ഇന്ന് ജൂലൈ 14: ലോക കെബാബ് ഡേയും സ്രാവ് അവബോധ ദിനവും ഇന്ന്: ആര്‍ ശരത് കുമാറിന്റെയും ടി കെ ഹംസയുടെയും നടി ഗീതയുടേയും ജന്മദിനം: ലൂയിസ് എട്ടാമന്‍ തന്റെ പിതാവായ ഫിലിപ്പ് രണ്ടാമന്റെ മരണത്തോടെ ഫ്രാന്‍സിന്റെ രാജാവായതും ഇറാഖിലെ വിപ്ലവത്തില്‍ രാജഭരണത്തെ അട്ടിമറിച്ച് അബ്ദുള്‍ കരീം കാസിം ഭരണമേറ്റെടുത്തതും ദക്ഷിണ സുഡാന്‍ യു എന്‍ അംഗത്വം നേടിയതും ചരിത്രത്തില്‍ ഇതെദിനം: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

New Update

publive-image

1198 മിഥുനം 29
രോഹിണി / ദ്വാദശി
2023 ജൂലായ് 14, വെള്ളി

ഇന്ന് ;
ലോക കെബാബ് ഡേ !
. *********
.

സ്രാവ് അവബോധ ദിനം !
്്്്്്്്്്്്്്്്്്്്

പാന്‍ഡെമോണിയം ദിനം !
***********

* ഫ്രാന്‍സ് :ബാസ്റ്റ്യല്‍ ഡേ !
* ഇറാക്ക്: റിപ്പബ്ലിക് ദിനം!
* സ്വീഡന്‍ : പതാകദിനം !
* ഹോണ്‍ഡുറാസ് : ഹോണ്‍ഡൂറന്‍ ഡേ !
* ബ്രിട്ടന്‍ : ബ്ലാക്ക് കണ്‍ട്രി ഡേ !
* USA ;
National Nude Day

National Mac & Cheese Day
National Grand Marnier Day

Advertisment

ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
''ഇരു വഴിയില്‍ പെരുവഴി നല്ലൂ
പെരുവഴി പോ ചങ്ങാതീ.
പെരുവഴി കണ്മുന്നിലിരിക്കെ
പുതുവഴി നീ വെട്ടുന്നാകില്‍
പലതുണ്ടേ ദുരിതങ്ങള്‍.
വഴിവെട്ടാന്‍ പോകുന്നവനോ
പല നോമ്പുകള്‍ നോല്‍ക്കേണം
പലകാലം തപസ്സു ചെയ്ത്
പല പീഡകളേല്‍ക്കേണം...''

. <- എന്‍.എന്‍. കക്കാട് >
*********
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, തെലുഗു, കന്നഡ സിനിമകളില്‍ അഭിനയിക്കുന്ന മുന്‍ രാജ്യസഭ അംഗവും സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റുമായ ആര്‍ ശരത് കുമാറിന്റെയും (1954),

സി.പി.എം. നേതാവും മുന്‍ പൊതുമരാമത്ത് മന്ത്രിയും മുന്‍ എം.പിയുമായ ടി കെ ഹംസയുടെയും (1937),

പഞ്ചാഗ്‌നി, വാല്‍സല്യം, ആവനാഴി, വൈശാലി, ആധാരം , സുഖമൊ ദേവി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട തെന്നിന്ത്യന്‍ നടി ഗീതയുടേയും (1962),

ചലച്ചിത്ര നിര്‍മ്മാതാവും മലയാള സിനിമയില്‍ 2011-ല്‍ പുറത്തിറങ്ങിയ ആഷിഖ് അബു സംവിധാനം ചെയ്ത, ജനപ്രിയ സിനിമക്ക് കേരള സംസ്ഥാന അവാര്‍ഡ് നേടിയ ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ആയിരുന്ന 'സാള്‍ട്ട് എന്‍ പെപ്പര്‍' മലയാളം സിനിമയുടേയും പിന്നീട് സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയുടേയും നിര്‍മ്മാതാവ് സദാനന്ദന്‍ രങ്കോരത്തിന്റേയും(1980),

ഇന്ത്യയിലെ ഐ.ടി കമ്പനിയായ എച്ച്.സി.എല്‍. എന്റര്‍പ്രൈസിന്റെ സ്ഥാപകനും ചെയര്‍മാനും വ്യവസായിയുമായ ശിവ നാടാറി ന്റേയും(1954),

മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ സൂപ്പര്‍ മോഡലും 1992-ല്‍ ഫെമിന മിസ് ഇന്ത്യയും 2003-ല്‍ പുറത്തിറങ്ങിയ ബൂം എന്ന ചിത്രത്തില്‍ അഭിനേത്രിയുമായ മധു സപ്രെയുടേയും(1971),

അരുണാചല്‍ പ്രദേശ്-ഗോവ-മിസോറാം, കേന്ദ്രഭരണ പ്രദേശങ്ങളിലെ കേഡറിലെ 1979 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും
മുന്‍ സി ബി ഐ മേധാവിയായിരുന്ന അലോക് കുമാര്‍ വര്‍മ്മയുടേയും (1957),

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് കളിക്കാരനും ശ്രീലങ്കയുടെ മുന്‍ ടെസ്റ്റ് ക്യാപ്റ്റനുമായ ദേശബന്ദു ഹഷന്‍ പ്രസന്ത തിലകരത്‌നെയുടേയും (1957) ജന്മദിനം

ഇന്നത്തെ സ്മരണ !
********

എം.എസ്. വിശ്വനാഥന്‍ മ. (1928-2015)
സി.ജെ. തോമസ് മ. (1918 -1960)
എ.കെ. രാമന്‍കുട്ടി മ. (1912 -1994)
അനൂപ് സദാശിവന്‍ മ. ( -2015)
രജു ഭയ്യ മ. (1922-2003 )
(രാജേന്ദ്ര സിംഗ് തോമര്‍)
ഹാന്‍സ് ഡെല്‍ബ്രൂക് മ. (1848-1929 )

കെ ആര്‍ ഗൌരിയമ്മ ജ. (1919 -2021)
എന്‍.എന്‍. കക്കാട് ജ. (1927-1987)
പി.കെ. വേണുക്കുട്ടന്‍ നായര്‍ ജ. (1934-2012)
ജേക്കബ് ചെറിയാന്‍ ജ. (1923-2007)
മുന്‍ഷി വേണു ജ. (1954-2017)
ജീന്‍ ബാപ്റ്റിസ്റ്റ് ഡ്യൂമാ ജ. (1800-1884)
ഇങ്മര്‍ ബര്‍ഗ്മന്‍ ജ. (1918-2007)

്്്്്്്

ഇന്ന്,

മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു് വഹിച്ച പത്രപ്രവര്‍ത്തകനും ചിത്രകാരനും എന്നീ നിലകളിലും അറിയപ്പെട്ടിരുന്ന നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്ന സി.ജെ. തോമസ് എന്നറിയപ്പെടുന്ന ചൊള്ളമ്പേല്‍ യോഹന്നാന്‍ തോമസിനെയും (നവംബര്‍ 14, 1918 - ജൂലൈ 14, 1960) ,

ഒന്നും, രണ്ടും കേരള നിയമസഭകളില്‍ എലപ്പുള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യുണിസ്റ്റ് നേതാവ്,,,േ എ.കെ. രാമന്‍കുട്ടിയെയും (ഒക്ടോബര്‍ 1912 - 14 ജൂലൈ 1994),
,
അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതസപര്യയില്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് സംഗീതസംവിധാനം ചെയ്യുകയും, സിനിമകളില്‍ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്ത തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതസംവിധായകനും ലളിത സംഗീതത്തിന്റെ രാജാവായ ( മെല്ലിസൈ മന്നര്‍) എം.എസ്. വിശ്വനാഥനെയും (എം.എസ്.വി.) (ജൂണ്‍ 24, 1928 - ജൂലൈ 14, 2015),

എല്‍. പൊറിഞ്ചുക്കുട്ടി, കാനായി കുഞ്ഞിരാമന്‍ എന്നിവരുടെ ശിഷ്യനും അക്കാഡമി പുരസ്‌ക്കാരം ലഭിച്ച ചിത്രകാരനും ആയിരുന്ന അനൂപ് സദാശിവനെയും ( മ - ജൂലൈ 14, 2015)

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നാലാമത്തെ സര്‍സംഘചാലകന്‍ ആയിരുന്ന രജു ഭയ്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രൊഫസര്‍: രാജേന്ദ്ര സിംഗിനെയും (1922 ജനുവരി 29 - 2003 ജൂലൈ 14) ,

രാഷ്ട്രീയ ചരിത്രവും സൈനിക ചരിത്രവും വിഷയമാക്കി ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ ജര്‍മന്‍ ഭാഷയില്‍ രചിച്ച ചരിത്രകാരന് ഹാന്‍സ് ഗോട്ട്‌ലിബ് ഡെല്‍ബ്രൂകിനെയും(1848 നവംബര്‍ 11-1929 ജൂലൈ 14)

കേരളത്തിലെ ആദ്യ നിയമവിദ്യാര്‍ഥിനിയും, ആദ്യ വനിതാമന്ത്രിയും, ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായിരുന്ന് സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളില്‍ ഒരാളുമായിരുന്ന കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയമ്മ എന്ന കെ ആര്‍ ഗൌരിയമ്മയെയും( ജൂലൈ 14, 1919- 11 മെയ് 2021),

ആസ്വാദകലോകത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ച സഫലമീയാത്ര എന്ന കവിത സംഗ്രഹം രചിക്കുക മാത്രമല്ല തന്റെ തൂലികയിലൂടെ പ്രതിഷേധത്തിന്റെയും അതിജീവനത്തിന്റെയും പുതിയ വഴികള്‍ ഒരു ജനസമൂഹത്തിനു മുന്നില്‍ വെട്ടിത്തെളിച്ച് മാര്‍ഗദര്‍ശനം നല്‍കുകയും , സാംസ്‌കാരിക പ്രക്ഷോഭത്തിനുള്ള ആയുധമാക്കി തന്റെ കവിതയെ മാറ്റുകയും ചെയ്ത പ്രമുഖ കവിയും ചിത്രമെഴുത്ത്, ഓടക്കുഴല്‍, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്ന എന്‍.എന്‍. കക്കാട് എന്നറിയപ്പെടുന്ന നാരായണന്‍ നമ്പൂതിരി കക്കാടിനെയും (ജൂലൈ 14 1927- ജനുവരി 6 1987),

അന്നാ കരീനീന, ഒഥല്ലോ, കിങ് ലിയര്‍ തുടങ്ങി ഒട്ടേറെ വിശ്വസാഹിത്യ കൃതികള്‍ മലയാളി നാടകാസ്വാദകര്‍ക്ക് മുമ്പില്‍ ആദ്യമായി എത്തിച്ച പ്രമുഖനായ നാടക പ്രവര്‍ത്തകനും നാടക സംവിധായകനുo സിനിമ നടനും ആയിരുന്ന പി.കെ. വേണുക്കുട്ടന്‍ നായരെയും (14 ജൂലൈ 1934 - 26 നവംബര്‍ 2012),

രാസപദാര്‍ഥങ്ങളെ വിദ്യുത്ധന (അമ്ലം), വിദ്യുത് ഋണ (ക്ഷാരം) എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിക്കുന്ന ദ്വൈതസങ്കല്പ (dualism)വും ഡാള്‍ട്ടന്റെ അറ്റോമിക സിദ്ധാന്തവും ആശ്രയിച്ച് കാര്‍ബണിക സംയുക്തങ്ങളുടേയും മൂലകങ്ങളുടേയും വര്‍ഗീകരണത്തില്‍ ഗവേഷണം നടത്തി കാര്‍ബണിക രസതന്ത്രത്തില്‍ വിപ്ലവകരമായ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ച ഫ്രഞ്ച് രസതന്ത്രജ്ഞന്‍ ജീന്‍ ബാപ്റ്റിസ്റ്റ് ആന്‍ഡ്രേ ഡ്യൂമായെയും
( 1800 ജൂലൈ 14-10 ഏപ്രില്‍ 1884),

അറുപതോളം വര്‍ഷം കലാരംഗത്ത് പ്രവര്‍ത്തിച്ച്, 62 ചലച്ചിത്രങ്ങളും (ഇവയില്‍ മിക്കവയും സ്വയം രചിച്ചത്) 170-ലധികം നാടകങ്ങളും സംവിധാനം ചെയ്ത ആധുനിക സിനിമയിലെ അതികായന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വിഖ്യാത സ്വീഡിഷ് ചലച്ചിത്ര, നാടക, ഓപ്പെറ സംവിധായകന്‍ ഇങ്മര്‍ ബര്‍ഗ്മനെയും (ജനനം 1918 ജൂലൈ 14, മരണം 2007 ജൂലൈ 30) ഓര്‍മ്മിക്കുന്നു.

ചരിത്രത്തില്‍ ഇന്ന്...
********

1223 - ലൂയിസ് എട്ടാമന്‍ തന്റെ പിതാവായ ഫിലിപ്പ് രണ്ടാമന്റെ മരണത്തോടെ ഫ്രാന്‍സിന്റെ രാജാവായി.

1789 - പാരീസിലെ ബാസ്റ്റില്ലിലെ സംഭവം.ഈ സംഭവം വ്യാപകമായ അസംതൃപ്തിയെ ഫ്രഞ്ച് വിപ്ലവത്തിലേക്ക് ഉയര്‍ത്തുന്നു. ഫ്രാന്‍സില്‍ ഇപ്പോഴും വര്‍ഷം തോറും ബാസ്റ്റില്‍ ദിനം ആഘോഷിക്കപ്പെടുന്നു.

1874 -1874-ലെ ചിക്കാഗോ തീപിടിത്തം നഗരത്തിന്റെ 47 ഏക്കര്‍ കത്തിനശിച്ചു, 812 കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെട്ടു, 20 പേര്‍ കൊല്ലപ്പെട്ടു,

1950 - കൊറിയന്‍ യുദ്ധം: ടെയ്‌ജോണ്‍ യുദ്ധത്തിന്റെ തുടക്കം.

1957 - ഈജിപ്ത് ദേശീയ അസംബ്ലിയില്‍ റവ്യ ആതേയ അവളുടെ ഇരിപ്പിടം നേടുകയും അതുവഴി അറബ് ലോകത്തെ ആദ്യ വനിതാ പാര്‍ലമെന്റേറിയന്‍ ആകുകയും ചെയ്തു.

1958 - ഇറാഖിലെ 14 ജൂലൈ വിപ്ലവത്തില്‍ രാജ്യത്തിന്റെ പുതിയ നേതാവായി മാറുന്ന അബ്ദുല്‍-കരീം ഖാസിമിന്റെ നേതൃത്വത്തിലുള്ള ജനകീയ ശക്തികള്‍ രാജവാഴ്ചയെ അട്ടിമറിച്ചു.

1958 - ഇറാഖിലെ വിപ്ലവത്തില്‍ രാജഭരണത്തെ അട്ടിമറിച്ച് അബ്ദുള്‍ കരീം കാസിം ഭരണമേറ്റെടുത്തു.
.
2002 - ബാസ്റ്റില്‍ ഡേ ആഘോഷത്തിനിടയ്ക്ക്, ഫ്രഞ്ച് പ്രസിഡണ്ട് ജാക്വെസ് ചിരാക് വധശ്രമത്തില്‍നിന്നും രക്ഷപ്പെട്ടു.

2011 - ദക്ഷിണ സുഡാന്‍ യു എന്‍ അംഗത്വം നേടി

2016 - ഫ്രാന്‍സിലെ നൈസില്‍ നടന്ന ബാസ്റ്റില്‍ ദിനാഘോഷത്തില്‍ ഒരാള്‍ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റി. 86 പേര്‍ കൊല്ലപ്പെടുകയും 434 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Advertisment