ഇന്ന് ജൂലൈ 1: തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് കൊച്ചി സംസ്ഥാനം രൂപംകൊണ്ടത് 1949 ജൂലൈ 1 ന്: ലോക ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ദിനവും വന മഹോത്സവവാരത്തിന്റെ തുടക്കവും ഇന്ന്: ബിമന്‍ ബാസുവിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും നടി ജയഭാരതിയുടേയും ജന്മദിനം: ഇന്ത്യയുടെ ആദ്യത്തെ തപാല്‍ സ്റ്റാമ്പായ സിന്ധ് ഡാക്ക് പുറത്തിറങ്ങിയതും മഞ്ഞിന്റെ നാട് എന്നറിയപ്പെടുന്ന കാനഡ സ്വതന്ത്രമായതും സൊമാലിയ ബ്രിട്ടണില്‍ നിന്നും സ്വതന്ത്രമായതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image
1198 മിഥുനം 16
അനിഴം / ത്രയോദശി
2023 ജൂലായ് 1, ശനി

ഇന്ന്; . 1941 ജൂലൈ 1 : തിരു -കൊച്ചി സംയോജനം

<തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് കൊച്ചി സംസ്ഥാനം രൂപംകൊണ്ടത് 1949 ജൂലൈ 1 ന്. തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിരതിരുനാള്‍ പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖനായി .
തിരുകൊച്ചി ലയനസമയത്ത് തിരുവിതാംകൂറില്‍ പറവൂര്‍ ടി.കെ.നാരായണപിള്ളയും കൊച്ചിയില്‍ ഇക്കണ്ടവാരിയരുമായിരുന്നു പ്രധാനമന്ത്രിമാര്‍. ലയനശേഷം ടി.കെ.നാരായണപിള്ളയായിരുന്നു പ്രധാനമന്ത്രി. 1950 ല്‍ സംസ്ഥാന പ്രധാനമന്ത്രിയുടെ സ്ഥാനം മുഖ്യമന്ത്രി എന്നായിമാറി .>

Advertisment

. രാജ്യാന്തര ഡോക്ടര്‍ ദിനം !
. ***********
<ഡോക്ടര്‍സ് ദിനം; വിദ്യാഭ്യാസ വിദഗ്ദ്ധനും, മനുഷ്യസ്നേഹിയും, സ്വാതന്ത്ര്യസമര സേനാനിയും പശ്ചിമബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും ഡോക്ടറുമായിരുന്ന ബിദന്‍ ചന്ദ്ര റോയിയുടെ ഓര്‍മ്മയ്ക്കായ് ജൂലൈ ഒന്ന് ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവും ഇതേ ദിവസമാണ്>

അന്തഃരാഷ്ട്ര നര്‍മ്മ/ഫലിത ദിനം!
*********
(Internationa Joke Day)

. അന്തഃരാഷ്ട്ര റെഗ്ഗെ ദിനം. !
. ***********
< International Reggae Day; ജമൈക്ക പടിഞ്ഞാറെ ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ഉണ്ടായിരുന്ന ഒരു സംഗീത നൃത്തം>

* ലോക ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ദിനം!
* വന മഹോത്സവവാരത്തിന്റെ തുടക്കം !

* ഉക്രൈന്‍: നേവി ഡേ !
* സിംഗപ്പൂര്‍: യൂത്ത് ഡേ & സശസ്ത്ര
സേനാ ദിനം !
* കാനഡ: കാനഡ ഡേ !
പാക്കിസ്ഥാന്‍ : ചില്‍ഡ്രന്‍സ് ഡേ !
* ചൈന: കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന
സ്ഥാപന ദിനം !
* സോമാലിയ, ബുറുണ്ടി, റുവാണ്ട :
സ്വാതന്ത്ര്യ ദിനം!
* ഘാന : ജനാധിപത്യ ദിനം!

International Chicken Wing Day
ZIP Code Day
* Canada Day
* USA ;
Second Half of the Year Day
National Postal Workers Day
National Hop-A-Park Day
National Gingernsap Day
National Creative Ice Cream Flavors Day

* Month of July
World Watercolor Month
Plastic Free July
Sarcoma Awareness Month
National Picnic Month
Bank Account Bonus Month
National Cell Phone Courtesy Month
National Horseradish Month
National Ice Cream Month
National Independent Retailer Month

ഇന്നത്തെ മൊഴിമുത്ത്
്്

''ഒരാളുടെ സ്വഭാവം പഠിക്കാന്‍ സംസാരത്തിനിടയില്‍ അയാള്‍ പതിവായി ഉപയോഗിക്കുന്ന വിശേഷണപദങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.''

. < - മാര്‍ക്ക് ടൈ്വന്‍ >
**********
മുസ്ലിം ലീഗ് നേതാവും 2006,2011 നിയമസഭകളില്‍ കൊണ്ടോട്ടി നിയമ സഭാംഗവുമായിരുന്ന കെ മുഹമ്മദുണ്ണി ഹാജിയുടെയും (1943),

സി പി എം ന്റെ മുന്‍ സംസ്ഥാന കമ്മറ്റി അംഗവും മുന്‍ നിയമസഭാംഗവുമായിരുന്ന കെ മൂസക്കുട്ടിയുടെയും (1938),

എസ് എഫ് ഐ യുടെ ആദ്യ ജനറല്‍ സെക്രട്ടറിയും CPIM ന്റെ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറൊ മെംബറുമായ ബിമന്‍ ബാസുവിന്റെയും (1940),

ബി ജെ പി നേതാവും മുന്‍കേന്ദ്ര മന്ത്രിയും നിലവില്‍ ജമ്മു ആന്‍ഡ് കാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെയും (1959),

കോണ്‍ഗ്രസ് എസ് ന്റെ സംസ്ഥാന പ്രസിഡന്റും, നിയമസഭാ അംഗവും കഴിഞ്ഞ പിണറായി വിജയന്‍ മന്ത്രിസഭയില്‍ തുറമുഖം, പുരാവസ്തു എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്റെയും (1944),

മലയാളത്തില്‍ അന്‍പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിക്കുകയും
ഏറ്റവും മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം രണ്ടു തവണ നേടുകയും ചെയ്തിട്ടുള്ള നടി ജയഭാരതിയുടേയും (1954),

മുംബൈയില്‍ ജനിച്ചു വളര്‍ന്ന് ' തൈക്കുടം ബ്രിഡ്ജ് ' എന്ന മ്യൂസിക് ബാന്റിലൂടെ ജനശ്രദ്ധ നേടുകയും കപ്പ ടിവി എന്ന ടെലിവിഷന്‍ ചാനലില്‍ മ്യൂസിക് മോജോ എന്ന പരിപാടിയില്‍ അംഗവുമായിരുന്ന ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോന്‍ (1989)ന്റേയും,

ടെലിവിഷന്‍ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയും ചലച്ചിത്രലോകത്തേക്ക് എത്തുകയും കെരളി ടിവിയുടെ ഗന്ധര്‍വസംഗീതം സീനിയേഴ്സ് 2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങള്‍, ജീവന്‍ ടിവിയുടെ വോയ്സ് 2004 തുടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെടുകയും മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം (കാണെക്കാണെ) ലഭിക്കുകയും ചെയ്ത് സിതാര കൃഷ്ണകുമാര്‍(1986)ന്റേയും,

സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെയും (1973),

ഗാന്ധിജിയുടെ പൌത്രിയും, ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതാവുമായ ഇള ഗാന്ധിയുടെയും (1940),

ബോഡോ ഭാഷയിലെഴുതുന്ന കവിയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവും മുന്‍ രാജ്യസഭാംഗവു മായ ഉര്‍ഖാവോ ഗ്വര ബ്രഹ്‌മയുടെയും(1963),

9 സ്വര്‍ണമുള്‍പ്പെടെ 10 ഒളിമ്പിക് മെഡലുകളും 8 സ്വര്‍ണ മുള്‍പ്പെടെ 10 ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകളും നേടിയ മുന്‍ അമേരിക്കന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് കായികതാരം ഫ്രെഡറിക് കാള്‍ട്ടണ്‍ 'കാള്‍' ലൂയിസിന്റെയും (1961),

സ്‌കിന്‍സ് എന്ന കൗമാര നാടക പരമ്പരയിലെ (2007-2008, 2013) കാസി എയ്ന്‍സ്വര്‍ത്ത് എന്ന കഥാപാത്രത്തെയും എച്ച്.ബി.ഒ ഫാന്റസി പരമ്പര ഗെയിം ഓഫ് ത്രോണ്‍സില്‍ ഗില്ലി എന്ന വേഷവും അവതരിപ്പിക്കുന്ന നടി ഹന്ന മുറെയുടെയും (1989),

പുല്ലാങ്കുഴലില്‍ നിന്നുംമുന്‍ മാസ്മര സംഗീതം ഉതിര്‍ക്കുന്ന ഹരിപ്രസാദ് ചൌരസ്യയുടെയും (1938) ജന്മദിനം !

ഇന്നത്തെ സ്മരണ !
********

പി. കേശവദേവ് മ, (1904-1983)
ടി.കെ.സി. വടുതല മ. (1921-1988)
ശാശ്വതീകാനന്ദ മ. (1952-2002)
കുടമാളൂര്‍ അപ്പുക്കുട്ടന്‍ മ. (-2013)
പുരുഷോത്തം ദാസ് ടണ്ടന്‍ മ.
(1882 -1962)
വില്‍ഹം ഫ്രൈഡമാന്‍ ബാച്ച് മ.
(1710 -1784)
ചാള്‍സ് ഗുഡിയര്‍ മ. (1800-1860)
മൈക്കല്‍ ബക്കുനിന്‍ മ. (1814 -1876)
യുവാന്‍ പെരോണ്‍ മ. (1895-1974)
മാര്‍ലണ്‍ ബ്രാന്‍ഡോ മ. (1924-2004)

വി.പി. മുഹമ്മദ്, ജ.1930
പൊന്‍കുന്നം വര്‍ക്കി ജ. (1911-2004)
ടി.സി. നാരായണന്‍ നമ്പ്യാര്‍ ജ. (1914-1995)
അമ്മന്നൂര്‍ മാധവചാക്യാര്‍ ജ.
(1917 -2008)
കെ.മൊയ്തീന്‍ കുട്ടി ഹാജി ജ.
(1918 - 1997)
അഴീക്കോടന്‍ രാഘവന്‍ ജ. (1919-1972)
കെ.എ. കൊടുങ്ങല്ലൂര്‍ ജ. (1921-1989)
പി.പി. ഉമ്മര്‍കോയ ജ. (1922-2000)
വി. പനോളി ജ. (1923 -2001),
വി കരുണാകരന്‍ നമ്പ്യാര്‍ ജ.(1924 -1981)
വി.ടി. കുമാരന്‍ ജ. (1927 - 1986)
എ.എം. രാജ ജ. (1929 - 1989)
എന്‍ പി മുഹമ്മദ് ജ. ( 1929 - 2003)
പി.എം. അബൂബക്കര്‍ ജ. ( 1932- 1994 )
ഹബീബ് വലപ്പാട് ജ. (1936 - 2006)
ഡോ.ബി.സി. റോയ് ജ/മ. (1882 -1962).
കല്‍പന ചൗള ജ. (1961-2003)
ഷെയ്ഖ് ദീദാത്ത് ജ. (1918 - 2005)
ശിവ് മേവലാല്‍ ജ. (1926 - 2008)
ചന്ദ്രശേഖര്‍ സിംഗ് ജ. (1927 -2007 )
ലൂയി ഫെര്‍ഡിനന്‍ഡ് സെലിന്‍ മ.
(1894 -1961)
ഡയാന സ്‌പെന്‍സര്‍ ജ. (1961-1997

്്്്്്്

ശുഭ ദിനം!

ഇന്ന്,

സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങള്‍ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്ത പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്ന ' പി. കേശവദേവിനെയും ( 20 ജൂലൈ1904- ജുലൈ 1,1983),

മുന്‍ രാജ്യ സഭാംഗവും മലയാള സാഹിത്യകാരനുമായിരുന്ന ടി.കെ.ചാത്തന്‍ എന്ന ടി.കെ.സി. വടുതലയെയും(23 ഡിസംബര്‍ 1921 - 1 ജൂലൈ 1988),

ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയില്‍ പെട്ട സന്യാസിയും പുര്‍ച്ചാ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ദുരൂഹ സാഹചര്യത്തില്‍ ആലുവയില്‍ പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങിമരിച്ച ശാശ്വതീകാനന്ദയെയും (1952-2002 ജൂലൈ 1 ),

വിജയനൃത്തരംഗ'മെന്ന സ്വന്തം കലാഗ്രൂപ്പ് വഴി നിരവധി നൃത്തനാടകങ്ങളും ബാലകളും രചിച്ച് ചിട്ടപ്പെടുത്തി അരങ്ങിലെത്തിക്കുകയും ക്ഷേത്രകലകളായ സോപാന സംഗീതനൃത്തം, ചാക്യാര്‍കൂത്ത്, ഓട്ടന്തുള്ളല്‍, കുറത്തിയാട്ടം, മോഹിനിയാട്ടം, സര്‍പ്പംപാട്ട്, കുചേലവൃത്തം കഥകളി കോര്‍ത്തിണക്കി 'സപ്തകലാസംഗമം' എന്ന പേരില്‍ രംഗത്തവതരിപ്പിച്ച
കഥകളി നടനും നൃത്താധ്യാപകനും ക്ഷേത്രകലകളുടെ ഉപാസകനുമായിരുന്ന കുടമാളൂര്‍ അപ്പുക്കുട്ടനെയും(-1 ജൂലൈ 2013),

ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള ഒരു സ്വാതന്ത്ര്യസമരസേനാനിയും ഹിന്ദി, ദേശീയഭാഷയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്ക് വഹിച്ചക്കുകയും ഹിന്ദി പ്രചാരസഭയുടെ സജീവപ്രവര്‍ത്തകനുമായിരുന്ന രാജ്ര്‍ഷി എന്ന് അറിയപ്പെട്ടിരുന്ന പുരുഷോത്തം ദാസ് ടണ്ടനെയും( ഓഗസ്റ്റ് 1, 1882 - ജൂലൈ 1, 1962).

ജര്‍മ്മന്‍ ക്ലാസ്സിക്കല്‍ സംഗീതജ്ഞനും തല്‍ഷണ സംഗീത രചയിതാവും, ഓര്‍ഗനിസ്റ്റും ആയിരുന്ന വില്‍ഹം ഫ്രൈഡമാന്‍ ബാച്ചിനെയും (22നവംബര്‍ 1710- ജൂലൈ 1,1784),

പ്രകൃതിദത്തമായ റബ്ബര്‍,ഗന്ധകവുമായി കൂട്ടിയോജിപ്പിച്ച്, എങ്ങനെ വളരെ വ്യാവസായിക പ്രാധാന്യമുളള പദാര്‍ത്ഥമാക്കി മാറ്റാമെന്ന് കണ്ടു പിടിച്ച ചാള്‍സ് ഗുഡിയറിനെയും(ഡിസംബര്‍ 29, 1800 - ജൂലൈ 1, 1860),

റഷ്യന്‍ അരാജകവാദത്തിന്റെ ഉപജ്ഞാതാവ് ആയ മൈക്കല്‍ അലക്‌സാണ്ട്രോവിച്ച് ബക്കുനിന്‍ (1814 മെയ് 30- ജൂലൈ 1,1876),

അന്ത്യയാമങ്ങളിലേക്കുള്ള യാത്ര, മരണം തവണകളായി മുതലായ തന്റെ രചനകളിലൂടെ അലങ്കാരഭാഷ കൈവിട്ട്, നിത്യസാധാരണമായ സംസാരശൈലി കൈക്കൊണ്ട് ഒരു പുതിയ ആഖ്യാനശൈലി അവതരിപ്പിക്കുകയും, ഭാഷക്കാണ് ജീവസ്സുള്ളതെന്നും, ആലങ്കാരികഭാഷ ജഡതുല്യമാണെന്നും അഭിപ്രായപ്പെടുകയും, ആക്ഷേപപൂര്‍ണവും വിവാദാത്മകവുമായ പദങ്ങളും വ്യംഗങ്ങളും രചനകളില്‍ നിറയ്ക്കുകയും. പൊടിപ്പും തൊങ്ങലുമില്ലാത്ത സംസാരഭാഷയെ ഒറ്റയടിക്ക് അച്ചടിഭാഷയാക്കുകയും ചെയ്ത ഫ്രഞ്ചു സാഹിത്യകാരന്‍ ലൂയി ഫെര്‍ഡിനന്‍ഡ് സെലിന്‍ എന്ന ലൂയി ഫെര്‍ഡിനന്‍ഡ് ഒഗസ്റ്റ് ഡെട്ടൂഷിനെയും (27 മെയ് 1894 - 1 ജൂലൈ 1961),

അര്‍ജന്റീനയിലെ ലെഫ്റ്റനന്റ് ജനറലും രാഷ്ട്രീയക്കാരനും, ലേബര്‍ മിനിസ്റ്ററും, വൈസ് പ്രസിഡന്റും ആയതിനു ശേഷം മൂന്നു പ്രാവിശ്യം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ യുവാന്‍ ഡൊമിംഗോ പെരോണിനെയും
(8 October 1895 - 1 July 1974)

വിഖ്യാത നാടക കൃത്തായ ടെന്നസീ വില്യംസിന്റെ 'എ സ്ട്രീറ്റ് കാര്‍ നെയിമ്ഡ് ഡിസയര്‍ ' എന്നാ നാടകത്തിലെ സ്റ്റാന്‍ലി കൊവല്‍സ്‌കിയെ 1947-ല്‍ വേദിയില്‍ അനസ്വരമാക്കി പ്രശസ്തനാകുകയും,
ജൂലിയസ് സീസര്‍ , ദി വൈല്‍ഡ് വണ്‍, ഓണ്‍ ദി വാട്ടര്‍ ഫ്രെണ്ട്, ഗെയ്‌സ് ആന്‍ഡ് ഡോള്‌ല്‌സ് , ദി ഫുജിടീവ് കൈന്‍ഡ് തുടങ്ങിയ ചിത്രങ്ങളില്‍ അതുല്യ അഭിനയം കാഴ്ചവയ്ക്കുകയും 1972-ല്‍ ഫോര്‍ഡ് കൊപ്പോല സംവിധാനം ചെയ്ത 'ദി ഗോഡ്ഫാദര്‍' ലെ വിറ്റോ കൊറിയോനി എന്നാ കഥാപാത്രത്തിനെ അവതരിപ്പിച്ചതിന് ഓസ്‌കാര്‍ ലഭിക്കുകയും ചെയ്ത നടനും ഒരു സാമൂഹിക പ്രവര്‍ത്തകനും ആയിരുന്ന മാര്‍ലണ്‍ ബ്രാന്‍ഡോയെയും( 1924 ഏപ്രില്‍ 3- ജൂലൈ 1, 2004),

നാടകവും ചെറുകഥയുമുള്‍പ്പടെ അന്‍പതോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തുകയും,എണ്ണപ്പെട്ട ചില മലയാള സിനിമകള്‍ക്ക് കഥയും സംഭാഷണവും രചിക്കുകയും,പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുവര്‍ഷത്തോളം പ്രവര്‍ത്തിക്കുകയും, എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും നാഷണല്‍ ബുക്ക് സ്റ്റാളിന്റെയും സ്ഥാപകരിലൊരാളും ആയിരുന്ന മലയാള ഭാഷയിലെ ശ്രദ്ധേയനായ കഥാകൃത്തായിരുന്ന പൊന്‍കുന്നം വര്‍ക്കിയെയും (ജൂലൈ 1, 1911 - ജൂലൈ 2, 2004),

എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍, പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയര്‍മാന്‍, മദ്രാസ് അസംബ്ലിയില്‍ സി.പി.ഐ.യുടെ ചീഫ് വിപ്പ്, കേരള സര്‍വകലാശാലാ സെനറ്റംഗം, കെ.പി.സി.സി. എക്‌സിക്യൂട്ടിവംഗം, അധ്യാപകന്‍, കേരളോദയം എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ ഒന്നും, രണ്ടും കേരളനിയമസഭകളില്‍ ഇരിക്കൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച സി പി ഐ നേതാവ് എന്നി നിലകളില്‍ സേവിച്ച ടി.സി. നാരായണന്‍ നമ്പ്യാരെയും (1 ജൂലൈ 1914 - ജൂലൈ 10,1995),

എട്ടുപതിറ്റാണ്ടാളം കൂടിയാട്ടത്തിന്റെ അരങ്ങില്‍ നിറഞ്ഞുനില്‍ക്കുകയും ഒട്ടേറെ ആട്ടപ്രകാരങ്ങള്‍ ചിട്ടപ്പെടുത്തുകയും കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കുന്നതില്‍ വലിയൊരു പങ്കു വഹിക്കുകയും യുനെസ്‌കോ കൂടിയാട്ടത്തെ മാനവരാശിയുടെ അമൂല്യപൈതൃകസ്വത്ത് എന്ന നിലയില്‍ അംഗീകരിപ്പിക്കുകയും, കൂടിയാട്ടത്തിന്റെ കുലപതി, കുലഗുരു എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുകയും ചെയ്ത അമ്മന്നൂര്‍ മാധവചാക്യാരെയും (മേയ് 13, 1917 - ജൂലൈ 1, 2008) ,

പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയര്‍മാന്‍ , എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍, കേരള ആഗ്രൊ ഇന്‍ഡസ്ട്രീസ് കോര്‍പരീഷന്‍ ലിമിറ്റഡിന്റെ ബോര്‍ഡംഗം(തവന്നൂര്‍), മുസ്ലീം ലീഗ് ഹൈപവര്‍ കമ്മിറ്റിയംഗം, മുസ്ലീല്‍ ലീഗിന്റെ നിയമസഭാകക്ഷി ഉപനേതാവ്, ചീഫ് വിപ്പ്; മുസ്ലീല്‍ ലീഗിന്റെ കേരള സംസ്ഥാന ഘടകത്തിന്റെ വൈസ് പ്രസിഡന്റ്, മുസ്ലീല്‍ ലീഗ് സംസ്ഥാന സമിതിയുടെ ജോയിന്റ് സെക്രട്ടറി ഒന്നും, രണ്ടും, മൂന്നും, നാലും, എട്ടും കേരളനിയമസഭകളില്‍ തിരൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവ് എന്നി നിലകളില്‍ സേവനം അനുഷ്ഠിച്ച കെ. മൊയ്തീന്‍ കുട്ടി ഹാജിയെയും (1 ജൂലൈ 1918 - 12 സെപ്റ്റംബര്‍ 1997),

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അനുബന്ധ തൊഴിലാളി സംഘടനകളും കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായകപങ്ക് വഹിക്കുകയും, സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, ദേശാഭിമാനിയുടെ ഭരണസമിതി ചെയര്‍മാനും, കുത്തേറ്റ് കൊല്ലപ്പെടുകയും ചെയ്ത അഴീക്കോടന്‍ രാഘവനെയും (ജൂലൈ 1 1919 - സെപ്റ്റംബര്‍ 23 1972),

കേരളത്തിലെ ഒരു മൗലികചിന്തകനും സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും സാഹിത്യകാരനുമായിരുന്ന കറുകപ്പാടത്ത് അബ്ദുല്ല എന്ന കെ.എ. കൊടുങ്ങല്ലൂരിനെയും(1921 ജൂലൈ 1-1989 ഡിസംബര്‍ 4),

മദ്രാസ് നിയമസഭ അംഗം, കേരളസംസ്ഥാനം രൂപികൃതമായതിനു ശേഷം നടന്ന രണ്ട് നിയമസഭാതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പ്രതിനിധിയായി മഞ്ചേരി നിയോജകമണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ,വിദ്യാഭ്യാസമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, കെ.പി.സി.സി. ഉപാധ്യക്ഷന്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പി.പി. ഉമ്മര്‍കോയ യെയും (01 ജൂലൈ 1922 - 1 സെപ്റ്റംബര്‍ 2000),

സംസ്‌കൃത പണ്ഡിതനും ഗ്രന്ഥകര്‍ത്താവും വാഗ്മിയുമായിരുന്ന വിദ്യാവാചസ്പതി വി. പനോളിയെയും (1923 ജൂലൈ 1- ഡിസംബര്‍ 27 , 2001),

വാഗ്മിയും,പത്രപ്രവര്‍ത്തകനും ,സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും ആയിരുന്ന വി കരുണാകരന്‍ നമ്പ്യാരെയും(1924 ജൂലൈ 1 -1981 ഫെബ്രുവരി 12),

കവി, സംസ്‌കൃതപണ്ഡിതന്‍, അദ്ധ്യാപകന്‍, കമ്യൂണിസ്റ്റ് സാഹിത്യചിന്തകന്‍, പ്രബന്ധകാരന്‍, നാടകഗാനരചയിതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന വി.ടി. കുമാരനെയും (ജൂലൈ 1,1927 - ഒക്ടോബര്‍ 12, 1986),

നൂറിലധികം ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനവും നിര്‍വ്വഹിക്കുകയും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, സിംഹള സിനിമകളില്‍ നിറഞ്ഞ സാന്നിധ്യമായിരിക്കുകയും ചെയ്ത പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായകനും സംഗീതസംവിധായകനുമായിരുന്ന ഏയ്മല മന്മദരാജു രാജ എന്ന എ.എം. രാജയെയും(1 ജൂലൈ 1929 - 8 ഏപ്രില്‍ 1989) ,

നോവലിസ്റ്റ് , കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍ എന്നി നിലകളില്‍ പ്രശസ്തി ആര്‍ജിക്കുകയും മലയാള സാഹിത്യത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായി കണക്കാക്കുന്ന ദൈവത്തിന്റെ കണ്ണ് എഴുതുകയും ചെയ്ത എന്‍ പി മുഹമ്മദിനെയും ( ജൂലൈ 1, 1929 - ജനുവരി 2, 2003)

പൊതുമരാമത്ത് മന്ത്രി,
എസ്റ്റിമേറ്റ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ,കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് വൈസ് ചെയര്‍മാന്‍,കോഴിക്കോട് സര്‍വ്വകലാശാല സെനറ്റ് അംഗം,
കേരള ഖാദി ബോര്‍ഡ് അംഗം,
ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം,
കേരള സ്റ്റേറ്റ് മുസ്ലീം ലീഗ് ഹൈ പവര്‍ കമ്മിറ്റി അംഗം,കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഇന്‍ഡ്യന്‍ നാഷണല്‍ ലീഗ് സ്റ്റേറ്റ് പ്രസിഡന്റ്, മുന്നാമതും അഞ്ചാമതും ആറാമതും ഏഴാമതും എട്ടാമതും ഒന്‍പതാമതും കേരള നിയമസഭകളില്‍ അംഗം എന്നീ നിലകളില്‍ സേവന മനുഷ്ഠിച്ച പൂവണിത്തെരുവത്ത് മാളിയേക്കല്‍ അബൂബക്കര്‍ എന്ന പി.എം. അബൂബക്കറെയും (ജൂലൈ 1, 1932- 1994 ഒക്‌റ്റോബര്‍ 17),

വ്യക്തിമനസ്സിന്റെ സൂക്ഷ്മതകള്‍ ആഖ്യാനവിഷയമാക്കുന്നതില്‍ അനിതരസാധരണത്വം പ്രകടിപ്പിക്കുകയും, തൃശൂര്‍ ജില്ലയിലെ വലപ്പാട് ഗ്രാമത്തില്‍ ജനിച്ച് അഞ്ചര പതിറ്റാണ്ടു കാലം ഗ്രാമാനുഭൂതികളെ ഭാഷയിലേക്ക് ആവാഹിക്കുകയും ചെയ്ത കഥാകാരനായിരുന്ന ഹബീബ് വലപ്പാടിനെയും (1936 ജൂലൈ 1-നവംബര്‍ 26, 2006)

പ്രശസ്തനായ ഒരു ഇന്ത്യന്‍ ഡോക്ടര്‍, വിദ്യാഭ്യാസ വിദഗ്ദ്ധന്‍, മനുഷ്യസ്നേഹി, സ്വാതന്ത്ര്യസമര സേനാനി എന്നിവകൂടാതെ 1948 മുതല്‍ 1962 ല്‍ മരണം വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ആധുനിക പശ്ചിമ ബംഗാളിന്റെ സ്രഷ്ടാവായിത്തന്നെ കണക്കാക്കുന്ന പ്രഗല്‍ഭനായ ഒരു രാഷ്ട്രതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും ഒരേസമയം എഫ്ആര്‍സിഎസ്, എംആര്‍സിപി ബിരുദങ്ങള്‍ നേടിയ ചുരുക്കം ചിലരില്‍ ഒരാളുമായ ബിദാന്‍ ചന്ദ്ര റോയ് അഥവാ ഡോ.ബി.സി. റോയ് MRCO, FRCC (ജൂലൈ 1, 1882 ജൂലൈ 1, 1962)യേയും

സൂറത്തില്‍ ജനിച്ചെങ്കിലും
ജനനത്തോടെ കുടുംബം സൌത്ത് ആഫ്രിക്കയിലേക്ക് താമസം മാറുകയും, പ്രഭാഷകന്‍, എഴുത്തുകാരന്‍,ബഹുമത പണ്ഡിതന്‍ , എന്നീ നിലകളില്‍ ലോകാടിസ്ഥാനത്തില്‍ അറിയപ്പെടുന്ന ഒരു അദ്ധ്യാപകനും, മത താരതമ്യ പണ്ഡിതനും ആയിരുന്ന ഷെയ്ഖ് അഹ്‌മെദ് ഹുസ്സൈന്‍ ദീദാത്തിനെയും (ജൂലൈ 1, 1918 - ഓഗസ്റ്റ് 8, 2005),

സന്തോഷ് ട്രോഫി ചരിത്രത്തില്‍ 5 ഹാട്രിക്കടക്കം 35 ഗോളുകള്‍ ഉള്‍പ്പെടെ
32 തവണ ഹാട്രിക്ക് നേടുകയും, രാജ്യത്തിനും ക്ലബിനുമായി ആയിരത്തിലേറേ ഗോളുകള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്ത ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായിരുന്ന ശിവ് മേവലാലിനെയും (1926 ജൂലൈ 1- ഡിസംബര്‍ 27, 2008),

പാര്‍ലമെന്റിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ എന്നും അതീവ ശ്രദ്ധാലുവും,1995 ഇല്‍ ഏറ്റവും മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള അവാര്‍ഡ് ലഭിക്കുകയും വി.പി. സിംഗിനോടൊപ്പം ജനതാദള്‍ മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ ജനതാദള്‍ പിളര്‍ത്തി പുതിയ ഒരു പാര്‍ട്ടി രൂപവത്കരിക്കുകയും, കോണ്‍ഗ്രസ് പിന്തുണയോടെ പുതിയ മന്ത്രിസഭ രൂപവത്കരിച്ച് ഇന്ത്യയുടെ 8-)മത്തെ പ്രധാനമന്ത്രിയായ ചന്ദ്രശേഖറിനെയും( 1927 ജൂലൈ 1-2007 ജൂലൈ 8 ),

ചാള്‍സ് രാജകുമാരന്റെ ആദ്യഭാര്യയും, വിവാഹമോചനം നേടിയ ശേഷം ഒരു കാര്‍ ആക്‌സിഡന്റ്റില്‍ മരണപ്പെട്ട ഡയാന സ്‌പെന്‍സറിനെയും (01-07-1961- 31-08-1997) ഓര്‍മ്മിക്കുന്നു.

ചരിത്രത്തില്‍ ഇന്ന്...
*********
1852 - ഇന്ത്യയുടെ ആദ്യത്തെ തപാല്‍ സ്റ്റാമ്പായ സിന്ധ് ഡാക്ക് പുറത്തിറങ്ങി.

1867 - മഞ്ഞിന്റെ നാട് എന്നറിയപ്പെടുന്ന കാനഡ സ്വതന്ത്രമായി.

1936 - എ.കെ.ജിയുടെ നേതൃത്വത്തില്‍ 32 വോളണ്ടിയര്‍മാര്‍ കണ്ണൂരില്‍നിന്നു മദ്രാസിലേക്ക് പട്ടിണി ജാഥ ആരംഭിച്ചു.

1949 - തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകള്‍ രൂപീകൃതമായി.

1949 - തിരുകൊച്ചി സംസ്ഥാനം പിറവിയെടുത്തു ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ രാജപ്രമുഖന്‍

1949 - മധ്യപൂര്‍വ ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടി ബെല്‍ജിയത്തില്‍ നിന്ന് സ്വതന്ത്രമായി. ടുട്‌സി ഹുട്ടു വംശീയ കലാപത്തില്‍ നിരവധി ജീവനുകള്‍ ഇവിടെ പൊലിഞ്ഞിട്ടുണ്ട്

1960 - സൊമാലിയ ബ്രിട്ടണില്‍ നിന്നും സ്വതന്ത്രമായി.

1961 - കേരള പോസ്റ്റല്‍ സര്‍ക്കിള്‍ നിലവില്‍ വന്നു.

1962 - റുവാണ്ട സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1962 - ബറുണ്ടി ബെല്‍ജിയത്തില്‍ നിന്നും സ്വാതന്ത്ര്യം നേടി.

1968 - അറുപതോളം രാജ്യങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ വച്ച് ആണവ നിര്‍വ്യാപന കാരാറില്‍ ഒപ്പുവച്ചു.

1979 - ഗൃഹലക്ഷ്മി മാസിക, തുടക്കം,

2008 - ഉത്തര ദ്രുവത്തില്‍ ഇന്ത്യയുടെ സ്ഥിരം ഗവേഷണ കേന്ദ്രമായ ഹിമാദ്രി പ്രവര്‍ത്തനമാരംഭിച്ചു.

2009 - ആലപ്പുഴ സ്വദേശിനി ടെസ്സി തോമസിനെ അഗ്‌നി-5 മിസൈല്‍ പദ്ധതിയുടെ മിഷന്‍ മേധാവിയായി നിയമിച്ചു. ഇന്ത്യയുടെ പ്രഥമ മിസൈല്‍ വനിത എന്നവര്‍ അറിയപ്പെടുന്നു.

2012 - യുനെസ്‌കോ (UNESCO) പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി.

2016 - ധാക്കയില്‍ ഐ.എസ് ഭീകരര്‍ ബന്ദികളാക്കിയവരില്‍ 20 പേരെ വെട്ടിക്കൊന്നു.

2017 - ചരക്കുസേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തില്‍ വന്നു.

2020 - കൊവിഡ് മൂലം തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ട് 'ഡ്രീം കേരള' പദ്ധതി ആരംഭിച്ചു.

2022 - ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി

Advertisment