Advertisment

എന്തെങ്കിലും കാരണത്തിന്റെ പേരിലാണ് അവാർഡിൽ ഹോമിനെ പരി​ഗണിക്കാത്തതെങ്കിൽ അത് ശരിയായ കാര്യമല്ല; സംവിധായകൻ ഏഴ് വർഷം നെഞ്ചിൽ കൊണ്ട് നടന്ന സിനിമയാണ് ഹോം; ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരണവുമായി മഞ്ജു പിള്ള

author-image
ഫിലിം ഡസ്ക്
Updated On
New Update

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരണവുമായി നടി മഞ്ജു പിള്ള. നല്ലൊരു സിനിമ ജൂറി കാണാതെ പോയെന്നും അതിൽ തനിക്ക് വിഷമമുണ്ടെന്നും മഞ്ജു പിള്ള പറഞ്ഞു. എന്തെങ്കിലും കാരണത്തിന്റെ പേരിലാണ് അവാർഡിൽ ഹോമിനെ പരി​ഗണിക്കാത്തതെങ്കിൽ അത് ശരിയായ കാര്യമല്ലെന്നും നടി വ്യക്തമാക്കുന്നു.

Advertisment

publive-image

"നല്ലൊരു സിനിമ കാണാതെ പോയി, അത് എന്തെങ്കിലും കാരണത്തിന്റെ പുറത്താണെങ്കിൽ അത് ശരിയായില്ലെന്ന് മാത്രമേ എനിക്ക് പറയാനുള്ളു. സംവിധായകൻ ഏഴ് വർഷം നെഞ്ചിൽ കൊണ്ട് നടന്ന സിനിമയാണ് ഹോം. നല്ലൊരു സിനിമ കാണാതെ പോയതിലുള്ള വിഷമമുണ്ട്. ഹോം കണ്ടില്ലേ എന്നൊക്കെ തോന്നിപ്പോയി.

പിന്നെ ജനങ്ങൾ തന്നൊരു സ്നേഹമുണ്ട് അവർ തന്ന സപ്പോർട്ടുണ്ട് അതുതന്നെയാണ് ഏറ്റവും വലുത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്നതും ജനങ്ങൾ തന്നൊരു സപ്പോർട്ടാണ്.

അതല്ലേ നമുക്ക് ഏറ്റവും അത്യാവശ്യം വേണ്ട ഘടകവും ഏറ്റവും വലിയ അവാർഡും. അർഹ​തപ്പെട്ടവർക്ക് തന്നെയാണ് അവർഡ് കിട്ടിയത്. നമുക്ക് അവാർഡ് കിട്ടിയില്ല എന്ന് പറഞ്ഞ് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ", എന്നായിരുന്നു മഞ്ജു പിള്ളയുടെ പ്രതികരണം.

Advertisment