/sathyam/media/post_attachments/ryxoReg4I3cQkQU5xSAZ.jpg)
1198 മിഥുനം 19
പൂരാടം / പ്രതിപദം
2023 ജൂലായ് 4, ചൊവ്വ
വിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍
ഇന്ന്;
ലോക ചക്ക ദിനം !
**********
< World Jackfruit Day; The tropical fruit is the national fruit of Bangladesh and Sri Lanka, along with being the state fruit of Tamil Nadu and Kerala, India.>
അരുണാചല്‍ പ്രദേശ് : 'ഡ്രീ ഫെസ്റ്റിവല്‍' തുടക്കം
***********
<അരുണാചല്‍പ്രദേശിലെ ഗോത്ര വിഭാഗമായ അപ്താനികളുടെ കാര്‍ഷിക ഉത്സവമാണ് ഡ്രീ ഫെസ്റ്റിവല്‍. ഈ ദിവസങ്ങളില്‍ അപ്താനികള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഗോത്ര ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുന്ന ചടങ്ങുണ്ട്. തങ്ങളുടെ വിളവുകളെ സംരക്ഷിക്കുന്ന ദൈവങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതാണ് ഈ ആഘോഷം.>
ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് ഡേ !
*********
* ഫിലിപ്പൈന്‍സും, റ്വാണ്ടയും, വടക്കന്‍
മരിയാന ദ്വീപുകളും സ്വാതന്ത്ര്യ ദിനം
ആഘോഷിക്കുന്നു.!
* USA;
അമേരിക്കന്‍ സ്വാതന്ത്ര്യ ദിനം !
< Independence Day >
National Barbecued Spareribs Day
Independence From Meat Day
National Caesar Salad Day
ഇന്നത്തെ മൊഴിമുത്തുകള്‍
്്
''ഒരു നക്ഷത്രത്തിനു താറുമാറാക്കാന്‍ കഴിയുന്നതാണ് എന്റെ ജീവിതമെങ്കില്‍ അതിനു ഞാന്‍ ഒരു വിലയും കല്പിക്കുന്നില്ല. ജ്യോത്സവും അതുപോലുള്ള അത്ഭുതവിദ്യകളും പൊതുവേ ദുര്‍ബല മനസ്സുകളുടെ ലക്ഷണമാണ്. അവ നിങ്ങളുടെ മനസ്സില്‍ പ്രബലമാകുന്നു എന്ന് കണ്ടാല്‍ ഉടനെ ഒരു ഡോക്ടറെ കാണുകയും നല്ല ഭക്ഷണം കഴിച്ച് വിശ്രമിക്കുകയും വേണം.''
'മതത്തേപ്പോലെ മനുഷ്യന് അനുഗ്രഹങ്ങള്‍ നല്‍കിയ മറ്റൊന്നില്ല അതു പോലെ തന്നെ തീവ്രമായ നികൃഷ്ടത നല്‍കിയ മറ്റൊന്നില്ല; മതത്തേപ്പോലെ സമാധാനവും സ്‌നേഹവും മറ്റൊന്നും നല്‍കിയില്ല അതേ പോലെ ക്രൂരതയും പകയും മതത്തേപ്പോലെ മറ്റൊന്നും നല്‍കിയില്ല''
. < - സ്വാമി വിവേകാനന്ദന്‍ >
**********
ടാറ്റാ സണ്‍സില്‍ ഗണ്യമായ ഓഹരിയുള്ള ഐറിഷ് നിര്‍മ്മാണ വ്യവസായിയായ പല്ലോണ്‍ജി മിസ്ത്രിയുടെ ഇളയ പുത്രനും ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന സൈറസ് പല്ലോണ്‍ജി മിസ്ത്രി എന്ന സൈറസ് മിസ്ത്രിയുടെ (1968),
ജന്മദിനം !
ഇന്നത്തെ സ്മരണ !
*********
സ്വാമി വിവേകാനന്ദന്‍ മ. (1863 -1902)
ഇടപ്പള്ളി രാഘവന്‍പിള്ള മ. (1909-1936 )
എം.എന്‍.സത്യാര്‍ത്ഥി മ. (1913-1998)
ചിന്ത രവി (രവീന്ദ്രന്‍) മ. (1946- 2011)
പ്രൊഫ. പി.ടി. ചാക്കോ മ. (1923-2013)
ചെങ്ങമനാട് അപ്പു നായര്‍ മ. (1937-2020)
ബാബാജി പാല്‍വങ്കര്‍ ബാലു മ. (1876-1955),
പിംഗളി വെങ്കയ്യ മ. (1876-1963)
ഹിരണ്‍ ഭട്ടാചാര്യ മ. (1931-2012)
ഹൈറദ്ദീന്‍ ബാര്‍ബറോസ മ. (1478-1546)
തോമസ് ജെഫേഴ്‌സണ്‍ മ.(1743-1826)
മാഡം ക്യൂറി മ. (1867-1934)
എറിക് സൈക്സ് മ. (1923-2012)
നിക്കോളാസ് റോഡ്രിഗ്സ് മ. (1927-2015)
വി സാംബശിവന്‍ ജ. (1929 -1996)
ഗുല്‍സാരിലാല്‍ നന്ദ ജ. (1898 -1998 )
പി ആര്‍ ശ്യാമള ജ. (1931-1990)
പൂര്‍ണ്ണം വിശ്വനാഥന്‍ ജ. (1921-2008)
ഗുലാം അഹമ്മദ് ജ. (1922 - 1998 )
പല്ലോണ്‍ജി സൈറസ് മിസ്ത്രി ജ. (1968-2022)
ഗിരിജപ്രസാദ് കൊയ്രാള ജ. (1924-2010)
അഗസ്റ്റസ് അല്ലെന്‍ ജ. (1806-1864 )
ക്രിസ്റ്റഫര്‍ ഡ്രെസെര്‍ ജ. (1834 -1904)
സെര്‍ജിയോ ഒളിവാ ജ. (1941-2012)
്്്്്്
മലയാളകവിതയില്‍ കാല്പനികവിപ്ലവം കൊണ്ടുവന്ന ഇടപ്പള്ളി കവികളില്‍ ഒരാളും,.വിഷാദം,അപകര്‍ഷവിചാരങ്ങള്‍, പ്രേമതരളത, മരണാഭിരതി എന്നീ ഭാവധാരകളില്‍ കവിത എഴുതുകയും പ്രേമനൈരാശ്യത്തില്‍ ജീവന്‍ ഒടുക്കുകയും ചെയ്ത ഇടപ്പള്ളി രാഘവന്‍ പിള്ളയെയും(1909 മെയ് 30 - 1936 ജൂലൈ 4),
ബിമല്‍ മിത്രയുടെ ഇരുപതാം നൂറ്റാണ്ട്, ചലോ കല്‍ക്കത്ത, പ്രഭുക്കളും ഭൃത്യരും, ബീഗം മേരി ബിശ്വാസ്, ഭൈരവീരാഗം, വിലയ്ക്കു വാങ്ങാം, വനഫൂലിന്റെ അഗ്‌നീശ്വരന്‍, അങ്ങാടികളിലും ചന്തകളിലും, ഗജേന്ദ്രകുമാര്‍ മിത്രയുടെ ഞാന്‍ ചെവിയോര്‍ത്തിരിക്കും, മനോജ് ബസു(ബോസ്)വിന്റെ ആര്‍ തടയും, എന്നീ വിവര്‍ത്തനങ്ങളും ഉര്‍ദുവില്‍ ഓര്‍, ഇന്‍സാന്‍ മര്‍ഗയാ (അഥവാ, മനുഷ്യന്‍ മരിച്ചു). എന്ന നോവലും രചിച്ച
മലയാളത്തിലെ പ്രമുഖ വിവര്‍ത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മഹേന്ദ്ര നാഥ് സത്യാര്‍ത്ഥി എന്ന എം.എന്‍.സത്യാര്‍ത്ഥിയെയും (13 ഏപ്രില്‍ 1913 - 4 ജൂലൈ 1998),
ഹരിജന്‍ (തെലുങ്കില്‍), ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, ഒരേ തൂവല്‍ പക്ഷികള്‍ (മലയാളം) എന്നിങ്ങനെ പുരസ്‌കാരാര്‍ഹമായ മൂന്ന് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും, ചലച്ചിത്ര സംവിധായകന്‍ ജി. അരവിന്ദനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ പുരസ്‌ക്കാരം ലഭിച്ച മൗനം , സൗമനസ്യം, കൂടാതെ ഏഴു യാത്രാവിവരണങ്ങളും ചലച്ചിത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകവും രചിച്ച എഴുത്തുകാരനും, നിരൂപകനുമായിരുന്ന ചിന്ത രവി എന്ന കെ. രവീന്ദ്രനെയും (1946-ജൂലൈ 4 2011),
ആത്മീയതയെയും തത്ത്വചിന്തയെയും സമന്വയിപ്പിച്ചുള്ള രചനാ ശൈലി ഉപയോഗിച്ച്, തത്ത്വശാസ്ത്രം, ക്രൈസ്തവ ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ മുപ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ച പ്രമുഖ ദൈവ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന പ്രൊഫ. പി.ടി. ചാക്കോയെയും (28 ജൂണ്‍ 1923 - 04 ജൂലൈ 2013),
വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവും രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷന്‍ എന്നിവയുടെ സ്ഥാപകനും ആശയ സമ്പുഷ്ടമായ പ്രസംഗങ്ങള്‍ കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങള്‍ കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുത്ത നരേന്ദ്രനാഥ് ദത്ത എന്ന സ്വാമി വിവേകാനന്ദനെയും(ജനുവരി 12, 1863 - ജൂലൈ 4, 1902) ,
ദളിതനയിരുന്നതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു മല്‍സരം പോലും കളിച്ചിട്ടില്ലങ്കിലും ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തിയായ ബാബാജി പാല്‍വങ്കര്‍ ബാലുവിനെയും (19 March 1876 - 4 July 1955),
റയില്‍വേ ഗാര്‍ഡ് ആയി സേവനം അനുഷ്ടിക്കുകയും, പിന്നീട് ബെല്ലാരിയില്‍ പ്ലേഗ് ഓഫീസര്‍ ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുകയും , ഇന്ത്യയുടെ ദേശീയപതാക രൂപകലപന ചെയ്യുകയും ചെയ്ത പിംഗളി വെങ്കയ്യയെയും (ഓഗസ്റ്റ് 2, 1876 - ജൂലൈ 4, 1963),
ആധുനിക അസമിയാ കവിതയില്‍ പരീക്ഷണങ്ങള്‍ നടത്തിയ പുതു കവികളുടെ കൂട്ടത്തില്‍ ശ്രദ്ധേയനായ ഹിരണ്‍ ഭട്ടാചാര്യയെയും (1931 - 4 ജൂലൈ 2012),
ഓട്ടോമന്‍ നാവിക സേനക്ക് മെഡിറ്ററെനിയന്‍ കടലില്‍ ആധിപത്യം സ്ഥാപിക്കുവാന്‍ നടത്തിയ യുദ്ധത്തിനു നേതൃത്വം കൊടുക്കുകയും യൂറോപ്യന്‍ സഖ്യസേനയുമായി നടന്ന പ്രിവേസ യുദ്ധത്തില്‍ തുര്‍ക്കി കള്‍ക്ക് നേതൃത്വം കൊടുത്ത് നിര്‍ണ്ണായക വിജയം നേടുകയും ചെയ്ത പതിനാറാം നൂറ്റാണ്ടിലെ ഓട്ടൊമന്‍ നാവിക സൈന്യത്തിന്റെ അതി പ്രഗല്‍ഭനായ സൈന്യാധിപനായ ഹൈറദ്ദീന്‍ ബാര്‍ബറോസയെയും (1478- ജൂലൈ 4, 1546) ,
അമേരിക്കന്‍ ഐക്യനാടുകളുടെ മുഖ്യസ്ഥാപകപിതാക്കളില്‍ ഒരാളും സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പ്രധാന ശില്പിയും രാഷ്ട്രത്തിന് മാര്‍ഗ്ഗരേഖകളായി നിന്ന ഗണതന്ത്രസങ്കല്പങ്ങളുടെ രൂപവത്കരണത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുകയും, ചെയ്ത മൂന്നാമത്തെ രാഷ്ട്രപതി തോമസ് ജെഫേഴ്‌സണിനെയും (1743 ഏപ്രില്‍ 13- 1826 ജൂലൈ 4),
അര്‍ബുദം പോലെയുള്ള രോഗങ്ങള്‍ക്കുള്ള ചികില്‍സയില്‍ നിര്‍ണ്ണായകമായ റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞ മേരി ക്യൂറി എന്ന മാഡം ക്യൂറിയെയും (നവംബര്‍ 7, 1867 - ജൂലൈ 4, 1934),
ഹാറ്റി ജാക്വസുമായി ചേര്‍ന്ന് അവതരിപ്പിച്ച വന്‍ തരംഗമായി മാറിയ 'സൈക്സ് ആന്റ് എ... 'എന്ന ഹിറ്റ് ടെലിവിഷന്‍ ഷോയടക്കം പല റേഡിയോ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്ത ബ്രിട്ടനിലെ ടെലിവിഷന്‍, സിനിമ, സ്റ്റേജ് മേഖലകളിലെ അതിപ്രശസ്തനായ ഹാസ്യനടന്മാരിലൊരാളായിരുന്ന എറിക് സൈക്സിനെയും (4 മേയ് 1923 - 4 ജൂലൈ 2012),
കേരള കര്‍ഷക സംഘത്തിന്റെ എറണാകുളം ഏരിയാ സെക്രട്ടറിയും, ജില്ലാ കമ്മിറ്റിയംഗവും, എട്ടാം കേരള നിയമസഭയിലെ എല്‍.ഡി.എഫിന്റെ നോമിനേറ്റഡ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയും ആയിരുന്ന നിക്കോളാസ് റോഡ്രിഗ്സിനെയും(1927 ജൂലൈ 16-2015 ജൂലൈ 4) ,
വിശ്വസാഹിത്യത്തിലെ ഉജ്വല കൃതികളെ തനിമചോരാതെ കഥാപ്രസംഗമാക്കി സാധാരണക്കാര്‍ക്ക് ടോള്‍സ്റ്റോയിയും ഇബ്സനും ഷേക്സ്പിയറുമെല്ലാം പരിചയപ്പെടുത്തി കൊടുത്ത കഥാപ്രസംഗത്തിന്റെ രാജാവ് വി സാംബശിവനെയും (1929 ജൂലൈ 4 - ഏപ്രില്‍ 25, 1996),
കഥകളും നോവലുകളുമായി മുപ്പത്തിനാലു കൃതികള്‍ പ്രസിദ്ധപ്പെടുത്തുകയും, തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ പരിപാടികള്‍ അവതരിപ്പിക്കുകയും, കുങ്കുമം വാരികയിലെ വനിതാപംക്തി (കുങ്കുമശ്രീ) കുറച്ചുകാലം കൈകാര്യം ചെയ്യുകയും, ശാന്ത പുഷ്പഗിരി എന്ന തൂലികാനാമത്തില്‍ കുറെ പാചകക്കുറിപ്പുകള്‍ എഴുതുകയും , സ്ത്രീ പീഡനത്തെക്കുറിച്ച് ട്രയല്‍ വാരികയില്‍ അറിയപ്പെടാത്ത പീഡനങ്ങള്‍ എന്ന ലേഖനമെഴുതുകയും ചെയ്ത പ്രശസ്തയായ എഴുത്തുകാരി പി ആര്‍ ശ്യാമളയെയും (1931 ജൂലൈ 4 - ജൂലൈ 21 1990),
തികഞ്ഞ ഗാന്ധിയനും , രണ്ടുതവണ ഇന്ത്യയുടെ താത്കാലിക പ്രധാനമന്ത്രിയും (1964-ല്‍ നെഹ്‌റുവിന്റെ മരണത്തിനുശേഷവും 1966-ല്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണത്തിനുശേഷവും) ആയിരുന്ന ഭാരതരത്‌ന ഗുല്‍സാരിലാല്‍ നന്ദ യെയും (1898 ജൂലൈ 4 -1998 ജനുവരി 15 ),
18ാം വയസ്സില്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോലി, ചിത്രം, വരുഷം 16, തില്ലു മുള്ളു, കേളടി കണ്‍മണി, ആസൈ എന്നീ ചിത്രങ്ങളില്‍ പ്രേക്ഷക ശ്രദ്ധനേടുകയും ഒപ്പം തമിഴ് നാടക/ സിനിമരങ്ങത്ത്പ്രശസ്തനാവുകയും നിരവധി നാടകങ്ങള്‍, ചെറുകഥാ എന്നിവ രചിക്കുകയും ഓള്‍ ഇന്ത്യ റേഡിയോ ഒരു ന്യൂസ് റീഡര്‍ രംഗത്ത് തിളങ്ങുകയും 1947 ആഗസ്റ്റ് 15 ആദ്യ വാര്‍ത്താ ബുള്ളറ്റിന്‍ പ്രക്ഷേപണം ചെയ്യുകയും സ്വാതന്ത്ര്യ പ്രാഖ്യാപന വാര്‍ത്ത അവതരിപ്പിക്കുകയും ചെയ്ത
പൂര്‍ണ്ണം വിശ്വനാഥനേയും(ജ. 1921-2008)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓഫ് സ്പിന്‍ ബൌളറും പില്‍ക്കാലത്ത് ബി.സി.സി.ഐ സെക്രട്ടറിയും, മുന്‍ പാകിസ്താനി ക്യാപ്റ്റനായിരുന്ന ആസിഫ് ഇക്ബാലിന്റെ അമ്മാവനും, സാനിയ മിര്‍സയുടെ മുന്‍ തലമുറക്കാരനും ആയിരുന്ന ഗുലാം അഹമ്മദിനെയും(1922 ജൂലൈ 4 - 1998 ഒക്ടോബര്‍ 28),,
നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡ ണ്ടും 1991- 1994, 1998-1999, 2000-2001, 2006- 2008 എന്നീ കാലയളവുകളിലായി നാലു തവണ നേപ്പാളിന്റെ പ്രധാനമന്ത്രിയുമായിരുന്ന ജി..പി. കൊയ്രാള എന്നറിയപ്പെടുന്ന ഗിരിജ പ്രസാദ് കൊയ്രാളയേയും (20 ഫെബ്രുവരി 1925 - 20 മാര്‍ച്ച് 2010)
ടെക്‌സസ് സ്വാതന്ത്ര്യസമരകാലത്ത് അവശ്യസാധനങ്ങളെത്തുന്ന മാര്‍ഗങ്ങള്‍ സംരക്ഷിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സിനെ സഹായിക്കുകയും, വിപ്ലവത്തിന് ശേഷം, പുതിയൊരു നഗരം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ 6,600 ഏക്കര്‍ (27 കിമി²) സ്ഥലം വാങ്ങി, സഹോദരനായ ജോണ്‍ കിര്‍ബി അല്ലെനോടൊപ്പം, അവിടെ വിപ്ലവത്തിലെ നായകരിലൊരായ ജനറല്‍ സാം ഹ്യൂസ്റ്റണിന്റെ ബഹുമാനാര്‍ത്ഥം ഹ്യൂസ്റ്റണ്‍ നഗരം സ്ഥാപിക്കുകയും ചെയ്ത അഗസ്റ്റസ് ചാപ്മാന്‍ അല്ലെനെയും(1806 ജൂലൈ 4 -1864 ജൂണ്‍ 11),
യൂണിറ്റി ഇന്‍ വെറൈറ്റി (1859), ദ് ഡെവലപ്‌മെന്റ് ഒഫ് ഓര്‍ണമെന്റല്‍ ആര്‍ട്ട് ഇന്‍ ദി ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ (1862), ജപ്പാന്‍, ഇറ്റ്‌സ് ആര്‍ക്കിടെക്ചര്‍, ആര്‍ട്ട് ആന്‍ഡ് മാനുഫാക്‌ചേഴ്‌സ് (1882) തുടങ്ങിയവ ഡിസൈനിങ്ങിനെപ്പറ്റി വിലപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ച ഒരു ബ്രിട്ടീഷ് കലാശില്പ സംവിധായകനായ ക്രിസ്റ്റഫര്‍ ഡ്രെസെര്‍(1834 ജൂലൈ 4-1904 നവംബര്‍ 24)
പ്രശസ്തനായ ബോഡി ബില്‍ഡര്‍. അര്‍ണോള്‍ഡ് സ്വാറ്റ്‌സെനഗറെ മി. ഒളിമ്പിയ മത്സരത്തില്‍ തോല്‍പ്പിച്ചിട്ടുള്ള ഏക താരവും, അവിശ്വസനീയമായ ശരീരം കാരണം മിഥ്യ (The Myth) എന്ന് അറിയപ്പെട്ടിരുന്ന ക്യൂബയില്‍ ജനിച്ച ലോക പ്രശസ്തനായ ബോഡി ബില്‍ഡര്‍ സെര്‍ജിയോ ഒളിവായെയും (1941 ജൂലൈ 4 - 2012 നവംബര്‍ 12 )
ഓര്‍മ്മിക്കുന്നു.
ചരിത്രത്തില്‍ ഇന്ന്...
******** ബി.സി.ഇ. 780 - ലോകത്താദ്യമായി രേഖപ്പെടുത്തിയ സൂര്യഗ്രഹണം ചൈനയില്‍ നിരീക്ഷിച്ചു.
1039 - ഹെന്റി മൂന്നാമന്‍ വിശുദ്ധ റോമന്‍ ചക്രവര്‍ത്തിയായി സ്ഥാനമേറ്റു.
1776 - ആഭ്യന്തര കലാപങ്ങള്‍ക്കു ശേഷം അമേരിക്ക ബ്രിട്ടണില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1883 - ഫ്രഞ്ച് ജനത അമേരിക്കയ്ക്ക് 305 അടി ഉയരമുള്ള സ്വതന്ത്രത്തിന്റെ പ്രതിമ സമ്മാനിച്ചു.
1904 - അറ്റ്‌ലാന്റിക്കിനെ പസഫിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന 97 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പനാമ കനാലിന്റെ നിര്‍മ്മാണം ആരംഭിച്ചു.
1943 - ഐഎന്‍എയുടെ നേതൃത്വം റാഷ് ബിഹാരി ബോസില്‍ നിന്നും സുഭാഷ്ചന്ദ്രബോസ് ഏറ്റെടുത്തു.
1944 - രണ്ടാം ലോകമഹായുദ്ധം: റോം സഖ്യകക്ഷികള്‍ക്കു മുന്‍പാകെ കീഴടങ്ങി. കീഴടങ്ങിയ ആദ്യ അച്ചുതണ്ടുശക്തി തലസ്ഥാമാണ് റോം.
1946 - 386 വര്‍ഷത്തെ കൊളോണിയല്‍ ഭരണത്തിനുശേഷം അമേരിക്ക ഫിലിപ്പൈന്‍സിനു സ്വാതന്ത്ര്യം നല്‍കി.
1947 - ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യ, പാകിസ്താന്‍ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കാനുള്ള നിര്‍ദ്ദേശം ബ്രിട്ടീഷ് പൊതുസഭയില്‍ അവതരിപ്പിക്കപ്പെട്ടു.
1989 - ചൈനയില്‍ ടിയാനെന്മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല
1997 - ഏഴു മാസത്തെ യാത്രയ്ക്കുശേഷം യുഎസ് ബഹിരാകാശ വാഹനമായ പാത്ത് ഫൈന്‍ഡര്‍ ചൊവ്വയിലെത്തി.
1997 - 1994 ലെ കൂത്തുപറമ്പ് വെടിവെപ്പ് കേസില്‍ മുന്‍മന്ത്രി എം വി രാഘവനെ അറസ്റ്റ് ചെയ്തു.
2005 - ഡീപ് ഇംപാക്ട് എന്ന ബഹിരാകാശ വാഹനം ടെംപിള്‍ 1 കോമറ്റില്‍ ഇടിച്ചു.
2008 - ലോകത്തിലെ ആദ്യ പുരുഷ മാതാവ് എന്ന വിശേഷണം അമേരിക്കക്കാരനായ തോമസ് ബീറ്റി കരസ്ഥമാക്കി.
2015 - 2015 ലെ കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ചിലി അന്താരാഷ്ട്ര സോക്കറില്‍ ആദ്യ കിരീടം നേടി.
2017 - പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചു. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us