ഇന്ന് ജൂലൈ 10: ലോക ടെസ്ലാ ദിനവും ദേശീയ പൂച്ചക്കുട്ടി ദിനവും ഇന്ന്: പി.കെ. ഗുരുദാസന്റെയും രാജ്നാഥ് സിങിന്റെയും ജുഹി റസ്ഥാഗിയുടേയും ജന്മദിനം: ഡബ്ലിന്‍ നഗരം സ്ഥാപിതമായതും സിഖ് രാജാവായ രഞ്ജിത്ത് സിംഗ് കാശ്മീരിന്റെ ഭരണാധികാരം ദ്രോഗ്ര രാജവായ ഗുലാബ് സിംഗിന് വിട്ടുകൊടുത്തതും ചരിത്രത്തില്‍ ഇതെ ദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

1198 മിഥുനം 25
രേവതി / അഷ്ടമി
2023 ജൂലായ് 10, തിങ്കള്‍

ഇന്ന്;
ലോക ടെസ്ലാ ദിനം !
*********
<ക്രൊയേഷ്യന്‍-അമേരിക്കന്‍ എഞ്ചിനിയറും വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന് പ്രധാന സംഭാവനകള്‍ നല്‍കുകയും ചെയ്ത നിക്കോള ടെസ്ലയുടെ ജന്മദിനം>

Advertisment

ദേശീയ പൂച്ചക്കുട്ടി ദിനം !
*********
< National Kitten Day >

ദേശീയ മത്സ്യ കര്‍ഷക ദിനം !
*********
< National Fish Farmers Day>

അന്തഃദേശീയ തെരുവ് പ്രകടനക്കാരുടെ ദിനം !
. ************
< International Town Criers Day>

* മെഹര്‍ ബാബായുടെ അനുയായികള്‍:
മൌനവൃത ദിനം !
* ബഹാമാസ് : സ്വാതന്ത്ര്യ ദിനം !
* മൌറിത്താനിയ:സശസ്ത്രസേന ദിനം!
* വയോമിങ്ങ് : (USA):സംസ്ഥാനപദവി ദിനം!
USA;
Pick Blueberries Day
Don't Step On A Bee Day
Teddy Bear Picnic Day
National Kitten Day
National Piña Colada Day

ഇന്നത്തെ മൊഴിമുത്തുകള്‍
്്
''അന്യര്‍ മരിച്ചുപോയതു കൊണ്ടല്ല, നമുക്കവരോടുള്ള മമത കുറഞ്ഞുവരുന്നത്, മറിച്ച് നാം തന്നെ മരിക്കുകയാണെന്നതു കൊണ്ടു തന്നെ.''

''നമ്മെ സന്തോഷിപ്പിക്കുന്നവരോട് നാം നന്ദിയുള്ളവരായിരിക്കുക; എന്തെന്നാല്‍ നമ്മുടെ ഹൃദയപുഷ്പങ്ങളെ വിടര്‍ത്തുന്ന ഉദ്യാനപാലകരാണവര്‍.''

< - മാര്‍സല്‍ പ്രൂസ്ത് >
********
സി.പി.എം.കേന്ദ്ര കമ്മിറ്റി അംഗം, സി.ഐ.റ്റി.യു. ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന മുന്‍ എക്‌സൈസ് - തൊഴില്‍ വകുപ്പ് മന്ത്രി പി.കെ. ഗുരുദാസന്റെയും (1935),

ബി.ജെ.പി. മുന്‍ദേശീയ അധ്യക്ഷനും, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും, മുന്‍ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിങ് ന്റെയും (1951),

മലയാളിയായ മദ്ധ്യദൂര ഓട്ടക്കാരി ചിത്ര കെ സോമന്‍ എന്ന ചിത്ര കുളത്തുമുറിയില്‍ സോമന്റെയും ( 1983),

മലയാളത്തിലെ പ്രമുഖ ഹാസ്യ സീരിയല്‍ ആയ ഉപ്പും മുളകിലൂടെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രമായ ലച്ചു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ, രഘുവീര്‍ ശരണിന്റേയും ഭാഗ്യലക്ഷിമിയുടേയും പുത്രിയുമായ താരം ജുഹി റസ്ഥാഗിയുടേയും (1998),

തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഒരു നടിയും ബേബി ശാലിനിയുടെ അനിയത്തിയും ആയ ബേബി ശ്യാമിലി എന്നറിയപ്പെട്ടിരുന്ന ശ്യാമിലിയുടെയും (1987),

ചക്കരമുത്ത് എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തേക്ക് കടന്നുവരുകയും 'വെറുതെഅല്ല ഭാര്യ ', കപ്പല്‍ മുതലാളി ചേകവര്‍, ഫോര്‍ ഫ്രണ്ട്സ് കന്യാകുമാരി എക്സ്പ്രസ് ഇങ്ങനേയും ഒരാള്‍, കരയിലേക്കു ഒരു കടല്‍ ദൂരം, ഓര്‍ക്കുട്ട് ഒരു ഓര്‍മകൂട്ട് ജനപ്രിയന്‍, നാടകമേ ഉലകം, നിദ്ര, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, ഹൗസ് ഫുള്‍ തുടങ്ങിയ ചിത്രങ്ങള്‍ അഭിനയിച്ചിട്ടുള്ള നര്‍ത്തകിയും ഹൃസ്വചിത്ര സംവിധായികയുമായ ചലച്ചിത്ര താരം സരയുവിന്റേയും (1990),

ബംഗാളി ചിത്രത്തിലൂടെ നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ഹിന്ദി, ബംഗാളി, കന്നട, തമിഴ്, എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി മഞ്ജരി ഫട്‌നിസിന്റേയും (1988),

ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടിയ ആദ്യത്തെ ബാറ്റ്‌സ്മാനും, ഇന്ത്യക്ക് ലോകപ്രശസ്തി നേടിക്കൊടുത്ത ക്രിക്കറ്റ് താരങ്ങളിലൊരാളുമായ സുനില്‍ മനോഹര്‍ ഗവാസ്‌കറിന്റെയും ( 1949)

നിത്യജീവിതത്തിന്റെ കണ്ണിലൂടെ മനുഷ്യ ബന്ധങ്ങളെപ്പറ്റിയും,മനുഷ്യാവസ്ഥകളെപറ്റിയും വിവരിയ്ക്കുന്ന കഥകളെഴുതി 2013 ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനവും, 2009-ലെ മാന്‍ ബുക്കര്‍ സമ്മാനം നേടിയ കനേഡിയന്‍ ചെറുകഥാ കൃത്ത് ആലിസ് ആന്‍ മണ്‍റോയുടെയും(1931),

ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഹോളിവുഡില്‍ ആദ്യമായി അഭിനയിച്ച നടിയും, ഫ്രാന്‍സില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മദാം ലെ ഫിഗാരോയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടില്‍ അര്‍ധനഗ്‌നയായി എന്ന കാരണത്താല്‍ ഇറാനില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ പ്രമുഖ അഭിനേത്രിയും സംഗീതജ്ഞയുമായ ഗോല്‍ഷിഫ്തെ ഫറഹാനിയുടെയും (1983)ജന്മദിനം !

ഇന്നത്തെ സ്മരണ !
********

ഡോ. പി.കെ വാര്യര്‍ മ. (1921-2021)
പി.നാരായണന്‍ നായര്‍ മ. (1906-1973)
പി.സി കുട്ടികൃഷ്ണന്‍(ഉറൂബ്) മ. (1915-1979)
ടി. മുഹമ്മദ് മ. (1917-1988)
എന്‍. കൃഷ്ണപിള്ള മ. (1916-1988)
ടി.സി നാരായണന്‍ നമ്പ്യാര്‍ മ.(1914-1995)
എം.കെ. കേശവന്‍ മ. (1936-1997)
വക്കം മജീദ് മ. (1909-2000)
കെ. ശിവദാസന്‍ മ. (1929 -2007)
വൈലത്തൂര്‍ ബാവ മുസ്ലിയാര്‍ മ. (1936-2015)
സോറ സൈഗാള്‍ മ. (1912-2014)
തൈ ദ്‌സൂങ് മ. (599- 649 )
ലെ ദുയന്‍ മ. (1907-1986)

ബാലഭാസ്‌കര്‍ ജ. (1978- 2018).
മാര്‍സെല്‍ പ്രൂസ്ത് ജ. (1871-1922)
നിക്കോള ടെസ്ല ജ. (1856 -1943 )
എമ ഹോഗ് ജ. (1882-1975)
ഇവാന്‍ മെനസിസ് ജ. (1959-2023)

്്്്്്്

ഇന്ന്,

1934ല്‍ മാതൃഭുമി പത്രാധിപരും സ്വാതന്ത്ര്യ സമര പോരാളിയും, കെ പി സി സി അംഗവും, ആയ പി നാരായണന്‍ നായരെയും (1906-ജുലൈ 10, 1973)

കവി, ഉപന്യാസകാരന്‍, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, തിരക്കഥാകൃത്ത്, ആകാശവാണിയില്‍ പല ജനപ്രിയ പരിപാടികളുടെയും നിര്‍മ്മാതാവ്,
പ്രകൃതിസ്‌നേഹി ഗാന്ധിയന്‍, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍, മലയാള മനോരമയുടെ പത്രാധിപര്‍, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഉറൂബ് എന്ന പി.സി. കുട്ടികൃഷ്ണനെയും (1915 ജൂണ്‍ 8 - 1979 ജൂലൈ 10),

കേരള ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളും, മതതാരതമ്യ ഗവേഷണപഠന വിഭാഗത്തിലെ മികച്ച കൃതിയായി വിലയിരുത്തപ്പെടുന്ന 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍ ' തുടങ്ങി അനേകം കൃതികള്‍ രചിച്ച എഴുത്തുകാരനും , പണ്ഡിതനും പത്രാധിപരും ഇസ്ലാമിക ചിന്തകനുമായിരുന്ന തട്ടാരത്തില്‍ മുഹമ്മദ് എന്ന ടി. മുഹമ്മദിനെയും (1917- 1988 ജൂലൈ 10),

സി.വി. രാമന്‍പിള്ളയുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയെപ്പറ്റിയുള്ള ഒരാധികാരികമായ പഠനമായ 1987-ലെ സാഹിത്യ അക്കാമി അവാര്‍ഡ് ലഭിച്ച 'പ്രതിപാത്രം ഭാഷണഭേദം'എന്ന ഗ്രന്ഥമടക്കം നിരവധി പഠനങ്ങളും നാടകങ്ങളും ജീവചരിത്രവും എഴുതിയ സാഹിത്യപണ്ഡിതന്‍, ഗവേഷകന്‍, നാടകകൃത്ത്, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കേരള ഇബ്‌സന്‍ എന്ന് ചില പണ്ഡിതന്മാര്‍ വിളിക്കുന്ന എന്‍. കൃഷ്ണപിള്ള യെയും (1916 സെപ്തംബര്‍ 22- ജുലൈ 10, 1988),

എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍, പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയര്‍മാന്‍, മദ്രാസ് അസംബ്ലിയില്‍ സി.പി.ഐ.യുടെ ചീഫ് വിപ്പ്, കേരള സര്‍വകലാശാലാ സെനറ്റംഗം, കെ.പി.സി.സി. എക്‌സിക്യൂട്ടിവംഗം, അധ്യാപകന്‍, കേരളോദയം എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ ഒന്നും, രണ്ടും കേരളനിയമസഭകളില്‍ ഇരിക്കൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച സി പി ഐ നേതാവ് എന്നി നിലകളില്‍ സേവിച്ച ടി.സി. നാരായണന്‍ നമ്പ്യാരെയും (1 ജൂലൈ 1914 - ജൂലൈ 10,1995),

നാലു പ്രാവിശ്യം (അഞ്ചും, ആറും, ഏഴും, പത്തും) കേരള നിയമ സഭയിലേക്ക് വൈക്കത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട എം.കെ. കേശവനെയും(1936- ജൂലൈ 10, 1997),

കേരളീയ നവോത്ഥാനത്തിലൂടെയും ദേശീയപ്രസ്ഥാനത്തിലൂടെയും വളര്‍ന്നു വന്ന ഒരു തലമുറക്ക് മാര്‍ഗദര്‍ശിയും ജ്ഞാനനിഷ്ഠനും സംഘാടകനും ന്യായവാദിയും, ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികളില്‍ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്ന അബ്ദുല്‍ മജീദ് അഥവാ വക്കം മജീദിനെയും (ഡിസംബര്‍ 20, 1909 - ജൂലൈ 10, 2000)

കെ.പി.സി.സി. അംഗം, കയര്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡംഗം, ഖാദി ഗ്രാമവികസന ബോര്‍ഡംഗം, ജില്ലാ മോര്‍ട്ടേജ് ബാങ്ക് അംഗം, പിന്നോക്ക ക്ഷേമവികസന കോപ്പറേഷന്‍ ചെയര്‍മാന്‍, തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഒന്നാം കേരളനിയമ സഭയില്‍ വര്‍ക്കല നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത കെ. ശിവദാസനെയും (7 മാര്‍ച്ച് 1929 - 10 ജൂലൈ 2007),

ജോണി വാക്കര്‍ വിസ്‌കി, സ്മിര്‍നോഫ് വോഡ്ക തുടങ്ങിയവയുടെ നിര്‍മാതാക്കളായ 200ല്‍ പരം ഉല്‍പന്നങ്ങള്‍ 180ല്‍ ഏറെ രാജ്യങ്ങളില്‍ വിറ്റഴിയുന്ന ലോകത്തിലെ വന്‍കിട മദ്യക്കമ്പനിയായ ഡിയാജിയോയുടെ സിഇഒ ആയിരിക്കെ അന്തരിച്ച ഇവാന്‍ മെനസിസിനേയും (July, 10 1959-2023)
തഖ്ലീദ്, കറാമത്ത് മുഅ്ജിസത്ത്, നിസ്‌കാര ക്രമം, കര്‍മശാസ്ത്രം, ആരാധനാക്രമങ്ങള്‍, പ്രശസ്ത അറബി വ്യാകരണ ഗ്രന്ഥമായ അല്‍ഫിയ്യയുടെ വിശദീകരണമായ 'അത്തല്‍മീഹ്, ബദ്റ്, ഉഹ്ദ് ശുഹദാക്കളെ പ്രകീര്‍ത്തിക്കുന്ന 'മിഫ്താഉള്ളഫ്രി വല്‍മജ്ദി ബിത്തവസ്സുലി അഹ്ലില്‍ ബദ്രി വല്‍ഉഹ്ദി' തുടങ്ങി മലയാളത്തിലും അറബിയിലുമായി അന്‍പതോളം ഗ്രന്ഥങ്ങള്‍ രചിച്ച പ്രമുഖപണ്ഡിതനും സമസ്ത കേരള ജംഇയത്തുല്‍ ഉലമ(എ.പി വിഭാഗം)കേന്ദ്ര മുശാവറ അംഗവും ഗ്രന്ഥകാരനുമായിരുന്ന വൈലത്തൂര്‍ ബാവ മുസ്ലിയാരെയും(1936 - 2015 ജൂലൈ 10),

1935-ല്‍ ഉദയ് ശങ്കറിനൊപ്പം നര്‍ത്തകിയായി കലാരംഗ ത്തെത്തുകയും പിന്നീട് ഇടതുപക്ഷ തിയറ്റര്‍ ഗ്രൂപ്പായ ഇപ്റ്റയുടെ നിരവധി നാടകങ്ങളില്‍ വേഷമിടുകയും 'ധര്‍ത്തി കെ ലാല്‍, നീചനഗര്‍, ഹം ദില്‍ ദേ ചുകേ സനം, ദില്‍സേ, ചീനി കം, മാസാല, ദില്ലഗി, കഭി ഖുശി കഭി ഖം, ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം, വീര്‍ സാറ തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ചെയ്ത സോറ സഹ്ഗലിനെയും (27 ഏപ്രില്‍ 1912 - 10 ജൂലൈ 2014)

കിരീടാവകാശിയായ മൂത്ത സഹോദരനെ വധിച്ചശേഷം 626-ല്‍ പിതാവിനെയും ചക്രവര്‍ത്തിപദത്തില്‍നിന്ന് നീക്കം ചെയ്യുകയും . അധികാരമേറുകയും ചൈന ഭരിച്ച പ്രഗല്‍ഭ ചക്രവര്‍ത്തിമാരില്‍ ഒരാളായി ഗണിക്കപ്പെടുകയും ഏഷ്യയിലെ മിക്ക പ്രദേശങ്ങളെയും തന്റെ അധീനതയില്‍ കൊണ്ടുവരുന്നതില്‍ വിജയിക്കുകയും ചെയ്ത ലിഷിമിന്‍ എന്ന തൈ ദ്‌സൂങ്ങിനെയും (599 ജനുവരി 23 - 649 ജുലൈ 10),

വിയറ്റ്‌നാമീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും താഴേ തട്ടില്‍ നിന്നും പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു വരെ എത്തിച്ചേരുകയും അധികാരം, വ്യക്തികളില്‍ നിന്നും ചെറിയ ഗ്രൂപ്പുകളിലേക്കു കൈമാറുക എന്ന ഹോചിമിന്റെ രീതി പിന്‍തുടര്‍ന്ന ലെ ദുയനെയും (7 ഏപ്രില്‍ 1907 - 10 ജൂലൈ 1986),

പാരീസ് കമ്യൂണിനെ അടിച്ചമര്‍ത്തി പരക്കെ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ പറ്റിയും, പ്രധാനമായും മുന്നാം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ കാലത്തും ഫിന്‍ ദ് സീക്ലിന്റെ കാലത്തുമുള്ള ഉന്നത കുലജാതരുടെ പതനത്തെയും മദ്ധ്യവര്‍ഗ്ഗത്തിന്റെ ഉയര്‍ച്ചയെയും, പ്രതിപാദിക്കുന്ന ഏഴ് വാല്യങ്ങളില്‍ ആയി ഇന്‍ സെര്‍ച്ച് ഓഫ് ലോസ്റ്റ് റ്റൈം (ഫ്രെഞ്ച് ഭാഷയില്‍ À la recherche du temps perdu, അല്ലെങ്കില്‍ റിമംബ്രന്‍സ് ഓഫ് തിങ്‌സ് പാസ്റ്റ് എന്ന കൃതിയുടെ രചയിതാവ് എന്ന നിലയില്‍ പ്രശസ്തനായ ഫ്രഞ്ച് ബുദ്ധിജീവിയും, നോവലിസ്റ്റും, ഉപന്യാസകാരനും വിമര്‍ശകനുമായിരുന്ന വാലെന്റിന്‍ ലൂയി ജോര്‍ജ്ജെസ് യൂജിന്‍ മാര്‍സെല്‍ പ്രൂസ്ത് എന്ന മാര്‍സെല്‍ പ്രൂസ്തിനെയും (ജൂലൈ 10, 1871 - നവംബര്‍ 18, 1922),

കറങ്ങുന്ന കാന്തികക്ഷേത്ര മുപയോഗിക്കുന്ന ഉപകരണങ്ങള്‍, ഇന്‍ഡക്ഷന്‍ മോട്ടോര്‍, റോട്ടറി ട്രാന്‍സ്‌ഫോര്‍മറുകള്‍, ഉന്നത ആവൃത്തി ആള്‍ട്ടര്‍നേറ്ററുകള്‍, ടെസ്ല കോയില്‍, വൈദ്യുത ആന്ദോളനങ്ങളുടെ ആയതി വര്‍ദ്ധിപ്പിക്കാനുള്ള മറ്റുപകരണങ്ങള്‍, പ്രത്യാവര്‍ത്തിധാരാവൈദ്യുതിയെ വലിയ ദൂരങ്ങളിലൂടെ കടത്തിക്കൊണ്ടു പോകാനുള്ള വ്യവസ്ഥ, വയര്‍ലെസ് വാര്‍ത്താവിനിമയത്തിനുള്ള ഉപകരണം (റേഡിയോ കണ്ടുപിടിക്കുന്നതിനു മുമ്പ്), റേഡിയോ ആവൃത്തി ആന്ദോളകങ്ങള്‍ AND ലോജിക്ക് ഗേറ്റ്, ഇലക്ട്രോ തെറാപ്പി - ടെസ്ലാ വൈദ്യുതി കമ്പികളില്ലാതെ വിദ്യുത്പ്ര സരണത്തിനുള്ള ഉപകരണം തുടങ്ങിയ വൈദ്യുതിയുമായി ബന്ധപ്പെട്ട വളരെ യേറെ പ്രധാന കണ്ടുപിടിത്തങ്ങള്‍ നടത്തുകയും പ്രത്യാവര്‍ത്തിധാരാ വൈദ്യു തോപകരണങ്ങള്‍ക്ക് അടിസ്ഥാനമായ ഗവേഷണങ്ങള്‍ നടത്തുകയും, എ.സി. മോട്ടോര്‍ കണ്ടുപിടിച്ച് രണ്ടാം വ്യാവസായിക വിപ്ലവത്തിന് വഴിതെളിക്കുകയും ചെയ്ത ക്രൊയേഷ്യന്‍-അമേരിക്കന്‍ എഞ്ചിനിയറും വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന് പ്രധാന സംഭാവനകള്‍ നല്‍കുകയും ചെയ്ത നിക്കോള ടെസ്ലയെയും(1856 ജൂലൈ 10-1943 ജനുവരി 7 ),

ഇരുപതാം നൂറ്റാണ്ടില്‍ ടെക്‌സസ് നഗരത്തില്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കപ്പെടുന്ന വനിതയായി ചരിത്രം കാണുന്ന മനുഷ്യസ്നേഹിയും കലാവസ്തുക്കളുടെ സംരക്ഷകയും ആയിരുന്ന എമ ഹോഗിനെയും (ജൂലൈ 10, 1882 - ആഗസ്റ്റ് 19, 1975),
ഓര്‍മ്മിക്കുന്നു.

ചരിത്രത്തില്‍ ഇന്ന് !
********
988 - ഡബ്ലിന്‍ നഗരം സ്ഥാപിതമായി.

1820 - സിഖ് രാജാവായ രഞ്ജിത്ത് സിംഗ് കാശ്മീരിന്റെ ഭരണാധികാരം ദ്രോഗ്ര രാജവായ ഗുലാബ് സിംഗിന് വിട്ടുകൊടുത്തു.

1962 - ആദ്യത്തെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ടെല്‍സ്റ്റാര്‍ വിക്ഷേപിക്കപ്പെട്ടു.

1971 - കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല ആരംഭിച്ചു.

1973 - കരീബിയന്‍ ദ്വീപു സമൂഹരാഷ്ട്രമായ ബഹമാസ് ബ്രിട്ടണില്‍ നിന്നും സ്വതന്ത്രമായി.

1985 - ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ സമാധാനക്കപ്പലായ റെയിന്‍ബോ വാരിയര്‍ ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നു.

1991- ബോറിസ് യെല്‍ത്സിന്‍ന്‍ റഷ്യന്‍ ഫെഡറേഷന്റെ ആദ്യ പ്രസിഡന്റായി.

1992 - തദ്ദേശീയമായി ഇന്ത്യ നിര്‍മ്മിച്ച ആദ്യത്തെ വാര്‍ത്താവിനിമയ ഉപഗ്രഹം ഇന്‍സാറ്റ് 2 എ ഫ്രഞ്ച് ഗയാനയില്‍ നിന്ന് വിക്ഷേപിച്ചു.

2005 - അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വീശിയടിച്ച ഡെന്നീസ് ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം.

2011 - റഷ്യന്‍ ക്രൂയിസ് കപ്പല്‍ ബള്‍ഗേറിയ ടാറ്റര്‍സ്താനിലെ സുകിയേവോയ്ക്ക് സമീപം വോള്‍ഗയില്‍ മുങ്ങി 122 പേര്‍ മരിച്ചു.

2017 - ഇറാഖ് ആഭ്യന്തരയുദ്ധം: ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖില്‍ നിന്നും ലെവന്റില്‍ നിന്നും മൊസൂളിനെ പൂര്‍ണമായും മോചിപ്പിച്ചതായി പ്രഖ്യാപിച്ചു.

2020 - കേരളത്തിന്റെ ഊര്‍ജ ക്ഷേത്രമായ മൂലമറ്റം നിലയത്തില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം ഒരുലക്ഷം മില്യണ്‍ യൂണിറ്റിലെത്തി. ഇതോടെ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച ജലവൈദ്യുതി നിലയമായി മൂലമറ്റം പവര്‍ ഹൗസ് മാറി.

2020 - ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മധ്യപ്രദേശിലെ രേവ ജില്ലയിലെ 750 മെഗാവാട്ട് ഉത്പാദനശേഷിയുള്ള അള്‍ട്രാ മെഗാ സോളാര്‍ പ്ലാന്റ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മോദി ഉദ്ഘാടനം ചെയ്തത്.

. By ' ടീം തത്ത്വമസി - ജ്യോതിര്‍ഗ്ഗമയ '

Advertisment