കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഹോക്കി ടീമിനെ പ്രഖ്യാപിച്ചു; ശ്രീജേഷ് തിരിച്ചെത്തി

സ്പോര്‍ട്സ് ഡസ്ക്
Tuesday, March 13, 2018

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് ടീമില്‍ ഇടം പിടിച്ചു. 18 അംഗ ടീമിനെ മന്‍പ്രീത് സിംഗ് നയിക്കും. സീനിയര്‍ താരങ്ങളായ സര്‍ദാര്‍ സിംഗ്,രമണ്‍ദീപ് സിംഗ്, ആകാശ് ചിക്ടെ എന്നിവരെ ഒഴിവാക്കി.

ഗ്രൂപ്പ് ബിയില്‍ പാകിസ്താന്‍, മലേഷ്യ, വെയ്ല്‍സ്, ഇംഗ്ലണ്ട് എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഏപ്രില്‍ നാലിനാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഏപ്രില്‍ ഏഴിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

2017ലെ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റിനിടെ പരുക്കേറ്റതിനെത്തുടര്‍ന്ന് കുറച്ചു നാളുകളായി ശ്രീജേഷ് കളികളില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ന്യൂസിലന്‍ഡ് പര്യടനത്തിലെ മികച്ച പ്രകടനം ശ്രീജേഷിന്റെ തിരിച്ചുവരവ് അനായാസമാക്കി.

ഇന്ത്യന്‍ ടീം

ഗോള്‍ കീപ്പര്‍മാര്‍: പി.ആര്‍ ശ്രീജേഷ്, സൂരജ് കര്‍ക്കെറെ

പ്രതിരോധം: രൂപീന്ദര്‍ പാല്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, വരുണ്‍ കുമാര്‍, കോതജിത് സിംഗ്, ഗുരീന്ദര്‍ സിംഗ്, അമിത് റോഹിദാസ്

മധ്യനിര: മന്‍പ്രീത് സിംഗ്, ചിങ്‌ലെന്‍സന സിംഗ് (വൈസ് ക്യാപ്ടന്‍) , സുമിത്, വിവേക് സാഗര്‍ പ്രസാദ്

മുന്നേറ്റം: ആകാശ്ദീപ് സിംഗ്, എസ്.വി സുനില്‍, ഗുര്‍ജന്ത് സിംഗ്, മന്‍ദീപ് സിംഗ്, ലളിത് കുമാര്‍ ഉപാധ്യ, ദില്‍പ്രീത് സിംഗ്.

×