ഇന്ന് ജൂലൈ 8: ഉക്രെയ്ന്‍: വായുസേന ദിനവും ദേശീയ വീഡിയൊ ഗെയിം ദിനവും ഇന്ന്: അല്‍ഫോണ്‍സ് ജോസഫിന്റേയും സുകന്യയുടേയും ഗിരിജ വ്യാസിന്റെയും ജന്മദിനം: വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയതും മുന്‍ ഇറാഖി പ്രസിഡണ്ട് സദ്ദാം ഹുസൈനെതിരെ ദുജാലിയില്‍ ആദ്യത്തെ വധശ്രമവും പെരുമണ്‍ ദുരന്തം നടന്നതും ചരിത്രത്തില്‍ ഇതെദിനം: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

New Update

publive-image

1198 മിഥുനം 23
പൂരുരുട്ടാതി / ഷഷ്ഠി
2023 ജൂലായ് 8, ശനി

ഇന്ന്;

* 1988ല്‍ ഇതേ ദിവസം 105 പേരുടെ ജീവന്‍ അപഹരിച്ച പെരുമണ്‍ ദുരന്തം., കൊല്ലം ജില്ലയില്‍ അഷ്ടമുടി കായലില്‍ എലന്‍ഡ് എക്‌സ്പ്രസ്സ് മറിഞ്ഞു.

Advertisment

* ഉക്രെയ്ന്‍: വായുസേന ദിനം !
* USA ;
ദേശീയ വീഡിയൊ ഗെയിം ദിനം !
(National Video Game Day)
Math 2.0 Day
National SCUD Day
Be a Kid Again Day
National Chocolate with Almonds Day

ഇന്നത്തെ മൊഴിമുത്ത്

''ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും
ഒരുപോലെ തെറ്റാണു.''

. < - തിരുക്കുറള്‍ >
********* ചലച്ചിത്ര അഭിനേത്രിയും സംവിധായകയുമായ രേവതി എന്ന ആശാ കേളുണ്ണിയുടെയും (1966),

1992ല്‍ പ്രദര്‍ശനത്തിനെത്തിയ അപാരത എന്ന മലയാളചിത്രത്തിലൂടെ സിനിമാരംഗത്ത് കാല്‍കുത്തുകയും പിന്നീട് 1994ല്‍ മമ്മൂട്ടിക്കൊപ്പം സാഗരം സാക്ഷി എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുകയും തുടര്‍ന്ന് തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായിനിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും അഭിനയിക്കുകയും ചെയ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം സുകന്യയുടേയും (1969),

ഭദ്രന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത ലോകത്തേക്ക് കടന്നുവരികയും ജലോത്സവം എന്ന ചിത്രത്തിലെ കേരനിരകളാടും എന്ന ഗാനത്തിന് കേരള സര്‍ക്കാരിന്റെ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം നേടുകയും ചെയ്ത മലയാള സിനിമയിലെ സംഗീത സംവിധായകനും ഗായകനുമായ അല്‍ഫോണ്‍സ് ജോസഫിന്റേയും(1973),

മുന്‍ ദേശീയ വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സനും, പതിനഞ്ചാം ലോക്‌സഭയിലെ നഗരദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന വകുപ്പ് മന്ത്രി യായിരുന്ന ഗിരിജ വ്യാസിനെയും (1946),

മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ രസതന്ത്രവിഭാഗം പ്രൊഫസറും നാനോടെക്‌ണോളജി യില്‍ പ്രഗല്ഭ ശാസ്ത്രജ്ഞനുമായ ഡോ.ടി. പ്രദീപിന്റെയും (1963),

2009-ലെ മിസ് വേള്‍ഡ് പട്ടം നേടിയ ജിബ്രാള്‍ട്ടര്‍കാരി കിയാനെ അല്‍ഡോറിനോയുടെയും (1986),

ഐര്‍ലന്‍ഡിനും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തക്കുവേണ്ടി കളിച്ച ഫുട്ബോള്‍ താരമായ റോബി കീന്‍ എന്ന റോബര്‍ട്ട് ഡേവിഡ് കീനിന്റെയും (1980)ജന്മദിനം !

ഇന്നത്തെ സ്മരണ !
********
ടി.സി. അച്യുതമേനോന്‍ മ. (1864-1942)
പി.എസ്. ശ്രീനിവാസന്‍ മ. (1923-1997)
നെല്ലിക്കോട് പപ്പന്‍ മ. (1938-2018)
ചന്ദ്രശേഖര്‍ മ. (1927-2007 )
രാജാ റാവു മ. (1908-2006)
സുന്ദരി ഉത്തംചന്ദാനി മ. (1924-2013)
പത്രോസ് സന്യാസി മ. (1046-1115)
ഷിന്‍ഇചിറോ ടോമോനാഗ മ. (1906-1979)

സഖാവ് കുഞ്ഞാലി ജ. (1924 - 1969)
പുത്തന്‍പറമ്പില്‍തൊമ്മച്ചന്‍ ജ. (1836-1901)
ജ്യോതി ബസു ജ. ( 1914-2010)
വൈ.എസ്. ആര്‍ റെഡ്ഡി ജ. (1949-2009)
ജോണ്‍റോക്ക് ഫെല്ലര്‍സീനിയര്‍ ജ.
(1839-1937)
്്്്്്്

ശുഭ ദിനം!

ഇന്ന്,

മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമായ സംഗീത നൈഷധത്തിന്റെ കര്‍ത്താവും സുപ്രഭാതം, ചിത്രഭാനു, ഭാരതി എന്നിങ്ങനെ മൂന്ന് വാരികകള്‍ സ്വന്തം ഉടമസ്തതയിലും പത്രാധിപത്യത്തിലും പല സമയങ്ങളിലായി കുറേക്കാലം പ്രസിദ്ധീകരിക്കുകയും ചെയ്ത ടി.സി. അച്യുതമേനോനെയും (1864 - ജൂലൈ 8,1942)

നിന്നും രണ്ടും മൂന്നും, നാലും, അഞ്ചും ആറും എട്ടും ഒമ്പതും കേരള നിയമസഭയില്‍ അംഗവും വൈദ്യുതി, ഗതാഗതം,വ്യവസായം, വനം, റവന്യൂ, ഫിഷറീസ്, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകള്‍ മന്ത്രിയായി കൈകാര്യം ചെയ്യുകയും ചെയ്ത പി.എസ്. ശ്രീനിവാസനെയും (1923 സെപ്തംബര്‍ - 1997 ജൂലൈ 8 )

പാര്‍ലമെന്റിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ എന്നും അതീവ ശ്രദ്ധാലുവും,1995 ഇല്‍ ഏറ്റവും മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള അവാര്‍ഡ് ലഭിക്കുകയും വി.പി. സിംഗിനോടൊപ്പം ജനതാദള്‍ മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ ജനതാദള്‍ പിളര്‍ത്തി പുതിയ ഒരു പാര്‍ട്ടി രൂപവത്കരിക്കുകയും, കോണ്‍ഗ്രസ് പിന്തുണയോടെ പുതിയ മന്ത്രിസഭ രൂപവത്കരിച്ച് ഇന്ത്യയുടെ 8-)മത്തെ പ്രധാനമന്ത്രിയായ ചന്ദ്രശേഖറിനെയും ( 1927 ജൂലൈ 1-2007 ജൂലൈ 8 ),

തിരുവാതിര നാളിലെ പൊറാട്ടു നാടകങ്ങളിലൂടെ അഭിനയ രംഗത്തെത്തി
ചിരിപ്പിച്ചും ചിന്തിപ്പിച്ചും കോഴിക്കോടന്‍ നാടകവേദികളെ വിസ്മയിപ്പിച്ച നടനായിരുന്ന നെല്ലിക്കോട് പപ്പനേയും (1938-2018)

സര്‍പന്റ് ആന്റ് ദ റോപ്, കാന്തപുര, കൗ ഒഫ് ദി ബാരിക്കേഡ്സ്, ക്യാറ്റ് ആന്റ് ഷേക്സ്പിയര്‍, ചെസ്മാസ്റ്റര്‍, ഹിസ് മൂവ്സ് തുടങ്ങിയ കൃതികള്‍ രചിച്ച പ്രസിദ്ധനായ ഇന്തോ-ആംഗ്ലിയന്‍ നോവലിസ്റ്റ് രാജാ റാവുവിനെയും (November 8, 1908 - July 8, 2006),

കിരണ്‍ദാര്‍ ദീവാറൊ, അമന്‍ സാദെ പെയൊ, പ്രീത് പുരാനി രീത് നിരാളി, മുര്‍ക്ക് തെ മാനാ തുടങ്ങി ധാരാളം കൃതികള്‍ സിന്ദി ഭാഷയില്‍ രചിച്ചിട്ടുള്ള അക്കാദമി അവാര്‍ട് ജേതാവും എ ജെ ഉത്തം എന്ന സാഹിത്യകാരന്റെ ഭാര്യയും ആയ സുന്ദരി ഉത്തംചന്ദാനിയെയും (28 സെപ്റ്റംബര്‍ 1924 - 8 ജൂലൈ 2013)

വിശുദ്ധനാടുകളുടെ വിമോചനം ലക്ഷ്യമാക്കി പാശ്ചാത്യ ക്രിസ്തീയത നടത്തിയ ആദ്യത്തെ കുരിശുയുദ്ധത്തിന്റെ മുഖ്യപ്രേരകനായി പറയപ്പെടുന്ന ഫ്രാന്‍സിലെ ആമിയന്‍സില്‍ നിന്നുള്ള ഒരു ക്രിസ്തീയ പുരോഹിതന്‍ പത്രോസ് സന്യാസിയെയും (മരണം:1115 ജൂലൈ 8),

ക്വാണ്ടം ഇലക്ട്രോഡൈനമിക്‌സില്‍ അടിസ്ഥാന കണികകളെക്കുറിച്ചുള്ള മൗലിക ഗവേഷണ ഫലങ്ങള്‍ക്ക് 1965-ലെ നോബല്‍സമ്മാന ജേതാവ് ജാപ്പനീസ് ഭൗതികശാസ്ത്രജ്ഞന്‍ ഷിന്‍ഇചിറോ ടോമോനാഗയെയും ( 1906 മാര്‍ച്ച് 31 - 1979 ജൂലൈ 08)

സിറോ മലബാര്‍ സഭയില്‍ ദൈവദാസ പദവി ലഭിക്കുന്ന പ്രഥമ അല്‍മായനും കേരളത്തിലെ ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയുടെ സ്ഥാപകനുമായ കേരള അസീസി എന്നറിയപ്പെട്ടിരുന്ന പുത്തന്‍പറമ്പില്‍ തൊമ്മച്ചനെയും (1836 ജൂലൈ 8 - 1901 നവംബര്‍ 1),

ഏറനാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിടുകയും നിലമ്പൂരിന്റെ പ്രഥമ എം.എല്‍.എ.യും, അജ്ഞാതരുടെ വെടിയേറ്റു മരിക്കുകയും ചെയ്ത(ആര്യാടന്‍ മുഹമ്മദ് കേസിലെ ഒന്നാം പ്രതി ആയിരുന്നെങ്കിലും കേസില്‍ പങ്കില്ലെന്ന് പറഞ്ഞ് കോടതി വെറുതെ വിട്ടു.) സഖാവ് കുഞ്ഞാലി എന്ന പേരില്‍ അറിയപ്പെടുന്ന കരിക്കാടന്‍ കുഞ്ഞാലിയെയും ( 8 ,ജൂലൈ 1924 - 28, ജൂലൈ 1969)

സി.പി.ഐ(എം) കേന്ദ്രകമ്മിറ്റി അംഗം, പോളിറ്റ് ബ്യൂറോ പ്രത്യേക ക്ഷണിതാവ് എന്നീ നിലകളിലു പ്രവര്‍ത്തിക്കുകയും സ്വാതന്ത്രാനന്തരം, മരണം വരെ എല്ലാ തിരഞ്ഞെടുപ്പിലും ജയിച്ച് വെസ്റ്റ് ബംഗാള്‍ നിയമസഭാംഗമാകൂകയും 1957 മുതല്‍ 1967 വരെ ബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവും 1967 ലും 1969 ലും ഉപമുഖ്യമന്ത്രിയും, പിന്നീട് 1977 ജൂണ്‍ 21 മുതല്‍ 2000 നവംബര്‍ 6 വരെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിനെയും ( ജൂലൈ 8,1914- ജനുവരി 17 2010)

കടപ്പ മണ്ഡലത്തില്‍ നിന്നും 9, 10, 11, 12 എന്നീ ലോകസഭകളില്‍ അംഗം,പുലിവെണ്ടുല മണ്ഡലത്തില്‍ നിന്ന് അഞ്ച് പ്രാവശ്യം ആന്ധ്രാപ്രദേശ് നിയമസഭ അംഗം, 2003-ല്‍ മൂന്ന് വര്‍ഷം നീണ്ട ഒരു പദയാത്ര അന്ധ്രാപ്രദേശിലെ ജില്ലകളിലൂടെ നടത്തുകയും, ഇതേത്തുടര്‍ന്ന് 2004-ല്‍ ഉണ്ടായ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്ക് വന്‍വിജയം നേടിക്കൊടുക്കുകയും ചെയ്ത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന യെടുഗുരി സന്തിന്തി രാജശേഖര റെഡ്ഡി എന്ന വൈ.എസ്. ആറിനെയും (ജൂലൈ 8, 1949 - സെപ്റ്റംബര്‍ 2, 2009)

സ്റ്റാന്‍ഡാര്‍ഡ് ഓയില്‍ കമ്പനിയുടെ സ്ഥാപകനും, പെട്രോളിയം വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയും റോക്ക് ഫെല്ലര്‍ ഫൌണ്ടേഷന്‍ മുഖാന്തരം പരോപകാര തല്‍പ്പരതക്ക് പുതിയ മാനങ്ങള്‍ സൃഷ്ടിക്കയും ചെയ്ത ജോണ്‍ ഡേവിസണ്‍ റോക്ക് ഫെല്ലര്‍ സീനിയറിനെയും (ജൂലൈ 8, 1839 - മെയ് 23, 1937) ഓര്‍മ്മിക്കുന്നു.

ചരിത്രത്തില്‍ ഇന്ന്...
*********
1680 - ലോകത്തില്‍ ആദ്യമായി രേഖപ്പെടുത്തിയ ടൊര്‍ണാഡോ അമേരിക്കയിലെ മസാച്ചുസെറ്റ്‌സില്‍.

1889 - വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി.

1982 - മുന്‍ ഇറാഖി പ്രസിഡണ്ട് സദ്ദാം ഹുസൈനെതിരെ ദുജാലിയില്‍ ആദ്യത്തെ വധശ്രമം.

1988 -പെരുമണ്‍ ദുരന്തം:കൊല്ലം ജില്ലയില്‍ അഷ്ടമുടി കായലില്‍ തീവണ്ടി മറിഞ്ഞു.

1999 - നാറ്റോ(NATO) ചെക്ക് റിപ്പബ്ലിക്ക്,ഹംഗറി,പോളണ്ട് എന്നീ രാജ്യങ്ങളെ സംഖ്യമുണ്ടാക്കാന്‍ ശ്രമിച്ചു.

2003 - സുഡാന്‍ എയര്‍വെയ്സ് 39 വിമാനം തകര്‍ന്നു. 116 പേര്‍ മരണമടഞ്ഞു. 2 വയസ്സുള്ള ഒരു കുട്ടി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.

2011 - യുഎസ് സ്പേസ് ഷട്ടില്‍ പ്രോഗ്രാമിന്റെ അവസാന ദൗത്യത്തില്‍ സ്പേസ് ഷട്ടില്‍ അറ്റ്ലാന്റിസ് വിക്ഷേപിച്ചു .

2014 - മൂന്ന് ഇസ്രായേലി കൗമാരക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ ഗാസയില്‍ ആക്രമണം ആരംഭിച്ചു .

2021 - അഫ്ഗാനിസ്ഥാനിലെ യുദ്ധത്തില്‍ യുഎസ് പങ്കാളിത്തത്തിന്റെ ഔദ്യോഗിക സമാപനം 2021 ഓഗസ്റ്റ് 31-ന് ആയിരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു .

Advertisment