/sathyam/media/post_attachments/KIDZbu5ipIWoxEICgN08.jpg)
1198 മിഥുനം 6
പൂയ്യം / തൃതീയ
2023 ജൂണ്‍ 21, ബുധന്‍
ഇന്ന് ;
ലോക യോഗ ദിനം!
ലോക സംഗീത ദിനം !
ലോക ജിറാഫ് ദിനം!.
ലോക മോട്ടോര്‍സൈക്കിള്‍ ദിനം !
. **************
. ലോക മാനവികതാവാദി ദിനം !
ദേശീയ സെല്‍ഫി ദിനം!
********
Go Skateboarding Day
********
< skateboarding is great for your health and a fun oscial outlet. Skate Punk culture is in full bloom, and there are skate parks appearing all over the world as this sport takes on a growing popularity.>
Summer Solstice day !(സൂര്യാസ്തമയം)
**********
* ലോക ജലമാപിനി ദിനം !
. (world hydrography day)
* ലോക ടീ ഷര്‍ട്ട് ദിനം !
* കാനഡ: ദേശീയ ആദിവാസി ദിനം!
* ടോഗൊ : രക്ത സാക്ഷി ദിനം!
* ഗ്രീന്‍ലാന്‍ഡ്: ദേശീയ ദിനം !
* ഈജിപ്റ്റ്/ലെബനന്‍/ജോര്‍ദാന്‍/
സിറിയ/ഉഗാണ്ട/ പാക്കിസ്ഥാന്‍,
യു.എ.ഇ : fathers' day പിതൃ ദിനം !
* USA ;
Make Music Day
National Selfie Day
National Daylight Appreciation Day
National Seashell Day
National Peaches 'N' Cream Day
National Smoothie Day
* International Mud Month
* National Camping Month
ഇന്നത്തെ മൊഴിമുത്ത്
്്
''അനുചിതമായ ഒരു വികാരവുമുണ്ടാകാതിരിക്കുക എന്നതുതന്നെ ജീവിതത്തിന്റെ വിജയരഹസ്യം.''
< -ഓസ്‌കാര്‍ വൈല്‍ഡ് >
*******
തമിഴ് മലയാളം തെലുങ്കു എന്നീ ഭാഷകളില്‍ പല ചിത്രങ്ങളിലും അഭിനയിക്കുന്ന നടന്‍ ത്യാഗരാജന്‍ എന്ന ത്യാഗരാജന്‍ ശിവാനന്ദത്തിന്റെയും (1945),
ഇറാനിലെ ഒരു മനുഷ്യാവകാശ വനിതാ വിമോചക പ്രവര്‍ത്തകയും 2003-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ജേതാവുമായ ഷിറിന്‍ ഇബാദി (1947)യുടേയും,
കനേഡിയന്‍ കവി, വിവര്‍ത്തക, ഗ്രീക്ക് റോമന്‍ സാഹിത്യ പണ്ഡിത, അധ്യാപിക എന്നീ നിലകളില്‍ പ്രസിദ്ധയായ ആന്‍ കാര്‍സണ്‍ (1950)ന്റേയും,
അമേരിക്കന്‍ ഗായിക, ഗാനരചയിതാവ്, മോഡല്‍ എന്നീ നിലയില്‍ പ്രശസ്തയായ ലാന ദെല്‍ റെ എന്ന എലിസബത്ത് വൂള്‍റിഡ്ജ് ഗ്രാന്റിന്റെയും(1985) ജന്മദിനം!
ഇന്നത്തെ സ്മരണ !
********
കെ. എസ്. കെ തളിക്കുളം മ. (1903-1980)
പുലാക്കാട്ട് രവീന്ദ്രന്‍ മ. (1932-1995)
കെ.വി മഹാദേവന്‍ മ. (1918-2001)
രാധാവിനോദ് രാജു മ. ( 1949-2012)
എസ്.സി.എസ്. മേനോന്‍ മ. (1923-2014).
ഡോ. അബിദ് ഹുസൈന്‍ മ. (1926-2012)
സുകര്‍ണോ മ. (1901-1970)
ലിയോണ്‍ യുറിസ് മ. ( 1924-2003)
ബി.ജി. വര്‍ഗീസ് ജ. (1926 -2014)
ആര്‍.കെ. ശേഖര്‍ ജ. (1933 -1976 )
എം.കെ ദിവാകരന്‍ ജ. (1927 -2014)
ചിത്തൊപ്രൊശാദ് ഭട്ടാചാര്യ ജ. (1915-1978).
വിഷ്ണു പ്രഭാകര്‍ ജ. (1912-2009)
ബേനസീര്‍ ഭൂട്ടോ ജ. (1953- 2007)
ഹെന്റി ടാനര്‍ ജ. (1859 -1937)
സാര്‍ത്ര് ജ. (1905-1985 )
്്്്്്്
അമ്മുവിന്റെ ആട്ടിന്‍ കുട്ടി എന്ന കൃതിയിലൂടെ മലയാള കവിതാരംഗത്ത് സ്ഥാനം പിടിച്ച പ്രശസ്ത കവി കെ. എസ്. കെ. തളിക്കുളം എന്ന കെ എസ് കൃഷ്ണന്‍ തളിക്കുളത്തേയും ( ജൂണ്‍ 1, 1903- ജൂണ്‍ 21, 1980)
നക്ഷത്രപരാഗം, പ്രവാസം, സ്വക്ഷേത്രം, ഗരുഡധ്വനി, വായില്ലാക്കുന്നിലപ്പന്‍ തുടങ്ങിയ കൃതികള്‍ എഴുതിയ കവി പുലാക്കാട്ട് രവീന്ദ്രനെയും ( 30 ജനുവരി 1932 -21 ജൂണ്‍ 1995),
രാജീവ് ഗാന്ധി വധം, ഘണ്ഡഹര്‍ വിമാന അപഹരണം, പുരുളിയ ആയുധ വീഴ്ത്തല്‍ തുടങ്ങിയ പ്രധാന കേസുകള്‍ കൈകാര്യം ചെയ്ത ഇന്‍ഡ്യയിലെ നല്ല പോലിസ് ഓഫിസറുകളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന മലയാളിയായ റിട്ടയാര്‍ഡ് ഐ പി എസ് ഓഫീസര്‍ രാധാവിനോദ് രാജുവിനെയും ( 27 July 1949 - 21 June 2012) ,
ദേശഭക്തി, ദേശീയബോധം, സാമൂഹ്യ ഉന്നതി തുടങ്ങിയ സന്ദേശങ്ങള്‍ അടങ്ങിയ ധാരാളം കഥകളും നോവലുകളും, നാടകങ്ങളും, യാത്രവിവരണങ്ങളും എഴുതിയ ഹിന്ദി സാഹിത്യകാരന്‍ വിഷ്ണു പ്രഭാകറിനെയും (21 June 1912 - 11 April 2009) ,
അമേരിക്കയില്‍ ഇന്‍ഡ്യയുടെ അംബാസഡര്‍ ആയും പ്ലാനിങ് കമ്മീഷന്‍ മെംബര്‍ ആയും സേവിച്ച ഒരു സാമ്പത്തിക വിദഗ്ദ്ധനും, ഡിപ്ലോമാറ്റും ആയിരുന്ന ഡോ. അബിദ് ഹുസൈന്‍ (26 ഡിസംബര്‍ 1926 - 21 ജൂണ്‍ 2012)
നെതര്‍ലാന്റില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കാനായി നടന്ന സമരത്തിന്റെ നേതാവും,ഡച്ചുകാരുടെ തടവില്‍ പത്തുവര്‍ഷത്തോളം കിടക്കുകയും, ഡച്ച് കോളണിയായിരുന്ന ഇന്തോനേഷ്യയെ സ്വതന്ത്രമാക്കാനായി രൂപീകരിച്ച ദേശീയപ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തു നിന്ന് അവസാനം സ്വാതന്ത്ര്യം നേടാന്‍ കാരണമാകുകയും, ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റാകുകയും ചെയ്ത സുകര്‍ണോയെയും( 6 ജൂണ്‍ 1901 - 21 ജൂണ്‍ 1970),
എക്‌സോഡസ്, ട്രിനിറ്റി, മിലാ 18, തുടങ്ങിയ ഐതിഹാസിക നോവലുകള്‍ എഴുതിയ ലിയോണ്‍ മാര്‍ക്കസ് യുറിസി നെയും (ആഗസ്റ്റ് 3, 1924 - ജൂണ്‍ 21, 2003) ,
ടൈംസ് ഓഫ് ഇന്ത്യയിലൂടെ പത്രപ്രവര്‍ത്തനരംഗത്തേക്ക് വരുകയും ഹിന്ദുസ്ഥാന്‍ ടൈംസിന്റെയും ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ പത്രാധിപരായി ജോലിചെയ്യുകയും ആധുനിക ഇന്ത്യയുടെ മഹത്തായ പല മുഹൂര്‍ത്തങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും കോളമിസ്റ്റുമായിരുന്ന ബൂബ്ലി ജോര്‍ജ് വര്‍ഗീസ് എന്ന ബി.ജി. വര്‍ഗീസിനെയും (21 ജൂണ്‍ 1926 - 30 ഡിസംബര്‍ 2014),
സി.പി.ഐ നേതാവും മൂന്നാം കേരള നിയമസഭയിലെ റാന്നിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗവുമായിരുന്ന എം.കെ ദിവാകരനെയും(21 ജൂണ്‍ 1927 - 23 നവംബര്‍ 2014),
23 മലയാളചിത്രങ്ങള്‍ക്കും നിരവധി തമിഴ് ചിത്രങ്ങള്‍ക്കും ഈണം പകരുകയും നൂറുകണക്കിന് ചിത്രങ്ങള്‍ക്ക് മ്യൂസിക് കണ്ടക്ടറായും അറേയ്ഞ്ചറായും പ്രവര്‍ത്തിക്കുകയും ലോകത്തിലെ ഏറ്റവും പ്രഗല്ഭ സംഗീതജ്ഞനായി വിലയിരുത്തപ്പെടുന്ന എ.ആര്‍. റഹ്‌മാന്റെ അച്ഛനും മലയാളത്തിലെ പ്രശസ്ത ചലച്ചിത്രസംഗീത സംവിധായകനും ആയ രാജഗോപാല്‍ കുലശേഖറിനെയും (ആര്‍.കെ. ശേഖര്‍; 1933 ജൂണ്‍ 21 - 1976 സെപ്റ്റംബര്‍ 30),
ഒരു ശങ്കരാഭരണം മുതലായ സിനിമകള്‍ക്കു നല്‍കിയ സംഗീതത്താല്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്ന, മാമ എന്നും അറിയപ്പെട്ട,ദക്ഷിണേന്ത്യക്കാരനായ സംഗീതസംവിധായകന്‍ കൃഷ്ണന്‍കോവില്‍ വെങ്കടാചലം മഹാദേവനേയും (കെ. വി. മ്മഹദെവന്‍, 14 മാര്‍ച്ച് 1918 - 21 ജൂണ്‍ 2001),
പാകിസ്താനിലെ പന്ത്രണ്ടാമത്തെയും, പതിനാറാമത്തെയും പ്രധാനമന്ത്രിയായി ഒരു മുസ്ലിം രാജ്യത്ത് പ്രധാനമന്ത്രിയാകുന്ന ആദ്യവനിതയെന്ന ബഹുമതി കരസ്ഥമാക്കിയ പാകിസ്താന്റെ പ്രസിഡന്റും പ്രധാനമന്ത്രിയുമായി പ്രവര്‍ത്തിച്ചിട്ടുള്ള സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ മകള്‍ ബേനസീര്‍ ഭൂട്ടോയെയും (ജൂണ്‍ 21 1953-ഡിസംബര്‍ 27 2007),
തിളക്കമാര്‍ന്നതും കരുത്തുറ്റതുമായ രചനാശൈലിയും, നിരവധി സ്രോതസ്സുകളില്‍ നിന്നെന്ന മാതിരിയുള്ള വെളിച്ചത്തിന്റെ വിന്യാസത്താല്‍ തന്റെ രചനകളുടെ മാറ്റ് കട്ടുകയും, മിക്ക രചനകളിലും നീലയുടെയും ഹരിത നീലയുടെയും പ്രയോഗം ധാരാളമായി ഉപയോഗിക്കുകയും ചെയ്ത ആഫ്രിക്കന്‍-അമേരിക്കന്‍ ചിത്രകാരനായിരുന്ന ഹെന്റി ഒസാവ ടാനറിനെയും (1859 ജൂണ്‍ 21-1937 മേയ് 25),
പുരസ്‌കാരങ്ങള്‍ തന്റെ സ്വാതന്ത്ര്യത്തിന് തടസ്സം നില്‍ക്കുമെന്ന് വിശ്വസിക്കുകയും
നൊബേല്‍ പുരസ്‌കാരവും ഫ്രാന്‍സിന്റെ ഉന്നത പുരസ്‌കാരമായ 'ലീജിയണ്‍ ഓഫ് ഓണറും തിരസ്‌കരിച്ച പ്രമുഖ ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായിരുന്നു ഷാണ്‍-പോള്‍ സാര്‍ത്രിനെയും(1905 ജൂണ്‍ 21 -1985 ഏപ്രില്‍ 15 ) ഓര്‍മ്മിക്കുന്നു.
ചരിത്രത്തില്‍ ഇന്ന്...
********
1798 - ഐറിഷ് കലാപം: വിനഗര്‍ കുന്നിലെ യുദ്ധത്തില്‍ വച്ച് ബ്രിട്ടീഷ് പട ഐറിഷ് വിമതരെ തോല്പ്പിച്ചു.
1898 - പസഫിക് സമുദ്രത്തിലെ ഗ്വാം ദ്വീപ് അമേരിക്കയുടെ ഭാഗമായി.
1940 - രണ്ടാം ലോകമഹായുദ്ധം: ഫ്രാന്‍സ് ജര്‍മ്മനിയോട് കീഴടങ്ങി.
1957 - കാനഡയിലെ ആദ്യ വനിതാ ക്യാബിനറ്റ് മന്ത്രിയായി എല്ലന്‍ ലോക്‌സ് ഫെയര്‍ക്ലോ സത്യപ്രതിജ്ഞ ചെയ്തു.
1963 - പോള്‍ ആറാമന്‍ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
1977 - മെനാഷെം ബെഗിന്‍ ഇസ്രയേലിന്റെ ആറാമത്തെ പ്രധാനമന്ത്രിയായി.
2000 - സെക്ഷന്‍ 28 ( ലോക്കല്‍ ഗവണ്‍മെന്റ് ആക്ട് 1988 യുണൈറ്റഡ് കിംഗ്ഡത്തില്‍ സ്വവര്‍ഗരതിയുടെ 'പ്രോത്സാഹനം' നിയമവിരുദ്ധമാക്കുന്ന ) സ്‌കോട്ട്ലന്‍ഡില്‍ 99-17 വോട്ടുകള്‍ക്ക് റദ്ദാക്കി.
2001 - വിര്‍ജീനിയയിലെ അലക്‌സാണ്ട്രിയയിലെ ഒരു ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി , 1996-ല്‍ ഖോബാര്‍ ടവേഴ്സ് ബോംബ് സ്ഫോടനത്തില്‍ 13 സൗദികളെയും ഒരു ലെബനീസുകാരെയും കുറ്റപ്പെടുത്തി. , 19 അമേരിക്കന്‍ സൈനികരെ കൊലപ്പെടുത്തിയ സൗദി അറേബ്യയിലെ ഖോബാര്‍
2002 - ലോകാരോഗ്യ സംഘടന യുറോപ്പിനെ പോളിയോവിമുക്തമായി പ്രഖ്യാപിച്ചു.
2004 - സ്‌പേസ്ഷിപ്പ്വണ്‍ ശൂന്യാകാശയാത്ര നടത്തുന്ന ആദ്യ സ്വകാര്യ ശൂന്യാകാശ വാഹനമായി.
2005 - ജെയിംസ് ഷാനി , ആന്‍ഡ്രൂ ഗുഡ്മാന്‍, മിക്കി ഷ്വേര്‍ണര്‍ എന്നിവരുടെ കൊലപാതകങ്ങള്‍ക്ക് മുമ്പ് പരാജയപ്പെട്ട എഡ്ഗര്‍ റേ കില്ലന്‍ 41 വര്‍ഷത്തിന് ശേഷം നരഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ടു.
2006 - പ്ലൂട്ടോയുടെ പുതിയതായി കണ്ടെത്തിയ രണ്ട് ഉപഗ്രഹങ്ങള്‍ക്ക് നിക്‌സ് എന്നും ഹൈഡ്ര എന്നും പേരിട്ടു.
2009 - ഗ്രീന്‍ലാന്‍ഡ് സ്വയം ഭരണം ഏറ്റെടുത്തു .
2012 - ഇന്തോനേഷ്യന്‍ ദ്വീപായ ജാവയ്ക്കും ക്രിസ്മസ് ദ്വീപിനും ഇടയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 200-ലധികം കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 17 പേര്‍ കൊല്ലപ്പെടുകയും 70 പേരെ കാണാതാവുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us