്‍ഡിംഗ് മ. (1911-1993)
ജെയിംസ് ഗന്ദോള്‍ഫീനി മ. (1961-2013 )

പി.സി. സനല്‍കുമാര്‍ ജ. (1949-2014)
രജനി പാം ദത്ത് ജ. (1896-1974)
ടി. ഷണ്‍മുഖം ജ. (1920-2012)
ബ്ലെയിസ് പാസ്‌കല്‍ ജ. (1623-1662)

ഇന്ന്, നീലമ്പേരൂരില്‍ 'സനാതന ധര്‍മ്മം' എന്ന വായനശാല സ്ഥാപിക്കുകയും അഹോരാത്രം പ്രവര്‍ത്തിച്ച് കേരള ഗ്രന്ഥശാല സംഘം സ്ഥാപിക്കുകയും, ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴില്‍ കൊണ്ടുവരുത്തുക.യും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ... നായകന്‍ എന്ന് അറിയപ്പെടുകയും ചരമദിനം വായനാദിനമായി ആചരിക്ക്‌പെടുകയും ചെയ്യുന്ന പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി എന്‍ പണിക്കരേയും (1909 മാര്‍ച്ച് 1-1995 ജൂണ്‍ 19 ),

ശബ്ദ ഗാംഭീര്യം കൊണ്ടും തനിമയാര്‍ന്ന അഭിനയ ശൈലി കൊണ്ടും മലയാള സിനിമയില്‍ ചുരുങ്ങിയ കാലം ശ്രദ്ധിക്കപ്പെട്ട പല വേഷങ്ങളും ചെയ്ത എന്‍ എഫ് വര്‍ഗ്ഗീസിനെയും (1949-2002 ജൂണ്‍ 19 ),

റഷ്യന്‍ സംഗീതത്തിലെ ആചാര്യന്മാരിലൊരുവനായി ആദരിച്ചു പോരുന്ന സംഗീതജ്ഞനും സംഗീത അധ്യാപകനുമായിരുന്ന സെര്‍ഗീ ഇവാനോവിച് ടാനിയേവിനെയും(1856 നവംബര്‍ 25-1915 ജൂണ്‍ 19 ),

ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് (IBM) എന്ന ലോക പ്രശസ്ത കമ്പ്യൂട്ടര്‍ കമ്പനിയുടെ സ്ഥാപകന്‍ എന്ന നിലയിലും ആദ്യകാല കമ്പ്യൂട്ടര്‍ നിര്‍മ്മാണ ശ്രമങ്ങള്‍ക്ക് നല്‍കിയ പിന്തുണയുടെ പേരിലും കമ്പ്യൂട്ടര്‍ ലോകത്ത് അനശ്വരനായ തോമസ് വാട്‌സണ്‍ സീനിയര്‍ (ഫെബ്രുവരി 17,1874 - ജൂണ്‍ 19, 1956 ),

ബ്രിട്ടീഷ് നോവലിസ്റ്റും നാടകകൃത്തും കവിയും 1983-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാവുമായ വില്യം ഗോള്‍ഡിംഗിനെയും (1911 സെപ്റ്റംബര്‍ 19 - 1993 ജൂണ്‍ 19)

ഏറെ അവാര്‍ഡുകള്‍ നേടിയ ദി സൊപ്രാനോസ് എന്ന എച്ച്. ബി. ഓ. തുടര്‍സീരിയലില്‍ അമേരിക്കന്‍ മാഫിയാ ക്രൈം ബോസ് ടോണി സൊപ്രാനോയുടെ കഥാപാത്രത്തെ അഭിനയിച്ച ജെയിംസ് ജോസഫ് ഗന്ദോള്‍ഫീനിയെയും (1961 സെപ്റ്റംബര്‍ 18- 2013 ജൂണ്‍ 19 ),

വേനല്‍പൂക്കള്‍, ഒരു സൈക്കിള്‍ തരുമോ,ഊമക്കത്തിന് ഉരിയാട മറുപടി, പാരഡികളുടെ സമാഹാരമായ, പാരഡീയം തുടങ്ങിയ കൃതികള്‍ രചിക്കുകയും 'കളക്ടര്‍ കഥയെഴുതുകയാണ്' എന്ന ഗ്രന്ഥത്തിന് ഹാസ്യസാഹിത്യത്തിനുള്ള 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുകയും ചെയ്ത,
പത്തനംതിട്ടയിലും കാസര്‍കോട്ടും കളക്ടറായിരുന്ന മലയാള ഹാസ്യ സാഹിത്യകാരന്‍ പി.സി. സനല്‍കുമാറിനെയും(19 ജൂണ്‍ 1949 - 08 നവംബര്‍ 2014),

ബ്രിട്ടനിലെ പത്രപ്രവര്‍ത്തകനും കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായപ്പോള്‍ അതിന്റെ പ്രവര്‍ത്തകനും ലേബര്‍ മാസിക തുടങ്ങുകയും, പാര്‍ട്ടിയുടെ വര്‍ക്കേര്‍സ് വീക്കലിയുടെ എഡിറ്ററും ആയിരുന്ന ഇന്‍ഡൊ സുഡിഷ് ആയിരുന്ന രജനി പാം ദത്ത് നെയും (19 ജൂണ്‍ 1896 - 20 ഡിസംബര്‍ 1974),

ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസ താരവും 1951-ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ദേശീയ ടീമിലംഗവുമായിരുന്ന 'ഒളിമ്പ്യന്‍' തുളുഖാനം ഷണ്മുഖം എന്ന ടി. ഷണ്‍മുഖത്തെയും (19 ജൂണ്‍ 1920 - 13 ഡിസംബര്‍ 2012),

മെക്കാനിക്കല്‍ കാല്‍ക്കുലേറ്റര്‍ നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതും, ഫ്‌ലൂയിഡുകളെ പറ്റി പഠിച്ചതും ,എവാഞ്ചെസ്റ്റിലാ ടോറിസെല്ലിയുടെ മര്‍ദ്ദത്തെ പറ്റിയും ശൂന്യതയെ പറ്റിയുള്ള പഠനങ്ങളിലെ സംശയനിവൃത്തി വരുത്തിയതുമുള്‍പ്പെടെ ചെറുപ്പത്തിലെ പല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്ന ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, മത തത്ത്വചിന്തകനുമായിരുന്ന ബ്ലെയിസ് പാസ്‌കലിനെയും (ജൂണ്‍ 19, 1623 - ഓഗസ്റ്റ് 19, 1662) ,

ഓര്‍മ്മിക്കുന്നു.

ചരിത്രത്തില്‍ ഇന്ന് ...
********

1807 - അഥോസ് പോരാട്ടത്തില്‍ റഷ്യയുടെ അഡ്മിറല്‍ ദിമിത്രി സെന്യാവിന്‍ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ നാവിക സേനയെ നശിപ്പിച്ചു.

1846 - ആധുനിക നിയമങ്ങളനുസരിച്ചുള്ള ആദ്യ ബേസ്‌ബോള്‍ കളി യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ന്യൂ ജഴ്‌സിയിലെ ഹൊകോബനില്‍ നടന്നു.

1862 - യു.എസ്. കോണ്‍ഗ്രസ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രദേശങ്ങളില്‍ അടിമത്തം നിര്‍ത്തലാക്കി.

1918 - യു.എസും ജര്‍മനിയും തമ്മില്‍ കാന്റിഗ്‌നി പോരാട്ടംനടന്നു.

1938 - കൊച്ചിയില്‍ ഹൈക്കോടതി മന്ദിരം ഉദ്ഘാടനം ചെയ്തു.

1943 - ടെക്‌സാസിലെ ബ്യൂമോണ്ടില്‍ വര്‍ഗ്ഗീയ കലാപം നടന്നു.

1961 - കുവൈറ്റ്, യുണൈറ്റഡ് കിങ്ഡത്തില്‍നിന്ന് സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.

1981 - ഇന്ത്യയുടെ ആദ്യത്തെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ആപ്പിള്‍ ഫ്രഞ്ച് ഗയാനയില്‍ നിന്ന് വിക്ഷേപിച്ചു.

1999 - കല്‍ക്കത്ത - ധാക്ക ബസ് സര്‍വീസ് ആരംഭിച്ചു.

2007 - ബാഗ്ദാദില്‍ അല്‍ ഖിലാനി പള്ളി ബോംബാക്രമണത്തില്‍ 78 പേര്‍ മരിക്കുകയും 218 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2018 - ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ 'റാണി രശ്‌മോണി' വിശാഖപട്ടണത്ത് കമ്മീഷന്‍ ചെയ്തു

2020 - സൗരവ് ഗാംഗുലിയും സുനില്‍ ഛേത്രിയും JSW സിമന്റിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു.

2020 - നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി (എന്‍.ഐ.പി.എഫ്.പി.) ചെയര്‍മാനായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ നിയമിതനായി. വിജയ് കേല്‍ക്കര്‍ വിരമിക്കുന്ന ഒഴിവിലായിരുന്നു നിയമനം. നാല് വര്‍ഷമാണ് കാലാവധി.

Advertisment