ഇന്ന് ജൂണ്‍ 29: ലോക വ്യവസായ രൂപരേഖ ദിനവും അന്താരാഷ്ട്ര ചെളിമണ്ണ് ദിനവും ഇന്ന്: ചന്ദ്രിക കുമാരതുംഗയുടെയും ലിയോവെജില്‍ഡോ ജൂനിയറിന്റെയും ജന്മദിനം: അയര്‍ലാന്റിലെ മോണാസ്റ്റിക് ക്രോണിക്ലറില്‍ ഒരു സൂര്യഗ്രഹണം രേഖപ്പെടുത്തിയതും, സിവേര്‍ നോര്‍വേയുടെ ചക്രവര്‍ത്തിയായി അധികാരമേറ്റെടുത്തതും വാന്‍കൂവര്‍ ദ്വീപില്‍ കല്‍ക്കരി കണ്ടെത്തിയതും ചരിത്രത്തില്‍ ഇതെ ദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

New Update

publive-image

1198 മിഥുനം 14
ചോതി / ഏകാദശി (വ്രതം)
2023 ജൂണ്‍ 29, വ്യാഴം
ചതുര്‍മ്മാസി വ്രതാരംഭം !

Advertisment

ഇന്ന്;
. ഈദുല്‍ അസ്ഹ (ബക്രീദ്)
. ***********
. ശ്ലീഹാ നോമ്പുവീടല്‍

ലോക വ്യവസായ രൂപരേഖ ദിനം !
. *************
(World Industrial Design Day)

അന്താരാഷ്ട്ര ചെളിമണ്ണ് ദിനം !
. ************
(International Mud Day)

ദേശീയ ക്യാമറ ദിനം !
. *********
(National Camera Day)

* സെയ്‌ഷെല്‍സ് സ്വാതന്ത്ര്യ ദിനം !
(Seychelles : Independence Day !
ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജനസംഖ്യയുള്ള സെയ്‌ഷെല്‍സിന്റെ സ്വാതന്ത്ര്യ ദിനം)

* ഇക്വഡോര്‍: എഞ്ചിനീയേഴ്‌സ് ഡേ !
* നെതര്‍ലാന്‍ഡ്‌സ്: വൃദ്ധ സൈനിക
ദിനം !
* USA*
Hug Holiday
National Handshake Day
National Bomb Pop Day
National Waffle Iron Day
National Almond Buttercrunch Day

ഇന്നത്തെ മൊഴിമുത്ത്
്്

''പിശാചില്ലെന്നാണെന്റെ വിചാരം; പക്ഷേ മനുഷ്യന്‍ അവനെ സൃഷ്ടിച്ചിരിക്കുന്നു, സ്വന്തം രൂപത്തിലും ഛായയിലും അവന്‍ പിശാചിനു ജന്മം കൊടുത്തിരിക്കുന്നു''

. < - ഫിയോദര്‍ ദസ്തയേവ്സ്‌കി >
*********
ഇറ്റലിയില്‍ രണ്ടു തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തി ജോര്‍ജിയോനാ പൊളിറ്റാനോ (1925) യുടെയും,

ശ്രീലങ്കയുടെ നാലാമത്തെ എക്‌സിക്യുട്ടീവ് പ്രസിഡണ്ടായിരുന്ന ചന്ദ്രിക കുമാരതുംഗയുടെയും (1945),

ബ്രസീലിയന്‍ ഫുട്‌ബോള്‍ കളിക്കാരനും, 1979 മുതല്‍ 1992 വരെ 74 അന്താരാഷ്ട്ര മത്സരങ്ങളില്‍ ബ്രസീലിന്റെ ദേശീയ ടീമിനെ പ്രതിനിധീകരിച്ച കളിക്കാരനുമായ ജൂനിയര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലിയോവെജില്‍ഡോ ജൂനിയറിന്റെയും(1954) ജന്മദിനം.!

ഇന്നത്തെ സ്മരണ !
*********
ഡോ. കെ. ഗോദവര്‍മ്മ മ. (1902 -1959)
പ്രൊ.പി.വി. ഉലഹന്നാന്‍ മാപ്പിള മ. (1905-1993)
ജോസഫ് ഇടമറുക് മ. (1934 - 2006)
വി.ഐ സുബ്രഹ്‌മണ്യം മ. ( - 2009)
പൊയ്കയില്‍ യോഹന്നാന്‍ മ. (1879-1939)
ബാബു നാരായണന്‍ മ. (1959 - 2019)
തേവലക്കര ചെല്ലപ്പന്‍ മ. ( - 2015)
കെ.ജി. സുബ്രമണ്യം മ. (1924-2016)
വീണാ സഹസ്രബുദ്ധെ മ. (1948-2016)
സബിത ചൗധരി മ. (1945-2017)
മൈക്കല്‍ മധുസൂദന്‍ ദത്ത് മ. (1824-1873)
ലാന ടേണര്‍ മ. (1921 - 1995)
ഡി.ഡി. കൊസാംബി മ. ( 1907 -1966)
ഇര്‍വിങ് വാലസ് മ. (1916 - 1990)
കാതറീന്‍ ഹെപ്‌ബേണ്‍ മ (1907-2003)

സ്വാമി ബ്രഹ്‌മവ്രതന്‍ ജ. (1908 -1981)
അനുരാധ രമണന്‍ ജ. ( 1947 - 2010)
പി കെ അയ്യങ്കാര്‍ ജ. ( 1931 - 2011
ആഞ്ചലോ സെക്കി ജ. ( 1818 -1878)
മഹലനോബിസ് ജ. (1893 -1972)
്്്്്്്

ഇന്ന്,

സ്വാതന്ത്ര്യസമര സേനാനിയും കേന്ദ്രമന്ത്രിയുമായിരുന്ന ജി. രവീന്ദ്രവര്‍മ്മയുടെ അച്ഛനും, ഭാഷാശാസ്ത്രജ്ഞനും, നിരൂപകനും സംസ്‌കൃത പണ്ഡിതനുമായിരുന്ന ഡോ. കെ. ഗോദവര്‍മ്മയെയും(1902 ജനുവരി 12-1959 ജൂണ്‍ 29)

കേരള യൂണിവേഴ്സിറ്റിയിലെ ആദ്യ ത്തെ യു.ജി.സി. പ്രൊഫസറും, എസ്.ബി. കോളേജിലെ മലയാളം ഡിപ്പാര്‍ട്ട്മെന്റ് തലവനുമായിരുന്ന പ്രൊഫ. പി.വി. ഉലഹന്നാന്‍ മാപ്പിളയെയും ( 1905 ജനുവരി 1-1993 ജൂണ്‍ 29),

പത്രപ്രവര്‍ത്തകന്‍, യുക്തിവാദി, ഗ്രന്ഥകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന ജോസഫ് ഇടമറുകിനെയും ( സെപ്റ്റംബര്‍ 7, 1934 - 29 ജൂണ്‍ 2006),

-മലയാളമുള്‍പ്പെടെയുള്ള ദ്രാവിഡ ഭാഷകളുടെ പഠനത്തിനും ഗവേഷണത്തിനും ജീവിതം സമര്‍പ്പിച്ച പ്രശസ്ത ഭാഷാശാസ്ത്രജ്ഞനും
കേരള സര്‍വകലാശാലയിലെ തമിഴ്, ഭാഷാ ശാസ്ത്രവകുപ്പുകളുടെ മുന്‍ മേധാവിയും, തഞ്ചാവൂരിലെ തമിഴ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറും,ആന്ധ്രാപ്രദേശിലെ കുപ്പത്തുള്ള ദ്രാവിഡ സര്‍വകലാശാലയുടെ പ്രോ-ചാന്‍സലറും,
മൂന്ന് വാല്യങ്ങളുള്ള 'ഭാഷയും പഠനവും', 'മലയാളം ഡയലക്ട് സര്‍വേ' (ഈഴവ, തിയ) 'ഡയലക്ട് സര്‍വേ' (നായര്‍) എന്നി പ്രധാന പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവും ആയിരുന്ന വി.ഐ സുബ്രഹ്‌മണ്യത്തിനെയും ( -ജൂണ്‍ 29, 2009),

ബംഗാളി ഗീതകത്തിന്റെ പിതാവ് എന്നറിയപ്പെടുകയും, ആദ്യമായി അമിത്രാക്ഷര്‍ ച്ചാന്ദ (blank verse) എന്ന ശൈലിയില്‍ എഴുതുകയും, ഇഗ്ലീഷ് പദ്ധതിയില്‍ ആദ്യമായി ബംഗാളിയില്‍ നാടകങ്ങള്‍ എഴുത്തുകയും ചെയ്ത
മൈക്കല്‍ മധുസൂദന്‍ ദത്തയെയും ( 25 ജനുവരി 1824 - 29 ജൂണ്‍ 1873),

ഗണിതശാസ്ത്രജ്ഞന്‍, സാഹിത്യകാരന്‍, ജൈവ ശാസ്ത്രജ്ഞന്‍. ഇന്ത്യയില്‍ പുരാവസ്തുശാസ്ത്രം, വംശപഠനം, സാമ്പത്തികശാസ്ത്രം എന്നിവയിലൂന്നിയ ചരിത്രപഠനത്തിനു തുടക്കം കുറിക്കുകയും, സമ്പദ്ഘടനയെയും നാണയങ്ങളേയും അപഗ്രഥിക്കുക വഴി അന്നുവരെ ശരിയെന്ന് കരുതിയിരുന്ന വസ്തുതകള്‍ ചരിത്രപരമായി തെറ്റാണെന്ന് തെളിയിക്കുകയും ചെയ്ത ഇന്ത്യക്കാരനായ ലോകപ്രശസ്ത ചരിത്രകാരന്‍ ഡി.ഡി. കൊസാംബി. എന്ന ദാമോദര്‍ ധര്‍മാനന്ദ് കൊസാംബിയെയും( 1907 ജൂലൈ 31-1966 ജൂണ്‍ 29),

വളരെ ഏറെ ഗവേഷണം നടത്തി പൈങ്കിളി നോവലുകള്‍ എഴുതുകയും ലൈംഗീക പ്രധാനമായതിനാല്‍ അവ ലോകത്ത് എല്ലായിടത്തും എറ്റവും കടുതല്‍ വിറ്റഴിയുകയും ചെയ്ത അമേരിക്കയിലെ നോവലിസ്റ്റും, തിരക്കഥാകൃത്തും ആയ ഇര്‍വിങ് വാലസിനെയും(മാര്‍ച്ച് 19, 1916 - ജൂണ്‍ 29, 1990)

ദ് പോസ്റ്റ്മാന്‍ ആള്‍വെയ്‌സ് റിങ്ക്‌സ് ടൈ്വസ് (1946), ദ് ബാഡ് ആന്‍ഡ് ദ് ബ്യൂട്ടിഫുള്‍ (1952 ) തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും, അഭിനയമികവിനെക്കാളേറെ പ്രകടനപരതകൊണ്ട് ഒരു ഇതിഹാസ നടിയായി മാറുകയും ചെയ്ത അമേരിക്കന്‍ ചലച്ചിത്രനടി ലാന ടേണറിനെയും (1921 ഫെബ്‌റുവരി 8- ജൂണ്‍ 29, 1995),

നാടകങ്ങളിലും ടെലിവിഷനിലും അഭിനയിക്കുകയും, മികച്ച അഭിനേത്രിക്കുള്ള അക്കാഡമി അവാര്‍ഡ് നാല് തവണ നേടിയ ഒരേയൊരു വ്യക്തിയും, അറുപത് വര്‍ഷക്കാലം വെള്ളിത്തിരയില്‍ നിറസാനിധ്യം ആയിരുന്ന ഹോളിവുഡ് അഭിനേത്രി കാതറീന്‍ ഹൂറ്റണ്‍ ഹെപ്‌ബേണ്‍ നെയും(മെയ് 12, 1907 - ജൂണ്‍ 29, 2003)

മലയാള നാടകത്തെ തമിഴ് സംഗീത നാടക രാജപാര്‍ട്ട് വേഷങ്ങളില്‍ നിന്നും മോചിപ്പിച്ച പ്രതിഭയും, വാഗ്ഭടാനന്ദന്റെ ശിഷ്യനും, വര്‍ഷം നാലയിരത്തിലേറേ വേദികളില്‍ കളിച്ചിരുന്ന 'കരുണ ' അടക്കം എഴുപതിലധികം നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്യുകയും,സെബാസ്റ്റ്യ ന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ ,ഓച്ചിറ വേലുക്കുട്ടി , അഗസ്റ്റിന്‍ ജോസഫ് (യേശുദാസിന്റെ അച്ഛന്‍ ) തുടങ്ങിയവര്‍ പാടി അഭിനയിച്ച് വളര്‍ന്ന 'ഓച്ചിറ
പരബ്രഹ്‌മോദയം സംഗീതനടന സഭ' എന്ന ട്രൂപ്പിന്റെ ജീവാത്മാവും പരമാത്മാവും ആയിരുന്ന കൊയിപ്പുറത്ത് ശങ്കരപിള്ള എന്ന കുട്ടന്‍ നായര്‍ എന്ന സ്വാമി ബ്രഹ്‌മവ്രതനെയും (1908 ജൂണ്‍ 29-1981 ജൂണ്‍ 11)

ആനന്ദവികടന്‍ ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണമെഡലിനര്‍ഹമാകുകയും, പിന്നീട് ഇതേ പേരില്‍ സിനിമയാകുകയും ചെയ്ത സിരൈ എന്ന ചെറുകഥ , കൂട്ടുപുഴുക്കള്‍, മലരിന്‍ പയനം, ഒരു വീട് ഇരു വാസല്‍ തുടങ്ങിയ കൃതികള്‍ അടക്കം
800 നോവലുകളും, ആയിരത്തിലധികം ചെറുകഥകളും രചിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു എഴുത്തുകാരിയും, സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന അനുരാധ രമണനെയും(29 ജൂണ്‍ 1947 - 16 മേയ് 2010),

ഇന്ത്യയുടെ ആദ്യത്തെ ആണവവിസ്‌ഫോടന പരീക്ഷണത്തില്‍ (പൊഖ്‌റാന്‍-1974) പ്രമുഖ പങ്ക് വഹിക്കുകയും ,ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍, ആണവോര്‍ജ്ജ കമ്മീഷന്റെ ചെയര്‍മാന്‍, കേരള സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് തുടങ്ങിയ പദവികള്‍ അലങ്കരിക്കുകയും ചെയ്ത ഇന്ത്യയിലെ പ്രമുഖനായ ഒരു ആണവ ഭൗതികശാസ്ത്രജ്ഞനായിരുന്ന പത്മനാഭ കൃഷ്ണഗോപാല അയ്യങ്കാറെയും (29 ജൂണ്‍ 1931 - 21 ഡിസംബര്‍ 2011),

പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ കലാശാലയുടെ ഭരണാധിപനും സൂര്യനെക്കുറിച്ചുള്ള പഠനങ്ങള്‍ ശ്രദ്ധേയനാക്കുകയും ചെയ്ത ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ആഞ്ചലോ സെക്കിയെയും ( 29 ജൂണ്‍ 1818 - 26 ഫെബ്രു: 1878) ,

മഹലനോബിസ് അന്തരം' എന്ന സ്ഥിതിവിവര ഏകകത്തിന്റെ പേരില്‍ അറിയപ്പെടുകയും, ഭാരതീയ സ്ഥിതിവിവര ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുകയും,|ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രത്തിന്റെ (Indian Statistical Institute) സ്ഥാപകനും ധാരാളം ബൃഹത് മാതൃകാ വ്യാപ്തിനിര്‍ണ്ണയങ്ങളിലും (surveys) സംഭാവനകള്‍ നല്‍കുകയും ചെയ്ത ശാസ്ത്രജ്ഞനും പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനുമായിരുന്ന പ്രശാന്ത ചന്ദ്ര മഹലനോബി സിനെയും (ജൂണ്‍ 29, 1893 -ജൂണ്‍ 28, 1972) ഓര്‍മ്മിക്കുന്നു.

ചരിത്രത്തില്‍ ഇന്ന്...
*********

512 - അയര്‍ലാന്റിലെ മോണാസ്റ്റിക് ക്രോണിക്ലറില്‍ ഒരു സൂര്യഗ്രഹണം രേഖപ്പെടുത്തി.

1194 - സിവേര്‍ നോര്‍വേയുടെ ചക്രവര്‍ത്തിയായി അധികാരമേറ്റെടുത്തു.

1659 - ട്രബെസ്‌കോയ് രാജകുമാരന്റെ നേതൃത്വത്തിലുള്ള റഷ്യക്കാര്‍ ഇവാന്‍ വൈഹോവ്‌സ്‌കിയുടെ യുക്രൈന്‍ സൈന്യത്തെ കോനോട്ടോപ്പ് യുദ്ധത്തില്‍ തോല്പ്പിച്ചു.

1850 - വാന്‍കൂവര്‍ ദ്വീപില്‍ കല്‍ക്കരി കണ്ടെത്തി.

1911 - മോഹന്‍ ബഗാന്റെ നഗ്‌നപാദരായ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം വെള്ളക്കാരുടെ യോര്‍ക്ക് ഷെയര്‍ റെജിമെന്റിനെ തോല്‍പ്പിച്ച് കപ്പ് നേടി.

1958 - ബ്രസീലിന്റെ ആദ്യത്തെ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം പെലെയുടെ നേതൃത്വത്തിലുള്ള ടീം കരസ്ഥമാക്കി.

1976 - ബ്രിട്ടണില്‍ നിന്നും സെയ്‌ഷെല്‍സ് സ്വതന്ത്രമായി.

1986 - 1986 ലെ ഫിഫ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ കിരീടം അര്‍ജന്റീനയുടെ മറഡോണയും കൂട്ടരും നേടി

2007 - ആപ്പിള്‍ കമ്പനി ഐഫോണ്‍ അമേരിക്കന്‍ വിപണിയില്‍ പുറത്തിറക്കി.

2018 - കാണാതായതും ഉപേക്ഷിക്കപ്പെട്ടതുമായ കുട്ടികളെ കണ്ടെത്താന്‍ സഹായിക്കുന്ന 'റീ യുണൈറ്റ് എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ പുറത്തിറങ്ങി

2020 - കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. യുഡിഎഫ് മുന്‍ധാരണ അനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതിരുന്നതോടെയാണ് യുഡിഎഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

2020 - അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു. ലോകപ്രശസ്തമായ 'ടിക് ടോക്ക് ' ആപ്ലിക്കേഷനും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

2020 - മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ചക്രവര്‍ത്തി രംഗരാജന് ജീവിതകാലത്തെ നേട്ടങ്ങള്‍ക്കായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കിലെ ആദ്യത്തെ പ്രൊഫ. പി സി മഹലനോബിസ് അവാര്‍ഡ് നല്‍കി

2020 - കൊവിഡ് -19 ലോക്ക്‌ഡൌണ്‍ മൂലം പ്രതികൂലമായി ബാധിച്ച ഉപജീവനമാര്‍ഗങ്ങള്‍ പുനരാരംഭിക്കുന്നതിന് തെരുവ് കച്ചവടക്കാര്‍ക്ക് മിതമായ നിരക്കില്‍ പ്രവര്‍ത്തന മൂലധന വായ്പ നല്‍കുന്ന പദ്ധതിയായ 'പ്രധാനമന്ത്രി 'സ്വനിധി വായ്പ' പദ്ധതിയുടെ' വെബ് പോര്‍ട്ടല്‍ ആരംഭിച്ചു.

Advertisment