/sathyam/media/post_attachments/ta529p4XXwvS3hwG9WbQ.jpg)
1198 മിഥുനം 20
തിരുവോണം / ദ്വിതീയ
2023 ജൂലായ് 5, ബുധന്‍
ഇന്ന്;
.ലോക മെക്കാനിക്കല്‍ പെന്‍സില്‍ ദിനം!
. ***********
World Mechanical Pencil Day !
* വെനസ്വേല, കെപ് വേര്‍ഡ്,
അല്‍ജീരിയ : സ്വാതന്ത്ര്യ ദിനം.!
* അര്‍മേനിയ: ഭരണഘടന ദിനം !
* ഐല്‍ ഓഫ് മാന്‍: ദേശീയ ദിനം !
(ടൈന്‍വാള്‍ഡ് ഡേ)
* USA:
National Bikini Day
National Apple Turnover Day
National Graham Cracker Day
Great British Pea Week
ഇന്നത്തെ മൊഴിമുത്ത്
്്
'ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കില്‍, സ്ത്രീ പുരുഷ ജാതി മത ഭേദമെന്യേ സര്‍വ്വര്‍ക്കും പരമ രസികന്‍ വരട്ടു ചൊറി വരണം. ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാള്‍ സമാധാനപൂര്‍ണ്ണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല'
. < - വൈക്കം മുഹമ്മദ് ബഷീര്‍ >
**********
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക സാഹിത്യത്തിനുള്ള 2007-ലെ എന്‍.വി. കൃഷ്ണവാരിയര്‍ സാഹിത്യപുരസ്‌ക്കാരം നേടിയ എഴുത്തുകാരന്‍ വി വിജയകുമാറിന്റെയും.
തമിഴ് തെലുങ്ക് മലയാളം ചലചിത്രങ്ങളില്‍ അഭിനയിക്കുന്ന മുംതാസ് എന്ന നഗ്മ ഘാന്റെയും (1980),
പ്രശസ്തമായ കാല്‍വിന്‍ ആന്റ് ഹോബ്‌സ് എന്ന കാര്‍ട്ടൂണ്‍ പംക്തിയുടെ കര്‍ത്താവായ വില്യം ബി. 'ബില്‍' വാട്ടേഴ്‌സണ്‍ II ന്റെയും (1958),
ഡിസ്‌കസ് ത്രോ ഇനത്തില്‍ അന്തര്‍ദേശീയ മത്സരങ്ങളില്‍ നിരവധി മെഡലുകള്‍ നേടിയ വികാസ് ഗൌഡയുടെയും (1983),
അര്‍ജന്റീനയുടെ രാജ്യാന്തര ഫുട്‌ബോള്‍ താരവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സീക്കുവേണ്ടി കളിക്കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങളിലൊരാളായി ഗണിക്കപ്പെടുന്ന ഹെര്‍നാന്‍ ജോര്‍ഗേ ക്രെസ്‌പോയുടെയും (1975) ജന്മദിനം !
ഇന്നത്തെ സ്മരണ !
********
വൈക്കം മുഹമ്മദ് ബഷീര്‍ മ.(1908-1994)
തിരുനല്ലൂര്‍ കരുണാകരന്‍ മ.(1924-2006 )
പാമടത്ത് ജനാര്‍ദ്ദനമേനോന്‍ മ. (193-2012 )
ടി. അബ്ദുള്‍ മജീദ് മ. (1921- 1980)
വി.ആര്‍ പരമേശ്വരന്‍ പിള്ള മ. (1904-1992)
ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ മ. (1922-2022)
പി രാഘവന്‍ മ. (1946-2022)
എ എന്‍ സിന്‍ഹ മ. (1887-1957)
ജൂലെസ് ബ്രെട്ടണ്‍ മ. (1827-1906 )
പൊര്‍ഫീറിയോ ഡിയാസ് മ. (1830-1915)
കെ കരുണാകരന്‍ ജ. (1918-2010 )
മാമുക്കോയ ജ. (1946-2023)
മഞ്ചേരി രാമയ്യര്‍ ജ. (1858 - 1958)
വെട്ടൂര്‍ രാമന്‍ നായര്‍ ജ. (1919 -2003 )
ഇനായത്ത് ഖാന്‍ ജ. (1882-1927)
വി. സുത്യയെവ് ജ. (1903-1993)
ശുഭ ദിനം !
്്്്്്്
ഇന്ന്,
സി.പി.ഐ.യുടെ സ്റ്റേറ്റ് കൗണ്‍സില്‍, ചീഫ് വിപ്പ്, എന്നീ നിലകളിലും പ്രഭാതം, മലയാള രാജ്യം, ജനയുഗം എന്നീ പത്രങ്ങളുടെ എഡിറ്റോറിയല്‍ സ്റ്റാഫായും പ്രവര്‍ത്തിച്ചിട്ടുള്ള കേരളത്തിലെ ആദ്യത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സി.പി.ഐ പ്രവര്‍ത്തകനുമായിരുന്ന ടി. അബ്ദുള്‍ മജീദ്(1921 ജനുവരി - 05 ജൂലൈ 1980),
ചിന്താസരണി ,വിസ്മൃതിയില്‍ നിന്ന് , ഗധ്യോപഹാരം , വിജ്ഞാനാരാമം , നമ്മുടെ ചരിത്രസാമാഗ്രികള്‍ ,ചരിത്രഗവേഷണത്തിന്റെ പുരോഗതി , പ്രാചീന ലിഖിതപഠനം , പുരാവൃത്തദീപിക ,പ്രാചീനലിഖിതങ്ങള്‍ തുടങ്ങി 36 മലയാള കൃതികളുടെ രചയിതാവും,ഒപ്പം Temple Culture of South Indiaഎന്ന ഇംഗ്ലീഷ് കൃതിയുടെയും കര്‍ത്താവും, കേരള ചരിത്രരചനയില്‍ ഗണ്യമായ സംഭാവന നല്‍കുകയും ചെയ്ത ചരിത്ര പണ്ഡിതന്‍ ആയിരുന്ന വി.ആര്‍ പരമേശ്വരന്‍ പിള്ളയെയും (1904-1992 ജൂലൈ 5)
ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളും നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് സ്‌നേഹത്തോടെ ആരാധകര്‍ വിളിച്ചിരുന്ന വൈക്കം മുഹമ്മദ് ബഷീറിനെയും ( 21 ജനുവരി 1908 - 5 ജൂലൈ 1994) ,
ലഘുവായ ഭാവഗീതങ്ങള്‍,ദീര്‍ഘമായ ആഖ്യാനകവിതകള്‍, കുട്ടിക്കവിതകള്‍, നാടന്‍പാട്ടിന്റെ ലളിത്യമുള്ള ഗാനങ്ങള്‍ ,പുരാണ പുനര്‍വ്യാഖ്യാനങ്ങള്‍ എന്നിങ്ങനെ വിവിധ ശൈലിയിലുള്ള രചനകള്‍ നടത്തിയ കവിയും ജനയുഗം വാരികയുടെ മുഖ്യ പത്രാധിപരും , സാഹിത്യകാരനും വിവര്‍ത്തകനും അദ്ധ്യാപകനുമായിരുന്ന തിരുനല്ലൂര്‍ കരുണാകരനെയും (1924 ഒക്‌റ്റോബര്‍ 8-2006 ജൂലൈ 5 ),
അഡീഷണല്‍ ലെജിസ്ലേറ്റീവ് കൗണ്‍സല്‍, ഇന്‍കംടാക്സ് അപ്പലറ്റ് ട്രിബ്യൂണല്‍ ജുഡീഷ്യല്‍ മെമ്പര്‍, കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് നിയമിച്ച ലീഗല്‍ എക്സ്?പര്‍ട്ട് എന്ന നിലയില്‍ ഗയാന ഗവണ്‍മെന്റിന്റെ ഉപദേശകന്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ച മലയാള സാഹിത്യ രംഗത്തെ ശ്രദ്ധേയനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന ജയദേവന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന പാമടത്ത് ജനാര്‍ദ്ദനമേനോനെയും (1930 ജൂണ്‍ 23-2012 ജൂലൈ 5 ),
സ്വാതന്ത്ര്യ സമര സേനാനിയും, ഗാന്ധിജിയുടെ അടുത്ത അനുയായിയും ബീഹാറിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി / ധനകാര്യ മന്ത്രിയും, ഭരണഘടന എഴുതിയ അസംബ്ലി അംഗവും കൂടാതെ തൊഴില്‍ ,പൊതുമരാമത്ത്, പ്രാദേശിയ സ്വയംഭരണ വകുപ്പ്, ആരോഗ്യം , കൃഷി തുടങ്ങിയ വിവിധ വകുപ്പുകളും കൈകാര്യം ചെയ്ത ബാബു സാഹിബ് എന്ന് വിളിച്ചിരുന്ന എ എന്‍ സിന്‍ഹ (സിംഗ്) എന്ന അനുഗ്രഹ നാരായണ്‍ സിന്‍ഹയെയും(18 June 1887 - 5 July 1957)
ഗ്രാമപ്പ്രദേശങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, ഗ്രാമീണസൗന്ദര്യത്തിന്റെയും പ്രശാന്തതയുടെയും വശ്യത തുളുമ്പുന്ന പെയിന്റിങ്ങുകള്‍ വരച്ച 19ആം നൂറ്റാണ്ടിലെ ഒരു ഫ്രെഞ്ച് റിയാലിസ്റ്റിക് പെയിന്ററായ ജൂലെസ് അഡോള്‍ഫ് എയ്മി ലൂയിസ് ബ്രെട്ടണ്‍ (1827 മെയ് 1 - 1906 ജൂലൈ 5)
1876 മുതല്‍ 80 വരേയും 84 മുതല്‍ 1911 വരേയും മെക്‌സിക്കന്‍ ഭരണം നിയന്ത്രിക്കുകയും ഒരു സേച്ഛാധിപതിയായും കണക്കാക്കപ്പെടുന്ന മെക്‌സിക്കോയിലെ മുന്‍ പ്രസിഡന്റായിരുന്ന ജോസ് ഡി ലാ ക്രൂസ് പൊര്‍ഫീറിയോ ഡിയാസ് എന്ന പൊര്‍ഫീറിയോ ഡിയാസിനെയും(1830 സെപ്റ്റംബര്‍15 - 1915 ജൂലൈ 5),
ജാതിക്കെതിരായി പ്രവര്‍ത്തിക്കുവാന്‍ തയ്യാറുള്ള ബ്രാഹ്‌മണരെ സംഘടിപ്പിച്ച് ലീഗ് ഓഫ് ലിബറല്‍ ബ്രാഹ്‌മിണ്‍സ് എന്നൊരു സംഘടന രൂപീകരിക്കുകയും അധകൃതരുടെ ഉന്നമനത്തിനു വേണ്ടി പോരാടുകയും , തിയോ സഫിക്കല്‍ സൊസയ്റ്റി കോഴിക്കോട്ട് തുടങ്ങുകയും ചെയ്ത മഞ്ചേരി രാമയ്യരെയും (1858 ജൂലൈ 5-ഏപ്രില്‍ 28, 1958),
നാലുതവണ കേരള മുഖ്യമന്ത്രിയും ദീര്‍ഘകാല കോണ്‍ഗ്രസ് നേതാവും പല കോണ്‍ഗ്രസ് തൊഴിലാളി സംഘടനകളുടെ നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്ന കണ്ണോത്ത് കരുണാകരന്‍ മാരാര്‍ എന്ന 'ലീഡര്‍ ' കെ കരുണാകരനെയും (ജൂലൈ 5, 1918-ഡിസംബര്‍ 23, 2010 ),
പാക്കനാര്‍ വിനോദ മാസികയുടെ സ്ഥാപക പത്രാധിപരും, പാലാ സഹൃദയ സമിതിയുടെ സ്ഥാപക അദ്ധ്യക്ഷനും, ജീവിക്കാന്‍ മറന്നു പോയ സ്ത്രീ, ഒരു വെറും പ്രേമകഥ, തുടങ്ങിയ കൃതികളുടെ കര്‍ത്താവും ആയ വെട്ടൂര്‍ രാമന്‍ നായരെയും (1919 ജൂലൈ 5- 2003 ആഗസ്റ്റ് 11 )
കോഴിക്കോടന്‍ സംഭാഷണ ശൈലിയുടെ സമര്‍ത്ഥമായ പ്രയോഗത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട മലയാള ചലച്ചിത്ര ഹാസ്യ സ്വഭാവ നടന്‍ മുഹമ്മദ് എന്ന മമ്മുക്കോയയെയും (1946 ജൂലൈ 5 - ഏപ്രില്‍ 26, 2023),
അള്ളാഹുവിന്റെ കാരുണ്യം ലഭിക്കാന്‍ വ്യക്തിപരമായ അനുഷ്ഠാനങ്ങളിലൂടെയേ സാധിക്കൂ എന്നും, ആത്മ നിയന്ത്രണത്തിനുള്ള കഠിനമായ ആചാരാനുഷ്ഠാനങ്ങളിലൂടെ അള്ളാഹുവിലേക്ക് കൂടുതല്‍ അടുക്കാം എന്നും വിശ്വസിക്കുന്ന സുഫികളുടെ മതമായ സൂഫിസത്തെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഹസ്‌റത്ത് ഇനായത്ത് ഖാനെയും (July 5, 1882 - February 5, 1927) ഓര്‍മ്മിക്കുന്നു.
ചരിത്രത്തില്‍ ഇന്ന്...
*********
1687 - ചലനനിയമങ്ങളും ഗുരുത്വാകര്‍ഷണ സിദ്ധാന്തവും അടങ്ങുന്ന പ്രിന്‍സിപിയ മാത്തമറ്റിക ഐസക് ന്യൂട്ടണ്‍ പുറത്തിറക്കി.
1811 - വെനെസ്വെല സ്‌പെയിനില്‍നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1830 - ഫ്രാന്‍സ് അള്‍ജീരിയയില്‍ അധിനിവേശം നടത്തി.
1884 - ജര്‍മ്മനി കാമറൂണിന്റെ നിയന്ത്രണം ഏറ്റെടുത്തു.
1951 - വില്യം ഷോക്ലി ജങ്ഷന്‍ ട്രാന്‍സിസ്റ്റര്‍ കണ്ടുപിടിച്ചു.
1954 - ബി.ബി.സി. ആദ്യമായി ടെലിവിഷനിലൂടെ വാര്‍ത്താപ്രക്ഷേപണം നടത്തി.
1954 - ആന്ധ്രാപ്രദേശ് ഹൈ ക്കോടതി സ്ഥാപിക്കപ്പെട്ടു.
1962 - അള്‍ജീരിയ ഫ്രാന്‍സില്‍ നിന്നും സ്വതന്ത്രമായി.
1975 - കേപ്പ് വെര്‍ഡ് പോര്‍ച്ചുഗലില്‍നിന്ന് സ്വാത്രന്ത്ര്യം നേടി.
1977 - പട്ടാള അട്ടിമറിയെ ത്തുടര്‍ന്ന് പാകിസ്താനിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടൊ സ്ഥാനഭ്രഷ്ടനായി.
1998 - ജപ്പാന്‍ ചൊവ്വയിലേക്ക് ഒരു പര്യവേഷണവാഹനം അയച്ചു. ഇതോടെ റഷ്യയോടും അമേരിക്കയോടും ഒപ്പം ശൂന്യാകാശ പര്യവേഷക രാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാനും ഇടം നേടി.
2004 - ഇന്തോനേഷ്യയിലെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us