ഇന്ന് ജൂലൈ 6: അന്താരാഷ്ട്ര ചുംബന ദിനവും ലോക ജന്തു ജന്യരോഗദിനവും ഇന്ന്: ഷാജൂണ്‍ കാര്യലിന്റേയും നികിത തുക്രാലിന്റേയും, ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റേയും ജന്മദിനം: റിച്ചാര്‍ഡ് മൂന്നാമന്‍ ഇംഗ്ലണ്ടിന്റെ രാജാവായതും, പോര്‍ച്ചുഗീസ് കപ്പിത്താന്‍ ഡിയോഗോ കാവോ, കോംഗോ നദിയുടെ അഴിമുഖം കണ്ടെത്തിയതും ബൊഹേമിയയില്‍ മതസ്വാതന്ത്ര്യം അനുവദിച്ചതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

1198 മിഥുനം 21
അവിട്ടം / തൃതീയ
2023 ജൂലായ് 6, വ്യാഴം

ഇന്ന്;
അന്താരാഷ്ട്ര ചുംബന ദിനം !
്്
(International Kissing Day)

ലോക ജന്തുജന്യരോഗദിനം.!
. ്്
<പേവിഷത്തിനെതിരെ ലൂയിപാസ്ചര്‍ കണ്ടുപിടിച്ച പുതിയ വാക്‌സിന്‍ 1885 ജൂലൈ ആറിനാണ് ജോസഫ് മീസ്റ്റര്‍ എന്ന ബാലനില്‍ പരീക്ഷിച്ച് വിജയം കണ്ടത്. ഈ ദിനം ജന്തുജന്യരോഗ ദിനമായി കണക്കാക്കുന്നു. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു പകരുന്ന രോഗങ്ങളാണ് (തിരിച്ചും) ജന്തുജന്യരോഗങ്ങള്‍ അഥവാ സൂണോസിസ്.>

Advertisment

Umbrella Cover Day
*********
<കുട നല്‍കുന്നതുപോലുള്ള സംരക്ഷണ ദിനം >

* പെറു : അദ്ധ്യാപക ദിനം !
* ലിത്വാനിയ: രാഷ്ട്രപദവി ദിനം!
* കൊമാറസ്, മലാവി: സ്വാതന്ത്ര്യ ദിനം!
* കസാഖ്സ്ഥാന്‍: ക്യാപ്പിറ്റല്‍ ഡേ!
* പോളണ്ട്, റഷ്യ, ബലാറസ്, ഉക്രൈന്‍: കുപാല നൈറ്റ് <ഒരു വേനല്‍ക്കാല ഉത്സവം >

* USA ;
വറുത്ത കോഴി ദിനം !

Take Your Webmaster to Lunch Day
Virtually Hug a Virtual Assistant Day
. ********

ഇന്നത്തെ മൊഴിമുത്ത്
്്്

''ഈ കെട്ട ശീലത്തിന് നമ്മള്‍ക്കിടയില്‍ അംഗീകാരം ഉണ്ട് എന്നതിന് ഭാഷയില്‍ നിന്ന് ഞാന്‍ തെളിവ് തരാം:,

മലയാളത്തില്‍ 'ഭംഗിവാക്ക്' എന്നൊരു പ്രയോഗമുണ്ട്. ഉദ്ദേശിക്കാത്ത കാര്യം പറയുക എന്ന 'ഭംഗികെട്ട' ശീലത്തിന് കൊടുത്തിരിക്കുന്ന പേരാണത്. സദ്യ നന്നായില്ല എന്ന് അഭിപ്രായമുള്ളപ്പോഴും അത് കേമമായി എന്ന് മുഖസ്തുതി പറയുന്നതിനെ വിശേഷിപ്പിക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന പദമാണത്. സ്വന്തം ജീവിതത്തില്‍നിന്ന് മറ്റു ഉദാഹരണങ്ങള്‍ ഓര്‍ത്തുനോക്കുക. നുണ നമ്മളെത്ര ഭംഗിയായി പറയുന്നു, അത് നേരാണ് എന്ന് ഭാവിക്കുന്നതിനെ നമ്മുടെ സംസ്‌കാരം എങ്ങനെ കൊണ്ടാടുന്നു എന്നതിന്റെ സൂചകം ആണ് 'ഭംഗിവാക്ക്'. ''
. < - ശ്രീ.എം എന്‍ കാരശ്ശേരി >
**********

ലോകത്തിലെല്ലായിടത്തുമുള്ള ടിബറ്റന്‍ ബുദ്ധവംശജര്‍ക്ക് ആത്മീയമായും, ചിലപ്പോള്‍ ലൗകികമായും നേതൃത്വം നല്‍കുന്ന പതിനാലാമത് ദലൈലാമ ടെന്‍സിന്‍ ഗ്യാറ്റ്‌സോ എന്ന ജെറ്റ്‌സന്‍ ജാംഫെല്‍ ങവാങ് ലൊബ്‌സാങ് യെഷി ടെന്‍സിന്‍ ഗ്യാറ്റ്‌സോയുടെയും (1935),

1996ല്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ രജപുത്രന്‍, 1999ല്‍ മമ്മൂട്ടിയെ നായകനാക്കി തച്ചിലേടത്ത് ചുണ്ടന്‍, ഡ്രീംസ്, സായ്വര്‍ തിരുമേനി, വടക്കുംനാഥന്‍, ചേട്ടായീസ്, സര്‍ സി പി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും സാള്‍ട്ട് മാംഗോ ട്രീ, ചേട്ടായീസ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവുമായ ചലച്ചിത്ര സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനുമായ ഷാജൂണ്‍ കാര്യലിന്റേയും (1963),

2002ല്‍ ഹായ് എന്ന തെലുഗു ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയരംഗത്തേക്ക് കടന്നു വരികയും പ്രധാനമായും കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ അഭിനയിക്കുകയും (സരോജ എന്ന തമിഴ് ചലച്ചിത്രത്തിലെ നികിതയുടെ ഐറ്റം നമ്പര്‍ വളരെ പ്രശസ്തമായിരുന്നു) ചെയ്തിരുന്ന ദക്ഷിണേന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയും മോഡലുമായ നികിത തുക്രാല്‍ (1981)ന്റേയും,

അമേരിക്കന്‍ ഐക്യനാടുകളുടെ നാല്‍പ്പത്തിമൂന്നാമത്തെ പ്രസിഡന്റും (2001 ജനുവരി 20നും . 2004-ലും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2009-ല്‍ സ്ഥാനമൊഴിഞ്ഞു.) അമേരിക്കയുടെ നാല്പത്തൊന്നാമത്തെ പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് എച്ച്.ഡബ്ല്യു. ബുഷിന്റെ മകനും റിപബ്ലിക്കന്‍ പാര്‍ട്ടിനേതാവുമായിരുന്ന ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് (1946)ന്റേയും,

( ബഹു-പ്ലാറ്റിനം ബഹുമതി നേടിയ ഒപ്പം 2 കോടി 10 ലക്ഷം പതിപ്പുകള്‍ വിറ്റഴിഞ്ഞ ഗെറ്റ് റിച്ച് ഓര്‍ ഡൈ ട്രൈയിങ് (2003), ദ മാസക്കര്‍ (2005), എന്നീ ആല്‍ബങ്ങളിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന അമേരിക്കന്‍ റാപ്പ് ഗായകന്‍ കര്‍ട്ടിസ് ജെയിംസ് ജാക്‌സണ്‍ ||| - 50 സെന്റ് ന്റേയും (1975), ജന്മദിനം !

ഇന്നത്തെ സ്മരണ
********

കണ്ടത്തില്‍ വറുഗീസ്മാപ്പിള മ. (1857-1904)
കുന്നത്ത് ജനാര്‍ദ്ദനമേനോന്‍ മ. (1885-1955)
പാണക്കാട്പൂക്കോയതങ്ങള്‍ മ. (1913-1975)
ഇരിങ്ങല്‍ നാരായണി മ.(1994)
എല്‍.പി.ആര്‍ വര്‍മ്മ മ. (1926-2003)
അംബുജം സുരാസു മ. ( 2011)
മാന്‍സിങ്ങ് ഒന്നാമന്‍ മ. (1550-1614)
ജഗ്ജീവന്‍ റാം മ. (1908-1986)
ധിരുഭായി അംബാനി മ. (1932- 2002)
ലുഡോവിക്കോ അരിസ്റ്റോ മ. (1474-1533)
സര്‍ തോമസ് മൂര്‍ മ. (1478 -1535 )
ജോര്‍ജ് സൈമണ്‍ ഓം മ. (1789 -1854)
തോമസ് ഡാവെന്‍പോര്‍ട്ട് മ.(1802-1851)
പോള്‍ ഡ്യൂസ്സെന്‍ മ. (1845 -1919)
മരിയ ഗൊരെത്തി മ.(1890 -1902)
വാസിലി ആക്‌സിയോനൊവ് മ. (1932-2009)

ശ്യാമ പ്രസാദ് മുഖര്‍ജി ജ. (1901 - 1953 )
ഡി.എസ്. കോത്താരി ജ. (1905, - 1993)
എം. ബാലമുരളീ കൃഷ്ണ ജ.(1930 - 2016)
കാള്‍ ഹൈഡെന്‍സ്റ്റാം ജ. (1859 - 1940)
ഫ്രിഡ കാഹ്ലോ ജ. (1907 -1954)
.
്്്്്്്
ശുഭദിനം!

ഇന്ന് ,

മലയാളത്തിലെ ആദ്യ ഗദ്യനാടക ങ്ങളിലൊന്നായ കലഹിനീദമനകം സ്വതന്ത്ര വിവര്‍ത്തനം ചെയ്യുകയും, സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാന്‍ കേരളത്തിലാദ്യം തിരുമൂലവിലാസം ബാലികാ മഠം എന്ന പേരില്‍ തിരുവല്ലയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും കോട്ടയത്തെ എം.ഡി. സെമിനാരി ഹൈസ്‌കൂളും സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങുകയും, ഭാഷാപോഷിണിയുടെ പിറവിക്കു കാരണമായ 'കവി സമാജം' തുടങ്ങുകയും, മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകനും കവിയും, ലിപി പരിഷ്‌കര്‍ത്താവും, ഗദ്യകാരനും എഴുത്തുകാരനു മായിരുന്ന കണ്ടത്തില്‍ വറുഗീസ് മാപ്പിളയെയും ( 1857 - 6 ജൂലൈ 1904),

വന്ദേമാതരം ' എന്ന ദേശീയ ഗീതവും (ആനന്ദമഠം എന്ന കൃതിയില്‍) കപാല്‍ കുണ്ഡല, മാലതി മാധവം ദുര്‍ഗേശ നന്ദിനി, തുടങ്ങിയ നോവലും എഴുതിയ ബങ്കിംചന്ദ്ര ചടോപാദ്ധ്യായയുടെ (ചാറ്റര്‍ജി ) ആദ്യത്തെതും അവസാനത്തേതുമായ ഇഗ്ലീഷ് നോവല്‍ 'രാജ് മോഹന്‍സ് വൈഫ് ' മലയാളത്തിലേക്ക് 'മാതംങ്കിനി ' എന്ന പേരില്‍ വിവര്‍ത്തനം ചെയ്യുകയും യേശുകൃസ്തു, അരവിന്ദയോഗി തുടങ്ങിയ ജീവചരിത്രങ്ങള്‍ രചിക്കുകയും, സമദര്‍ശി, സ്വരാജ്, ധര്‍മ്മദേശം, ഗോമതി, ദീപം, മലയാളരാജ്യം,എക്‌സ്പ്രസ്സ് തുടങ്ങിയവയില്‍ പത്രാധിപരായി ഇരിക്കുകയും ചെയ്ത കുന്നത്ത് ജനാര്‍ദ്ദനമേനോന്‍ എന്ന ,കണ്ണന്‍ ജനാര്‍ദ്ദനനെയും ( 1885, ജുണ്‍ 7 - 1955 ജൂലൈ 6)

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പ്രധാന പ്രവര്‍ത്തകന്‍, സംസ്ഥാന പ്രസിഡന്റ്‌റ്, ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടര്‍, പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന അദ്ധ്യക്ഷന്‍ എന്നി നിലകളില്‍ സേവനമനുഷ്ടിച്ച പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍ എന്ന പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളെയും (1913 ജനുവരി 20-1975 ജൂലൈ 06),

ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍' എന്ന ചലച്ചിത്രത്തിലെ അമ്മ, കെ.ജി. ജോര്‍ജ്ജിന്റെ മേളയിലെ കുള്ളന്‍ കഥാപാത്രത്തിന്റെ അമ്മ തുടങ്ങി നിരവധി കഥാ പാത്രങ്ങളെ സിനിമകളില്‍ അവതരിപ്പിക്കുകയും,ഒട്ടേറെ റേഡിയോ നാടകങ്ങള്‍ക്ക് ശബ്ദം പകരുകയും, കഥാപ്രസംഗ രംഗത്തും നാടക സംവിധായികയായും പ്രവര്‍ത്തിച്ച നാടക - ചലച്ചിത്ര അഭിനേത്രിയായിരുന്ന ഇരിങ്ങല്‍ നാരായണിയെയും (മരണം :6 ജൂലൈ 1994).

ചലച്ചിത്ര ഗാനരചയിതാവും, കവിയും, സംഗീതസംവിധായകനും, ഗായകനും, കര്‍ണാടക സംഗീതവിദ്വാനും ലക്ഷ്മിപുരം കൊട്ടാരം പൂരം തിരുനാള്‍ രവിവര്‍മ്മ എല്‍.പി.ആര്‍ വര്‍മ്മയെയും (ഫെബ്രുവരി 18, 1926-2003 ജൂലൈ 6) ,

നാല് പതിറ്റാണ്ടോളം മലയാള നാടകവേദികളില്‍ സജീവമായിരുന്ന ശ്രദ്ധേയയായ ഒരു നടിയും, നാടക നടനും തിരക്കഥാകൃത്തും സംവിധായകനുമായ സുരാസുവിന്റെ ജീവിതപങ്കാളിയും ആയിരുന്ന അംബുജം സുരാസുവിനെയും (മരണം: 6-ജൂലൈ 2011),

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബറിന്റെ വിശ്വസ്തനായ സൈനാധിപനും, നവരത്‌നങ്ങളില്‍ ഒരാളും,അംബെറിലെ (ഇന്നത്തെ ജയ്പൂര്‍) രജപുത്ര രാജാവും ആയിരുന്ന മാന്‍സിങ്ങ് ഒന്നാമനെയും (ഡിസംബര്‍ 21, 1550 - ജൂലൈ 6, 1614),

മുന്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രിയും പ്രമുഖ ദേശീയ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ബാബുജി എന്നു വിളിക്കപ്പെട്ടിരുന്ന ജഗ്ജീവന്‍ റാമിന്റെയും(5 ഏപ്രില്‍ 1908 - 6 ജൂലൈ 1986)

ഒര്‍ലാന്‍ഡോ ഫ്യൂരിയോസോ എന്ന പ്രശസ്തമായ പ്രണയ കാവ്യത്തിന്റെ രചയിതാവായ ഒരു ഇറ്റാലിയന്‍ കവി ലുഡോവിക്കോ അരിസ്റ്റോയെയും (സെപ്റ്റംബര്‍ 8, 1474 - ജൂലൈ 6, 1533)

ഹെന്റി എട്ടാമന്റെ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്യം വരിക്കുകയും ആഗോള കത്തോലിക്കാ സഭ വിശുദ്ധനായി വണങ്ങുകയും, യുട്ടോപ്പ്യ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും, ഇംഗ്ലണ്ടിലെ
പ്രഗല്‍ഭനായ നിയമ പണ്ഡിതനും എഴുത്തുകാരനും ഹ്യൂമനിസ്റ്റും പ്രസംഗകനും, രാജ്യതന്ത്രജ്ഞനും നിയമജ്ഞനുമായിരുന്ന സര്‍ തോമസ് മൂറിനെയും (1478 ഫെബ്‌റുവരി 7-1535 ജൂലൈ 6),

സ്വയം നിര്‍മ്മിച്ച ഉപകരണം ഉപയോഗിച്ച് അദ്ദേഹം, ഒരു ചാലകത്തിലൂടെ (Conductor) പ്രവഹിക്കുന്ന വൈദ്യുത ധാര (Current), അതില്‍ ചെലുത്തുന്ന പൊട്ടന്‍ഷ്യല്‍ വ്യതിയാനവുമായി (Voltage) നേര്‍ അനുപാതത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നു കണ്ടു പിടിക്കുകയും, പിന്നീട് ഓമിന്റെ നിയമം (Ohm's law) എന്ന പേരില്‍ പ്രശസ്തമാകുകയും, ഓമിന്റെ ശബ്ദനിയമം (Ohm's acoustic law) എന്ന പേരില്‍ അറിയപ്പെടുന്ന നിയമം കണ്ടു പിടിക്കുകയും ചെയ്ത ഒരു പ്രശസ്ത ജര്‍മ്മന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്ന ജോര്‍ജ് സൈമണ്‍ ഓമിനെയും(17 മാര്‍ച്ച് 1789 - 6 ജൂലൈ 1854).

വൈദ്യുത മോട്ടോര്‍ ആദ്യമായി നിര്‍മിക്കുകയും ലാഭകരമായി വിപണനം ചെയ്യുകയും ചെയ്ത ഒരു അമേരിക്കന്‍ ശാസ്ത്രജ്ഞനായിരുന്ന തോമസ് ഡാവെന്‍പോര്‍ട്ടിനെയും (1802 ജൂലൈ 9- ജൂലൈ 6,1851),

തത്ത്വശാസ്ത്രത്തിന്റെ ചരിത്രം പരിശോധിക്കുന്നതിലൂടെ ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കുവാനും അതിനെ ആത്മീയമായും മതപരമായും വ്യാഖ്യാനിക്കുവാനും സാധിക്കും എന്ന് വിശ്വസിക്കുകയും, ഭാരതീയ തത്ത്വശാസ്ത്രത്തെക്കുറിച്ചും, പാശ്ചാത്യതത്ത്വചിന്തയും, ബൈബിളിലെ തത്ത്വചിന്തയെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന ആറ് ഭാഗങ്ങളുള്ള രണ്ട് വാല്യങ്ങളായി യൂണിവേഴ്‌സല്‍ ഹിസ്റ്ററി ഒഫ് ഫിലോസഫി എന്ന കൃതി രചിക്കുകയും ചെയ്ത ജര്‍മന്‍ തത്ത്വചിന്തകനും ഭാഷാശാസ്ത്രജ്ഞ നുമായിരുന്ന പോള്‍ ഡ്യൂസ്സെനെയും (1845 ജനുവരി 7 - 1919 ജൂലൈ 6),

തന്റെ കന്യകാത്വം സംരക്ഷിക്കുന്നതിനു വേണ്ടി പന്ത്രണ്ടാം വയസ്സില്‍ രക്തസാക്ഷി യാകുകയും, പിന്നീട് കത്തോലിക്ക സഭ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്ത മരിയ ഗൊരെത്തിയെയും (ഒക്ടോബര്‍ 16, 1890 - ജൂലൈ 6, 1902),

ഒരു ഡോക്റ്ററായ സ്വന്തം അനുഭവത്തെ പറ്റി 'കളീഗ്‌സ്' എന്ന നോവലും, സോവിയറ്റിലെ യുവജനങ്ങളെ പറ്റി ടിക്കറ്റ് റ്റു ദി സ്റ്റാര്‍സ് എന്നീ കൃതികള്‍ അടക്കം ധാരാളം നോവലുകളും കഥകളും കവിതകളും രചിച്ച റഷ്യന്‍ എഴുത്തുകാരന്‍ വാസിലി ആക്‌സിയോനൊവിനെയും (ആഗസ്റ്റ് 20, 1932 - ജൂലൈ 6, 2009),

കൊല്‍ക്കത്ത സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും ഭാരതീയ ജനസംഘം സ്ഥാപക നേതാവും നെഹറു മന്ത്രിസഭയിലെ മുന്‍ മന്ത്രിയുമായിരുന്ന ശ്യാമ പ്രസാദ് മുഖര്‍ജിയുടെയും (1901 ജൂലൈ 6 - 1953 ജൂണ്‍ 23)

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ റീഡര്‍ പ്രഫസര്‍, ഭൗതികശാസ്ത്ര വകുപ്പിന്റെ മേധാവി, ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ ശാസ്‌ത്രോപദേശകന്‍ യു.ജി.സി.യുടെ ചെയര്‍മാന്‍, ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഗോള്‍ഡന്‍ ജൂബിലി വിഭാഗത്തില്‍ ജനറല്‍ പ്രസിഡന്റ്, ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ പ്രസിഡന്റ്, തുടങ്ങിയ പദവികള്‍ വഹിക്കുകയും, സ്റ്റാറ്റിസ്റ്റിക്കല്‍ തെര്‍മോഡൈനാമിക്സ്സിലും, തിയറി ഓഫ് വൈറ്റ് ഡാര്‍ഫ് സ്റ്റാര്‍സിലും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്ത ഭൗതികശാസ്ത്രജ്ഞന്‍ ഡി.എസ്. കോത്താരി എന്ന ദൗലത്ത് സിങ് കോത്താരിയെയും (1905, ജൂലൈ 6 - 1993, ഫെബ്രുവരി 4),

നിരവധി വാദ്യോപകരണങ്ങളില്‍ വിദ്വാനും പിന്നണിഗായകനും, കവിയും, സംഗീതസംവിധായകനും അഭിനേതാവുമായിരുന്ന മംഗലംപള്ളി ബാലമുരളീ കൃഷ്ണ എന്ന എം. ബാലമുരളീ കൃഷ്ണയെയും ( 1930 ജൂലൈ 6 - 2016 നവംബര്‍ 22) .

ചാര്‍ലി സ് മെന്‍ ,സൂത്ത് സെയര്‍, ബര്‍ത്ത് ഓഫ് ഗോഡ് തുടങ്ങിയ കൃതികള്‍ രചിച്ച സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാവും,സ്വീഡിഷ് കവിയും നോവലിസ്റ്റും ആയിരുന്നു കാള്‍ ഗുസ്താവ് വെര്‍ണര്‍ വാന്‍ ഹൈഡെന്‍സ്റ്റാമിനെയും (6 ജൂലൈ 1859 - 20 മേയ് 1940),

തന്റെ രാജ്യമായ മെക്‌സിക്കോയുടെ തനതായ സംസ്‌കാരത്തെ റിയലിസം, ബിംബാത്മകത, സര്റിയലിസം എന്നിവ സംയോജിപ്പിച്ച ഒരു ശൈലിയില്‍ വരച്ച ചിത്രകാരിയും , കമ്യൂണിസ്റ്റ് അനുഭാവിയും, ചുവര്‍ ചിത്ര (മ്യൂറലിസ്റ്റ്) - ക്യൂബിസ്റ്റ് ചിത്രകാരനായ ഡിയേഗോ റിവേരയുടെ ഭാര്യയും, ബിംബാത്മകതയിലൂടെ (സിംബോളിസം) തന്റെ ശാരീരിക വേദനയും കഷ്ടതയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്വന്തം ഛായാചിത്രങ്ങള്‍ വരച്ചു പ്രശസ്തയാകുകയും, അവരുടെ ജീവിതത്തെ ആസ്പദമാക്കി 2002-ല്‍ പുറത്തിറങ്ങിയ ഫ്രിഡ എന്ന ചലച്ചിത്രം യൂറോപ്പിലും അമേരിക്കയിലും അവരുടെ ജീവിതത്തെയും കലയെയും കുറിച്ചുള്ള താല്പര്യവും ചര്‍ച്ചകളും പുനരുജ്ജീവിപ്പിക്കുകയും ചെയ്ത ഫ്രിഡ കാഹ്ലോയെയും (ജൂലൈ 6,1907 - ജൂലൈ 13, 1954) ഓര്‍മ്മിക്കുന്നു.

ചരിത്രത്തില്‍ ഇന്ന് ...
********
1483 - റിച്ചാര്‍ഡ് മൂന്നാമന്‍ ഇംഗ്ലണ്ടിന്റെ രാജാവായി.

1484 - പോര്‍ച്ചുഗീസ് കപ്പിത്താന്‍ ഡിയോഗോ കാവോ, കോംഗോ നദിയുടെ അഴിമുഖം കണ്ടെത്തി.

1560 - ഇംഗ്ലണ്ടും സ്‌കോട്ട്‌ലന്റും തമ്മിലുള്ള എഡിന്‍ബര്‍ഗ് ഉടമ്പടി ഒപ്പുവക്കപ്പെട്ടു.

1609 - ബൊഹേമിയയില്‍ മതസ്വാതന്ത്ര്യം അനുവദിച്ചു.

1785 - അമേരിക്കയില്‍ പണമിടപാടിനുള്ള ഏകകമായി ഡോളര്‍ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.

1801 - അള്‍ജിസിറാസ് യുദ്ധം: ഫ്രഞ്ചു നാവികസേന ബ്രിട്ടീഷ് നാവികസേനയെ തോല്‍പ്പിച്ചു.

1854 - യു.എസ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം മിഷിഗണിലെ ജാക്‌സണില്‍ നടന്നു.

1885 - പേപ്പട്ടിവിഷത്തിനെതിരെയുള്ള തന്റെ പ്രതിരോധമരുന്ന് ലൂയി പാസ്ചര്‍ വിജയകരമായി പരീക്ഷിച്ചു. ഒരു നായയില്‍ നിന്നും പേപ്പട്ടിവിഷബാധയേറ്റ ജോസഫ് മെയ്സ്റ്റര്‍ എന്ന കുട്ടിയിലാണ് ഈ മരുന്ന് പരീക്ഷിച്ചത്.

1892 - ദാദാബായ് നവറോജി ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരനായി.

1893 - അയോവയിലെ പോമെറോയ് എന്ന ചെറുപട്ടണം ടൊര്‍ണാഡോയുടെ ആഘാതത്തില്‍ നിശ്ശേഷം തകര്‍ന്നു. 71 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

1905 - ആല്‍ഫ്രെഡ് ഡീകിന്‍ രണ്ടാമതും ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയായി.

1908 - ഉത്തരധ്രുവത്തിലേക്കുള്ള തന്റെ പര്യവേഷണയാത്ര റോബര്‍ട്ട് പിയറി ആരംഭിച്ചു.

1919 - ആര്‍. 34 എന്ന ബ്രിട്ടീഷ് ആകാശനൗക ന്യൂയോര്‍ക്കിലിറങ്ങി, ആദ്യമായി അറ്റ്‌ലാന്റിക് സമുദ്രം മുറിച്ചു കടന്ന ആകാശനൗകയായി.

1964 - മലാവി ബ്രിട്ടണില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1966 - മലാവി ഒരു റിപ്പബ്ലിക്കായി. ഹേസ്റ്റിങ്‌സ് ബന്‍ഡ ആദ്യ പ്രസിഡണ്ടായി.

1967 - ബയാഫ്രന്‍ യുദ്ധം: നൈജീരിയന്‍ പട്ടാളം ബയാഫ്രയില്‍ അധിനിവേശം നടത്തിയതോടെ യുദ്ധത്തിന് തുടക്കമായി.

1975 - കൊമോറോസ് ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1978 - ആദ്യത്തെ മുഴുനീള ശബ്ദസിനിമ 'ദി ലൈറ്റ് ഓഫ് ന്യൂയോര്‍ക്ക്' പ്രദര്‍ശനം ആരംഭിച്ചു.

2006 - ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന യുദ്ധസമയത്ത് അടച്ച നാഥുലാ ചുരം 44 വര്‍ഷത്തിനു ശേഷം വ്യാപാരാവശ്യങ്ങള്‍ക്കായി തുറന്നു.

2006 - ഫെലിപെ കാള്‍ഡെറോണ്‍ മെക്‌സിക്കോയുടെ പ്രസിഡണ്ടായി.

2013 - നൈജീരിയയിലെ യോബി സ്റ്റേറ്റിലെ ഒരു സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ 42 പേര്‍ കൊല്ലപ്പെട്ടു.

2013 - ഏഷ്യാന എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 214 ആയി പ്രവര്‍ത്തിച്ച ബോയിംഗ് 777 സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ കൊല്ലപ്പെടുകയും വിമാനത്തിലുണ്ടായിരുന്ന 307 പേരില്‍ 181 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2017 - ഡെങ്കിപ്പനി പടര്‍ന്നുപിടിച്ച് 227 പേര്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

2020 - ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുന്നതായി അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിലെ ഉന്നത വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2020 - ചാര ഉപഗ്രഹമായ 'ഒഫെക് 16' ഇസ്രയേല്‍ വിജയകരമായി വിക്ഷേപിച്ചു

2020 - സംസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണറായി ശശികല നായരെ നിയമിച്ചു. കേരളത്തില്‍ ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതാ ഓഫീസറാണ് ശശികല നായര്‍

Advertisment