Advertisment

ചൊവ്വാഴ്ച ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ഡ്രൈവറും വീട്ടമ്മയുമായ വിജയമ്മയ്ക്ക് നാട്ടുകാരും സുഹൃത്തുക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചു

New Update

publive-image

Advertisment

ഉഴവൂര്‍: ചൊവ്വാഴ്ച രാവിലെ വെളിയന്നൂർ - കുത്താട്ടുകുളം ഡോ. കെആർ നാരായണൻ സ്മാരക ജില്ലാ മാതൃകാ റോഡിൽ വെളിയന്നൂർ പടിഞ്ഞാറ്റെ പീടികയിൽ വച്ച് നായ് കുറുകെ ചാടിയപ്പോൾ നിയന്ത്രണം വിട്ട ഓട്ടോറിക്ഷാ അപകടത്തിൽ മരിച്ച ഡ്രൈവറും വീട്ടമ്മയുമായ കരുനെച്ചി ശങ്കരാശ്ശേരീൽ വിജയമ്മയ്ക്ക് നാട്ടുകാരും, സഹപ്രവർത്തകരും ചേർന്ന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി നൽകി.

ആറു വർഷമായി ഉഴവൂർ ടൗണിലെ ഒട്ടോതൊഴിലാളിയാണ് മരണമടഞ്ഞ വിജയമ്മ. വീട്ടിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സർക്കാരിന്റെ കുടുംബശ്രീ പദ്ധതിയുടെ സഹായത്തോടെ ഓട്ടോറിക്ഷ വാങ്ങി ഉടമതന്നെയായ വിജയമ്മ സാരഥിയായത്.

രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ബന്ധുക്കളും, സുഹൃത്തുക്കളുമായ സഹപ്രവർത്തകർ മൃതദേഹം എറ്റുവാങ്ങി വിലാപയാത്രയായി ഉഴവൂർ ടൗണിൽ പ്രവേശിച്ചപ്പോൾ പ്രകൃതി പോലും കണ്ണുനീർ മഴയുടെ രൂപത്തിൽ പൊഴിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയടത്തുചാലീൽ, വൈസ് പ്രസിഡന്റ് ഡോക്ടർ സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എൻ രാമചന്ദ്രൻ, മുൻ ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് മോളിലൂക്കാ, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ നാനാവിഭാഗം പ്രമുഖ വ്യക്തികൾ അന്ത്യാഞ്ജലി അർപ്പിച്ചു.

uzhavoor news
Advertisment