/sathyam/media/post_attachments/JwwOi9tSCIS88JOFd0ZO.jpg)
1198 കർക്കടകം 1
പുണർതം / അമാവാസി
2023 ജൂലായ് 17, തിങ്കൾ
രാമായണ മാസാരംഭം !
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
< 2023 രാമായണമാസം ജൂലൈ 17, തിങ്കളാഴ്‌ച മലയാളമാസമായ കർക്കിടകം ആരംഭിച്ച് ഓഗസ്റ്റ് 16 ഞായറാഴ്ച അവസാനിക്കും >
International Firgun Day !
**********
< Firgun - ഹിബ്രുവിൽ " മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയപ്പെടാതെ സന്തോഷിക്കുന്നവർ>
ദേശീയ ഐസ്‌ക്രീം ദിനം !
**********
ലോക ഇമോജി ദിനം !
< World Imoji Day >
കുട്ടികളെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാനൊരു ദിനം !
*********
അന്തഃരാഷ്ട്ര നീതി ദിനം !
***********
< World Day for International Justice>
* ദക്ഷിണ കൊറിയ : ഭരണഘടന ദിനം!
* സ്ലൊവാക്കിയ: സ്വാതന്ത്ര്യ ദിനം!
* ജപ്പാൻ : നാവിക ദിനം!
* മേഘാലയ : തിരോങ് സിങ്ങ് ദിനം !
< ഖാസികളുടെ നേതാവായിരുന്ന യു തിരോങ് സിങ്ങിന്റെ ചരമ ദിനം>
* കേരളത്തിൽ കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരം അവസാനിച്ചു <1905>.
* USA:
National Tattoo Day
National Peach Ice Cream Day
National Yellow Pig Day
National Get Out of the Dog House Day
National Picnic Month
< പിക്നിക്കിന് ഉചിതമായ മാസം >
ഇന്നത്തെ മൊഴിമുത്തുകൾ
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
''നിത്യവും ചെയ്യുന്ന കർമ്മ ഗുണഫലം
കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ
താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താനനുഭവിച്ചീടുകന്നേ വരൂ''
''ആപത്തുവന്നടുത്തീടുന്ന നേരത്ത്
ശോഭിക്കയില്ലടോ സജ്ജന ഭാഷിതം.''
. <- തുഞ്ചത്തെഴുത്തച്ഛൻ>
. (അദ്ധ്യാത്മരാമായണം)
**********
2001-ൽ റിലീസായ ഉത്തമൻ എന്ന സിനിമയിലൂടെ മലയാളത്തിൽ സജീവമായ,ആകാശത്തിലെ പറവകൾ, മിസ്റ്റർ ബ്രഹ്മചാരി, വേഷം, വാസ്തവം, ഡിറ്റക്ടീവ്, ട്വൻറി-20 എന്നീ മലയാളസിനിമകളിൽ അഭിനയിച്ച തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രി സിന്ധു മേനോൻ്റെയും(1985),
രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ തമിഴ് നടൻ 2009-മുതല്‍ ചലച്ചിത്രരംഗത്ത് സജീവമായി നിരവധി ചിത്രങ്ങളില്‍
അഭിനയിച്ച വിഷ്ണു വിശാലിൻ്റെയും(1984),
വസ്ത്രവ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ വനിതാവ്യാപാരിയും 'ശീമാട്ടി'യുടെ ഉടമസ്ഥയുമായ ബീനാ കണ്ണന്റെയും, (1960),
ഡോ. സുകുമാർ അഴീക്കോട് -തത്ത്വമസി സാംസ്കാരിക അക്കാദമി ട്രസ്റ്റ് അംഗങ്ങളും തത്ത്വമസി /ജ്യോതിർഗ്ഗമയ ഫേസ് ബുക്ക് കൂട്ടായ്മയുടെ അഡ്മിൻമാരുമായ പി.എൻ വിക്രമന്റേയും ശോഭാ ജോഷിയുടേയും,
അനേകം ഹിന്ദി സിനിമകളിലും ചാമരം, മദനോൽസവം, പാളങ്ങൾ, ആദാമിന്റെ മകൻ അബു തുടങ്ങിയ മലയാളം സിനിമകളിലും അഭിനയിച്ച സറീന വഹാബിന്റെയും (1959),
ജർമ്മനിയുടെ പ്രഥമ വനിതാ ചാൻസലർ ആംഗല മെർക്കലിന്റെയും (1954),
പ്രമുഖ ശ്രീലങ്കൻ - ബ്രിട്ടൻ ഗായികയും ചിത്രകാരിയും ഡിസൈനറും സിനിമാ പ്രവർത്തകയുമായ എം.ഐ.എ എന്ന മാതംഗി മായാ അരുൾ പ്രകാശത്തിന്റെയും (1975),
ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ പരമോന്നത നേതാവും മുൻ പ്രസിഡണ്ടുമായ ആയത്തുല്ല അലി ഖാമെനെയിയുടെയും ( 1939) ജന്മദിനം!
ഇന്നത്തെ സ്മരണ !!!
********
ജെ. ശശികുമാർ മ. (1927-2014)
തുമ്പമൺ തോമസ് മ. (1945-2014)
ഇന്ദുലാൽ യാഗ്നിക് മ. (1892-1972)
മാർഷ സിംഗ് മ. (1954-2012)
മോഡ് ആഡംസ് മ. (1872-1953)
ഡിസ്സി ഡീൻ മ. (1910-1974)
ജോസഫ് മുണ്ടശ്ശേരി ജ. (1903-1977 )
കടത്തനാട്ട് ഉദയവർമത്തമ്പുരാൻ ജ. (1867-1906)
മാത്യു കാവുകാട്ട് ജ. (1904 -1969)
ഇ.കെ. ഇമ്പിച്ചി ബാവ ജ. (1917-1995)
മുണ്ടൂർ കൃഷ്ണൻകുട്ടി ജ. (1935-2005)
ബിജോൺ ഭട്ടാചാര്യ ജ. (1915-1978)
അഗ്‌നൺ ജോസഫ് ജ. (1888 -1970)
യേൾ സ്റ്റാൻലി ഗാർഡനർ ജ. (1889-1970)
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
വിവർത്തകനും സാഹിത്യകാരനും സാഹിത്യപ്രവർത്തകനുമായിരുന്ന കടത്തനാട്ട് ഉദയവർമ ത്തമ്പുരാനെയും (17 ജൂലൈ 1867 - 09 സെപ്റ്റംബർ 1906),
മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനും,ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയും കേരളത്തിലെ വിവാദപരമായ വിദ്യാഭ്യാസ പരിഷ്കരണ നിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനും, രൂപഭദ്രതയെക്കുറിച്ചുള്ള തന്റെ വിവാദ സിദ്ധാന്തമവതരിപ്പിച്ച് മലയാള സാഹിത്യത്തിലും മലയാളത്തിൽ അതുവരെ കേട്ടുകേൾവിയില്ലാത്ത വ്യാഖ്യാനശാസ്ത്രത്തിലും (hermeneutics) ഒരു പുതിയ ചരിത്രം കുറിക്കുകയും, സാഹിത്യവിമർശന രംഗത്ത് വിഗ്രഹഭഞ്ജ്കനായി കണക്കാക്കപ്പെടുന്ന ജോസഫ് മുണ്ടശ്ശേരി അഥവാ മുണ്ടശ്ശേരി മാസ്റ്ററിനെയും(1903 ജൂലൈ 17- 1977 ഒക്റ്റോബർ 25),
ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായിരുന്നു മാർ മാത്യു കാവുകാട്ടിനെയും (ജൂലൈ 17, 1904 – ഒക്ടോബർ 9, 1969),
കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവും നിയമസഭാംഗവും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയും രാജ്യസഭയിൽ മലയാളത്തിൽ പ്രസംഗിച്ച് ചരിത്രം സൃഷ്ടിച്ച ഇ.കെ. ഇമ്പിച്ചി ബാവയെയും (ജൂലൈ 17 1917- ഏപ്രിൽ 11 1995),
മാതുവിന്റെ കൃഷ്ണതണുപ്പ് , ഏകാകി, മനസ്സ് എന്ന ഭാരം, ആശ്വാസത്തിന്റെ മന്ത്രച്ചരട്, മൂന്നാമതൊരാൾ നിലാപ്പിശുക്കുള്ള രാത്രിയിൽ, എന്നെ വെറുതെ വിട്ടാലും തുടങ്ങിയ കൃതികൾ രചിക്കുകയും, ചില ടി.വി.സീരിയുകളിലും അഭിനയിക്കുകയും , കോട്ടയത്തുനിന്നു പ്രസിദ്ധീകരികരിക്കുന്ന "സഖി" വാരികയുടെ പത്രാധിപരാകുകയും ചെയ്ത മലയാള ചെറുകഥാകൃത്ത് മുണ്ടൂർ കൃഷ്ണൻകുട്ടിയെയും (1935 ജൂലൈ 17 - 2005 ജൂൺ 4),
1943 ലെ ഷാമകാലത്തെ പറ്റി നബാന്ന എന്ന പ്രസിദ്ധ നാടകം IPTA ക്കു വേണ്ടി എഴുതിയ പ്രസിദ്ധ ബംഗാളി നാടകകൃത്തും സംവിധായകനും അഭിനേതാവും ആയിരുന്ന ബിജോൻ ഭട്ടാചാര്യയെയും(17 ജൂലൈ 1915 – 19 ജനുവരി 1978)
നാടോടിക്കഥകളെ ആശ്രയിച്ച് ഗലീഷ്യൻ ഗ്രാമത്തിലെ ജൂതന്മാരുടെ സാമൂഹിക ജീവിതം ചിത്രീകരിക്കുന്ന ബൃഹത്കൃതി ഹഖനാസാത്കല്ലാ (Haknasath Kallah) ഇഗ്ലീഷിൽ ദ് ബ്രൈഡൽ കാനൊപ്പി (The Bridal canopy), ലോകയുദ്ധങ്ങൾക്കിടയിൽ ഗലീഷ്യയിലെ ഒരു ഗ്രാമത്തിനു സംഭവിച്ച തകർച്ചയെ ചിത്രീകരിക്കുന്ന അത്യന്തം വികാരോത്തേജകമായ ഒരു നോവലായ ഓറിയാനാറ്റ ലാലൺ (Orenata Lalun) ഇഗ്ലീഷിൽ എ വേഫെയറർ ഇൻ ദ് നൈറ്റ് (A Wayfarer in the Night) , ഒന്നാം ലോകയുദ്ധത്തിനു മുൻപുള്ള ജാഫായിലെയും ജറുസലേമിലെയും സാമൂഹിക ജീവിതത്തെ വിവരിക്കുന്ന നോവലായ തെമോൽ ഷിൽഷോം (Thermol Shilshom ) തുടങ്ങിയ കൃതികൾ രചിച്ച നോബൽ സമ്മാന ജേതാവും എബ്രായ ഭാഷയിലെ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന അഗ്നൺ സാമുവെൽ ജോസഫിനെയും(1888 ജൂലൈ 17-ഫെബ്രുവരി 17,1970),
പെരി മാസൺ ഡിറ്റക്റ്റീവ് പരമ്പരകളിലൂടെ പ്രസിദ്ധനാകുകയും പല യാത്രവിവരണങ്ങളും നോവലുകളും എ എ എ ഫെയർ, കൈൽ കോണിങ്ങ്, ചാൾസ് എം ഗ്രീൻ, കെൻഡെക്ക്, ചാൾസ് കെനി, ലെസ് തിൾറെ, റോബർട്ട് പാർ, തുടങ്ങിയ . തൂലിക നാമത്തിൽ എഴുതിയ
അമേരിക്കൻ വക്കീലും, എഴുത്തുകാരനും, ആയിരുന്ന യേൾ സ്റ്റാൻലി ഗാർഡനറെയും (ജൂലൈ 17, 1889 – മാർച്ച് 11, 1970) ഓർമ്മിക്കുന്നു.
ചരിത്രത്തിൽ ഇന്ന്…
*********
1762 - പീറ്റർ മൂന്നാമന്റെ കൊലപാതകത്തിനു ശേഷം കാതറിൻ രണ്ടാമൻ റഷ്യയിലെ സാർ ചക്രവർത്തിയായി.
1815 - നെപ്പോളിയൻ ബ്രിട്ടീഷ് സേനക്കു മുൻപാകെ കീഴടങ്ങി.
1905 - കേരളത്തിൽ കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരം അവസാനിച്ചു.
1918 - ബോൾഷെവിക് കക്ഷിയുടെ ഉത്തരവു പ്രകാരം റഷ്യയിലെ സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമനേയും കുടുംബാംഗങ്ങളേയും റഷ്യയിലെ ഇപാതിയേവ് ഹൗസിൽ വച്ച് വധശിക്ഷക്ക് വിധേയരാക്കി.
1936 സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം.
1968 - ഇറാഖ് പ്രസിഡണ്ട് അബ്ദുൾ റഹ്മാൻ ആരിഫ് ഒരു വിപ്ലവത്തിലൂടെ അധികാരഭ്രഷ്ടനാക്കപ്പെട്ടു. അഹ്മദ് ഹസ്സൻ അൽ-ബക്കറിനെ പുതിയ പ്രസിഡണ്ടായി ബാ അത്ത് പാർട്ടി അധികാരമേല്പ്പിച്ചു.
1973 - ഇറ്റലിയിൽ ഒരു നേത്ര ശസ്ത്രക്രിയക്കായി പോയ അഫ്ഘാനിസ്ഥാൻ രാജാവ് മൊഹമ്മദ് സഹീർ ഷായെ അട്ടിമറിച്ച് അദ്ദേഹത്തിന്റെ ബന്ധു മൊഹമ്മദ് ദാവൂദ് ഖാൻ അധികാരത്തിലേറി.
1976 - കിഴക്കൻ തിമൂർ ഇന്തോനേഷ്യയുടെ 27-മത് പ്രവിശ്യയായി കൂട്ടിച്ചേർക്കപ്പെട്ടു.
2007 - TAM എയർലൈൻസ് ഫ്ലൈറ്റ് 3054 , ഒരു എയർബസ് A320 , വളരെ വേഗത്തിൽ ലാൻഡിംഗിന് ശേഷം ഒരു വെയർഹൗസിലേക്ക് ഇടിച്ചുകയറി, സാവോ പോളോ-കോങ്കോണാസ് എയർപോർട്ട് റൺവേയുടെ അവസാനം കാണാതെ 199 പേർ മരിച്ചു.
2014 - മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 17 , ഒരു ബോയിംഗ് 777 , വെടിവച്ചതിനെത്തുടർന്ന് ഉക്രെയ്നിന്റെയും റഷ്യയുടെയും അതിർത്തിക്ക് സമീപം തകർന്നു . വിമാനത്തിലുണ്ടായിരുന്ന 298 പേരും കൊല്ലപ്പെട്ടു.
2014 - പോ-ബയോൺ ലൈനിലെ ഒരു ഫ്രഞ്ച് പ്രാദേശിക ട്രെയിൻ ഡെൻഗ്വിൻ പട്ടണത്തിന് സമീപം അതിവേഗ ട്രെയിനിൽ ഇടിച്ച് 25 പേർക്ക് പരിക്കേറ്റു.
2015 - ഇറാഖിലെ ദിയാല ഗവർണറേറ്റിൽ ചാവേർ ബോംബാക്രമണത്തിൽ 120 പേർ കൊല്ലപ്പെടുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2018 - വ്യാഴത്തിന്റെ ഒരു ഡസൻ ക്രമരഹിത ഉപഗ്രഹങ്ങളെ തന്റെ സംഘം കണ്ടെത്തിയതായി സ്കോട്ട് എസ്. ഷെപ്പേർഡ് പ്രഖ്യാപിച്ചു .
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us