ഇന്ന് ജൂലൈ 7: ലോക ചോക്കൊലെറ്റ് ദിനവും ആഗോള ക്ഷമാ ദിനവും ഇന്ന്: മഹേന്ദ്ര സിംഗ് ധോണിയുടെയും, കരിന ഗാല്‍വസിന്റെയും ജന്മദിനം: ബയാഫ്രയില്‍ ആഭ്യന്തരകലാപത്തിനു തുടക്കം കുറിച്ചതും സോളമന്‍ ദ്വീപുകള്‍ ബ്രിട്ടണില്‍നിന്ന് സ്വതന്ത്രമായതും ജര്‍മനിയുടെ അധിനിവേശത്തെ തടുക്കാന്‍ അമേരിക്കന്‍ പട്ടാളം ഐസ്ലന്റിലെത്തിയതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

1198 മിഥുനം 22
ചതയം / ചതുര്‍ത്ഥി
2023 ജൂലായ് 7, വെള്ളി

ഇന്ന്;

world chocolate day !
(ലോക ചോക്കൊലെറ്റ് ദിനം)
********

'സത്യം പറയൂ ' ദിനം !
*********

ആഗോള ക്ഷമാ ദിനം !
**********
< Global Forgiveness Day ; ക്ഷമിക്കാനും ക്ഷമിക്കപ്പെടാനുമുള്ള ഒരു ദിവസം>

Advertisment

* സോളമന്‍ ദ്വീപുകളുടെ സ്വാതന്ത്ര്യ
ദിനം !
* ടാന്‍സാനിയ : സാബ സാബ ഡേ!
(ഏഴ് ഏഴ് ദിനം, Tanganyka African
National Union എന്ന പാര്‍ട്ടിയുടെ
സ്ഥാപന ദിനം)
* ജപ്പാന്‍ : ടാനബട്ട / നക്ഷത്ര ഉത്സവം !
( 7-ാം തീയതി വൈകുന്നേരം )
USA;
National Dive Bar Day
National Macaroni Day
National Strawberry Sundae Day
. *********

ഇന്നത്തെ മൊഴിമുത്ത്
്്
''സൃഷ്ടിയില്‍ ഞാനെന്റെ ആത്മാവിനെയും ഹൃദയത്തെയും പൂര്‍ണ്ണമായി സന്നിവേശിപ്പിച്ചു; ആ പ്രക്രിയയില്‍ എനിക്കെന്റെ മനസ്സു
നഷ്ടമാവുകയും ചെയ്തു.''

. <- വിന്‍സെന്റ് വാന്‍ ഗോഗ് >
*********
ബോളിവുഡ് സിനിമ പിന്നണിഗായകന്‍, . സംഗീതരചയിതാവ്, സംഗീതസംവിധായകന്‍ എന്നീ നിലകളിലും ഒപ്പം ഭാരത നാടോടിസംഗീതത്തിലും സൂഫി സംഗീതത്തിലും പ്രശസ്തനും ഹിന്ദി, പഞ്ചാബി, തമിഴ്, തെലുഗു, കന്നഡ, ഉര്‍ദു, രാജസ്ഥാനി എന്നീ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്ന. കൈലാഷ് ഖേര്‍(1973)ന്റേയും,

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെയും (1981),

നേപ്പാളിന്റെ അവസാന രാജാവ് ഗ്യാനേന്ദ്ര ബീര്‍ ബിക്രം ഷാ ദേവിന്റെയും (1947),

ഇക്വഡോറിയന്‍ അമേരിക്കന്‍ കവയത്രി കരിന ഗാല്‍വസിനെയും (1964)ജന്മ ദിനം!

ഇന്നത്തെ സ്മരണ !
********

സി കേശവന്‍ മ. (1891-1969 )
ഡോ.ടി.പി. സുകുമാരന്‍ മ. (1934-1996)
മൂര്‍ക്കോത്ത് രാമുണ്ണി മ. (1915 - 2009)
ആര്‍ട്ടിസ്റ്റ് നമ്പൂതിരി മ. (1927-2023)
ഡി. രാജഗോപാല്‍ മ. (1951-2015)
സ്വാമി പ്രകാശാനന്ദ മ. (1923-2020)
വിക്രം ബത്ര മ. (1974 -1999)
ഡോ.ഗോവിന്ദപ്പവെങ്കടസ്വാമി മ.(1918-2006)
ആനി മക്ലാരന്‍ മ. (1927-2007)
സര്‍ ആര്‍തര്‍കോനന്‍ ഡോയല്‍ മ.
(1859 -1930)
ജോര്‍ജി ദിമിത്രോവ് മ. (1882-1949 )

സികെ ഗോവിന്ദന്‍ നായര്‍ ജ. (1897-1964)
ഐ.വി. ദാസ് ജ. (1932-2010)
അക്ബര്‍ കക്കട്ടില്‍ ജ. (1954-2016)
അനില്‍ ബിശ്വാസ് ജ. (1914-2003)
കേദാര്‍നാഥ് സിങ് ജ. (1934-2018)
മാധവി സര്‍ദേശായി ജ. (1962-2014)
പെമ്പ ഡോമ ഷേര്‍പ്പ ജ. (1970-2007),
കര്‍ട്ട് ഡ്യൂകേസി ജ. (1881-1969)

്്്്്്്

ഇന്ന്,

ഉറപ്പുള്ള വരകളുള്ളവയും കഥാപാത്രത്തിന്റെ രൂപസവിശേഷതകള്‍ അറിഞ്ഞ് ഭാവങ്ങള്‍ നിറഞ്ഞവയുമായ
ജനപ്രിയ വരകള്‍കൊണ്ട് പ്രശസ്തനായ ചിത്രകാരനും ശില്‍പിയുമായ ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്ന കെ.എം. വാസുദേവന്‍ നമ്പൂതിരിയേയും (ജീവിതകാലം: 15 സെപ്റ്റംബര്‍ 1925 - 7 ജൂലൈ 2023).

1951 മുതല്‍ 1952 വരെ തിരു ക്കൊച്ചിയുടെ മുഖ്യമന്ത്രിയും, കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രമുഖനും, എസ്.എന്‍.ഡി.പി. യോഗം സെക്രട്ടറിയും, നിവര്‍ത്തന പ്രക്ഷോഭണത്തിന്റെ നേതൃത്വം വഹിക്കുകയും ചെയ്ത സി കേശവനെയും (1891 മെയ് 23-1969 ജൂലൈ 7)

നാടകം, അദ്ധ്യാപനം, സംഗീത ശാസ്ത്രം, നാടോടിവിജ്ഞാനം, ചിത്രകല, പരിസ്ഥിതിപഠനം, സാഹിത്യവിമര്‍ശനം തുടങ്ങി നിരവധി മണ്ഡലങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ചപ്രമുഖനായ മലയാള നാടകകൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഡോ.ടി.പി. സുകുമാരനെയും (6 ഒക്ടോബര്‍ 1934 - 7 ജൂലൈ 1996),

നല്ല ക്രിക്കറ്റ്/ ഹോക്കി കളിക്കാരന്‍, കേരളത്തില്‍ നിന്നും റോയല്‍ എയര്‍ ഫോര്‍സ്സിലെ ആദ്യത്തെ പൈലറ്റ്, നയതന്ത്ര വിദഗ്ദന്‍, റിട്ടയര്‍ഡ് വിങ്ങ് കമാന്‍ഡര്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഉപദേശകന്‍, നാഗാലാന്റ് ലഫ്റ്റനന്റ് ഗവര്‍ണര്‍, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച മൂര്‍ക്കോത്ത് രാമുണ്ണിയെയും (സെപ്റ്റംബര്‍ 15 1915 - ജൂലൈ 7 2009),

1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കാട്ടിയ വീരോചിതമായ സേവനത്തിനു മരണാനന്തര ബഹുമതിയായി ഏറ്റവും വലിയ സൈനിക ബഹുമതിയായ പരമവീര ചക്രം നേടിയ വീര യോദ്ധാവായ ക്യാപ്ടന്‍ വിക്രം ബത്രയെയും (1974 സെപ്റ്റംബര്‍ 9- ജൂലൈ 7, 1999),

ലോകത്തിലെ ഏറ്റവും ബൃഹത്തായ കണ്ണാശുപത്രിശൃംഖലയായ അരവിന്ദ് നേത്രചികിത്സാലയം സ്ഥാപിച്ച പ്രശസ്തനായിരുന്ന നേത്രശസ്ത്ര ക്രിയാവിദഗ്ദനായിരുന്ന ഡോ. വി. എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഡോ. ഗോവിന്ദപ്പ വെങ്കടസ്വാമിയെയും (ഒക്ടോബര്‍ 1, 1918- ജൂലൈ 7,2006),

ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയില്‍ പെട്ട സന്യാസിയും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നു പ്രകാശാനന്ദകളേയും
(ജ. കുമാരന്‍)1923 -2021 ജൂലൈ 07)

ക്രൈം ഫിക്ഷന്‍ ഫീല്‍ഡിലെ ഏറ്റവും പുതുമ നിറഞ്ഞ ഒന്നായിട്ട് പരിഗണിക്കുന്ന വിഖ്യാതമായ ഷെര്‍ലക് ഹോംസ് ഡിറ്റക്റ്റീവ് കഥകളടക്കം, സയന്‍സ് ഫിക്ഷന്‍ കഥകള്‍, ചരിത്ര നോവലുകള്‍, നാടകങ്ങള്‍, കവിതകള്‍, ഫിക്ഷനിതര കൃതികള്‍ എന്നിങ്ങനെ വളരെയധികം മേഖലകളില്‍ എഴുതിയ, ഭിഷഗ്വരന്‍ കൂടി ആയിരുന്ന സ്‌കോട്ടിഷ് എഴുത്തുകാരന്‍ സര്‍ ആര്‍തര്‍ ഇഗ്‌നേഷ്യസ് കോനന്‍ ഡോയലെനയും (22 മേയ് 1859-7 ജുലൈ 1930),.

പ്രഗല്ഭനായ രാജ്യതന്ത്രജ്ഞനും സമര്‍ഥനായ സംഘാടകനും സോഷ്യലിസത്തിന്റെ മാര്‍ഗ്ഗത്തില്‍ക്കൂടി സ്വന്തം രാജ്യത്തെ വികസിപ്പിക്കുവാനും യത്‌നിക്കുകയും, ഫാസിസത്തിന്റെ സാമൂഹ്യ-സാമ്പത്തിക അടിത്തറയും വിപത്തിന്റെ ആഴവും സംബന്ധിച്ച ഗഹനമായ പഠനങ്ങള്‍ നടത്തുകയും യൂണിറ്റി ഒഫ് ദ് വര്‍ക്കിങ് ക്ലാസ് എഗയ്‌ന്സ്റ്റ് ഫാസിസം (1935), യൂത്ത് എഗയ്‌ന്സ്റ്റ് ഫാസിസം (1935), ഫാസിസം ഈസ് വാര്‍ (1937) തുടങ്ങി ഇരുപത്തിയഞ്ചോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാവും ബള്‍ഗേറിയന്‍ പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുമായിരുന്ന ജോര്‍ജി ദിമിത്രോവിനെയും (1882,ജൂണ്‍ 18-1949 ജൂലൈ 7 ),

വര്‍ഗീയ ശക്തികളുമായും സാമുദായിക സംഘടനകളുമായും കോണ്‍ഗ്രസ് പുലര്‍ത്തേണ്ട ബന്ധത്തിന് ലക്ഷ്മണരേഖ വേണം' എന്ന അഭിപ്രായക്കാരനും, 1950 ല്‍ കെ. കേളപ്പനെ തോല്‍പ്പിച്ച് കെ.പി.സി.സി പ്രസിഡന്റായും, സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയും, ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും രാജ്യസഭാംഗവും മുന്‍ കെപിസിസി പ്രസിഡന്റുമായിരുന്നു സി.കെ.ജി. എന്നറിയപ്പെട്ടിരുന്ന സി.കെ. ഗോവിന്ദന്‍ നായരെയും (7 ജൂലൈ 1897 - 27 ജൂണ്‍ 1964),

ദേശീയപ്രസ്ഥാനത്തിന്റെയും വാഗ്ഭടാനന്ദനും മറ്റും നേതൃത്വം നല്‍കിയ സാമൂഹ്യപരിഷ്‌ക്കരണ പ്രസ്ഥാനത്തിന്റെയും ആശയ ധാരയില്‍നിന്നും കരുത്തെടുത്തു കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുഴുവന്‍ സമയപ്രവര്‍ത്തകനും നേതാവുമായി ഉയര്‍ രുകയും, പത്രപ്രവര്‍ത്തനത്തിലെ കമ്പം മൂലം അധ്യാപകനായിരിക്കെ കണ്ണൂരിലും തലശ്ശേരിയിലും ചില സായാഹ്ന പത്രങ്ങള്‍ നടത്തുകയും, ലീവെടുത്ത് ദേശാഭിമാനി ദിനപത്രത്തില്‍ സബ് എഡിറ്ററായും, തായാട്ട് ശങ്കരനുശേഷം ദേശാഭിമാനി വാരികയുടെ പത്രാധിപത്യം ഏറ്റെടുക്കാന്‍ വളണ്ടറി റിട്ടയര്‍മെന്റെടുക്കുകയും, പത്ത് വര്‍ഷത്തോളം ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയായും ഇരുന്ന ഐ.വി. ദാസ് എന്ന ഐ.വി ഭുവനദാസിനെയും (ജൂലൈ 7, 1932-2010 ഒക്‌റ്റോബര്‍ 30)

നര്‍മ്മം കൊണ്ട് മധുരമായ ശൈലിയില്‍ കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകള്‍ നടത്തുകയും 'അദ്ധ്യാപക കഥകള്‍' എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തില്‍ രൂപം നല്‍കുന്നതില്‍ മുഖ്യപങ്കു വഹിക്കുകയും, മലയാളത്തിലെ ആദ്യത്തെ അധ്യാപക സര്‍വീസ് സ്റ്റോറിയായ പാഠം 30 എഴുതുകയും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്ത അക്ബര്‍ കക്കട്ടിലിനെയും (7 ജൂലൈ 1954 - 17 ഫെബ്രുവരി 2016),

ഈസ്റ്റേണ്‍ ആര്‍ട്ട് സിന്‍ഡിക്കേറ്റ്, നാഷണല്‍ സ്റ്റുഡിയോ എന്നീ സ്ഥാപനങ്ങളിലും പിന്നീട് ബോംബെ ടാക്കീസിലും സംഗീത സംവിധായകനായി സേവനമനുഷ്ഠിക്കുകയും, ഗ്യാന്‍ മുഖര്‍ജിയുടെ കിസ്മത്തിലും മെഹ്ബൂബിന്റെ ആദ്യകാല ചിത്രങ്ങളിലും സംഗീതം കൈകാര്യം ചെയ്തു ഹിന്ദി സിനിമാരംഗത്തെ ശ്രദ്ധേയനായ സംഗീത സംവിധായകനാകുകയും കെ.എ.അബ്ബാസിന്റെയും മഹേശ് കൗളിന്റെയും ചിത്രങ്ങള്‍ക്കു വേണ്ടിയും ദൂരദര്‍ശന്റെ ഹംലോഗ് എന്ന പരമ്പരയ്ക്കും ഒട്ടേറെ ഫിലിംസ് ഡിവിഷന്‍ ഡോക്യുമെന്ററികള്‍ക്കും സംഗീതം പകര്‍ന്ന ആദ്യകാല ബംഗാളി-ഹിന്ദി സംഗീത സംവിധായക നായിരുന്ന, അനില്‍ ബിശ്വാസിനെയും (7 ജൂലൈ 1914 - 31 മെയ് 2003),

2013ല്‍ ജ്ഞാനപീഠ നേടിയ ഹിന്ദി കവിയും എഴുത്തുകാരനുമായ കേദാര്‍നാഥ് സിങ്ങിനെയും (7 ജൂലൈ 1934-19 മാര്‍ച്ച് 2018 )

കൊങ്കിണി സാഹിത്യ മാസിക ജാഗിന്റെ പത്രാധിപരും, ലോക്മത് ദിനപത്രത്തിന്റെ ഗോവ എഡിഷന്‍ പത്രാധിപര്‍ രാജു നായികിന്റെ ഭാര്യയും, ജ്ഞാനപീഠ ജേതാവ് രവീന്ദ്ര കേല്‍ക്കറിന്റെ മരുമകളും മന്‍താന്‍, ഭാസ - ഭാസ്, ഏക വിതാരചി ജീവിത കഥ,മന്‍കുള്ളോ രാജ് കുന്‍വര്‍ (Mankullo Raj Kunvor) തുടങ്ങിയ കൃതികള്‍ രചിച്ച കൊങ്കിണി സാഹിത്യകാരി മാധവി സര്‍ദേശായിയെയും (7 ജൂലൈ 1962 - 22 ഡിസംബര്‍ 2014),

മൌണ്ട് എവറസ്റ്റില്‍ വടക്കെ ഭാഗാത്ത് നിന്നും കയറിയ ആദ്യത്തെ നേപ്പാളി പര്‍വതാരോഹയും, വടക്കും തെക്കും ഭാഗത്തു കൂടെ കയറിയ രണ്ടാമത്തെ ആളും, രണ്ടു പ്രാവിശ്യം എവറസ്റ്റ് കീഴടക്കിയ ആറു സ്ത്രീകളില്‍ ഒരാളും ആയിരുന്ന പെമ്പ ഡോമ ഷേര്‍പ്പയെയും(7 ജൂലൈ 1970 - 22 മെയ് 2007),

തത്ത്വശാസ്ത്രപഠനത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ഡ്യൂകേസിയുടെ ജ്ഞാനസിദ്ധാന്തം, കാരണവാദം, മനസ്സും പ്രകൃതിയും ആധാരമാക്കിയുള്ള പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളുടെ വിശകലനം തുടങ്ങിയ സിദ്ധാന്തങ്ങള്‍ നല്‍കുകയും, പ്രപഞ്ചം കാര്യ കാരണങ്ങളാല്‍ ബന്ധപ്പെട്ടിരിക്കുന്നു വെന്നും പ്രകൃതിയാണ് എല്ലാറ്റിന്റേയും നിയാമശക്തിയെന്നും വെളിപ്പെടുത്തുകയും, തന്റെ ഗ്രന്ഥരചനാകാലത്തുടനീളം ടെലിപ്പതി, അതീന്ദ്രിയ ജ്ഞാനം, പൂര്‍വജ്ഞാനം തുടങ്ങിയ മാനസിക പ്രതിഭാസങ്ങളെപ്പറ്റി വിശദമായിത്തന്നെ എഴുതുകയും ചെയ്ത അമേരിക്കന്‍ തത്ത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന കര്‍ട്ട് ജോണ്‍ ഡ്യൂകേസിയെയും (1881 ജൂലൈ 7 - 1969 സെപ്റ്റംമ്പര്‍ 3) ഓര്‍മ്മിക്കുന്നു.

ചരിത്രത്തില്‍ ഇന്ന്...
********

1668 - കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ നിന്ന് ഐസക് ന്യൂട്ടണ്‍എം.എ. ബിരുദം നേടി.

1917 - റഷ്യന്‍ വിപ്ലവം: സാര്‍ നിക്കോളാസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കി ജോര്‍ജി യെവ്‌ഗെനിവിച് വോവ് രാജകുമാരന്‍ താല്‍ക്കാലിക സര്‍ക്കാരിന് രൂപം കൊടുത്തു.

1937 - ചൈന-ജപ്പാന്‍ യുദ്ധം: ലുഗോവു പാലത്തിലെ യുദ്ധം. ജപ്പാന്‍ സേന ബെയ്ജിങിലെത്തി

1941 - രണ്ടാം ലോകമഹായുദ്ധം: ജര്‍മനിയുടെ അധിനിവേശത്തെ തടുക്കാന്‍ അമേരിക്കന്‍ പട്ടാളം ഐസ്ലന്റിലെത്തി.

1967 - ബയാഫ്രയില്‍ ആഭ്യന്തരകലാപത്തിനു തുടക്കം.

1974 - പശ്ചിമജര്‍മ്മനി ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് നേടി.

1978 - സോളമന്‍ ദ്വീപുകള്‍ ബ്രിട്ടണില്‍നിന്ന് സ്വതന്ത്രമായി.

1980 - ഇറാനില്‍ ശരി അത്തിന്റെസ്ഥാപനം.

1985 - വിംബിഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യത്തെ സീഡുചെയ്യപ്പെടാത്ത കളിക്കാരന്‍, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ (ആ സമയത്തെ), ആദ്യ ജര്‍മ്മനിക്കാരന്‍ എന്ന മൂന്നു ബഹുമതികള്‍ ബോറിസ് ബെക്കര്‍തനിക്ക് 17 വയസും 7 മാസവുമുള്ളപ്പോള്‍ സ്വന്തമാക്കി.

1991 - യൂഗോസ്ലാവ് യുദ്ധം: ബ്രിയോണി കരാറോടു കൂടി സ്ലോവേനിയ യുഗോസ്ലാവിയയില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നതിനു വേണ്ടിയുള്ള പത്തു ദിവസം നീണ്ട യുദ്ധം അവസാനിച്ചു.

1994 - യെമന്റെപുനരേകികരണത്തിന്റെ അവസാനം.

2005 - ലണ്ടനില്‍ നാലിടങ്ങളില്‍ തീവ്രവാദികളുടെആത്മഹത്യാബോംബാക്രമണം. 52 പേരും ബോംബു വഹിച്ചിരുന്ന നാല് തീവ്രവാദികളും സംഭവത്തില്‍ മരണമടഞ്ഞു.

2007 - ലോകത്തിലെ 11 സ്ഥലങ്ങളില്‍ ആദ്യത്തെ ലൈവ് എര്‍ത്ത് ബെനിഫിറ്റ് കണ്‍സേര്‍ട്ട് നടന്നു.

2012 - റഷ്യയിലെ ക്രാസ്‌നോദര്‍ ക്രൈ മേഖലയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 172 പേര്‍ മരിച്ചു .

2013 - അലാസ്‌കയിലെ സോള്‍ഡോട്ട്‌നയില്‍ ഡി ഹാവിലാന്‍ഡ് ഒട്ടര്‍ എയര്‍ ടാക്‌സി തകര്‍ന്ന് പത്ത് പേര്‍ മരിച്ചു.

2016 - മുന്‍ യുഎസ് ആര്‍മി സൈനികന്‍ മൈക്ക സേവ്യര്‍ ജോണ്‍സണ്‍ ടെക്‌സസിലെ ഡൗണ്ടൗണ്‍ ഡൗണ്ടൗണില്‍ പോലീസ് വിരുദ്ധ പ്രതിഷേധത്തിനിടെ പതിനാല് പോലീസുകാരെ വെടിവച്ചു , അവരില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പിന്നീട് റോബോട്ട് നല്‍കിയ ബോംബ് ഉപയോഗിച്ച് അദ്ദേഹം കൊല്ലപ്പെടുന്നു.

2019 - ഫ്രാന്‍സിലെ ലിയോണില്‍ നടന്ന 2019 ഫിഫ വനിതാ ലോകകപ്പ് ഫൈനലില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് വനിതാ ദേശീയ ഫുട്‌ബോള്‍ ടീം നെതര്‍ലാന്‍ഡിനെ 2-0ന് പരാജയപ്പെടുത്തി .

2022 - 2022 ജൂലൈയിലെ യുണൈറ്റഡ് കിംഗ്ഡം ഗവണ്‍മെന്റ് പ്രതിസന്ധിയുടെ സമയത്ത് പാര്‍ലമെന്റ് അംഗങ്ങളുടെ (എംപിമാരുടെ) ദിവസങ്ങളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ് സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു . ടീം തത്ത്വമസി - ജ്യോതിര്‍ഗ്ഗമയ

Advertisment