തരംഗമായി അഭിനന്ദന്‍ സ്‌റ്റൈല്‍ മീശ; ഹോളിവുഡ് സലൂണിൽ ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നര വരെയാണ് സൗജന്യ മീശയുടെ സമയം

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, March 5, 2019

കോട്ടയം: അഭിനന്ദന്‍ സ്‌റ്റൈല്‍ മീശ ഫ്രീയായി വെച്ചുകൊടുക്കുന്നു. കോട്ടയം പാമ്പാടിയിലാണ് ഫ്രീയായി മീശവെച്ച് കൊടുക്കുന്നത്. പാകിസ്ഥാന്റെ എഫ് 16 വിമാനം വെടിവെച്ചിടുകയും പാക് തടങ്കലില്‍ നിന്ന് ധീരനായി തിരിച്ചെത്തുകയും ചെയ്ത അഭിനന്ദന്‍ വര്‍ദ്ധമാന്റെ മീശ തരംഗമായപ്പോള്‍ പാമ്പാടി കൂരോപ്പട ഹോളിവുഡ് സലൂണിലെ രാജീവിനും പ്രശാന്തിനും തോന്നി അഭിനന്ദനോട് ആദരസൂചകമായി മീശ ഹാന്‍ഡില്‍ ബാര്‍ സ്‌റ്റൈലിലേക്കു നീട്ടിയാലോ എന്ന് പരീക്ഷിച്ചപ്പോള്‍ കൊള്ളാം.

രണ്ടുപേരുടെയും കിടുക്കന്‍ മീശ കണ്ടവര്‍ക്കും കൊതി. ഐഡിയ ക്ലിക്കായപ്പോള്‍ ഓഫറും പ്രഖ്യാപിച്ചു ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക് അഭിനന്ദന്‍ മീശ ഫ്രീ ആയി വെച്ചുകൊടുക്കപ്പെടും. കണ്ടാല്‍ കിടിലന്‍ ലുക്കെന്നു മാത്രമല്ല, ധീരതയും ദേശാഭിമാനവും പ്രതിഫലിക്കുന്ന മീശയെന്നാണ് രാജീവിന്റെയും പ്രശാന്തിന്റെയും കമന്റ്.പാമ്പാടി കൂരോപ്പട റൂട്ടില്‍ ചെമ്പരത്തി റൂട്ടിലാണ് അഭിനന്ദന്‍ മീശയില്‍ സ്‌പെഷ്യലൈസ് ചെയ്ത ഹോളിവുഡ് സലൂണ്‍. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നര വരെയാണ് സൗജന്യ മീശയുടെ സമയം. അത്യാവശ്യം പറഞ്ഞാല്‍ ഏതു സമയത്തും റെഡി. മറ്റന്നാള്‍ കഴിഞ്ഞാല്‍ ഫ്രീസര്‍വീസ് കഴിഞ്ഞാല്‍ മുടക്കേണ്ടിവരും മീശയ്ക്ക് 60 രൂപ.

×