/sathyam/media/post_attachments/R9LxJZZJm3um1qGCWWsE.jpg)
1198 മിഥുനം 30
മകയിരം / ത്രയോദശി
2023 ജൂലായ് 15,ശനി
ഇന്ന് ;
മലയാള സാഹിത്യത്തിന്റെ നിത്യവസന്തം
എം.ടി ക്ക് ഇന്ന് നവതി. !
. ്്
. ദേശീയ ലഘു സമ്പാദ്യ ദിനം !
. ്്
സോഷ്യല്‍ മീഡിയ : ഗിവിംഗ് ഡേ !
. ലോക യുവ നൈപുണ്യ ദിനം !
. ്്
.
ദേശീയ പ്ലാസ്റ്റിക് സര്‍ജറി ദിനം !
്്
(അധികം അറിയപ്പെടാത്ത ഈ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 2011 മുതല്‍ ജൂലൈ 15 പ്ലാസ്റ്റിക് സര്‍ജറി ദിനമായി ആചരിച്ചുവരുന്നു )
* ബ്രസീല്‍ : അന്താരാഷ്ട്ര പുരുഷദിനം !
* കിരിബാട്ടി: വൃദ്ധരുടെ ദിനം!
* ബ്രൂണോയ്: സുല്‍ത്താന്റെ ജന്മദിനം!
* തുര്‍ക്ക്‌മെനിസ്ഥാന്‍: 'ഗല്ല
ബെയ്‌റാമി' (ഗോതമ്പുത്സവം)
* ബോട്‌സ്വാന : പ്രസിഡന്റ് ദിനം !
* USA;
National I Love Horses Day
Woodie Wagon Day
National Tapioca Pudding Day
National Pet Fire Safety Day
National Orange Chicken Day
National Gummi Worm Day
National Be a Dork Day
National Give Something Away Day
. ഇന്നത്തെ മൊഴിമുത്തുകള്‍
. ്്
'വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാല്‍ നിഴലില്‍ ക്ഷമയോടെ വിളക്കു പിടിച്ചു നില്‍ക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക''.
''ജീവിതം സുന്ദരമാകട്ടെ, വേനല്ക്കാലത്തെ പൂക്കളെപ്പോലെ; മരണവും സുന്ദരമാകട്ടെ, ശരത്ക്കാലത്തെ പഴുക്കിലകളെപ്പോലെ''
. < - രബീന്ദ്രനാഥ് ടാഗോര്‍ >
.
***********
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, സാഹിതൃകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍നായര്‍ എന്ന എം.ടി. വാസുദേവന്‍ നായരുടെയും (1933),
ഇന്ത്യന്‍ ശാസ്ത്രജ്ഞനും ബ്രഹ്‌മോസ് പദ്ധതിയുടെ സ്ഥാപക മേധാവിയുമായ എ.ശിവതാണുപിള്ളയുടെയും (1947),
യക്ഷി (മലമ്പുഴ ഡാം), ശംഖ് (വേളി കടപ്പുറം), ജലകന്യക (ശംഖുമുഖം കടപ്പുറം) തുടങ്ങിയ ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച കാനായി കുഞ്ഞിരാമന്റെയും (1937),
മലയാള സാഹിത്യകാരനും ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ ഷെയ്ക്ക് മുഹമ്മദ് കാരക്കുന്നിന്റെയും (1950),
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ, ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും 2016ല്‍ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയും ചെയ്ത നടിയും ടെലിവിഷന്‍ അവതാരകയുമായ രജിഷ വിജയന്റേയും (1990),
മോഡലിംഗ് രംഗത്തു സജീവവും മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുള്ള സിനിമാരംഗത്തെ പുതുമുഖ താരവുമായ അന്‍സണ്‍ പോളിന്റേയും (1988),
ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സത്യേന്ദ്ര നാരായണ്‍സിന്‍ഹയുടെയും ബിഹാറിലെ വൈശാലി മണ്ഡലത്തില്‍നിന്നുള്ള ലോക്സഭാംഗമായിരുന്ന കിഷോരി സിന്‍ഹയുടെയും മകനും കേരളത്തിന്റെ 21-ാം ഗവര്‍ണറുമായിരുന്ന നിഖില്‍ കുമാറിന്റെയും (1941),
ഇന്‍ഡ്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന സര്‍ദാര്‍ സിംഗിന്റയും (1986) ജന്മദിനം !
*പ്രദീപ് തലാപ്പിലിന് ഏനി അവാര്‍ഡ്; സമ്മാനത്തുക 2 ലക്ഷം യൂറോ (1.78 കോടി രൂപ)
റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊര്‍ജ കമ്പനിയായ ഏനി, ഈ രംഗത്ത് വലിയ സ്വാധീനം ചെലുത്തുന്ന ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ക്ക് നല്‍കുന്ന രാജ്യാന്തര പ്രശസ്തമായ ഏനി അവാര്‍ഡ് മദ്രാസ് ഐഐടി രസതന്ത്ര വിഭാഗം പ്രഫസറും മലപ്പുറം പന്താവൂര്‍ സ്വദേശിയുമായ പ്രദീപ് തലാപ്പിലിന്. 2 ലക്ഷം യൂറോ (1.78 കോടി രൂപ) യാണ് സമ്മാനത്തുക. നാനോ കെമിസ്ട്രി അടിസ്ഥാനമാക്കി ജല ശുദ്ധീകരണ സംവിധാനം വികസിപ്പിച്ചെടുത്തതുമായി ബന്ധപ്പെട്ട ഗവേഷണത്തിനും കണ്ടുപിടിത്തത്തിനുമാണ് പുരസ്‌കാരം.
സാംസ്‌കാരികം
*******
*എഴുത്തുകാരി നളിനി ശ്രീധരന്‍ (92) അന്തരിച്ചു.
പാചകകല, ബാലസാഹിത്യം, നാടന്‍ കഥകള്‍, നാടോടി വിജ്ഞാനം തുടങ്ങി
ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സാഹിത്യകാരനും വീക്ഷണം ആദ്യ ചീഫ് എഡിറ്ററുമായിരുന്ന പരേതനായ്‌സ് സി പി ശ്രീധരന്‍ ആയിരുന്നു ഭര്‍ത്താവ്.
*ഭരതന്‍ പുരസ്‌കാരം പ്രിയദര്‍ശന്
മികച്ച ഇന്ത്യന്‍ സംവിധായകനുള്ള ഭരത് കല്യാണ്‍ സുവര്‍ണമുദ്ര സംവിധായകന്‍ പ്രിയദര്‍ശന് സമ്മാനിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംവിധായകന്‍ ഭരതന്റെ വേര്‍പാടിന് കാല്‍നൂറ്റാണ്ട് തികയുന്ന വേളയില്‍ രണ്ട് ദിവസങ്ങളിലായി അനുസ്മരണങ്ങള്‍ നടക്കും. 31-ന് വൈകീട്ട് അഞ്ചിന് സംഗീത നാടക അക്കാദമി റീജണല്‍ തിയേറ്ററില്‍ ഗായകന്‍ പി. ജയചന്ദ്രന്‍ അവാര്‍ഡ് സമ്മാനിക്കും.
* വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദിയുടെ 15-ാമത് ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മമ്മൂട്ടി മുഖ്യകഥാപാത്രമായി അഭിനയിച്ച നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം. മികച്ച നടനായി സൗബിന്‍ ഷാഹിനെയും (ഇലവീഴാ പൂഞ്ചിറ, ജിന്ന്), മികച്ച നടിയായി ദര്‍ശന രാജേന്ദ്രനെയും (ജയ ജയ ജയഹോ) തിരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകന്‍ (നന്‍പകല്‍ നേരത്ത് മയക്കം).
ഇന്നത്തെ സ്മരണ !
*********
പി.എ (അച്യുത)വാര്യര്‍ മ. (1920-1985)
അമ്പാടി നാരായണപ്പൊതുവാള്‍ മ. (1871-1936)
ഡോ.കെ.എം.തരകന്‍ മ. (1930-2003 )
സുലൈഖ ഹുസൈന്‍ മ. (1930 - 2014)
ബാനൂ കോയാജി മ. ( 1918 - 2004)
ബൊനവന്തുരാ മ.(1221-1274)
ആന്റണ്‍ ചെഖോവ് മ. (1860 - 1904)
എറിക് ബേണ്‍ മ. (1910 - 1970 )
പട്ടം താണുപിള്ള ജ. (1885 - 1970)
സി.എച്ച്. മുഹമ്മദ് കോയ ജ. (1927-1983)
എന്‍. ശ്രീകണ്ഠന്‍നായര്‍ ജ. (1915-1983)
ഡോ. പി.പി ആന്റണി (കുസുമം) ജ. (1889-1955 )
സി. ഉണ്ണിരാജ ജ. (1917-1995)
എം. കുമാരന്‍ ജ. (1920-1995)
മങ്കട ടി. അബ്ദുല്‍ അസീസ് മൗലവി ജ. (1931- 2007)
ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ ജ. (1933 -2014)
തിലകന്‍ ജ. (1935 - 2012)
എം.പി. ഗംഗാധരന്‍ ജ. (1934 -2011)
ടി.സി. ജോണ്‍ ജ. (1947 -2013),
മോഗുബായ് കുര്‍ദിക്കര്‍ ജ. (1904-2001)
ബാദല്‍ സര്‍ക്കാര്‍ ജ. (1925- 2011)
റെംബ്രാന്റ് ജ. (1606-1669)
നൂര്‍ മുഹമ്മദ് താരക്കി ജ. (1917-1979 )
്്്്്്്
ഇന്ന്,
പ്രഗത്ഭനായ അദ്ധ്യാപകനും സഹൃദയനായ നിരുപകനും നല്ല പത്രപ്രവര്‍ത്തകനും, നോവലുകളും, ചെറുകഥകളും, വിവര്‍ത്തനങ്ങളും, ബാലസാഹിത്യവും, നാടകങ്ങളും, ജീവചരിത്രങ്ങളും രചിക്കുകയും ചെയ്ത പുലാക്കാട്ട് വാരിയത്ത് അച്ച്യുതവാര്യര്‍ എന്ന പി എ വാര്യരെയും (1920 ഒക്‌റ്റോബര്‍ 3- ജൂലൈ 15, 1985) ,
കേരളീയമായ കഥാകഥനരീതിയോട് പാശ്ചാത്യരചനാശൈലികള്‍ ഇഴ ചേര്‍ത്ത് ഒരു പുതിയ സാഹിത്യരൂപം വികസിപ്പിച്ചവരില്‍ പ്രധാനിയായ
എ.നാരായണപൊതുവാള്‍, എ.ന്‍.പൊതുവാള്‍, എം.രത്‌നം ബി .എ എന്നീ പേരുകളില്‍ കഥയെഴുതിയ വേങ്ങയില്‍ അമ്പാടി നാരായണ പൊതുവാളിനെയും (1871 ജൂണ്‍ 6 - ജൂലൈ 15, 1936),
മലയാളത്തിലും ഇംഗ്ലീഷിലുമായി ഒട്ടനേകം കൃതികള്‍ രചിച്ച മലയാളത്തിലെ ഒരു പ്രശസ്ത സാഹിത്യകാരനും നിരൂപകനു മായിരുന്ന ഡോ.കെ.എം. തരകനെയും (1930 ഒക്ടോബര്‍ 6 - 2003 ജൂലൈ 15),
ഉറുദുവില്‍ 27 നോവലുകളും അത്രത്തോളം ചെറുകഥ കളുമെഴുതിയ കേരളത്തിലെ ആദ്യ ഉര്‍ദു നോവലിസ്റ്റും, കേന്ദ്ര ഉര്‍ദു ഫെലോഷിപ്പ് കമ്മിറ്റി അംഗവുമായിരുന്ന സുലൈഖ ഹുസൈനിനെയും (1930 - 15 ജൂലൈ 2014),
ജനസംഖ്യ നിയന്ത്രണ - കുടുംബാസൂത്രണ രംഗത്ത് കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശകയും രാജ്യാന്തര അംഗീകാരം നേടിയ ഭിഷഗ്വരയും സാമൂഹിക പ്രവര്‍ത്തകയായിരുന്ന ബാനൂ ജഹാന്‍ഗീര്‍ കോയാജിയെയും (22 ഓഗസ്റ്റ് 1918 - 15 ജൂലൈ 2004),
മദ്ധ്യകാല ഇറ്റാലിയന്‍ സ്‌കോളാസ്റ്റിക് ദൈവശാസ്ത്രജ്ഞനും, ദാര്‍ശനികനും ഫ്രാന്‍സിസ്‌കന്‍ ചെറിയ സഹോദരന്മാരുടെ സഭയുടെ എട്ടാമത്തെ തലവനും , കര്‍ദ്ദിനാളും, വേദപാരംഗതനും ആയിരുന്ന ബൊനവന്തുരാ എന്നറിയപ്പെടുന്ന ജോണ്‍ ഫിഡാന്‍സായെയും (1221- 15 ജൂലൈ 1274),
ജയരാജിന് ഈയിടെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരവും, മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്‌കാരവും നേടികൊടുത്ത ഒറ്റാല്‍ എന്ന ചലച്ചിത്രത്തിന്റെ മൂല ചെറുകഥ 'വാങ്ക' എഴുതിയ റഷ്യന്‍ ചെറുകഥാകൃത്തും നാടക കൃത്തുമായിരുന്ന ആന്റണ്‍ പാവ്‌ലോവിച്ച് ചെഖോവിനെയും (29 ജനുവരി 1860 -15 ജൂലൈ 1904 ),
വിനിമയ അപഗ്രഥനം (Transactional Analysis) എന്ന മനഃശാസ്ത്ര വിശകലന രീതിയുടെ ഉപജ്ഞാതാവും, നിത്യജീവിതത്തിലെ സാഹചര്യവും സന്ദര്‍ഭവും വിശകലനവിധേയമാകുന്ന ഗേംസ് പീപ്പിള്‍ പ്ലേ എന്ന പുസ്തകം എഴുതുകയും, വില്പനയില്‍ ബെസ്റ്റ്‌സെല്ലറാവുകയും ചെയ്ത കാനഡയില്‍ ജനിച്ച ലോക പ്രശസ്തനായ മനഃശാസ്ത്ര വിദഗ്ദ്ധന്‍ എറിക് ബേണിനെയും(1910 മേയ് 10 - 1970 ജൂലൈ 15),
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാക്കളില്‍ സമുന്നതനും, സ്വാതന്ത്ര്യസമരത്തിലെ മുന്നണി പ്പടയാളിയും, ഭരണതന്ത്രജ്ഞനും മുപ്പതുവര്‍ഷത്തിലധികം നിയമ സഭാസാമാജികനും, തിരുവിതാംകൂറിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ മുഖ്യമന്ത്രിയും,തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും, കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും പഞ്ചാബ് ഗവര്‍ണറും, ആന്ധ്രാപ്രദേശ് ഗവര്‍ണറും ആയിരുന്ന പട്ടം താണുപിള്ളയെയും (ജൂലൈ-15, 1885 - ജൂലൈ-27, 1970) ,,
മതം ശാസ്ത്രം പൌരോഹിത്യം തുടങ്ങിയ വിഷയങ്ങളെ പറ്റി യുക്തിവാദി,മിതവാദി തുടങ്ങിയ ആനുകാലികങ്ങളില്‍ കുസുമം എന്ന തൂലിക നാമത്തില്‍ കവിതകളും ലേഖനങ്ങളും എഴുതുകയും മഹദ് വ്യക്തികളെ പറ്റി അനുസ്മരണങ്ങള്‍, ഒമര്‍ ഖയാംമിന്റെ റുബിയാത്തിന്റെ പരിഭാഷ എന്നിവ രചിക്കുകയും ചെയ്ത യുക്തിവാദിയും, ശസ്ത്ര ക്രീയ വിദഗ്ദ്ധനും, തൃശൂരില്‍ ധര്‍മ്മോദയം കമ്പനിയുടെയും പബ്ലിക്ക് ലൈബ്രറ റിയുടെയും ചെയര്‍മാനും എതിര്‍ക്കുന്നവര്‍ക്കു പോലും അറിവിന്റെയും നവ ചിന്തയുടെയും തേന്‍ തുള്ളികള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കുസുമം എന്ന തൂലിക നാമം സ്വീകരിച്ച പാണേങ്ങാടന്‍ പാവുണ്ണി ആന്റണി എന്ന ഡോ പി പി ആന്റ്റണിയെയും (1889 ജൂലൈ 15-1955 മാര്‍ച്ച് 9 ),
മാറ്റി വെയ്ക്കപ്പെട്ട വേതനമാണ് ബോണസ് എന്ന തത്ത്വം ഇന്ത്യയില്‍ ആദ്യമായി അംഗീകരിക്കപ്പെട്ട എച്ച് ആന്‍ഡ് സിയില്‍ നടന്ന സമരത്തിന് നേതൃത്വം കൊടുക്കുകയും, മത്തായി മാഞ്ഞൂരാനുമായി ചേര്‍ന്ന് കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയും പില്‍ക്കാലത്ത് ആര്‍ എസ് പി യില്‍ ലയിക്കുകയും, ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ് ലോക്‌സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത കേരളത്തിലെ പ്രമുഖനായ ട്രേഡ് യൂണിയന്‍ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനു മായിരുന്ന എന്‍. ശ്രീകണ്ഠന്‍ നായരെയും (ജൂലൈ 15, 1915 - ജൂലൈ 20, 1983),
ജനയുഗത്തിന്റെയും നവയുഗത്തിന്റെയും മുഖ്യ പത്രാധിപരായും പ്രാഗില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വേള്‍ഡ് മാര്‍ക്സിസ്റ്റ് റിവ്യൂവിന്റെ പത്രാധിപ സമിതിയിലും അംഗമായിരുന്ന കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും,കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും ആയിരുന്ന സി.ഉണ്ണിരാജ എന്ന ശിവശര്‍മ്മ രാജയെയും(15 ജൂലൈ 1917 - 28 ജനുവരി 1995),
പ്രൈവറ്റ് മെമ്പേഴ്‌സ് ബില്‍സ് ആന്റ് റെസലൂഷന്‍ കമ്മിറ്റി ചെയര്‍മാന്‍ (1976-77), വടകര പഞ്ചായത്തംഗം (1952-62), മലബാര്‍ ജില്ലാബോര്‍ഡംഗം (1954-58), വടകര മുനിസിപ്പല്‍ കൗണ്‍സിലര്‍ (1962-68), കേരള സര്‍വകലാശാല സെനറ്റംഗം (1962-68), സി.പി.ഐ. കോഴിക്കോട് ജില്ലാ കൗണ്‍സില്‍ സെക്രട്ടറി, സി.പി.ഐ. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നിനിലകളില്‍ സേവനം അനുഷ്ഠിക്കുകയും ന്നാം കേരളനിയമസഭയില്‍ പേരാമ്പ്ര നിയോജകമണ്ഡലത്തേയും, നാലാം കേരളനിയമസയില്‍ നാദാപുരം നിയോജകമണ്ഡലത്തേയും, പ്രതിനിധീകരിച്ച എം .കുമാരനെയും (15 ജൂലൈ 1920 - 30 മാര്‍ച്ച് 1995),
ലീഗിന്റെ കേരളത്തിലെ ഏക മുഖ്യമന്ത്രിയും, കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവര്‍ത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കര്‍ത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്ര തന്ത്രജ്ഞനും മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയെയും (ജൂലൈ 15, 1927 - സെപ്റ്റംബര്‍ 28, 1983).
ചന്ദ്രിക പത്രത്തിന്റെ മുഖ്യപത്രാധിപര്‍, വര്‍ത്തമാനം പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍, ചരിത്രകാരന്‍, ഇസ്ലാമിക പണ്ഡിതന്‍, അറബി ഭാഷാ ഗവേഷകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ട മങ്കട ടി. അബ്ദുല്‍ അസീസ് മൗലവിയെയും (ജൂലൈ 15, 1931- ആഗസ്റ്റ് 12, 2007),
ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റിന്റെ വകുപ്പു മേധാവിയും അറുന്നൂറോളം കഥകള്‍അടങ്ങിയ 29 കഥാ സമാഹാരങ്ങളും 15 നോവലുകളും ഒരു കവിതാസമാഹാരവും ജീവചരിത്രവും അനുസ്മരണവും ഉള്‍പ്പെടെ അമ്പതിലേറെ കൃതികള്‍ രചിച്ചിട്ടുള്ള എഴുത്തുകാരന്‍ ഉണ്ണിക്കൃഷ്ണന്‍ പുതൂരിനെയും(15 ജൂലൈ 1933 - 2 ഏപ്രില്‍ 2014) ,
കോണ്‍ഗ്രസ് പാര്‍ലമെന്റ് പാര്‍ട്ടി ഉപനേതാവ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ്, ഐ.എന്‍.സി വര്‍ക്കിങ് കമ്മറ്റി മെമ്പര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, പതിനൊന്ന് കേരളനിയമസഭയിലെ അംഗവും മുന്‍ ജലസേചനവകുപ്പ് മന്ത്രിയുമായിരുന്ന എം.പി. ഗംഗാധരനെയും (15 ജൂലൈ 1934 - 31 ഒക്ടോബര്‍ 2011),
ജയ്പൂര്‍-അത്രൗലി ഘരാനയിലെ പ്രമുഖ ഹിന്ദുസ്ഥാനി ഗായിക യായിരുന്ന മോഗുബായ് കുര്‍ദിക്കറിനെയും (ജൂലൈ 15, 1904 - ഫെബ്രുവരി 10, 2001),
പാഗല്‍ഘോഡ,ഏവം ഇന്ദ്രജിത്ത് തുടങ്ങി 50 ഓളം നാടകങ്ങള്‍ എഴുതുകയും സമകാലിക നാടകത്തെ അതിന്റെ ഉള്ളടക്കം കൊണ്ടും ആവിഷ്‌ക്കാര രീതി കൊണ്ടും തെരുവും വീട്ടുമുറ്റവുമൊക്കെ തീയറ്ററാക്കി മാറ്റുകയും ചെയ്ത ഭാരതത്തിലെ പ്രമുഖ ജനകീയ നാടക പ്രവര്‍ത്തകന്‍ ആയിരുന്ന ബാദല്‍ സര്‍ക്കാറിനെയും (15 ജൂലൈ 1925-13 മേയ് 2011),
നെതര്‍ലന്റ്‌സില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായിരുന്ന റെംബ്രാന്റ് വാങ് റേയ്ന്‍ എന്ന റെം ബ്രാന്‍ഡിനെയും (ജൂലൈ 15,1606 - ഒക്ടോബര്‍ 4, 1669),
നിരവധി മലയാളം നാടകങ്ങളിലും സിനിമകളിലും അഭിനയിച്ച് തന്റെ പ്രതിഭ തെളിയിച്ച ഒരു പ്രമുഖ അഭിനേതാവായിരുന്ന തിലകന്‍ എന്ന സുരേന്ദ്രനാഥ തിലകനെയും (1935 ജൂലായ് 15 - 2012 സെപ്റ്റംബര്‍ 24),
ബാലസാഹിത്യകാരനും, നോവലിസ്റ്റും ചലച്ചിത്രഗാന രചയിതാവുമായിരുന്ന ടി.സി. ജോണിനെയും (1947 ജൂലൈ 15-2013 ആഗസ്റ്റ് 25),
1978-ലെ സോര്‍ സൈനിക വിപ്ലവത്തിലൂടെ, പ്രസിഡന്റ് മുഹമ്മദ് ദാവൂദ് ഖാനെ അട്ടിമറിച്ച് പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നീ പദവികള്‍ ഏറ്റെടുക്കുകയും, രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണത്തിന് തുടക്കം കുറിക്കുകയും,വിദ്യാഭ്യാസം, ഭൂപരിഷ്‌കരണം, സ്ത്രീപുരുഷസമത്വം, വിവാഹബന്ധങ്ങള്‍ തുടങ്ങിയ സാമൂഹികമേഖലകളില്‍ വിപ്ലവകരമായ പരിഷ്‌കരണ നടപടികള്‍ നടപ്പാക്കുകയും ചെയ്ത അഫ്ഗാനിസ്താനിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്ന പി.ഡി.പി.എ.യുടെ സ്ഥാപകനേതാവും, പാര്‍ട്ടിയുടെ ആദ്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന നൂര്‍ മുഹമ്മദ് താരക്കിയെയും (1917 ജൂലൈ 15 - 1979 ഒക്ടോബര്‍ 9) ഓര്‍മ്മിക്കാം.
ചരിത്രത്തില്‍ ഇന്ന്...
*******
1482 - മുഹമ്മദ് XII ഇരുപത്തിരണ്ടാമത്തേതും അവസാനത്തേതുമായ നസ്രിദ് ഗ്രാനഡ രാജാവായി കിരീടമണിഞ്ഞു.
1834 - സ്പാനിഷ് ഇന്‍ക്വിസിഷന്‍ ഏകദേശം 356 വര്‍ഷത്തിനു ശേഷം ഔദ്യോഗികമായി പിരിച്ചുവിട്ടു.
1926 - 'BEST' (ബോംബൈ ഇലക്ട്രിക്ക് സപ്ലൈ ആന്റ് ട്രാന്‍സ്‌പോര്‍ട്ട്) ബസ്സുകള്‍ മുംബൈയില്‍ സര്‍വ്വീസ് തുടങ്ങി.
1941 - ഹോളോകോസ്റ്റ്: നാസി ജര്‍മ്മനി100,000ജൂതന്മാരെ അധിനിവേശ നെതര്‍ലാന്‍ഡ്സില്‍ നിന്ന് ഉന്മൂലനാശ ക്യാമ്പുകളിലേക്ക് നാടുകടത്താന്‍ തുടങ്ങി.
1950 - ചന്ദ്രിക വാരിക തുടക്കം.
1954 - 'ബോയിങ്ങ് 707'ന്റെ കന്നിപ്പറക്കല്‍.
1975 - അപ്പോളോ സോയൂസ് ടെസ്റ്റ് പ്രൊജക്റ്റ് - അപ്പോളോ സോയൂസ് എന്നീ ബഹിരാകാശവാഹനങ്ങള്‍ യൂ.എസ്.സോവിയറ്റുമായി ചേരാന്‍ ബഹിരാകാശത്തേക്ക് പറന്നു.
1995 - 'ആമസോണ്‍.കോം' എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ ആദ്യ വില്‍പ്പന നടന്നു.
2003 - AOL ടൈം വാര്‍ണര്‍ നെറ്റ്സ്‌കേപ്പ് പിരിച്ചുവിടുന്നു. അതേ ദിവസം തന്നെയാണ് മോസില്ല ഫൗണ്ടേഷന്‍ സ്ഥാപിതമായത്.
2006 - ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ ട്വിറ്റര്‍ സമാരംഭിച്ചു.
2010 - ഇന്ത്യന്‍ രൂപയുടെ ചിഹ്നത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു.
2013 - ഇന്ത്യന്‍ തപാല്‍വകുപ്പ് 'ടെലഗ്രാഫ്' നിര്‍ത്തലാക്കി.
2016 - ടര്‍ക്കിഷ് സായുധ സേനയുടെ വിഭാഗങ്ങള്‍ ഒരു അട്ടിമറി ശ്രമം നടത്തി പരാജയപ്പെട്ടു
2018 - റഷ്യ ലോകകപ്ല് ഫൈനല്‍ - ഫ്രാന്‍സ് , ക്രൊയേഷ്```
. By ' ടീം തത്ത്വമസി - ജ്യോതിര്‍ഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us