ഇന്ന് ജൂലൈ 11: ലോക ജനസംഖ്യാ ദിനവും ദേശീയ നീന്തല്‍ കുളദിനവും ഇന്ന്: വിളക്കുടി എസ്. രാജേന്ദ്രന്റെയും സംവിധായകന്‍ ബാലയുടേയും പി. ഉണ്ണിയുടേയും ജന്മദിനം: വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി ലക്‌സംബര്‍ഗിലെ ചാള്‍സ് നാലാമനെ തെരഞ്ഞെടുത്തതും മംഗോളിയ ചൈനയില്‍ നിന്നും സ്വതന്ത്രമായതും ലണ്ടനിലെ വാട്ടര്‍ലൂ റെയില്‍വേ സ്റ്റേഷന്‍ തുറന്നതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

1198 മിഥുനം 26
അശ്വതി / നവമി
2023 ജൂലായ് 11, ചൊവ്വ

ഇന്ന്;
ലോക ജനസംഖ്യാ ദിനം!
്്
< World Population Day; 1987 ല്‍ ഇന്നേദിനം ലോക ജനസംഖ്യ 500 കോടിയിലെത്തിയതിനാല്‍ ഈ ദിനം എല്ലാവര്‍ഷവും ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നു. ഇന്ന് ലോക ജനസംഖ്യ 800 കോടിയിലധികം >

Advertisment

ദേശീയ നീന്തല്‍കുളദിനം!
***********
. National Swimming Pool Day !

* ചൈന: ദേശീയ നാവിക ദിനം!
* ബെല്‍ജിയം: ഫ്‌ലെമിഷ് കമ്യൂണിറ്റി ദിനം!
* നോര്‍ത്ത് അയര്‍ലാന്‍ഡ്: ഇലവന്‍ത്ത്
നൈറ്റ് !
* നോര്‍ത്ത്അമേരിക്ക: ഫ്രീ സ്ലര്‍പ്പി ഡേ !
* കിരിബാട്ടി: ഗോസ്പല്‍ ഡേ !
* ഇസ്മയിലി മുസ്ലിം: നിയാമത് ദിനം !
* USA;
Cow Appreciation Day
National Free Slurpee Day
National Mojito Day
National Blueberry Muffin Day
* Independent Retailer Month

2006-ല്‍ ഇതേ ദിനം മുംബൈയില്‍ , പതിനൊന്നു മിനുട്ടിനുള്ളില്‍ ഉപനഗര ട്രെയ്‌നുകളില്‍, ഏഴു സ്ഥലങ്ങളില്‍ ഭീകരവാദികള്‍ ബോബ് സ്‌ഫോടന പരമ്പര നടത്തി 209 പേരുടെ മരണത്തിനിടയാക്കി.

ഇന്നത്തെ മൊഴിമുത്ത്
്്

''നേതാവല്ലാത്തപ്പോള്‍ ജനങ്ങളുടെ നേതാവിനെപ്പോലെയും നേതാവായാല്‍ അനുയായിയെപ്പോലെയും പ്രവര്‍ത്തിക്കുന്നവരെയാണ് നമുക്കാവശ്യം''

. < - ഖലീഫ ഉമര്‍ >

********* കേരളദേശം, കേരളപത്രിക ദിനപത്രങ്ങളില്‍ സബ് എഡിറ്ററായും പ്രഭാത് ബുക്ക് ഹൗസിലും, ചതുരംഗം വാരികയിലും അസി. എഡിറ്ററായും, ശാസ്ത്രഗതി മാസികയുടെ മാനേജിംഗ് എഡിറ്ററായും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസി. ഡയറക്ടറായും, വിജ്ഞാന കൈരളി മാസികയുടെ പത്രാധിപരായും, ഡോ. കെ എം ജോര്‍ജ് സ്മാരക ഭാഷാ പഠനഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ച സാഹിത്യകാരനും കൂടിയായ വിളക്കുടി എസ്. രാജേന്ദ്രന്റെയും (1949),

സേതു, നന്ദ, പിതാമഹന്‍,നാന്‍ കടവു, പിസാസു, നാച്ചിയാര്‍, വര്‍മ്മ തുടങ്ങി ചിത്രങ്ങള്‍ സംവിധാനം ചെയ്ത തമിഴിലെ പ്രശസ്ത സംവിധായകന്‍ ബാലയുടേയും (1966),

ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തില്‍ (2016)നിന്നുള്ള നിയമസഭാ സമാജികനായിരുന്ന
പൊതുപ്രവര്‍ത്തകനും പ്രമുഖ സി.പി.ഐ.എം. നേതാവും ആയ പി. ഉണ്ണിയുടേയും (1947),

2015ല്‍ പുറത്തിറങ്ങിയ പത്തേമാരി എന്ന ചിത്രത്തിലൂടെ ചലച്ചിത്രമേഖലയില്‍ തുടക്കം കുറിക്കുകയും ഉട്ടോപ്യയിലെ രാജാവ്, ഒരേ മുഖം, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത അഭിനേത്രിയും ടെലിവിഷന്‍ അവതാരകയുമായ ജുവല്‍ മേരി(1990)യുടേയും,

2017ലെ മിസ്റ്റര്‍ എറണാകുളവും മിസ്റ്റര്‍ കേരളവും 2019ലും മിസ്റ്റര്‍ എറണാകുളമായിരുന്ന പ്രശസ്ത ഫിറ്റ്നസ് ട്രെയിനറും മോഡലുമായ വിഷ്ണു ജോഷിയുടേയും (1997),

നിരവധി തെലുഗ്, തമിഴ് ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ പ്രശസ്ത സംഗീത സംവിധായകന്‍ മണി ശര്‍മ്മയുടേയും (1964),

'ഇന്റര്‍പ്രട്ടര്‍ ഒഫ് മാലഡീസ് , അണ്‍ അക്കസ്റ്റംഡ് ഏര്‍ത്ത് , ദ നേംസേക് , ദ ലോലാന്‍ഡ്' തുടങ്ങിയ കൃതികള്‍ രചിച്ച് അന്തഃരാഷ്ട്ര പ്രശസ്തി നേടിയ, പുലിറ്റ്‌സര്‍ സമ്മാനാര്‍ഹയും, ഭാരതീയവംശജയുമായ എഴുത്തുകാരി ജുംബാ ലാഹിരിയുടെയും(1967 ),

പശ്ചിമ ബംഗാളില്‍ നിന്നുള്ള സി.പി.ഐ.(എം) നേതാവും കേന്ദ്ര കമ്മറ്റി അംഗവും മുന്‍ ലോകസഭ മെംബറുമായ ബസുദേബ് ആചാര്യയുടെയും (1942),

ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ അമിതാവ് ഘോഷ് (1956) ന്റേയും,

ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിലൂടെ ലോകപ്രശസ്തനായ അമേരിക്കന്‍ മനശാസ്ത്രജ്ഞന്‍ ഹോവാര്‍ഡ് ഗാര്‍ഡ്‌നറുടെയും (1943)ജന്മദിനം !

ഇന്നത്തെ സ്മരണ !
********

തോമസ് ജോണ്‍ മ. (1910-1981)
യു.പി. ജയരാജ് മ. (1950-1999)
മുരളി സിതാര മ. (1958-2021)
2003 - ഭീഷ്മ് സാഹ്നി മ. (1915-2003)
ആഗാഖാന്‍ ||| മ. - (1877-1957)
ഗ്യൂസേപ്പേ ആര്‍ക്കീം ബോള്‍ഡോ മ. (1527-1593)
ലാറന്‍സ് ഒലിവിയര്‍ മ(1907 -1989)
ഗാരി കില്‍ഡാല്‍ മ (1942 - 1994)
മൈക്കല്‍ ഡിബാക്കി മ(1908-2008)

ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ജ. (1857 -1934)
പി. രാമചന്ദ്രന്‍ ജ. (1921-2001)
ടുണ്‍ ടുണ്‍ ജ. (1923-2003)
ബാലാജി സദാശിവം ജ. (1955- 2010)
യൂള്‍ ബ്രിന്നര്‍ ജ. (1920-1985)

്്്്്്്

ഇന്ന്,

കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനും ഒന്നും രണ്ടും കേരള നിയമസഭകളില്‍ തകഴി നിയോജകമണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിക്കുകയും ചെയ്ത രാഷ്ട്രീയ നേതാവായിരുന്ന തോമസ് ജോണിനെയും (27 ജനുവരി 1910-11 ജൂലൈ 1981),

നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്, സ്മരണ, ഒക്കിനാവയിലെ പതിവ്രതകള്‍ തുടങ്ങിയ കൃതികള്‍ എഴുതിയ മലയാളസാഹിത്യത്തിലെ ആധുനികചെറുകഥാകൃത്തുക്കളില്‍ പ്രമുഖനും , ആധുനികതയിലെ മാര്‍ക്‌സിസ്റ്റ് ധാരയെ പ്രതിനിധാനം ചെയ്യുന്ന യു.പി. ജയരാജിനെയും (1950-11 ജൂലൈ 1999)

പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍, മത്സ്യങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയുടെ ചിത്രീകരണങ്ങള്‍ ചേര്‍ത്ത് മനുഷ്യരുടെ മുഖരൂപം വരയ്ക്കുന്നതില്‍ വിരുതു കാണിച്ച പതിനാറാം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയന്‍ ചിത്രകാരനായിരുന്ന ഗ്യൂസേപ്പേ ആര്‍ക്കീംബോള്‍ഡോയെയും(1527 - ജൂലൈ 11, 1593),

വുതറിങ്ങ് ഹൈറ്റ്‌സ്, ഹെന്റി V, ഹാംലെറ്റ്, റിച്ചാര്‍ഡ് III, റെബേക്ക, മാരാത്തോണ്‍ മാന്‍, സ്ലുത്ത്, തുടങ്ങിയ സിനിമകളിലും, ടെലിവിഷന്‍ പരമ്പരകളിലും, ഷേക്‌സ്പിരിയന്‍ നാടകങ്ങളിലും അഭിനയിച്ച പ്രശസ്ത നടന്‍ ലാറന്‍സ് ഒലിവിയറെയും (22 മെയ് 1907 - 11 ജൂലൈ1989),

ഇന്റല്‍ 8080/Zilog 280 തുടങ്ങിയ ആദ്യകാല മൈക്രൊപ്രൊസസ്സറുകള്‍ ഉള്ള കമ്പ്യൂട്ടറുകളില്‍ ഉപയോഗിച്ച മൈക്രോകമ്പ്യൂട്ടറിന് വേണ്ടി വികസിപ്പിക്കപ്പെട്ട ആദ്യത്തെ ഓപ്പറേറ്റിംഗ് സിസ്റ്റമായ CP/M ന്റെ സ്രഷ്ടാവും GEM എന്ന ഡെസ്‌ക്ടോപ് ഗ്രാഫിക്കല്‍ ഇന്റര്‍ ഫേസ് വികസിപ്പിക്കുകയും ചെയ്ത മൈക്രോ കമ്പ്യൂട്ടര്‍ സോഫ്റ്റ്വേര്‍ രംഗത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഗാരി ആര്‍ലന്‍ കില്‍ഡാലിനെയും (1942 മെയ് 19- ജൂലൈ 11, 1994)

ലോകത്ത് ആദ്യമായി കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തുകയും, ഹൃദയ ശസ്ത്രക്രിയാ രംഗത്തെ ഇതിഹാസമായാണ് ശാസ്ത്ര ലോകം വാഴ്ത്തുകയും ചെയ്യുന്ന അമേരിക്കന്‍ ഭിഷഗ്വരന്‍ മൈക്കല്‍ എല്ലിസ് ഡിബാക്കിയെയും (1908 സെപ്റ്റംബര്‍ 7- ജുലൈ 11, 2008),

ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയും ,1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ തുടര്‍ന്ന് വൈസ്രോയിയുടെ എക്‌സിക്യൂട്ടിവ് കൌണ്‍സിലില്‍ നിന്നു രാജി വയ്ക്കുകയും ജാലിയന്‍വാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറല്‍ മൈക്കിള്‍ ഡയറിനെതിരെയും, ക്രൂരമായ മാര്‍ഷല്‍ നിയമത്തിനെതിരെയും ഇംഗ്‌ളണ്ടില്‍ ചെന്ന് കേസ് വാദിക്കുകയും ചെയ്ത ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്ന സി.ശങ്കരന്‍ നായരെയും(11ജൂലായ് 1857 -22 ഏപ്രില്‍ 1934),

ഹിന്ദി സിനിമയിലെ ആദ്യത്തെ ഹാസ്യനടി എന്നറിയപ്പെടുന്ന ഗായികയും ചലചിത്ര അഭിനേത്രിയുമായ ഉമാദേവി എന്ന ടുണ്‍ ടുണ്(11 ജൂലൈ 1923-24 നവംബര്‍ 2003),

2001 ല്‍ സിങ്കപ്പൂര്‍ പാര്‍ലിമെന്ററിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും, പരിസ്ഥിതി, ആരോഗ്യം, ഗതാഗതം, വിദേശകാര്യം, തുടങ്ങിയ മന്ത്രി പദങ്ങള്‍ അലങ്കരിക്കുകയും, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ചെയര്‍മാന്‍ പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഭാരതത്തില്‍ വേരുകള്‍ ഉള്ള ന്യൂറൊ സര്‍ജിയണ്‍ ബാലാജി സദാശിവനെയും ( 11 ജൂലൈ 1955- 27 സെപ്റ്റംബര്‍ 2010),

1956 ല്‍ സെസില്‍ ബി.ഡെമില്ലെയുടെ പ്രശസ്തമായ ടെന്‍ കമാന്‍ഡ്‌മെന്‍ഡ്‌സ് എന്ന സിനിമയില്‍ ഫറൊവ റാമെസെസ് രണ്ടാമനെയും ദ കിംഗ് ആന്റ് ഐ എന്ന ചലച്ചിത്രത്തില്‍ സയാമിലെ മോംഗ്കുട് രാജാവിനേയും അവതരിപ്പിച്ച സവിശേഷമായ ശബ്ദവും മുണ്ഡനം ചെയത ശിരസ്സും വ്യക്തിമുദ്രകളായിരുന്ന റഷ്യന്‍ വംശജനായ വിഖ്യാത അമേരിക്കന്‍ സിനിമാ നാടക നടന്‍ യൂള്‍ ബ്രിന്നറിനെയും(ജൂലായ് 11, 1920 - ഒക്ടോബര്‍ 10, 1985) ഓര്‍മ്മിക്കുന്നു.

ചരിത്രത്തില്‍ ഇന്ന്...
********
813 - ബൈസന്റൈന്‍ ചക്രവര്‍ത്തി മൈക്കല്‍ ഒന്നാമന്‍, ഗൂഢലോചനയുടെ ഭീഷണിക്ക് വിധേയനായി, തന്റെ ജനറല്‍ ലിയോ ദി അര്‍മേനിയന് അനുകൂലമായി സ്ഥാനത്യാഗം ചെയ്യുകയും (അത്തനാസിയസ് എന്ന പേരില്‍) സന്യാസിയാകുകയും ചെയ്തു.

1346 - വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി ലക്‌സംബര്‍ഗിലെ ചാള്‍സ് നാലാമനെ തെരഞ്ഞെടുത്തു.

1796 - ജായ് ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഡിട്രോയിറ്റിന്റെ നിയന്ത്രണം അമേരിക്ക ഗ്രേറ്റ് ബ്രിട്ടണില്‍ നിന്ന് ഏറ്റെടുത്തു.

1811 - ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ അമെഡിയോ അവൊഗാഡ്രോ, വാതകതന്മാത്രകളെക്കുറിച്ചുള്ള തന്റെ ഗവേഷണഫലം പ്രസിദ്ധീകരിച്ചു.

1848 - ലണ്ടനിലെ വാട്ടര്‍ലൂ റെയില്‍വേ സ്റ്റേഷന്‍ തുറന്നു.

1921 - മംഗോളിയ ചൈനയില്‍ നിന്നും സ്വതന്ത്രമായി.

1950 - പാകിസ്താന്‍ അന്താരാഷ്ട്ര നാണയനിധിയില്‍ അംഗമായി.

1960 - ബെനിന്‍, ബുര്‍കിനാ ഫാസ, നൈഗര്‍ എന്നീ രാജ്യങ്ങള്‍ സ്വതന്ത്രമായി.

1962 - അറ്റ്‌ലാന്റിക്കിനു കുറുകെയുള്ള ആദ്യത്തെ ടെലിവിഷന്‍ സംപ്രേഷണം.

1971 - ചിലിയില്‍ ചെമ്പ് ഖനികള്‍ ദേശസാല്‍ക്കരിച്ചു.

1973 - ബ്രസീലിന്റെ ബോയിങ് 707 വിമാനം പാരീസിനടുത്ത് ഓര്‍ലി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവേ തകര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 134 പേരില്‍ 123 പേരും മരിച്ചു.

1979 - സ്‌കൈലാബ് ശൂന്യാകാശനിലയം ഭൂമിയില്‍ തിരിച്ചെത്തി.

1982 - ഇറ്റലി മൂന്നാമതും ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടി.

1987 - ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകജനസംഖ്യ 500 കോടി കവിഞ്ഞു.

1995 - വിയറ്റ്‌നാമും അമേരിക്കയുമായി സമ്പൂര്‍ണ്ണ നയതന്ത്രബന്ധങ്ങള്‍ സ്ഥാപിച്ചു.

2003 - 18 മാസത്തെ ഇടവേളക്കു ശേഷം ലാഹോര്‍-ദില്ലി ബസ് സര്‍വീസ് പുനരാരംഭിച്ചു.

2006 - മുംബൈയില്‍ 209 പേരുടെ മരണത്തിനിടയാക്കിയ ബോംബു സ്‌ഫോടന പരമ്പര.

2006 - വിന്‍ഡോസ് 98, വിന്‍ഡോസ് എം. ഇ. എന്നിവയുടെ ഔദ്യോഗിക സേവനപിന്തുണ മൈക്രോസോഫ്റ്റ് നിര്‍ത്തലാക്കി.

2021 - കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജ്ജന്റിന ബ്രസീലിനെ 1-0 ,ന് പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കി.. ലയണല്‍ മെസ്സി രാജ്യത്തിനായി നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടം

Advertisment