/sathyam/media/post_attachments/DgROV2TezXfAp0jMBxaQ.jpg)
1198 മിഥുനം 8
മകം / സ്‌കന്ദ പഞ്ചമി
2023 ജൂണ്‍ 23, വെള്ളി
ഇന്ന് ; ലോക വിധവ ദിനം !
< International Widows Day>
അന്തഃദേശീയ വനിത എഞ്ചിനീയറിംഗ് ദിനം !
. United Nations Public Services Day !
. **************
ഐക്യരാഷ്ട്രസഭ;പൊതുസേവന ദിനം !
* കാനഡ: ഭീകരപ്രവര്‍ത്തനത്തിന്റെ
ഇരകളുടെ ഓര്‍മ്മക്കായി ദേശീയ ദിനം!
* നീക്കറാഗ്വ, പോളണ്ട്: പിതൃദിനം !
* ജപ്പാന്‍: ഒക്കിനാവ ഓര്‍മ്മദിനം !
* എസ്റ്റോണിയ: വിജയ ദിനം !
* USA
ദേശീയ കഞ്ഞി ദിനം !
(National Porridge Day )
National Typewriter Day
National Let It Go Day
National Take Your Dog to Work Day !
ഇന്നത്തെ മൊഴിമുത്ത്
്്
''അധികാരം ഒറ്റപ്പെടുത്തുന്ന പകര്‍ച്ചവ്യാധി പോലെയാണ് തൊടുന്നതൊക്കെയും ദുഷിപ്പിക്കുന്നു.''
. < - പി ബി ഷെല്ലി >
*******
വ്യവസായപ്രമുഖനും സിനിമാ നിര്‍മ്മാതാവും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ തത്പരനുമായ ഗോകുലം ഗോപാലന്റേയും (1944),
വിന്‍മീംഗലില്‍ സെറിബ്രല്‍ പക്ഷാഘാതമുള്ള ഒരു മനുഷ്യനായും സൂര്യ നാഗരാമിലെ മെക്കാനിക്കായും പ്രധാന വേഷങ്ങള്‍ ചെയ്യുന്നതിനുമുമ്പ് മോസ്‌കോവിന്‍ കാവേരി (2010) എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും തെലുങ്ക് ചിത്രമായ ചി ലാ സോ (2018) എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറുകയും മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നേനേടുകയും ചെയ്ത ചലച്ചിത്ര നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രന്‍ (1981)ന്റേയും,
ക്യൂ & എ എന്ന നോവലിലൂടെ സാഹിത്യ ലോകത്ത് അറിയപ്പെടുന്ന വ്യക്തിയും ഇന്ത്യന്‍ എഴുത്തുകാരനും നയതന്ത്രജ്ഞനും നിലവില്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയും മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായിരുന്ന, വികാസ് സ്വരൂപ് (1961)ന്റേയും,
ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ശക്തിമാന്‍ എന്ന പരമ്പരയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത ടെലിവിഷന്‍ /സിനിമാ താരം മുകേഷ് ഖന്നയുടേയും (1951),
ഇന്ത്യന്‍ സംഗീത വ്യവസായം, ഹിന്ദി ചലച്ചിത്രങ്ങള്‍, ബംഗാളി, കന്നഡ, തെലുങ്ക്, സിന്ധി, ഗുജറാത്തി, ഛത്തീഡില്‍ ഭാഷകളിലും പ്രത്യേകിച്ച് മറാത്തി പ്രാദേശിക സംഗീത വ്യവസായം എന്നിവയില്‍ നിര്‍മ്മാതാവും ഗായികയും അവതാരകയുമാണ് നേഹ രാജ്പാല്‍ (1978) ന്റേയും,
ഒരു ഇന്ത്യന്‍ സംഗീതസംവിധായകനും ക്രമീകരണക്കാരനും പ്രോഗ്രാമറുമാണ് എബി ടോം സിറിയക് (1989)ന്റേയും,
മുന്‍പ് സമാജ് വാദി പാര്‍ട്ടിയുടെയും ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെയും നേതാവും പഴയ ബോളിവുഡ് അഭിനേതാവുമായ രാജ് ബബ്ബറിന്റെയും (1952)
' ജൊനാത്തന്‍ ലീവിങ്ങ്സ്റ്റണ്‍ സീഗള്‍' എന്ന വിഖ്യാത പുസ്തകം എഴുതിയ റിച്ചാര്‍ട് ബാക്കിന്റെയും (1936),
ഇന്റ്റര്‍നെറ്റ് പ്രോട്ടോ കോള്‍ വികസിപ്പിച്ച കാരണം ഇന്റര്‍നെറ്റിന്റെ പിതാവായി അറിയപ്പെടുന്ന വിന്റണ്‍ സെര്‍ഫിന്റെയും (1943),
മികച്ച അഭിനേത്രിക്കുള്ള ടോണി, എമ്മി, ഓസ്‌ക്കാര്‍ പുരസ്‌കാരങ്ങള്‍ നേടി 'ട്രിപ്പിള്‍ ക്രൗണ്‍ ഓഫ് ആക്ടിംഗ്' എന്ന നേട്ടം കരസ്ഥമാക്കിയ അമേരിക്കന്‍ അഭിനേത്രി ഫ്രാന്‍സിസ് ലൂയിസ് മക്‌ഡോര്‍മന്റ്ന്റിയെയും (1957) ജന്മദിനം.!
ശുഭ ദിനം!
ഇന്ന്, പൊരുതുന്ന പലസ്തീന്‍, ബര്‍ലിന്‍ മതിലുകള്‍, മൂന്നാംലോകം, ഗാന്ധിസം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, മരണം കാത്തുകിടക്കുന്ന കണ്ടല്‍ക്കാടുകള്‍ തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവും സാംസ്‌കാരിക പ്രവര്‍ത്തകനു മായിരുന്ന എ സുജനപാലിനെയും (1949 ഫെബ്രുവരി 1 - 2011 ജൂണ്‍ 23),
വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് വരികയും പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പിന്നിട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിനായി ചേര്‍ന്ന 1939 ലെ പാറപ്രം സമ്മേളനത്തിന്റെ സംഘാടകരിലൊരാളാകുകയും, കേരളത്തില്‍ ജനകീയാസൂത്രണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച കാലത്ത് 'വികസനം' എന്ന പ്രക്രിയയെക്കുറിച്ച് അടിസ്ഥാനപരവും സത്യസന്ധവും ആയ പുനര്‍വിചിന്തനവും നിര്‍വചനവും ആവശ്യമാണ് മെന്ന് ഇ എം എസിന് എഴുതുകയും ചെയ്ത ശര്‍മ്മാജി എന്ന സുബ്രഹ്‌മണ്യ ശര്‍മ്മയെയും (1916 - 1998 ജൂണ്‍ 23)
തൊഴിലാളിപ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ മുഴുകയും 1923ല്‍ All India Railwaymen's Federation സ്ഥാപിക്കുകയും, പത്തുവര്‍ഷത്തോളം അതിന്റെ ജനറല്‍ സെക്രട്ടറിയായി സേവിക്കുകയും ഉത്തര്‍ പ്രദേശ് (1957-1960), കേരളം (1960-1965) എന്നീ സംസ്ഥാനങ്ങളുടെയും, മൈസൂരിന്റെയും (1965-1967) ഗവര്‍ണര്‍ ആയും , ആക്ടിംഗ് പ്രസിഡന്റ് ആയും പിന്നീട്
സ്വതന്ത്ര ഇന്ത്യയുടെ നാലാമത് രാഷ്ട്രപതി ആകുകയും ചെയ്ത വി.വി.ഗിരി എന്നറിയപ്പെടുന്ന വരാഹഗിരി വെങ്കട ഗിരിയെയും (ഓഗസ്റ്റ് 10, 1894 - ജൂണ്‍ 23, 1980),
ഇഗ്ലീഷ് കവിയും, കഥാകൃത്തും, അഭിനേതാവും, സംഗീതജ്ഞനും, കമ്യൂണിസ്റ്റ് അനുഭാവിയും സരോജിനി നായ്ഡുവിന്റെ സഹോദരനും ആയിരുന്ന ഹരീന്ദ്രനാഥ ചട്ടോപാദ്ധ്യായയെയും(2 ഏപ്രില്‍ 1898 - 23 ജൂണ്‍ 1990) ,
1950-ല്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയില്‍ മദറിനു ശേഷം സുപ്പീരിയര്‍ ജനറലായി നിയമിക്കപ്പെട്ട റോമന്‍ കത്തോലിക്കാ സഭയിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റര്‍ നിര്‍മ്മല എന്ന നിര്‍മ്മല ജോഷിയെയും (1934-2015 ജൂണ്‍ 22),
പ്രിന്‍സിപ്പിള്‍സ് ഓഫ് സയന്റിഫിക് ബോട്ടണി അഥവാ ബോട്ടണി ആസ് ആന്‍ ഇന്‍ഡക്ടീവ് സയന്‍സ് എന്ന പുസ്തകം രചിക്കുകയും , കോശസിദ്ധാന്തം ആവിഷ്‌കരിക്കുന്നതില്‍ തിയോഡര്‍ ഷ്വാനോടും റുഡോള്‍ഫ് വിര്‍ഷോവിനോടുമൊപ്പം പ്രധാന പങ്കുവഹിച്ച എം.ജെ. സ്‌ക്ലീഡനെയും (1804 ഏപ്രില്‍ 5- 23 ജൂണ്‍ 1881),
ഗോപുരം എന്ന നിരൂപണ കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ മഹാ സംസ്‌കൃത പണ്ഡിതനും ഭാഷാപോഷിണിയുടെ പത്രാധിപ സമിതി അംഗവും ആയിരുന്ന കൊടുപ്പുന്ന ഗോവിന്ദ ഗണകനെയും (1924 ജൂണ്‍ 23-നവംബര്‍ 20,1988)
നോവല്‍ വിഭാഗത്തിലെ ഇന്‍ഡ്യയിലെ തന്നെ ഏറ്റവും വലിയ കൃതിയായ് ക കരുതപ്പെടുന്നഅവകാശികള്‍ എന്ന നോവല്‍ ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ രചിച്ച വിലാസിനി എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന എം.കെ. മേനോന്‍ എന്ന എം. കുട്ടികൃഷ്ണമേനോനെയും (ജൂണ്‍ 23, 1928 - മേയ് 14, 1993) ,
അഡീഷണല്‍ ലെജിസ്ലേറ്റീവ് കൗണ്‍സല്‍, ഇന്‍കംടാക്സ് അപ്പലറ്റ് ട്രിബ്യൂണല്‍ ജുഡീഷ്യല്‍ മെമ്പര്‍, കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് നിയമിച്ച ലീഗല്‍ എക്സ്?പര്‍ട്ട് എന്ന നിലയില്‍ ഗയാന ഗവണ്‍മെന്റിന്റെ ഉപദേശകന്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ച മലയാള സാഹിത്യ രംഗത്തെ ശ്രദ്ധേയനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന ജയദേവന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന പാമടത്ത് ജനാര്‍ദ്ദനമേനോനെയും (1930 ജൂണ്‍ 23-2012 ജൂലൈ 5 ),
പ്രശസ്തനായ മലയാള സാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടനെയും (23 ജൂണ്‍ 1941-11 മെയ് 2021))
ഇപ്റ്റ'യുടെ സ്ഥാപകരില്‍ ഒരാളും പ്രശസ്ത നാടകകൃത്തുമായ ബിജോന്‍ ഭട്ടാചാര്യയുടെയും മഹാശ്വേത ദേവിയുടെയും മകനും, ഏഷ്യയിലെയും യൂറോപ്പിലെയും സാഹിത്യരചനകളുടെ പരിഭാഷയ്ക്ക് ഊന്നല്‍ കൊടുക്കുന്ന 'ഭാഷാബന്ധന്‍' എന്ന പ്രസിദ്ധീകരണം ഏറെ നാള്‍ നടത്തിയ വ്യക്തിയും,, മാജിക്കല്‍ റിയലിസത്തിന്റെ മേമ്പൊടിയോടെ സൃഷ്ടിച്ച 'ഫ്യാതാരു' എന്ന പ്രത്യേകതരം കഥാപാത്രങ്ങള്‍ വായനക്കാരെ ഏറെ ആകര്‍ഷിക്കുകയും, ഈ പുസ്തകത്തെ ആസ്പദമാക്കി സുമന്‍ മുഖോപാദ്ധ്യായ സംവിധാനം ചെയ്ത 'കാങ്ങാല്‍ മാല്‍ഷാത്' (പാവപ്പെട്ടവന്റെ യുദ്ധവിലാപം) എന്ന സിനിമ മമതാ ബാനര്‍ജിയെ വിമര്‍ശിക്കുന്നെന്നു പറഞ്ഞ് ബംഗാള്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിക്കുകയും ചെയ്ത , ബംഗാളി നോവലിസ്റ്റും പത്രാധിപരുമായിരുന്ന നബാരുണ്‍ ഭട്ടാചാര്യയെയും (23 ജൂണ്‍ 1948 - 31 ജൂലൈ 2014),
1900 ലെ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും രണ്ടു മെഡലുകള്‍ സ്വന്തമാക്കുകയും ചെയ്യുകയും പിന്നീട് അമേരിക്കയില്‍ കുടിയേറി നോര്‍മന്‍ ട്രെവര്‍ എന്ന പേരില്‍ നിശബ്ദ സിനിമകളില്‍ അഭിനയിക്കുകയും ചെയ്ത കല്‍ക്കത്തയില്‍ ജനിച്ച് വളര്‍ന്ന ബ്രിട്ടീഷ് - ഇന്ത്യന്‍ അത്‌ലറ്റ് നോര്‍മന്‍ പ്രിച്ചാഡിനെയും(23 ജൂണ്‍1877 - 31 ഒക്‌റ്റോബര്‍ 1929),
ലൈംഗിക പെരുമാറ്റം ആണുങ്ങളില്‍ ', 'ലൈംഗിക പെരുമാറ്റം പെണ്ണുങ്ങളില്‍ ' എന്നി രണ്ടു കൃതികള്‍ എഴുതിയ വ്യക്തിയും, അവ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ എത്തുകയും, പിന്നീട് കിന്‍സി റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രസിദ്ധമാകുകയും ചെയ്ത അമേരിക്കന്‍ ജീവ ശാസ്ത്രജ്ഞനും, ഷട്പദ ശാസ്ത്രജ്ഞനും ആയിരുന്ന ആല്‍ഫ്രഡ് ചാള്‍സ് കിന്‍സിയെയും ( ജുണ്‍ 23, 1894 - ആഗസ്റ്റ് 25, 1956)
രഹസ്യ ഭാഷയിലുള്ള സന്ദേശം ചോര്‍ത്താനായി 'ക്രിപ്‌റ്റോഗ്രാഫി' സംവിധാനങ്ങള്‍ വികസിപ്പിക്കുകയും, അല്‍ഗൊരിഥം എന്ന ആശയം കൊണ്ടുവരികയും കമ്പ്യൂട്ടറുകളുടെ ബുദ്ധി അളക്കാന്‍ 'ട്യൂറിംഗ് ടെസ്റ്റ്' എന്നൊരു പരീക്ഷണം നിര്‍ദ്ദേശിക്കുകയും അതു വഴി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന നൂതന കമ്പ്യൂട്ടര്‍ ശാഖക്ക് തുടക്കമിടുകയും ചെയ്ത ആധുനിക കമ്പ്യൂട്ടര്‍ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞന്‍ അലന്‍ മാതിസണ്‍ ട്യൂറിംഗിനെയും (23 ജൂണ്‍ 1912 - 7 ജൂണ്‍ 1954),
ജെ.ആര്‍. ജയവര്‍ദ്ധനെ നേതൃത്വം നല്‍കിയിരുന്ന മന്ത്രിസഭയില്‍ പ്രധാനമന്ത്രിയായും, പിന്നിട് മൂന്നാമത്തെ പ്രസിഡണ്ടായി സേവനമനുഷ്ഠിക്കുകയും . 1993 മേയ് 1-നു കൊളംബോയില്‍ എല്‍.ടി.ടി.ഇ. നടത്തിയ ഒരു ബോബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും ചെയ്ത രണസിംഗെ പ്രേമദാസയെയും(ജൂണ്‍ 23, 1924 - മേയ് 1, 1993).
എ.ടി.എം. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്റെ കണ്ടുപിടിത്തത്തിന് തുടക്കമിട്ട ഷില്ലോങ്ങില്‍ ജനിച്ച സ്‌കോട്ടിഷ് ശാസ്ത്രജ്ഞന്‍ ജോണ്‍ ആഡ്രിയാന്‍ ഷെപ്പേര്‍ഡ് ബാരണിനെയും (23 ജൂണ്‍ 1925 - 15 മേയ് 2010),
1956-ലെയും 1960-ലെയും ഒളിമ്പിക്‌സുകളിലൂടെ നൂറുമീറ്റര്‍ ഓട്ടം, ഇരുനൂറുമീറ്റര്‍ ഓട്ടം, നൂറുമീറ്റര്‍ റിലേ എന്നീ ഇനങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് നേടി പ്രശസ്തയായി മാറുകയും, കൊടുങ്കാറ്റ്, കറുത്ത മാന്‍പേട, കറുത്തമുത്ത് എന്നെല്ലാം മാധ്യമങ്ങള്‍ വിശേഷിപ്പിച്ച അമേരിക്കന്‍ കായികതാരം വില്‍മ റുഡോള്‍ഫ് എന്നറിയപ്പെടുന്ന വില്‍മ ഗ്ലോഡിയന്‍ റുഡോള്‍ഫിനെയും (1940 ജൂണ്‍ 23 - 1994 നവംബര്‍ 12),
സി പി ഐ നേതാവും 1987 മുതല്‍ 91 വരെ കേരളത്തിലെ കൃഷി മന്ത്രിയും 1996-ലും 1998-ലും തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്ന് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗവുമായ വി.വി. രാഘവനേയും
(1923 ജൂണ്‍ 23 - 2004 ഒക്‌റ്റോബര്‍ 27) ഓര്‍മ്മിക്കുന്നു.
ഇന്നത്തെ സ്മരണ !
********
അഡ്വ.എ. സുജനപാല്‍ മ. (1949-2011)
സുബ്രഹ്‌മണ്യ ശര്‍മ്മ മ. (1916-1998)
വി.വി ഗിരി മ. (1894-1980)
സിസ്റ്റര്‍ നിര്‍മ്മല മ. (1934-2015)
ഹരീന്ദ്രനാഥ ചട്ടോപാദ്ധ്യായ മ. (1898-1990)
എം.ജെ. സ്‌ക്ലീഡന്‍ മ. (1804-1881)
വി.വി. രാഘവന്‍ (1923-2004)
കൊടുപ്പുന്ന ഗോവിന്ദ ഗണകന്‍ ജ (1924-1988)
വിലാസിനി (എം.കെ മേനോന്‍) ജ. ( 1928-1993)
ജയദേവന്‍ ജ. (1930 -2012)
(പാമടത്ത് ജനാര്‍ദ്ദനമേനോന്‍)
മാടമ്പ് കുഞ്ഞുകുട്ടന്‍ ജ. (1941-2021)
സന്ദീപ് മൈക്കല്‍ ജ. (1981- 2018).
നബാരുണ്‍ ഭട്ടാചാര്യ ജ (1948-2014,
നോര്‍മന്‍ പ്രിച്ചാഡ് ജ. (1877-1929)
ആല്‍ഫ്രഡ് കിന്‍സി ജ. (1894 -1956)
അലന്‍ ട്യൂറിങ്ങ് ജ. (1912-1954)
രണസിംഗെ പ്രേമദാസ ജ. (1924-1993)
ജോണ്‍ ബാരണ്‍ ജ. (1925-2010)
വില്‍മ റുഡോള്‍ഫ് ജ. (1940-1994)
ചരിത്രത്തില്‍ ഇന്ന്...
1305 - ഫ്‌ലെമിഷ്-ഫ്രെഞ്ച് സമാധാന ഉടമ്പടി ഒപ്പു വച്ചു.
1757 - പ്ലാസി യുദ്ധം: റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം, സിറാജ് ഉദ് ദൗളയെ പ്ലാസിയില്‍ വച്ച് പരാജയപ്പെടുത്തി.
1868 - ക്രിസ്റ്റഫര്‍ ലതാം ഷോള്‍സ്, ടൈപ്പ് റൈറ്ററിന്റെ പേറ്റന്റ് നേടി.
1894 - അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിപാരീസിലെ സോര്‍ബോണില്‍ രൂപവല്‍ക്കരിച്ചു.
1956 - ഗമാല്‍ അബ്ദെല്‍ നാസ്സര്‍ഈജിപ്തിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
1961 - അന്റാര്‍ട്ടിക്ക ഉടമ്പടി നിലവില്‍ വന്നു.
1968 - അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലെ ഒരു ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 74 പേര്‍ മരിക്കുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
1985 - തീവ്രവാദികള്‍ വച്ച ബോബ് പൊട്ടി എയര്‍ ഇന്ത്യയുടെ 182-ആം നമ്പര്‍ ബോയിംഗ് 747 വിമാനം 9500 മീറ്റര്‍ ഉയരത്തില്‍ നിന്നും അയര്‍ലന്റിനു തെക്കായി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിച്ച് വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു.
1990 - മോള്‍ഡാവിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1993 - സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൗസേനില്‍ ഒളിമ്പിക്‌സ് മ്യൂസിയം തുറന്നു.
2012 - യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഒളിമ്പിക് ട്രയല്‍സിലെ ഡെക്കാത്ത്ലോണ്‍ ലോക റെക്കോര്‍ഡ് ആഷ്ടണ്‍ ഈറ്റണ്‍ തകര്‍ത്തു.
2018 - തായ്ലന്‍ഡിലെ ഒരു സോക്കര്‍ ടീമിലെ പന്ത്രണ്ട് ആണ്‍കുട്ടികളും അസിസ്റ്റന്റ് കോച്ചും പെട്ടെന്ന് പെയ്ത കനത്ത മഴയില്‍ ഒരു ഗുഹക്കകത്തു അകപ്പെട്ടു. 18 ദിവസത്തെ പ്രയത്‌നത്തിനൊടുവില്‍ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
2018 - മധ്യപ്രദേശില്‍ 40 ബില്യണ്‍ രൂപയുടെ നഗര പദ്ധതികള്‍ക്കു പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.
2018 - മംഗോളിയ തങ്ങളുടെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാലയുടെ നിര്‍മ്മാണം ആരംഭിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും മംഗോളിയന്‍ പ്രധാനമന്ത്രി ഖുറല്‍സുഖ് ഉഖ്നയും പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യ ഒരു ബില്യണ്‍ ഡോളര്‍ ധനസഹായം നല്‍കി.
2019 - ഇന്ത്യന്‍ വനിതാ ഹോക്കി ടീം ജപ്പാനെ തോല്‍പ്പിച്ച് FIH സീരീസ് 2019 നേടി.
2020 - ക്രയശേഷി സന്തുലന കണക്കില്‍ (പി പി പി - പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി) ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us