/sathyam/media/post_attachments/r7lHDusRKtcaQAK4QSf2.jpg)
1198 മിഥുനം 5
പുണര്‍തം / ദ്വിതീയ
2023 ജൂണ്‍ 20, തിങ്കള്‍
ഇന്ന് ലോക അഭയാര്‍ത്ഥി (Refugee) ദിനം !
. ്
. ലോക 'വൈ ഫൈ' ദിനം !
.
. ലോക ഉത്പാദനക്ഷമത ദിനം !
. ***********
< World Productivity Day ; Staying productive requires you to focus on keeping things efficient, on stripping out waste and finding ways to streamline processes. World Productivity Day encourages you to remember those who make it possible.>
* അര്‍ജന്റ്റീന : ദേശീയപതാക ദിനം !
* അസര്‍ബൈജാന്‍: ഗ്യാസ് സെക്റ്റര്‍ ഡേ
* എരിത്രിയ: രക്തസാക്ഷി ദിനം
* USA ;
Make Music Day
National American Eagle Day
National Cherry Tart Day
National Ice Cream Soda Day
National Vanilla Milkshake Day
National Kouign Amann Day
. *ഇന്നത്തെ മൊഴിമുത്ത് *
. ്
സംഗരശബ്ദങ്ങള്‍ ദൂരെമുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം.
അന്തിയാവോളം പണിയുന്ന പാവങ്ങ-
ളഞ്ജനാംഭസിങ്കലാപ്ലവം ചെയ്യുന്നു.
എന്തിനു പട്ടിണി കൊണ്ടു കഴിക്കുന്നു!
എന്തിനു ജീവിതം പാടെയുഴലുന്നു!
ജീവിതം സര്‍വ്വദാ രോദിച്ചിടാനല്ല
കേവലം കര്‍ത്തവ്യകര്‍മ്മത്തിനുള്ളതാം:
സംഗരശബ്ദങ്ങള്‍ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം!
ഇന്നു നാം കാണുന്ന മാളികയോരോന്നു-
മിന്ദ്രജാലംകൊണ്ടു പൊന്തിച്ച ജന്മികള്‍
മന്ദരാം മാനുഷര്‍ മേടയില്‍ വാഴുന്നു
യാചനം ചെയ്യുന്നു പാവങ്ങള്‍ വീഥിയില്‍
നിദ്രയെക്കൈവിട്ട് വേഗമുണരുവിന്‍
നവ്യജഗത്തിനെ സൃഷ്ടിക്ക സത്വരം.
സംഗരശബ്ദങ്ങള്‍ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം!
. - ഇ കെ നായനാര്‍
. (ആഹവധ്വനി)
**********
ബാല സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഉറുദു കവി മഹ്ബൂബ് രാഹി എന്ന മഹ്ബൂബ് ഖാന്റെയും (1939),
പ്രമുഖ ബോളിവുഡ് പഴയകാല നടനായ വിനോദ് ഖന്നയുടെ പുത്രനും നടന്‍ അക്ഷയ് ഖന്നയുടെ സഹോദരനുമായ ഹിന്ദി നടന്‍ രാഹുല്‍ ഖന്നയുടെയും (1972),
കാബൂള്‍ എക്സ്പ്രസ്സ് തുടങ്ങി ഇന്ത്യന്‍ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അമേരിക്കന്‍ നടിയും മോഡലുമായ ലിന്‍ഡ ആര്‍സെനിയോയുടേയും (1978)ജന്മദിനം !
ഇന്നത്തെ സ്മരണ !
********
മള്ളൂര്‍ ഗോവിന്ദപിള്ള മ. (1878-1969)
നിധീരിക്കല്‍ മാണിക്കത്തനാര്‍ മ. (1842-1904)
പി. പി. എസ്‌തോസ് മ. (1924-1988)
അമര്‍ത്ത്യാനന്ദ മ. (1929- 1999)
(എസ് മാധവന്‍ നായര്‍)
മാലേത്ത് ഗോപിനാഥപിള്ള മ. (1928-2013)
സാലിം അലി മ. (1896-1987)
ഡിക്കി രത്‌നാഗര്‍ മ. (1931-2013)
ലാറി കോളിന്‍സ് മ. (1929-2005)
രാഘവന്‍ തിരുമുല്‍പ്പാട് ജ. (1920-2010)
കെ.കെ. ബാലകൃഷ്ണന്‍ ജ. 1927- 2000)
രമാകാന്ത് ദേശായി ജ. (1939-1998)
വുള്‍ഫ് ടോണി ജ. (1763-1798)
അമോസ് ടുട്ടുവോള ജ. (1920 -1997 )
ശുഭ ദിനം!
ഇന്ന്,
സിറിയന്‍ ക്രിസ്ത്യാനികളുടെ ഐക്യത്തിനും ഉന്നമനത്തിനുമായി ജാതൈക്യസംഘം രൂപികരിക്കുകയും, പില്‍ക്കാലത്ത് ദീപികയായി മാറിയ നസ്രാണി ദീപികയുടെ സ്ഥാപക പത്രാധിപരാകുകയും, ഹോമിയോപ്പതി ചികിത്സാരീതി കേരളത്തില്‍ പ്രചരിപ്പിക്കുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും , മാതാവിന്റെ വണക്കമാസം, സൂസന്‍ ചരിതം, സാംസോണ്‍ ചരിതം, കൃപാവതി, ശോഭരാജവിജയം തുടങ്ങിയ കൃതികള്‍ രചിച്ച മലയാള സാഹിത്യകാരനും പത്രപ്രവര്‍ത്തകനും വൈദികനും ആയിരുന്ന നിധീരിക്കല്‍ മാണിക്കത്തനാരെയും (1842 മെയ് 27-1904 ജൂണ്‍ 20),
സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം, കര്‍ഷക സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട്,മുന്‍സിപ്പല്‍ ചെയര്‍മെന്‍സ് ചേംബറിന്റെ ചെയര്‍മാന്‍ എന്നീ ന ഞാന്‍ എന്റെ ജീവിതത്തില്‍ ഒരു തവണ മാത്രം ഒരു ചെറിയ കഷണം പച്ച നിറമുള്ള സ്വപ്നങ്ങള്‍ നെയ്തു ഒരു വലിയ കഷണം പച്ച നിറമുള്ള സ്വപ്നങ്ങള്‍ നെയ്തു, ഞാന്‍ എന്റെ കൈ അവളുടെ പാവാട വേണം പറയാന്‍ കഴിയും വിധം എല്ലാ കാര്യങ്ങളും . ??1 ഞാന്‍ s ട ഞാന്‍ ഒ ??രു പോസ്റ്റ് പ്രവര്‍ത്തിക്കുകയും സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി അഞ്ചും ആറും കേരളനിയമസഭകളില്‍ കുന്നത്തുനാടിനെ പ്രതിനിധീകരിക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ നിയമസഭാ സാമാജികനുമായ പി. പി. എസ്‌തോസിനെയും (24 നവംബര്‍ 1924 - 20 ജൂണ്‍ 1988),
രാമകൃഷ്ണ മിഷനില്‍ കുറച്ചു നാള്‍ സന്യാസജീവിതം നയിക്കുകയും പിന്നീട് ലൌകിക ജീവിതത്തില്‍ തിരിച്ചു വരികയും തന്റെ ജീവിതകഥ, അര്‍ദ്ധവിരാമം എന്ന പേരില്‍ എഴുതുകയും സാഹിത്യ അക്കാഡമി പുരസ്‌ക്കാരം ലഭിക്കുകയും ചെയ്ത സ്വാമി. അമര്‍ത്ത്യാനന്ദ എന്ന എസ് മാധവന്‍ നായരെയും (ജുലൈ 27, 1929- ജൂണ്‍ 20, 1999),
എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം,പള്ളിയോട സേവ സംഘം പ്രസിഡന്റ് (ആറന്മുള വള്ളംകളി), ശങ്കര്‍ മന്ത്രിസഭയിലെ പാര്‍ലമെന്ററികാര്യ സെക്രട്ടറി എന്നി നിലകളില്‍ സേവനമനുഷ്ഠിക്കുകയും ,ഒന്നും രണ്ടും കേരളാ നിയമസഭകളില്‍ ആറന്മുള മണ്ഡലത്തേ പ്രതിനിധീകരിക്കുകയും ചെയ്ത മാലേത്ത് ഗോപിനാഥപിള്ളയെയും (2 ജൂലൈ 1928 -20 ജൂണ്‍ 2013),
ഭാരതത്തിലെ ജനങ്ങളില്‍ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്‌നേഹത്തിനും അടിത്തറയിട്ട വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന് അടിസ്ഥാനമിടുകയും,പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും വിജ്ഞാനപ്രദമായ ഗ്രന്ധങ്ങള്‍ എഴുതുകയും ചെയ്ത സാലിം അലി എന്ന സാലിം മുഇസുദ്ദീന്‍ അബ്ദുള്‍ അലിയെയും ( നവംബര്‍ 12, 1896 - ജൂണ്‍ 20 , 1987) ,
ഹിന്ദുസ്താന്‍ ടൈംസിന്റെ ക്രിക്കറ്റ് ലേഖകനും, പിന്നീട് ഫ്രീലാന്‍സര്‍ ആയി യുക്കെയില്‍ സെറ്റില്‍ ആകുകയും ഡെയ്‌ലി ടെലിഗ്രാഫിനു വേണ്ടി ക്രിക്കറ്റ് സക്വാഷ്, ബാഡമിറ്റണ്‍, കവറു ചെയ്യുകയും ചെയ്തിരുന്ന ബോംബെക്കാരന്‍ പാഴ്‌സി ഡിക്കി ജംഷദ് സോഹ്‌റാബ് രത്‌നാഗറിനെയും (26 February 1931 - 20 June 2013),
ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ കുറിച്ച് ഡൊമിനിക് ലാപിയറുമായി ചേര്‍ന്ന് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ഗ്രന്ഥം എഴുതിയ അമേരിക്കന്‍ എഴുത്തുകാരന്‍ ലാറി കോളിന്‍സിനെയും (സെപ്റ്റംബര്‍ 14, 1929 - ജൂണ്‍ 20, 2005),
ചികിത്സകനായും പണ്ഡിതനായും അറിയപ്പെടുകയും നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും, ചികിത്സാ വൃത്തിയോടൊപ്പം യുവ വൈദ്യന്മാര്‍ക്ക് ശിക്ഷണം നല്‍കുന്നതിലും വ്യാപൃതനായിരുന്ന ആയുര്‍വേദ ആചാര്യന്‍ രാഘവന്‍ തിരുമുല്‍പ്പാട് എന്ന വൈദ്യഭൂഷണം രാഘവന്‍ തിരുമുല്‍പ്പാടിനെയും (ജൂണ്‍ 20,1920-നവംബര്‍ 21,2010) ,
വൈക്കം നീയോജക മണ്ഡലത്തെ പ്രതിനിധികരിച്ച്ഹ, രിജനക്ഷേമം, ജലസേചനം, ഗതാഗതം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ. ബാലകൃഷ്ണനെയും (ജൂണ്‍ 20, 1927- 2000 ആഗസ്റ്റ് 31)
ഇന്‍ഡ്യക്കു വേണ്ടി ടെസ്റ്റ് മാച്ചുകളില്‍ കളിച്ച ഫാസ്റ്റ് ബോളര്‍ രമാകാന്ത് ബിക്കാജി ദേശായിയെയും(20 ജൂണ്‍ 1939, - 28 ഏപ്രില്‍ 1998)
ഗവണ്‍മെന്റിനെ വിമര്‍ശിച്ചുകൊണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും കത്തോലിക്കരുടെ രാഷ്ട്രീയാവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുകയും, ബ്രിട്ടനില്‍നിന്ന് അയര്‍ലണ്ടിനെ സ്വതന്ത്രമാക്കുകയെന്ന ലക്ഷ്യത്തോടെ തോമസ് റസ്സലിനോടും ജെയിംസ് നാപ്പര്‍ ടാന്‍ഡിയോടും ചേര്‍ന്ന് ബെല്‍ഫാസ്റ്റില്‍ 1791 ഒക്ടോബറില്‍ യുണൈറ്റഡ് ഐറിഷ് മെന്‍ എന്ന സംഘടനയ്ക്കു രൂപം നല്‍കുകയും ആദ്യം ജനാധിപത്യ മാതൃകയില്‍ പാര്‍ലമെന്ററി പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുവാന്‍ ശ്രമിച്ചെങ്കിലും പിന്നിട് ഫ്രഞ്ചുവിപ്ലവത്തിന്റെ സ്വാധീനം സംഘടനയെ വിപ്ലവമാര്‍ഗ്ഗത്തിലേക്കു നയിക്കുകയും 1798 ആഗഗസ്റ്റില്‍ ബ്രിട്ടിഷുകാര്‍ അറസ്റ്റു ചെയ്യുകയും രാജ്യദ്രോഹകുറ്റം ചുമത്തി വിചാരണ ചെയ്ത് നവംബറില്‍ വധശിക്ഷക്കു വിധിക്കുകയും ചെയ്‌തെങ്കിലും ഇതിനു വിധേയനാകാതെ 1798 നവംബര്‍ 19-ന് ഡബ്ലിന്‍ ജയിലില്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത അയര്‍ലണ്ടിലെ ദേശസ്‌നേഹിയായ വിപ്ലവകാരി തിയോ ബാള്‍ഡ് വുള്‍ഫ് ടോണിയെയും (ജൂണ്‍ 20 1763-19 നവംബര്‍ 1798)
യോരുബ നാടോടിക്കഥകളെ അടിസ്ഥാനപ്പെടുത്തി, ദി പാം വൈന്‍ ഡ്രിങ്കാര്‍ഡ് എന്ന മുഴുനീള നോവല്‍ അടക്കം ആദ്യതെ മൂന്നു കൃതികളിലൂടെ ലോകപ്രശസ്തനായി മാറുകയും, കഥകളെഴുതി പ്രശസ്തനായ നൈജീരിയന്‍ എഴുതുകാരന്‍ അമോസ് ടുട്ടുവോളയെയും (1920 ജൂണ്‍ 20-1997 ജൂണ്‍ 8 ) ഓര്‍മ്മിക്കുന്നു.
ചരിത്രത്തില്‍ ഇന്ന് ...
********
1599 - കേരള ക്രൈസ്തവ സഭാ ചരിത്രത്തിലെ നിര്‍ണായകമായ ഉദയംപേരൂര്‍ സുനഹദോസ് തുടങ്ങി.(ജൂണ്‍ 20-26)
1789 - ഫ്രഞ്ച് വിപ്ലവത്തിന് മുന്നോടിയായി നടന്ന ചരിത്രപ്രസിദ്ധമായ ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ നടന്ന ദിനം
1837 - ബ്രിട്ടനില്‍ വിക്‌റ്റോറിയ രാജ്ഞി സ്ഥാനാരോഹണം ചെയ്തു.
1862 - റൊമാനിയയുടെ പ്രധാനമന്ത്രിയായ ബാര്‍ബു കറ്റാര്‍ഗ്യു കൊല ചെയ്യപ്പെട്ടു.
1863 - പടിഞ്ഞാറന്‍ വെര്‍ജീനിയ അമേരിക്കന്‍ ഐക്യനാടുകളുടെ മുപ്പത്തഞ്ചാമത് സംസ്ഥാനമായി.
1877 - ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ടെലഫോണ്‍ സര്‍വീസ്, അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ കാനഡയിലെ ഒണ്ടാരിയോ പ്രവിശ്യയിലുള്ള ഹാമില്‍ട്ടണില്‍ സ്ഥാപിച്ചു.
1946 - ആലപ്പുഴ സനാതന ധര്‍മ്മ കലാലയം സ്ഥാപിതമായി
1960 - ആഫ്രിക്കന്‍ രാജ്യങ്ങളായ മാലിയും സെനഗലും സ്വതന്ത്രമായി.
1969 - ജാക്വസ് ചബാന്‍-ഡെല്‍മാസ് ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി.
1978 - ഗ്രീസിലെ തെസ്സലോനിക്കിയില്‍, റിച്ചര്‍ സ്‌കേലില്‍ 6.5 രേഖപ്പെടുത്തിയ ഭൂകമ്പം.
1990 - യുറേക്ക എന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തി.
1991 - തലസ്ഥാനം പൂര്‍ണ്ണമായും ബോണില്‍ നിന്നും ബെര്‍ലിനിലേക്ക് മാറ്റാന്‍ ജര്‍മ്മന്‍ പാര്‍ലമെന്റ് തീരുമാനിച്ചു.
2001 - പര്‍വേസ് മുഷാറഫ് പാകിസ്താന്റെ പ്രസിഡണ്ടായി.
2007 - ഋഗ്വേദത്തെ യുനെസ്‌കോ ലോകത്തിന്റെ ഓര്‍മ്മ പുസ്തകത്തില്‍ ഉള്‍പെടുത്തി.
2018 - സ്മാര്‍ട്ട് സിറ്റി മിഷനു കീഴിലുള്ള നൂറാമത്തെ സ്മാര്‍ട്ട് സിറ്റിയായി ഷില്ലോംഗ് (മേഘാലയ) തിരഞ്ഞെടുക്കപ്പെട്ടു.
2018 - ഇന്ത്യയും റഷ്യയും ത്രിരാഷ്ട്ര സൈനിക പരിശീലനം 'ഇന്ദ്ര' ആരംഭിച്ചു.
2019 - ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ആന്റ് ഡവലപ്‌മെന്റ് കൗണ്‍സില്‍ (എഫ്എസ്ഡിസി) സംബന്ധിച്ച 20 മത് യോഗം ന്യൂഡല്‍ഹിയില്‍ നടന്നു. കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ് കാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലായിരുന്നു ഇത്.
2020 - ഇംഗ്ലണ്ടിലെ റീഡിംഗിലെ പാര്‍ക്കില്‍ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കുത്തേറ്റു മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us