ഇന്ന് ജൂണ്‍ 28: ലോക ദാരിദ്ര്യ ദിനവും ദേശീയ കപ്പ ദിനവും ഇന്ന്: ഇലോണ്‍ മസ്‌ക്കിന്റെയും മുഹമ്മദ് യൂനുസിന്റെയും ജോണ്‍ കുസാക്കിന്റെയും ജന്മദിനം: ഒന്നാം കുരിശുയുദ്ധത്തിലെ പോരാളികള്‍ മുസലിലെ കെര്‍ബോഗയെ പരാജയപ്പെടുത്തിയതും ഇന്നസെന്റ് അഞ്ചാമന്‍ മാര്‍പ്പാപ്പയായതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

1198 മിഥുനം 13
ചിത്തിര / ദശമി
2023 ജൂണ്‍ 28, ബുധന്‍
* അറഫാ ദിനം !

ഇന്ന് ;
ലോക ദാരിദ്ര്യ ദിനം !
്്
ദേശീയ കപ്പ ദിനം !

National Insurance Awareness Day !
************
. International Body Piercing Day !

Advertisment

* യുക്രെയ്ന്‍: ഭരണഘടന ദിനം !
* വിയറ്റ്‌നാം : ഫാമിലി ഡേ!
* പോളണ്ട് : പോസ്‌നാന്‍ സമരത്തിന്റെ
(പോളീഷ് വിപ്ലവം ) ഓര്‍മ്മ ദിനം !
* താവു ഡേ !
(2 പൈ(ു) ഡേ = 6.28 ( 3.14 X 2)
* USA ;
National Paul Bunyan Day
National Logistics Day
National Ceviche Day
Happy Heart Hugs Day

ഇന്നത്തെ മൊഴിമുത്ത്
''എത്ര പ്രകാശവര്‍ഷങ്ങള്‍
നക്ഷത്രങ്ങള്‍ക്കിടയില്‍!
അതിലുമെത്ര വിപുലമാണിവിടെ നാമറിയുമകലങ്ങള്‍!''

. < - റയിനര്‍ മരിയ റില്‍ക്കെ >
*********
സ്‌പേസ് എക്‌സിന്റെസി.ഇ.ഓ.യും സി.റ്റി.ഓ.യും ടെസ്ല മോട്ടേഴ്‌സിന്റെ സി.ഇ.ഓ.യും പ്രോഡക്റ്റ് ആര്‍ക്കിട്ടെക്റ്റും സോളാര്‍ സിറ്റിയുടെ ചെയര്‍മാനും ഓപ്പണ്‍ എഐയുടെ കോ-ചെയര്‍മാനും സാധാരണകാരന് താങ്ങാന്‍ പറ്റുന്ന ഇലക്ട്രിക് കാര്‍ നിര്‍മിക്കുവാന്‍ ശ്രമിക്കുന്ന ഈലോണ്‍ മസ്‌ക്കിന്റെയും (1971),
.
ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും പാവങ്ങള്‍ക്ക് ജാമ്യവസ്തു ഇല്ലാതെ തന്നെ ചെറുകിട വായ്പകള്‍ നല്‍കി അതിലൂടെ അവരെ സാമ്പത്തിക സ്വയം പര്യാപ്തത നേടാന്‍ സഹായിക്കുന്ന ഗ്രാമീണ്‍ ബാങ്കിന്റെസ്ഥാപകനുമായ മുഹമ്മദ് യൂനുസിന്റെയും(1940),

അമ്പതില്‍പരം ഹോളിവുഡ് സിനിമകളില്‍ അഭിനയം കാഴ്ച വച്ച അമേരിക്കന്‍ ചലച്ചിത്ര താരമായ ജോണ്‍ കുസാക്കിന്റെയും (1966),

പരാദവിരകള്‍ വഴിയുണ്ടാകുന്ന റിവര്‍ ബ്ലൈന്‍ഡ്നസ്, മന്ത് എന്നീ രോഗങ്ങള്‍ ചികിത്സിക്കാന്‍'അവര്‍മെക്ടിന്‍' (Avermectin) എന്ന ഔഷധം വികസിപ്പിച്ചതിന് 2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച അയര്‍ലണ്ട് സ്വദേശിയായ വൈദ്യ ശാസ്ത്ര ഗവേഷകന്‍ വില്യം സി. ക്യാംപ്‌ബെലിന്റേയും(1930)

എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയും നിരൂപകയും ഡോ. സുകുമാര്‍ അഴീക്കോട് തത്ത്വമസി പുരസ്‌കാര (2023)ജേതാവുംകൂടിയായ ഉമാദേവി തുരുത്തേരിയുടേയും ജന്മദിനം !

ഇന്നത്തെ സ്മരണ !
********

സി കെ കുമാരപണിക്കര്‍ മ. ( -1957)
ഡോ. എ. അയ്യപ്പന്‍ മ. (1905- 1988)
എ.കെ. ലോഹിതദാസ് മ. ( 1955 - 2009)
ടി ശിവദാസമേനോന്‍ മ. (1932-2022)
മഹലനോബിസ് മ. (1893 - 1972)
മിഖായേല്‍ താള്‍ മ. ( 1936 - 1992 )

കെ വാസുദേവന്‍ മൂസത് ജ. (1888-1965)
കെ. കൊച്ചുകുട്ടന്‍ ജ. (1910-1987)
നോര്‍ബര്‍ട്ട് പാവന ജ. (1918-1981)
പ്രൊഫ. പി.ടി. ചാക്കോ ജ.( 1923-2013)
ലൂയി പിരാന്തല്ലോ ജ (1867-1936)
ജോര്‍ജ് വൊളിന്‍സ്‌കി ജ. (1934-2015)
ക്രിസ് ഹാനി ജ. (1942-1993)
ക്ലാര മാസ്സ് ജ. (1876-2004)
ശൈഖ് അഹമദ് ഇസ്മയില്‍ ഹസ്സന്‍ യാസീന്‍ ജ . (1937-2004)

്്്്്്്
ഇന്ന് ,
സമ്പന്ന കുടുംബത്തില്‍പെട്ടതെങ്കിലും, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സജീവമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, സ്വതന്ത്ര തിരുവിതാംകൂറിനും രാജവാഴ്ചയ്ക്കും ദിവാന്‍ ഭരണത്തിനുമെതിരെ പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ ഉത്തരവാദിത്വ ഭരണത്തിനുവേണ്ടി കമ്മ്യൂണിസ്റ്റ്-തൊഴിലാളി വര്‍ഗം നടത്തിയ പോരാട്ട വസന്തങ്ങളിലെ സുവര്‍ണ്ണ ഏടായ വയലാര്‍ വിപ്ലവത്തിന്റെ നേതാക്കളില്‍ ഒരാളാകുകയും, രണ്ടുതവണ തിരുവിതാംകൂര്‍-തിരുകൊച്ചി നിയസഭയില്‍ സാമാജികനാകുകയും ചെയ്ത സഖാവ് സി കെ കുമാരപണിക്കരെയും ( - 1957 ജൂണ്‍ 28)

മദ്രാസ് സര്‍വ്വകലാശാലയിലെ നരവംശ ശാസ്ത്ര വിഭാഗത്തിന്റെ തലവനും ചെന്നൈ മ്യൂസിയം ആന്‍ഡ് ആര്‍ട്ട് ഗാലറിയുടെ ഡയറക്ടര്‍,കോര്‍ണ്‍ല്‍ യൂനിവേഴ്സ്റ്റിയിലെ വിസിറ്റിംഗ് പ്രൊഫസര്‍, ഉത്കല്‍ സര്‍വ്വകലാശാലയിലെ നരവംശ ശാസ്ത്രവിഭാഗം മേധാവി,ട്രൈബല്‍ റിസര്‍ച്ച് ബ്യൂറോ ഓഫ് ഒറീസ്സയുടെ ഡയറക്ടര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റൂറല്‍ വെല്‍ഫയര്‍ ഓഫ് ഒറീസ്സയുടെ ഡയറക്ടര്‍ ന്‍ കേരള സര്‍വകലാശാല വൈസ്ചാന്‍സലര്‍ എന്നീ പദവികള്‍ വഹിച്ച നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ഡോ. എ. അയ്യപ്പനെയും (ഫെബ്രുവരി 5 1905-ജൂണ്‍ 28 1988),

ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കിയ തിരക്കഥാകൃത്തും, സംവിധായകനും എന്നിവയ്ക്കു പുറമെ ഗാനരചയിതാവും നിര്‍മ്മാതാവും, നാടകകൃത്തും, ചെറുകഥാകൃത്തും ആയിരുന്ന അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് (മേയ് 10, 1955 - ജൂണ്‍ 28, 2009),

'മഹലനോബിസ് അന്തരം' എന്ന സ്ഥിതിവിവര ഏകകത്തിന്റെ പേരില്‍ അറിയപ്പെടുകയും, ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുകയും,|ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രത്തിന്റെ (Indian Statistical Institute) സ്ഥാപകനും ധാരാളം ബൃഹത് മാതൃകാ വ്യാപ്തിനിര്‍ണ്ണയങ്ങളിലും (surveys) സംഭാവനകള്‍ നല്‍കുകയും ചെയ്ത ശാസ്ത്രജ്ഞനും പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനുമായിരുന്ന പ്രശാന്ത ചന്ദ്ര മഹലനോബി സിനെയും (ജൂണ്‍ 29, 1893 -ജൂണ്‍ 28, 1972),

ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരിലൊരാളും, എട്ടാമത്തെ ലോകചാമ്പ്യനും ആയിരുന്ന സോവിയറ്റ് - ലാത്വിയയില്‍ ജനിച്ച മിഖായേല്‍ താള്‍ (നവം 9, 1936 - ജൂണ്‍ 28, 1992 ),

ദീര്‍ഘദര്‍ശിത്വമുള്ള കവിയായി, നോവലിസ്റ്റായി, ജീവചരിത്രകാരനായി, കഥാകൃത്തായി, ഉപന്യാസകാരനായി, വിവര്‍ത്തകനായി അദ്ദേഹം നാലുകവിതാ സമാഹാരങ്ങള്‍, പത്തൊമ്പത് നോവലുകള്‍, എട്ട് കഥാസമാഹാരങ്ങള്‍, ഒരു ബാലസാഹിത്യ കൃതി, പതിനൊന്ന് ഉപന്യാസസമാഹാരങ്ങള്‍, രണ്ട് നിരൂപണ ഗ്രന്ഥങ്ങള്‍, നാല് ജീവിതചരിത്രങ്ങള്‍, മുപ്പത്തിനാല് വ്യാഖ്യാനങ്ങള്‍, ആത്മകഥ, മറ്റു വിഭാഗങ്ങളില്‍പ്പെട്ട ഏഴുകൃതികള്‍
കെ വാസുദേവന്‍ മൂസതിനെയും(ജൂണ്‍ 28,1888 - ഒക്‌റ്റോബര്‍ 18, 1965),

കേരളനിയമസഭകളില്‍ വടക്കാഞ്ചേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു കോണ്‍ഗ്രസ് നേതാവായിരുന്ന കെ. കൊച്ചുകുട്ടനെയും (28 ജൂണ്‍ 1910 - 22 ഫെബ്രുവരി 1987).,

വിലങ്ങുകള്‍, തടങ്കല്‍ പാളയങ്ങള്‍, ദാഹിക്കുന്ന കടല്‍ ,ശമ്പളദിവസം, വിശപ്പിന്റെ അടിമകള്‍, മഴക്കാറ് പെയ്തില്ല, പാളം തെറ്റിയ വണ്ടികള്‍, നീലാകാശം, ഭൂമിയില്‍ സമാധാനം, സിംഹാസനം, ചുവന്ന കായല്‍, വേലിയും വിളവും തുടങ്ങിയ നാടകങ്ങളും നാല്ക്കാലികള്‍, കെട്ട്, സങ്കീര്‍ത്തനം, സ്വര്‍ഗ്ഗരാജ്യം തുടങ്ങിയ സിനിമകളും എഴുതിയ മലയാള നാടകകൃത്തും സിനിമാ തിരക്കഥാകൃത്തുമായിരുന്ന നോര്‍ബര്‍ട്ട് പാവനയെയും (28.03.1918 - 28.06.1981),

ആത്മീയതയെയും തത്ത്വചിന്തയെയും സമന്വയിപ്പിച്ചുള്ള രചനാ ശൈലി ഉപയോഗിച്ച്, തത്ത്വശാസ്ത്രം, ക്രൈസ്തവ ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ മുപ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ച പ്രമുഖ ദൈവ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന പ്രൊഫ. പി.ടി. ചാക്കോയെയും (28 ജൂണ്‍ 1923 - 04 ജൂലൈ 2013)

എഴുത്തുകാരനെത്തേടി ആറു കഥാപാത്രങ്ങള്‍ (Six Charactors in Search of an Author) ഉള്‍പ്പെടെ സാഹിത്യ ലോകത്തു അത്ഭുതം സൃഷ്ടിച്ച നിരവധി നാടകങ്ങളും ചെറുകഥകളും നോവലുകളും എഴുതുകയും 1934ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടുകയും ചെയ്ത
ലോക പ്രശസ്തനായ ഇറ്റാലിയന്‍ സാഹിത്യകാരന്‍ ലൂയി പിരാന്തല്ലോയെയും (1867 ജൂണ്‍ 28-1936 ഡിസംബര്‍ 10),

പ്രമുഖ ഹാസ്യ വാരികയായ ചാര്‍ലി ഹെബ്ദോയുടെ ഓഫീസില്‍ 2015 ജനുവരിയില്‍ നടന്ന വെടിവെയ്പില്‍ കൊല്ലപ്പെട്ട ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റ് ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റായിരുന്നു ജോര്‍ജ് വൊളിന്‍സ്‌കിയെയും (28 ജൂണ്‍ 1934 - 7 ജനുവരി 2015),

ദക്ഷിണാഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സായുധവിഭാഗത്തിന്റെ തലവനും , അപ്പാര്‍ത്തീഡ് നിയമവ്യവസ്ഥക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നവരില്‍ പ്രധാനിയും ആയിരുന്ന ക്രിസ് ഹാനി എന്ന മാര്‍ട്ടിന്‍ തെംബിസ്ലേ ഹാനിയെയും(28 ജൂണ്‍ 1942 - 10 ഏപ്രില്‍ 1993),

ഓര്‍മ്മിക്കുന്നു.

ചരിത്രത്തിന്‍ ഇന്ന് ...
********
1098 - ഒന്നാം കുരിശുയുദ്ധത്തിലെ പോരാളികള്‍ മുസലിലെ കെര്‍ബോഗയെ പരാജയപ്പെടുത്തി.

1243 - ഇന്നസെന്റ് അഞ്ചാമന്‍ മാര്‍പ്പാപ്പയായി.

1519 - വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി ചാള്‍സ് അഞ്ചാമന്‍ തെരഞ്ഞെടുക്കപ്പെട്ടു.

1635 - ഗ്വാഡെലപ് ഫ്രഞ്ച് കോളനിയായി.

1651 - പതിനേഴാം നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധമായ ബെറെസ്റ്റെച്‌കോ യുദ്ധത്തിന്റെ ആരംഭം. പോളണ്ടും യുക്രൈനും തമ്മിലായിരുന്നു ഈ യുദ്ധം.

1881 - ഓസ്ട്രിയയും സെര്‍ബിയയും തമ്മില്‍ രഹസ്യ ഉടമ്പടി ഒപ്പു വച്ചു.

1895 - സെന്‍ട്രല്‍ അമേരിക്കന്‍ യൂണിയനില്‍ നിന്നും എല്‍ സാല്‍വഡോര്‍, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നീ രാജ്യങ്ങള്‍ ഉടലെടുത്തു.

1911 - ഉല്‍ക്ക കഷണങ്ങള്‍ ഈജിപ്തിലെ നഖ്‌ലയെന്ന സ്ഥലത്ത് പതിച്ചു. അത് ചൊവ്വയില്‍ നിന്നുള്ളതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

1914 - ഓസ്ട്രിയയീല്‍ ആര്‍ച്ച് ഡ്യൂക്ക് ആയിരുന്ന ഫ്രാന്‍സ് ഫെര്‍ഡിനാന്റും ഭാര്യയും സരാജെവോയില്‍ വധിക്കപ്പെട്ടു. ഗാവ്രിലോ പ്രിന്‍സിപ് എന്ന സെര്‍ബിയന്‍ ദേശീയവാദിയായിരുന്നു ഇതിനു പിന്നില്‍. ഈ സംഭവം ഒന്നാം ലോകമഹായുദ്ധത്തിന് തുടക്കമിട്ടു.

1919 - ഒന്നാം ലോകമഹായുദ്ധത്തിന് ഔപചാരിക അന്ത്യം കുറിച്ച വഴ്‌സായ് ഉടമ്പടി ഫ്രാന്‍സില്‍ ഒപ്പു വക്കപ്പെട്ടു. ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഒരു ഭാഗത്തും, ജര്‍മ്മനി, ഓസ്ട്രിയ-ഹംഗറി എന്നിവ മറുഭാഗത്തുമായാണ് സന്ധി ഒപ്പു വക്കപ്പെട്ടത്.

1922 - ഐറിഷ് ആഭ്യന്തരയുദ്ധത്തിന്റെ ആരംഭം.

1938 - 450 മെട്രിക് ടണ്‍ പിണ്ഡമുള്ള ഒരു ഉല്‍ക്ക അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ചിക്കോറക്കടുത്തുള്ള ഒരു വിജനപ്രദേശത്ത് പതിച്ചു.

1958 - ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള വിമതസേനയെ പരാജയപ്പെടുത്താന്‍ ക്യൂബന്‍ പ്രസിഡന്റ് ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റ ഓപ്പറേഷന്‍ വെറാനോ എന്ന സൈനികമുന്നേറ്റം തുടങ്ങി.

1950 - ഉത്തരകൊറിയന്‍ സൈനികര്‍ സിയോള്‍ ആക്രമിച്ചു കീഴടക്കി.

1960 - ക്യൂബയില്‍ അമേരിക്കന്‍ ഉടമസ്ഥതയിലായിരുന്ന എണ്ണ ശുദ്ധീകരണശാലകള്‍ ദേശസാല്‍ക്കരിച്ചു.

1967 - ഇസ്രയേല്‍ കിഴക്കന്‍ ജെറുസലേം ആക്രമിച്ച് രാജ്യത്തോടു കൂട്ടിച്ചേര്‍ത്തു.

1967 - ഇന്ത്യന്‍ സുന്ദരി റീത്ത ഫാരിയയ്ക്ക് മിസ് വേള്‍ഡ് പട്ടം ലഭിച്ചു

1969 - ന്യൂ യോര്‍ക്ക് നഗരത്തില്‍ സ്റ്റോണ്‍വാള്‍ കലാപത്തിന്റെ ആരംഭം.

1992 - എസ്റ്റോണിയയുടെ ഭരണഘടന നിലവില്‍ വന്നു.

1996 - യുക്രൈന്റെ ഭരണഘടന നിലവില്‍ വന്നു.

2000 - ക്യൂബന്‍ അഭയാര്‍ത്ഥി എലിയന്‍ ഗോണ്‍സാല്‍വസ്, സുപ്രീം കോടതി വിധിപ്രകാരം ക്യൂബയിലേക്ക് മടങ്ങി.

2004 - പതിനേഴാം നാറ്റോ ഉച്ചകോടി ഇസ്താംബൂളില്‍ തുടങ്ങി.

2004 - ഇറാക്കില്‍ ഭരണം ഇടക്കാല സര്‍ക്കാരിനു കൈമാറി.

2005 - കാനഡ, സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി നല്‍കുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമായി.

2009 - ഹോണ്ടുറാന്‍ ഭരണഘടന മാറ്റിയെഴുതാന്‍ റഫറണ്ടം നടത്തണമെന്ന അഭ്യര്‍ഥന മാനിച്ചതിനെത്തുടര്‍ന്ന് ഹോണ്ടുറാന്‍ പ്രസിഡന്റ് മാനുവല്‍ സെലായയെ പ്രാദേശിക സൈനിക അട്ടിമറിയിലൂടെ പുറത്താക്കി. 2009 ലെ ഹോണ്ടുറാന്‍ ഭരണഘടനാ പ്രതിസന്ധിയുടെ തുടക്കമായിരുന്നു ഇത്.

2016 - തുര്‍ക്കിയിലെ ഇസ്താംബുള്‍ അറ്റാറ്റോര്‍ക്ക് വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെടുകയും 230 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Advertisment